റേഡിയോ കോളർ
ദൃശ്യരൂപം
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് മൃഗങ്ങളുടെ ചലനവും സ്വഭാവവും മറ്റും നിരീക്ഷിക്കുന്ന ഉപകരണമാണ് റേഡിയോ കോളർ. ജി.പി.എസ്. സംവിധാനമുള്ള മൈക്രോചിപ്പിൽ സെൻസറുകളുടെ സഹായത്തോടെ ആണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ജന്തുശാസ്ത്രജ്ഞനും ആനവിദഗ്ധനുമായ ഇയാൻ ഡഗ്ളസ് ഹാമിൽട്ടൺ ആണ് റേഡിയോ കോളറുകൾ ആദ്യമുപയോഗിക്കുന്നത്. ഇന്ത്യയിൽ 1980-കളിലാണ് റേഡിയോ കോളറുകൾ ഉപയോഗിച്ച് തുടങ്ങിയത്. [1]