ബ്രസല്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രസല്‍സ് Bruxelles (ഫ്രഞ്ച്) Brussel (ഡച്ച്) |
|||
| The Grand Place / Grote Markt | |||
|
|||
| അപരനാമം: Europe's capital, Comic City [1] | |||
| Location of Brussels in Belgium and the EU | |||
| Coordinates: | |||
|---|---|---|---|
| Country | Belgium | ||
| Founded | 979 | ||
| Founded (Region) | June 18, 1989 | ||
| ഭരണം | |||
| - Municipality Mayor | Freddy Thielemans | ||
| വിസ്തീര്‍ണ്ണം | |||
| - Region | 161.0 km² (62.2 sq mi) | ||
| - Municipality | 32.6 km² (12.6 sq mi) | ||
| Elevation | 13 m (43 ft) | ||
| ജനസംഖ്യ (2007) | |||
| - Region | 1,067,162 | ||
| - ജനസാന്ദ്രത | 6,601/km² (16,391/sq mi) | ||
| - Metro | 1,975,000 | ||
| സമയമേഖല | CET (UTC+1) | ||
| - Summer (DST) | CEST (UTC+2) | ||
| വെബ്സൈറ്റ്: www.brussels.irisnet.be (region) www.brucity.be (municipality) |
|||
ബെല്‍ജിയത്തിലെ ഏറ്റവും വലിയ നഗരമാണ് ബ്രസല്‍സ്. ബ്രസല്‍സ്- തലസ്ഥാന പ്രദേശത്തെ ബ്രസല്‍സ് നഗരമാണ് രാജ്യത്തിന്റെ തലസ്ഥാനം. 10ആം നൂറ്റാണ്ടില്‍ ചാള്‍മാഗ്നെയുടെ പേരമകന്‍ ഒരു കോട്ടയായി സ്ഥാപിച്ച ബ്രസല്‍സ് ഇന്ന് 10 ലക്ഷത്തിലധികം ജനങ്ങക്ക് വസിക്കുന്ന ഒരു വന്‍നഗരമാണ്.
ബ്രസല്‍സ്- തലസ്ഥാന പ്രദേശം, ഫ്ലാന്‍ഡേഴ്സ്, ഫ്രെഞ്ച് കമ്മ്യൂണിറ്റി ഓഫ് ബെല്‍ജിയം എന്നിവയുടേയും തലസ്ഥാനമാണ് ബ്രസല്‍സ്.
ബ്രസല്‍സ് എന്ന പേര് ബ്രസല്‍സ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസല്‍സ് നഗരം (ജനസംഖ്യ-140,000), ബ്രസല്‍സ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസല്‍സ് മെട്രോപൊളിറ്റന്‍ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയില്‍) ഇവ മൂന്നിനേയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ബ്രസല്‍സ് നഗരം, യൂറോപ്യന്‍ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ്. യൂറോപ്യന്‍ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളില്‍ പലതും - കമ്മീഷന്‍, പാര്‍ലമന്റ്റ്, കൗണ്‍സില്‍ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാല്‍ത്തന്നെ മറ്റ് പല പാന്‍ യൂറോപ്യന്‍ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങള്‍ ബ്രസല്‍സില്‍ പ്രവര്‍ത്തിക്കുന്നു. നാറ്റോയും ബ്രസല്‍സ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
[തിരുത്തുക] അവലംബം

