ഈശോസഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചുരുക്കെഴുത്ത് | എസ്.ജെ, ജെസ്യൂട്ടുകൾ |
|---|---|
| ആദർശവാക്യം | "ദൈവത്തിന്റെ വലിയ മഹത്ത്വത്തിന്" |
| രൂപീകൃതമായത് | 27 സെപ്റ്റംബർ 1540 |
| തരം | റോമൻ കാത്തോലിക്കാ ധാർമ്മിക സമൂഹം |
| ആസ്ഥാനം | ചർച്ച് ഓഫ് ജേസു (മാതൃസഭ), General Curia (administration) |
| സ്ഥാനം | റോം, ഇറ്റലി |
| സുപ്പീരിയർ ജനറൽ | അഡോൾഫോ നിക്കോളാസ് |
| Key people | ഇഗ്നേഷ്യസ് ലൊയോള—സ്ഥാപകൻ |
| Main organ | ജനറൽ കൂരിയ |
| ഉദ്യോഗസ്ഥർ | 19,216[1] |
| വെബ്‌സൈറ്റ് | www.sjweb.info |
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷസന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation)വലിയ സംഭാവന നൽകി.[2]
വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാ സഭ സംഘടിപ്പിച്ച നവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിലും ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.
അവലംബം [തിരുത്തുക]
- ↑ Curia Generalis, Society of Jesus (7 May 2007). "News from the Curia (Vol. 11, N. 9)". The Jesuit Portal – Society of Jesus Homepage. യഥാർത്ഥസ്രോതസ്സിൽനിന്ന് 18 March 2010-ന് ആർക്കൈവ് ചെയ്തത്. "The annual statistics of the Society for 2006 have been compiled and will be mailed to the Provinces within a few days. As of January 1, 2007 the number of Jesuits in the world was 19,216 (364 fewer than in 2005)..."
- ↑ വിൽ ഡുറാന്റ്, "ദ റിഫർമേഷൻ" സംസ്കാരത്തിന്റെ കഥ (ആറാം ഭാഗം - പുറങ്ങൾ 911-16)