ഏലിയാ അഞ്ചാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർ ഏലിയാ അഞ്ചാമൻ
കിഴക്കിന്റെ കാതോലിക്കോസ്
സഭകിഴക്കിന്റെ സഭ
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം1502/3 സെപ്റ്റംബർ
ഭരണം അവസാനിച്ചത്1503/4
മുൻഗാമിശിമയോൻ 5ാമൻ
പിൻഗാമിശിമയോൻ 6ാമൻ
വ്യക്തി വിവരങ്ങൾ
ജനനം15ാം നൂറ്റാണ്ട്
മരണം1503/4
കബറിടംമർഥ് മെസ്കീന്ത, മൊസൂൾ

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കിഴക്കിന്റെ സഭയുടെ അദ്ധ്യക്ഷനായിരുന്നു മാർ ഏലിയാ അഞ്ചാമൻ കാതോലിക്കോസ്. 1502 മുതൽ 1504ൽ തന്റെ മരണം വരെ അദ്ദേഹം കിഴക്കിന്റെ കാതോലിക്കോസ് ആയിരുന്നു.[3][4]

1503ലെയോ[2] 1504ലെയോ[5] ഏപ്രിൽ മാസം ഗസ്സാർത്തയ്ക്ക് അടുത്തുള്ള ഈജിപ്തുകാരൻ യോഹന്നാന്റെ ദയറയിൽ വെച്ച് മാർ ഔഗേൻ ദയറയിൽ നിന്നുള്ള മൂന്ന് റമ്പാന്മാരെ അദ്ദേഹം ഇന്ത്യയ്ക്കായ് അഭിഷേകം ചെയ്തു. മാർ യാഹ്ബാലാഹാ മെത്രാപ്പോലീത്ത, സാമന്ത ബിഷപ്പുമാരായ യാക്കോവ്, ദനഹാ എന്നിവരായിരുന്നു അവർ. മുമ്പ് 1499ൽ ഇന്ത്യയിലേക്ക് അയയ്ക്കപ്പെട്ട മാർ തോമായുടെ ഒപ്പമാണ് അവരെ മാർ ഏലിയാ അയച്ചത്. ഇന്ത്യയിലെത്തിയ അവർ പ്രായാധിക്യത്താൽ അവശനായിരുന്ന മാർ യോഹന്നാൻ എന്ന മെത്രാപ്പോലീത്തയെ കണ്ടുമുട്ടി. തുടർന്ന് ഇന്ത്യയിലെ പൗരസ്ത്യ സുറിയാനി സഭയുടെ സ്ഥിതിഗതികളേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാത്രിയർക്കീസിന് അവർ ഒരു കത്തെഴുതി അയച്ചു. എന്നാൽ ഈ കത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നപ്പോഴേക്കും മാർ ഏലിയായുടെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ശിമയോൻ 6ാമൻ സ്ഥാനമേറ്റിരുന്നു.[6][1]

മൊസൂളിലെ മർഥ് മെസ്കീന്ത പള്ളിയിലാണ് ഏലിയാ കബറടക്കപ്പെട്ടത്.[6]

അക്കാലത്തെ പൗരസ്ത്യ സുറിയാനി സഭാധ്യക്ഷന്മാരുടെ പരമ്പരാഗത കബറിടസ്ഥലമായ റമ്പാൻ ഹോർമിസ്ദ് ആശ്രമത്തിൽ അദ്ദേഹം കബറടക്കപ്പെട്ടില്ല എന്നതിനാലും അദ്ദേഹത്തിന്റെ ഭരണകാലം രണ്ടുവർഷം മാത്രമാണ് നീണ്ടു നിന്നത് എന്നതിൽ നിന്നും അദ്ദേഹം സഭയിൽ എല്ലായിടത്തും കാതോലിക്കോസായി പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കില്ല എന്ന അനുമാനവും നിലവിലുണ്ട്.[7]

അവലംബം[തിരുത്തുക]

സൂചിക[തിരുത്തുക]

  1. 1.0 1.1 Neill 2004, പുറം. 194.
  2. 2.0 2.1 Wilmshurst 2000, പുറം. 20.
  3. Wilmshurst 2000, പുറം. 85.
  4. Burleson & Van Rompay 2011.
  5. Murre van den Berg 1999, പുറം. 242.
  6. 6.0 6.1 Wilmshurst 2011, പുറം. 295.
  7. Wilmshurst 2000, പുറങ്ങൾ. 285–286.

പുസ്തകങ്ങൾ[തിരുത്തുക]

  • Baum, Wilhelm; Winkler, Dietmar W. (2003). The Church of the East: A Concise History. London-New York: Routledge-Curzon.
  • Burleson, Samuel; Van Rompay, Lucas (2011). "List of Patriarchs of the Main Syriac Churches in the Middle East". Gorgias Encyclopedic Dictionary of the Syriac Heritage. Piscataway, NJ: Gorgias Press. pp. 481–491.
  • Murre van den Berg, Heleen H. L. (1999). "The Patriarchs of the Church of the East from the Fifteenth to Eighteenth Centuries" (PDF). Hugoye: Journal of Syriac Studies. 2 (2): 235–264.
  • Neill, Stephen (2004) [1984]. A History of Christianity in India: The Beginnings to AD 1707. Cambridge: Cambridge University Press. ISBN 9780521548854.
  • Wilmshurst, David (2000). The Ecclesiastical Organisation of the Church of the East, 1318–1913. Louvain: Peeters Publishers.
  • Wilmshurst, David (2011). The Martyred Church: A History of the Church of the East. London: East & West Publishing Limited.
  • Wilmshurst, David (2019). "The patriarchs of the Church of the East". The Syriac World. London: Routledge. pp. 799–805.
"https://ml.wikipedia.org/w/index.php?title=ഏലിയാ_അഞ്ചാമൻ&oldid=3996477" എന്ന താളിൽനിന്ന് ശേഖരിച്ചത്