അമ്പഴക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ചാലക്കുടിക്കും മാളക്കും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അമ്പഴക്കാട്‌‌. ക്രിസ്തീയ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്‌ ഇത്‌. കേരളത്തിലെ ഒരു ആദ്യകാല അച്ചടികേന്ദ്രമായിരുന്നു ഇത്.[1] [2] ഇത് 17 ആം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അച്ചടി കേന്ദ്രമായിരുന്നു എന്ന് ഫ്രാൻസിസ് ഡേ ലാൻഡ് ഓഫ് പെരുമാൾസ് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.

ചരിത്രം[തിരുത്തുക]

മാളയിലെ ജൂത ശ്മശാനം. അമ്പഴക്കാടിനടുത്താണ്‌ ഇത്

പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്‌. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്‌. പടിഞ്ഞാറേക്ക്‌ കുറച്ചു ദൂരം അകലെയാണ്‌ കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ്‌ വ്യവസ്ഥക്ക്‌ കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന്‌ മാറ്റം വന്നത്‌ ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്‌) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്‌. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട്‌ സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത്‌ വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ്‌ പോൾ ഊർ എന്നും പിന്നീട്‌ സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ്‌ പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച്‌ പ്രവർത്തനം നടത്തി.

അമ്പഴക്കാട്ടെ മുദ്രാലയം[തിരുത്തുക]

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

അമ്പഴക്കാട് ഫൊറോന പള്ളി

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - തൃശ്ശൂർ - മാള വഴിയിലും ചാലക്കുടി - മാള വഴിയിലും അഷ്ടമിച്ചിറ കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം. എറണാകുളം - തൃശ്ശൂർ ദേശീയ പാതയിൽ മുരിങ്ങൂർ കവലയിൽ നിന്ന് കാടുകുറ്റി വഴി ചാലക്കുടി പുഴയിലെ സമ്പാളൂർ പാലം കടന്ന് ഇവിടേക്കെത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി - 10 കി.മി, ഇരിഞ്ഞാലക്കുട - 10 കി.മി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 30 കി.മി

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചാലക്കുടി പുഴയുടെ തീരത്തുള്ള അമ്പഴക്കാട് ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. 2.0 2.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. Cite has empty unknown parameter: |coauthors= (help)
  3. Sayahna - സംസ്കൃതസാഹിത്യം 2.II - അമ്പഴക്കാട്ടെ മുദ്രാലയം
"https://ml.wikipedia.org/w/index.php?title=അമ്പഴക്കാട്&oldid=3374933" എന്ന താളിൽനിന്ന് ശേഖരിച്ചത്