സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ
STECI LOGO.png
ഔദ്യോഗിക ലോഗോ
സ്ഥാപകൻ മാർത്തോമ്മാ ശ്ലീഹ (പരമ്പരാഗത വിശ്വാസം), കെ.എൻ. ദാനിയേൽ (പുനർനവീകരണം)
സ്വതന്ത്രമായത് 1961
അംഗീകാരം സ്വതന്ത്ര എപ്പിസ്കോപ്പൽ സഭ (യാഥാസ്ഥിതികമല്ലാത്ത എപ്പിസ്കോപ്പസി)
പരമാദ്ധ്യക്ഷൻ ബിഷപ്പ് സി.വി മാത്യു
ആസ്ഥാനം തിരുവല്ല, കേരളം
ഭരണപ്രദേശം ഇന്ത്യ (പ്രധാനമായി)
മേഖലകൾ ഇന്ത്യ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്, ഗ്രേറ്റ് ബ്രിട്ടൺ-ലണ്ടൻ & ബെൽഫാസ്റ്റ്, മദ്ധ്യപൂർവ്വദേശം, സിംഗപ്പൂർ
ഭാഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി
അനുയായികൾ 50,000
വെബ്‌സൈറ്റ് http://steci.org/

കേരളത്തിൽ സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന ഒരു എപ്പിസ്കോപ്പൽ സഭയാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ.1960-കളിൽ മാർത്തോമ്മാ സഭയിൽ നിന്നു വേർപെട്ട് രൂപീകരിച്ചതാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ. പത്തൊൻപതാം നൂറ്റാണ്ടിലെ മലങ്കര സഭാ നവീകരണത്തിനു ശേഷം മാർത്തോമ്മ സഭയുടെ ഭാഗമായിനിന്ന ഒരു വിഭാഗം ആളുകൾ 1961ൽ, അന്നത്തെ മാർത്തോമ്മാ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മായുടെ വിശ്വാസപരമായ ചില നിലപാടുകളിൽ പ്രതിഷേധിച്ചും, സഭയിലെ പുരോഗമന-പാരമ്പര്യ വാദികൾ തമ്മിലുള്ള തർക്കങ്ങളെത്തുടർന്നും, കെ.എൻ. ദാനിയേൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭ വിട്ട് പോകുകയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ എപ്പിസ്കോപ്പൽ കൈവെപ്പ് ലഭിക്കാത്തതിനാൽ ശ്ലൈഹിക പിന്തുടർച്ച ഇവർക്ക് ലഭിച്ചിട്ടില്ല.

രണ്ടാം നവീകരണം[തിരുത്തുക]

മാതൃസഭയിൽനിന്ന് വേർപെട്ടതിന് ശേഷം ചില അടിസ്ഥാനപരമായ ആചാരങ്ങൾ ഈ സഭയിൽ നവീകരണത്തിന് വിധേയമായി;

 • കുർബ്ബാന തക്സാ പരിഷ്കരിച്ചു, സുറിയാനി പദങ്ങളെ ആരാധനയിൽ പൂർണ്ണമായി ഒഴിവാക്കി
 • കാനോനിക നോമ്പുകളുടെ ആചരണം നിർത്തി
 • ധൂപം, കുരിശ്, മെഴുകുതിരി, പള്ളിമണി തുടങ്ങിയ പല വസ്തുക്കളെയും പള്ളികളിൽ നിന്നും ആരാധനകളിൽനിന്നും ഒഴിവാക്കി
 • തിരശീലയില്ലാത്ത മദ്ബഹാകൾ ഉപയോഗിക്കുന്നു
 • ത്രോണോസ് ഇല്ലാത്ത മദ്ബഹാകൾ ഉപയോഗിക്കുന്നു
 • ബിഷപ്പുമാർക്ക് വിവാഹം കഴിക്കുവാനുള്ള അവകാശം കൊടുത്തു
 • ബിഷപ്പുമാരുടെ അംശവസ്ത്രങ്ങൾക്ക് സുറിയാനി പാരമ്പര്യത്തിൽനിന്ന് മാറ്റം വരുത്തി
 • കൂദാശകളുടെ എണ്ണം ഏഴിൽനിന്ന് രണ്ടാക്കി കുറച്ചു (മാമോദീസ, വി. കുർബ്ബാന)
 • വി. കുർബാനയുടെ അനുഷ്ഠാനം സ്വിങ്ഗ്ലിയൻ ദൈവശാസ്ത്രത്തിൽ അധിഷ്ഠിതമാക്കി.[1]

ബിഷപ്പുമാർ[തിരുത്തുക]

 1. ബിഷപ്പ് ഡോ. സി.വി. മാത്യു (പ്രിസൈഡിങ് ബിഷപ്പ്)
 2. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം
 3. ബിഷപ്പ് ഡോ. ടി.സി. ചെറിയാൻ
 4. ബിഷപ്പ് ഡോ. എം.കെ. കോശി
 5. ബിഷപ്പ് എ.ഐ. അലക്സാണ്ടർ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]