സംവാദം:മാർ തോമാ നസ്രാണികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ ഇതുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്[തിരുത്തുക]

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:31, 29 ഏപ്രിൽ 2013 (UTC)[മറുപടി]

സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ ആറു മാസം മുൻപ് മാർ തോമാ നസ്രാണികൾ എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. മറോനൈറ്റുകൾ, അസീറിയൻസ് എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - PrinceMathew (സംവാദം) 04:54, 25 ഒക്ടോബർ 2013 (UTC)[മറുപടി]

പ്രിൻസിന്റെ അഭിപ്രായത്തിനു നന്ദി. ലയനനിർദ്ദേശം നൽകപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ധാരാളം തിരുത്തലുകൾ നടന്നുവെങ്കിലും ലയനത്തിനെതിരായി ഒരു അഭിപ്രായവും വന്നില്ല എന്നതിനാൽ ലയനത്തിനോട് എതിർപ്പുണ്ടാവില്ല എന്ന ധാരണയിലാണ് ലയിപ്പിച്ചത്. തെറ്റാണെന്നറിയില്ലായിരുന്നു. തെറ്റ് ഇപ്പോഴെങ്കിലും കണ്ടെത്തപ്പെട്ടത് നന്നായി. ഈ വിഷയത്തെപ്പറ്റി ധാരണയുള്ളവർ ഇതെപ്പറ്റി കൂടുതൽ ചർ‌ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. എന്നെപ്പോലെ വിഷയത്തെപ്പറ്റിയുള്ള ആധികാരികമായ അറിവില്ലാത്തവർക്ക് കാര്യങ്ങൾ സ്വതന്ത്രമായി ഗ്രഹിക്കാനോ വേരിഫൈ ചെയ്യാനോ സഹായകമായ അവലംബങ്ങൾ ഇപ്പോഴും ലേഖനത്തി‌ൽ ചേർക്കപ്പെട്ടിട്ടില്ല.

ഇവിടെ 2012 മേയ് 11-ന് സുറിയാനി കൃസ്ത്യാനികൾ മാർത്തോമാ നസ്രാണികൾ എന്ന ലേഖനത്തിൽ ലയിപ്പിക്കാൻ നിർദ്ദേശം നൽകപ്പെട്ടിരുന്നു. ഈ തിരുത്തലിലൂടെയാണ് രണ്ടു ലേഖനങ്ങളിലെയും ഉള്ളടക്കങ്ങൾ ഒരുമിച്ചു ചേർത്തത്. ഇത് 2013 ഏപ്രിൽ 29 നായിരുന്നു. അടുത്ത തിരുത്തലുകളിലൂടെ നാ‌‌ൾവഴി ലയിപ്പിക്കുകയായിരുന്നു. ലേഖനത്തിലെ ഉള്ളടക്കങ്ങൾ ഒരുമിച്ചു ചേർത്ത തിരുത്തലിൽത്തന്നെ അവലംബം ആവശ്യപ്പെട്ടിട്ടും അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതുമായ വിവരങ്ങൾ നീക്കുകയും ചെയ്തിരുന്നു. ഇതിൽ ചില വിവരങ്ങൾ സുറിയാനി മലബാർ നസ്രാണികൾ എന്ന ലേഖനത്തിൽ ആവർത്തിച്ചിരുന്നു. ആ ലേഖനത്തിലെ വിവരങ്ങൾ ഇവിടെ ഈ ലേഖനത്തോട് കൂട്ടിച്ചേർത്തിരുന്നു. ലേഖനത്തിൽ ബാക്കിയുണ്ടായിരുന്ന ആവർത്തനങ്ങൾ ജോൺ ചാക്ക്സ് ഇവിടെ നീക്കം ചെയ്തിരുന്നു. ജോൺ ചാക്ക്സ് തന്നെയാണ് ലയനനിർദ്ദേശവും വച്ചിരുന്നത്.

ഞാൻ ഇതു സംബന്ധിയായ മൂന്ന് ലേഖനങ്ങളിലും വരുത്തിയമാറ്റങ്ങളുടെ വിവരങ്ങൾ നാൾവഴി ലയിപ്പിച്ചതിനാൽ ഈ ലേഖനത്തിന്റെ ചരിത്രത്തിൽ തന്നെയുണ്ട്. രണ്ടു ഡിഫുകൾ മുകളിലെ പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട്.

