ശാലിനി എന്റെ കൂട്ടുകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shalini Ente Koottukari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shalini Ente Koottukari
സംവിധാനം മോഹൻ
നിർമ്മാണം മിത്ര ഫിലിംസ്
രചന പി. പത്മരാജൻ
അഭിനേതാക്കൾ ശോഭ
ജലജ
സുകുമാരൻ
വേണു നാഗവള്ളി
സംഗീതം ജി. ദേവരാജൻ
ഛായാഗ്രഹണം യു. രാജഗോപാൽ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി
  • 1978 (1978)
രാജ്യം  India
ഭാഷ മലയാളം

മോഹന്റെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശാലിനി എന്റെ കൂട്ടുകാരി (Shalini Ente Koottukari). 'പാർവതിക്കുട്ടി' എന്ന തന്റെ കഥയെ ആസ്പദമാക്കി പി. പത്മരാജൻ തിരക്കഥ രചിച്ചു.[1] മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ദേവരാജനാണ്. യു. രാജഗോപാൽ ഛായാഗ്രഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ചു. കേന്ദ്രകഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനേത്രിയാണ്. സുകുമാരൻ, ജലജ, വേണു നാഗവള്ളി, സുകുമാരി, കെ.പി. ഉമ്മർ, ശ്രീനാഥ്, രവി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

പാട്ടുകൾ[തിരുത്തുക]

ഗാനങ്ങളുടെ രചന എം.ഡി.രാജേന്ദ്രൻ ആണ് നിർവഹിച്ചിരിക്കുന്നത് .സംഗീതം നൽകിയത് ജി. ദേവരാജൻ ആണ്

ക്രമനമ്പർ ഗാനം രാഗം പാടിയത്
1 സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ ആഭേരി കെ. ജെ. യേശുദാസ്
2 ഹിമശൈല സൈകതഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി ശങ്കരാഭരണം പി. മാധുരി
3 കണ്ണുകൾ കണ്ണുകൾ പി. ജയചന്ദ്രൻ ,പി. മാധുരി
4 വിരഹം വിഷാദാർദ്ര കെ. ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. http://malayalasangeetham.info/m.php?mid=3416&lang=MALAYALAM

ചിത്രം കാണുവാൻ[തിരുത്തുക]

ശാലിനി എന്റെ കൂട്ടുകാരി (1978)

"https://ml.wikipedia.org/w/index.php?title=ശാലിനി_എന്റെ_കൂട്ടുകാരി&oldid=2776264" എന്ന താളിൽനിന്നു ശേഖരിച്ചത്