കൊണ്ടാഴി
കൊണ്ടാഴി | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വിസ്തീർണ്ണം | |
• ആകെ | 29.89 ച.കി.മീ. (11.54 ച മൈ) |
ജനസംഖ്യ | |
• ആകെ | 22,465 |
• ജനസാന്ദ്രത | 750/ച.കി.മീ. (1,900/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 679106 |
ടെലിഫോൺ കോഡ് | 0488428 |
Vehicle registration | KL-48 |
അടുത്തുള്ള പട്ടണം | ഒറ്റപ്പാലം (10 കിലോമീറ്റർ) |
ലോക്സഭാമണ്ഡലം | ആലത്തൂർ |
നിയമഭാമണ്ഡലം | ചേലക്കര |
ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ച് അറിയുവാനായി, ദയവായി കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കാണുക.
തൃശ്ശൂർ ജില്ലയിലെ, തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് കൊണ്ടാഴി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഈ പ്രദേശം കിഴക്ക് - ചീരക്കുഴിപ്പുഴ, പഴയന്നൂർ പഞ്ചായത്ത്, പടിഞ്ഞാറ് - ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകൾ, വടക്ക് - ഭാരതപ്പുഴ തെക്ക് - പഴയന്നൂർ, ചേലക്കര പഞ്ചായത്തുകൾ എന്നിവ അതിരിടുന്നു.[1] കൊച്ചിമഹാരാജാവ് നാട്ടുരാജ്യത്തെ മഹാക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലേക്കു ദർശനത്തിനായി നടകൊണ്ടവഴി പിന്നീടു കൊണ്ടാഴിയായി അറിയപ്പെട്ടു എന്നാണ് സ്ഥലനാമചരിത്രം.
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പാറമേൽപ്പടിയിലാണ്. പാഞ്ചായത്തിന് പുറമേ, വില്ലേജ്, സർക്കാർ ആശുപത്രി, കൃഷിഭവൻ, KSEB ഓഫീസ്, ടെലിഫോൺ എക്സ്ചേഞ്ച്, മാവേലി സ്റ്റോർ തുടങ്ങിയവയും പാറമേൽപ്പടിയിൽ സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ് തോമസ് ഹൈസ്ക്കൂൾ
- സെന്റ് ജോസഫ് എൽപി സ്ക്കൂൾ
- ജവഹർ നവോദയ വിദ്യാലയം, മായന്നൂർ
- വി.എൽ.പി. സ്ക്കൂൾ, മായന്നൂർ
- ജി. യു. പി. സ്ക്കൂൾ, മായന്നൂർ
- എസ്. വി. യു. പി. സ്ക്കൂൾ, പാറമേൽപ്പടി
ആരാധനാലയങ്ങൾ
[തിരുത്തുക]- ചിരങ്കര ശ്രീരാമസ്വാമിക്ഷേത്രം
- പാറമേൽപടി ഗണപതി ക്ഷേത്രം
- പാറമേൽപടി മാരിയമ്മൻ ക്ഷേത്രം
- ശ്രീ കലംകണ്ടത്തുർ നരസിംഹമൂർത്തിക്ഷേത്രം
- പടിഞ്ഞാത്തൂർ ശിവക്ഷേത്രം
- ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (മായന്നൂർ കാവ്)
- തൃതംതളി ശിവക്ഷേത്രം
- കൊന്നക്കൽ ഭഗവതിക്ഷേത്രം
- ശ്രീ തിരുമൂലങ്ങാട്ട് ലക്ഷ്മണസ്വാമിക്ഷേത്രം
- മായന്നൂർ മാരിയമ്മൻ ക്ഷേത്രം
- കിരാതപാർവതീക്ഷേത്രം
- ലേഡി ഓഫ് ഗ്രയ്സ് ചർച്ച്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2016-11-19.