എന്തായാലും ഇനി നാൾവഴി ലയനത്തിനു പകരം കട്ട് ആൻഡ് പേസ്റ്റ് ലയനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാവും നല്ലതെന്നു തോന്നുന്നു. എതിർപ്പില്ല എന്നു കരുതുന്ന ലയനനിർദ്ദേശങ്ങളിൽ പോലും ഭാവിയിൽ എതിർപ്പുണ്ടാകാൻ നല്ല സാദ്ധ്യത കാണുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:34, 25 ഒക്ടോബർ 2013 (UTC)[മറുപടി]

സുറിയാനി മലബാർ നസ്രാണികൾ ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്[തിരുത്തുക]

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:36, 29 ഏപ്രിൽ 2013 (UTC)[മറുപടി]

float --PrinceMathew (സംവാദം) 11:28, 25 ഒക്ടോബർ 2013 (UTC)[മറുപടി]

സവർണ്ണരും മേൽജാതിയും[തിരുത്തുക]

നസ്രാണികൾ മേൽജാതിക്കാരായാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നതിൽ തർക്കമൊന്നുമില്ല. രണ്ടേ രണ്ടു സമുദായക്കാർക്ക് മാത്രമേ മഹാരാജാവിന്റെ മുൻപിൽ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. നമ്പൂതിരിമാർക്കും നസ്രാണികൾക്കും. അതല്ല ഇവിടുത്തെ വിഷയം.

സവർണ്ണർ എന്നതും മേൽജാതി എന്നതും രണ്ടാണ്. സവർണ്ണൻ എന്ന വാക്കിന്റെ അർത്ഥം വർണ്ണം ഉള്ളവൻ എന്നാണ്. ചതുർ വർണ്ണങ്ങളിൽ ഒന്നിൽ ഉൾപ്പെടുന്നവരാണ് സവർണ്ണർ. ബ്രാഹ്മണർ (നമ്പൂതിരി, പോറ്റി), ക്ഷത്രിയർ (വർമ്മ), വൈശ്യർ (ചെട്ടിയാർ), ശൂദ്രർ (നായർ, അമ്പലവാസി) മുതലായവരാണ് സവർണ്ണർ എന്ന സംജ്ഞയിൽ ഉൾപ്പെടുന്നത്. നസ്രാണികൾ മേൽജാതിക്കാരായാണ് ഗണിക്കപ്പെട്ടിരുന്നതെങ്കിലും സവർണ്ണരല്ല. സവർണ്ണർ എന്ന പദപ്രയോഗം ഒഴിവാക്കണം.--PrinceMathew (സംവാദം) 10:39, 25 ഒക്ടോബർ 2013 (UTC)[മറുപടി]

Sorry for typing in english. My malayalam software is down. What you said may be right. But that is not the only meaning for sawarnar. It also has a meaning 'upper caste'. No need to go too much into the etymology and origin of a word. For eg: "Bhayankaram" means bhayam janipikunnathu. Does that mean that "bhayankara bhangi" means pedippikkunna soundharyam..!! അച്ചായൻ (സംവാദം) 07:31, 29 ഒക്ടോബർ 2013 (UTC)[മറുപടി]
അച്ചായൻ പറഞ്ഞതിൽ എന്റെ വിയോജിപ്പ്. ഭയങ്കരത്തിനേയും സവർണ്ണരേയും ഒരുപോലെ കാണാൻ കഴിയില്ലെന്നാണെന്റെ മതം. ഭയങ്കരത്തിന് കാലക്രമത്തിൽ ഇപ്പോൾ പ്രയോഗത്തിൽ വലിയ എന്നേ അർഥമുള്ളൂ എന്നു പറയാം. അതും നമ്മൾ വാചികമായി പറയുമ്പോൾ മാത്രം. എഴുത്തു ഭാഷയിൽ അതുപയോഗിക്കുമോ എന്നു എനിക്കുറപ്പില്ല. പക്ഷേ എഴുത്തു ഭാഷയിലും സംസാരഭാഷയിലും സവർണ്ണർ എന്ന വാക്കിന് ചാതുർവർണ്ണ്യത്തോടുള്ള അടുപ്പം വളരെ കൂടുതലാണ്. എഴുത്തുഭാഷയിൽ ഒരുപക്ഷേ അതുതന്നെയാണ് ഒരേയൊരു ശരിയായ അർഥം. സവർണ്ണൻ വേണ്ടാ എന്നു തന്നെ എന്റെയും അഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:14, 29 ഒക്ടോബർ 2013 (UTC)[മറുപടി]
But we usually use the term sawarna kristhyanikal for syrian christians, whatever be the actual meaning of sawarnar. Please see this report by a prominent malayalam news channel as an example. It is a common usage.
www.youtube.com/watch?v=PzYrpWVy7Dg‎ അച്ചായൻ (സംവാദം) 01:14, 30 ഒക്ടോബർ 2013 (UTC)[മറുപടി]

