മുരിങ്ങൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുരിങ്ങൂർ
Map of India showing location of Kerala
Location of മുരിങ്ങൂർ
മുരിങ്ങൂർ
Location of മുരിങ്ങൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി മേലൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 10°17′2.25″N 76°20′34.58″E / 10.2839583°N 76.3429389°E / 10.2839583; 76.3429389

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കും കൊരട്ടിക്കും ഇടയിൽ ദേശീയപാത 47-ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിങ്ങൂർ. മേലൂർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗവും കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ വടക്ക് ഭാഗവും ചേർന്നതാണ് മുരിങ്ങൂർ. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന നെടുംകോട്ട ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്താണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. ക്രിസ്തീയതീർത്ഥാടനകേന്ദ്രവും അർണ്ണോസ് പാതിരി വൈദികപട്ടം സ്വീകരിച്ചതുമായ അമ്പഴക്കാട് പള്ളിയിലേക്കുള്ള കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കുഭാഗത്തുനിന്ന് വരുന്നവർക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയപാത 47ൽ നിന്ന് മുരിങ്ങൂരിൽവച്ചാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.

നെടുംങ്കോട്ടയുടെ കോട്ടവാതിൽ നിന്നിരുന്ന ചാലക്കുടിയിലെ മുരിങ്ങൂർ പാലമുറി എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം
മുരിങ്ങൂർ കോട്ടമുറി എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു
കേരളത്തിൽ തന്നെ വളരെ അപൂർവ്വമായ ഒരു കൽദായ പള്ളി മുരിങ്ങൂരിൽ

അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ ചാലക്കുടി റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി

ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 18 കി.മി

"https://ml.wikipedia.org/w/index.php?title=മുരിങ്ങൂർ&oldid=3345043" എന്ന താളിൽനിന്ന് ശേഖരിച്ചത്