സുറിയാനി ക്രിസ്ത്യാനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ സുറിയാനി ക്രിസ്ത്യാനികൾ എന്നതു്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്നതായും ചേരമാൻ പെരുമാൾ ഇവർക്കു് മാപ്പിളമാർ എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും ഇവർ അവകാശപ്പെടുന്നു. ഇവർക്കു് മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും പേരുണ്ടു്.

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്.ഇപ്പോൾ ഇവർ സീറോ മലബാർ കത്തോലിക്കാ സഭ, ഓർത്തഡോക്സ്‌ സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മാർത്തോമ്മാ സുറിയാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ, സ്വതന്ത്ര സുറിയാനി സഭ, സി.എസ്.ഐ. മദ്ധ്യകേരള ഇടവക എന്നിവകളിലായി ചിതറിക്കിടക്കുന്നു.

[തിരുത്തുക] പേരിനു പിന്നിൽ

അവരുടെ ആരാധനാ ഭാഷ സുറിയാനിയാണെന്ന അർത്ഥത്തിൽ 18-ആം നൂറ്റാണ്ടിലാണു് സുറിയാനി ക്രിസ്ത്യാനികൾ എന്ന പേരു് അവർക്കുണ്ടായതു്. അതുവരെ മലങ്കര മാർത്തോമ്മാ നസ്രാണി സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നതു്. ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകളിൽ മലങ്കര മാർത്തോമ്മാ നസ്രാണി ഇടവകയെന്നു് പരാമർശിച്ചിരിയ്ക്കുന്നു.

"http://ml.wikipedia.org/w/index.php?title=സുറിയാനി_ക്രിസ്ത്യാനികൾ&oldid=1302826" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