അന്യഭാഷാ കണ്ണികൾ[തിരുത്തുക]

  1. മാർ തോമാ നസ്രാണികൾ ഇതിന്റെ കണ്ണി - en:Saint Thomas Christian churches - ഇതിലേക്കാണു പോകുന്നത്.
  2. നസ്രാണികൾ എന്നത് en:Saint Thomas Christians - തിരിച്ചു വരുന്നതും ഇവിടേക്കു തന്നെ. മാർത്തോമാ_ക്രിസ്ത്യാനികൾ-ഇൽ വന്നിട്ടു ഇങ്ങോട്ടൊഴുകുന്നു.

ആരെങ്കിലും അറിയുന്നവർ ഒന്നു തിരുത്താമോ? എല്ലെങ്കിൽ നമ്മൾക്ക് ഒരു ലേഖനം കുറവാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:12, 25 ഒക്ടോബർ 2013 (UTC)[മറുപടി]

മാർത്തോമാ ക്രിസ്ത്യാനികൾ, മാർ തോമാ നസ്രാണികൾ, നസ്രാണികൾ ഇതെല്ലാം ഒന്നു തന്നെ. എല്ലാം ലിങ്ക് ചെയ്യേണ്ടത് en:Saint Thomas Christians എന്ന ലേഖനവുമായിട്ടാണ്. വിക്കിഡേറ്റയിൽ പിടിപാടുള്ളവർ തിരുത്തുക. എനിക്ക് ഈ കിടുപിടി വലിയ പിടിയില്ല. --PrinceMathew (സംവാദം) 11:27, 25 ഒക്ടോബർ 2013 (UTC)[മറുപടി]
Saint Thomas Christians should be linked with മാർ തോമാ നസ്രാണികൾ. Saint Thomas Christian churches should be linked with മാർ തോമാ നസ്രാണി സഭകൾ which we do not have in Malayalam. First one is about the people and the second one about the various syrian denominations they belong to.അച്ചായൻ (സംവാദം) 07:35, 29 ഒക്ടോബർ 2013 (UTC)[മറുപടി]

നസ്രാണികളെ മേൽജാതിയായ്‌ ഹൈന്ധവർ കണ്ടിരുന്നു?[തിരുത്തുക]

നസ്രാണികൾ പുതു പണക്കാരായപ്പോ കൂറു അങ്ങോട്ടു മാറി എന്നാല്ലാതെ നസ്രാണികൾ മേൽ ജാതിയും സവർണരും ഒന്നും അല്ലായിരുന്നു. അടിമ പണിക്ക്‌ തുല്യമായ 'ഊഴിയം' എന്ന ക്രൂരമായ പ്രതിഫലം കൊടുക്കാതെ ഉള്ള കൂലിപണിക്ക്‌ എല്ലാ നസ്രാണികളെയും പണ്ടുള്ള ഹിന്ധു മേൽജാതിക്കാർ നിർബന്ധിച്ചിരുന്നു പിന്നീട്‌ ഇത്‌ നിർത്തലാക്കിയതും,നസ്രാണികൾക്ക്‌ സമൂഹത്തിൽ സ്താനം ലഭിച്ചതും പോർച്ചുഗീസുകാർ ഫ്രഞ്ചുകാർ ഇങ്ങന ഉള്ള പ്രൊട്ടസ്റ്റന്റ്‌ സഭകളെ പിന്തുണയ്ക്കുന്ന വേദേശിക ശക്തികൾ എത്തിയപ്പോഴാണു പാവങ്ങളിൽ പാവമായിരുന്ന നസ്രാണികളെ സാമ്പത്തികമായ്‌ പിടുച്ചു ഉയർത്തിയത്‌ അവരായിരുന്നു അവർണ്ണരിലും താഴ്‌ന്ന മ്ലേച്ചർ എന്ന പദമായിരുന്നു മേൽ ജാതി ഹിന്ദുക്കൾ അധവാ സവർണ്ണർ നസ്രാണികളെ വിളിച്ചിരുന്നത്‌ അത്‌ മാത്രമല്ല നാലാം കിടക്കാർ എന്ന രീതിയിൽ നാലാം വേദക്കാർ എന്നും അവർ വിളിച്ചിരുന്നു പിന്നീട്‌ കാടു വെട്ടി തെളിച്ചു കൃഷി ചെയ്തും ,പോർച്ചുഗീസ്കാരും മറ്റും സ്താനമാങ്ങൾ നൽകിയും നസ്രാണികൾ സമൂഹത്തിൽ ഉയർന്നപ്പോൾ അത്‌ വരെ അവരെ മ്ലേച്ചർ എന്നു അഭി സംഭാധന ചെയ്ത്‌ മാറ്റി നിർത്തിയ സവർണ്ണ ഹിന്ധുക്കൾ അവരെ അങ്കീകരിക്കാൻ ആരംബിച്ചു 88.201.6.111 12:24, 20 മാർച്ച് 2018 (UTC)[മറുപടി]

