പുരാതന പൗരസ്ത്യ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെസ്തോറിയൻ പൗരസ്ത്യ സഭയുടെ പഴയ കലണ്ടർ‍ കക്ഷി . മാർ‍ ശെമഊൻ ൨൩‍ പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ മാർ‍ തോമസ് ധർ‍മോയെ പാത്രിയർക്കീസാക്കി. ഏതാനും വർ‍ഷങ്ങൾ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സർ‍ക്കാർ പിന്തുണ മറുകക്ഷിയ്ക്കായി.

ആസ്ഥാനം ബാഗാദാദ്. മാർ‍ തോമസ് ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ‍ പാത്രിയർക്കീസാണ്‌ ഇവരുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. 1995-ൽ‍ കേരള ശാഖ (കൽദായ സുറിയാനി സഭ) അസ്സീറിയൻ പൗരസ്ത്യ സഭയിൽ ലയിച്ചു .


"http://ml.wikipedia.org/w/index.php?title=പുരാതന_പൗരസ്ത്യ_സഭ&oldid=1696035" എന്ന താളിൽനിന്നു ശേഖരിച്ചത്