വിശുദ്ധ അപ്രേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ അപ്രേം

Icon of Ephrem the Syrian from Meryem Ana Kilisesi, Diyarbakır
Deacon, Confessor and Doctor of the Church; Venerable Father
ജനനം c. 306
Nisibis (modern-day Turkey)
മരണം 9 June 373
Edessa (modern-day Turkey)
വണങ്ങുന്നത് All Christianity, especially in Syriac Christianity
ഓർമ്മത്തിരുന്നാൾ

28 January (Eastern Orthodox Church, Eastern Catholic Churches)
7th Saturday before Easter (Syriac Orthodox Church)
June 8 (Scottish Episcopal Church)
June 9 (Roman Catholic Church and Church of England)
June 10 (Church in Wales and Episcopal Church in the USA)

June 18 (Maronite Church and on some local calendars)
ചിത്രീകരണ ചിഹ്നങ്ങൾ Vine and scroll, deacon's vestments and thurible; with Saint Basil the Great; composing hymns with a lyre
മധ്യസ്ഥത Spiritual directors and spiritual leaders

സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്നു വിശുദ്ധ അപ്രേം. ഇദ്ദേഹം ദക്ഷിണ തുർക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി. 306-ൽ ജനിച്ചു. ഒരു ശെമ്മാശനായി അഭിഷിക്തനായെങ്കിലും പൂർണപുരോഹിതപദവി ഇദ്ദേഹത്തിന് നൽകപ്പെട്ടില്ല. നിസിബിസിലെ മെത്രാനായിരുന്ന വിശുദ്ധ യാക്കൂബിന്റെ കൂടെ ശിഷ്യനെന്ന നിലയിൽ 325-ൽ നിഖ്യായിൽ ചേർന്ന സുന്നഹദോസിൽ അപ്രേമും പങ്കെടുത്തിരുന്നു. ജോവിയൻ ചക്രവർത്തി നിസിബിസിനെ ആക്രമിച്ച് പേർഷ്യയോടു ചേർത്തപ്പോൾ അപ്രേം എഡേസ്സായിലേക്ക് താമസം മാറുകയും അവിടെ അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകി കഴിയുകയും ചെയ്തു. അവിടെവച്ച് 373 ജൂൺ 9-ന് അപ്രേം മരിച്ചു. ഇദ്ദേഹത്തിന്റെ ഓർമദിവസമായി ഫെബ്രുവരി 1 ആയിരുന്നു മുൻകാലങ്ങളിൽ ആചരിച്ചുവന്നത്. ഇന്ന് പാശ്ചാത്യസഭകൾ ജൂൺ 18-ന് (പൌരസ്ത്യസഭകൾ ജനുവരി 28-ന്) ആചരിച്ചുവരുന്നു.

അപ്രേമിന്റെ ഗാനങ്ങൾ സുറിയാനി ഭക്തിസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ്. ആവർത്തനങ്ങൾ കൊണ്ടും അലങ്കാരങ്ങളുടെ ആധിക്യംകൊണ്ടും ആധുനിക സാഹിത്യാസ്വാദകൻമാർക്ക് ആകർഷകമായി തോന്നുകയില്ലെങ്കിലും അക്കാലത്ത് അവയ്ക്ക് ജനമധ്യത്തിൽ നല്ല സ്വീകരണം ലഭിച്ചിരുന്നു. ബൈബിളിലെ ചില പുസ്തകങ്ങൾക്ക് അപൂർണവ്യാഖ്യാനങ്ങൾ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അവയിൽ പലതും ലഭ്യമല്ല. ചില ഭാഗങ്ങൾ അർമീനിയൻ, ഗ്രീക്, കോപ്റ്റിക്, എത്യോപ്യൻ-ഭാഷകളിൽ തർജുമകളായി അവശേഷിച്ചിട്ടുണ്ട്.

ചിത്രങ്ങൾ [തിരുത്തുക]

പുറംകണ്ണികൾ [തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്രേം, വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=വിശുദ്ധ_അപ്രേം&oldid=1697987" എന്ന താളിൽനിന്നു ശേഖരിച്ചത്