താങ്കൾക്ക് ഈ വിവരങ്ങൾ എവിടെ നിന്നു ലഭിച്ചു എന്നറിയില്ല. നസ്രാണികളെ മ്ലേച്ഛന്മാർ എന്ന് മേൽജാതിക്കാർ വിളിച്ചിരുന്നില്ല. മറിച്ച് മാപ്പിളമാർ എന്നാണ് വിളിച്ചിരുന്നത്. അക്കാലത്ത് ഒരു ബഹുമാനപദമായിരുന്നു അത്. അതുപോലെ നായർ സമുദായത്തേക്കാൾ ഉയർന്ന സ്ഥാനമാണ് നസ്രാണികൾക്ക് ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളിൽ ഉപയോഗിക്കാനുള്ള എണ്ണയും മറ്റും കീഴ്‌ജാതിക്കാരുടെ സ്പർശനമേറ്റ് അശുദ്ധമായിരിക്കും എന്നതുകൊണ്ട് അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിനു മുൻപ് ഒരു നസ്രാണി സമുദായക്കാരനെ കൊണ്ട് തൊടീച്ച് ശുദ്ധീകരിക്കുകയായിരുന്നു പതിവ്. "തൈലാദിവസ്തുക്കൾ അശുദ്ധമായാൽ പൗലോസിനെക്കൊണ്ട് തൊടീച്ച് കൂട്ടാം" എന്നൊരു പഴഞ്ചൊല്ല് തന്നെ ഉണ്ടായിരുന്നു. അതുപോലെ സുറിയാനി ക്രിസ്ത്യാനികളെ കൊണ്ട് ഊഴിയം വേല ചെയ്യിപ്പിച്ചിരുന്നു എന്ന ആരോപണം എസ്.എൻ. സദാശിവൻ മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. യാതൊരുവിധ തെളിവിന്റെയും അടിസ്ഥാനത്തിൽ അല്ല അയാൾ അങ്ങനെ പറഞ്ഞിട്ടുള്ളത്. ചരിത്രകാരൻ എന്ന നിലയിൽ പേരെടുത്ത ആളൊന്നുമല്ല സദാശിവൻ. ഈഴവജാതിയെ പുകഴ്ത്താനും മറ്റു സമുദായങ്ങളെ താറടിച്ചുകാണിക്കാനും മാത്രമാണ് അയാൾ തന്റെ പുസ്തകം എഴുതിയിട്ടുള്ളത് എന്ന് ഏതൊരാൾക്കും മനസിലാവുന്ന കാര്യമാണ്. -99v (സംവാദം) 04:50, 20 മാർച്ച് 2019 (UTC)[മറുപടി]

സെമെറ്റിക് വംശജരോ?[തിരുത്തുക]

മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്.

അതേ സമയം ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണുന്നത് ഇതാണ്:

മാപ്പിള്ള: 2. hon. title given to the colonists from the West, prh. at first only to their representatives നസ്രാണി__, ജൂത__, ചോനകമാ. Christian, Jew, Muhammedan

ഇതിൽ എവിടെയാണ് പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജരെയും ശേമിൻറെ വംശപരമ്പരയെയും പറ്റി പറയുന്നത്? മാത്രമല്ല, ഈ വിഷയത്തിൽ ആധികാരികമായി അഭിപ്രായം പറയാൻ ഹെർമൻ ഗുണ്ടർട്ട് ഒരു ചരിത്രപണ്ഡിതനും ആയിരുന്നില്ല. --99v (സംവാദം) 06:50, 14 ഏപ്രിൽ 2020 (UTC)[മറുപടി]