Jump to content

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം

Coordinates: 75°N 90°W / 75°N 90°W / 75; -90 (Canadian Arctic Archipelago)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canadian Arctic Archipelago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർട്ടിക് ദ്വീപസമൂഹം
Archipel Arctique Canadien  (language?)
Polar projection map of the Arctic Archipelago
Geography
Locationവടക്കൻ കാനഡ
Coordinates75°N 90°W / 75°N 90°W / 75; -90 (Canadian Arctic Archipelago)
Total islands36,563
Major islandsബാഫിൻ ദ്വീപ്, വിക്ടോറിയ ദ്വീപ്, എല്ലെസ്മിയർ ദ്വീപ്
Area1,407,770[1] km2 (543,540 sq mi)
Administration
കാനഡ
Territories and Provinceനുനാവട്
നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ്
ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ
Largest settlementഇക്വാല്യൂട്ട്, നുനാവട് (pop. 6,184)
Demographics
Population14,000
Pop. density0.0098 /km2 (0.0254 /sq mi)

വടക്കേ അമേരിക്ക വൻകരയുടെ വടക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം (Canadian Arctic Archipelago) അഥവാ ആർട്ടിക് ദ്വീപസമൂഹം (Arctic Archipelago). കാനഡയുടെ വടക്കൻ പ്രദേശത്തിലായി ആർട്ടിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 36,563 ദ്വീപുകളുടെ കൂട്ടമായ ഇവയുടെ ആകെ വിസ്തീർണ്ണം 1,424,500 km2 (550,000 sq mi) ആണ്. വടക്കൻ കാനഡയുടെ സിംഹഭാഗവും ഉൾപ്പെടുന്ന ഈ ദ്വീപസമൂഹങ്ങളിൽ നുനാവടിന്റെ മുഖ്യഭാഗവും നോർത്ത് വെസ്റ്റേൺ ടെറിടറികളുടെ ഭാഗങ്ങളുമാണ് ഉൾക്കൊള്ളുന്നത്.[2] ആഗോളതാപനത്തിന്റെ ഫലങ്ങൾ ഇവിടെയും ദൃശ്യമാണ്.[3][4] ഇവിടുത്തെ മഞ്ഞുരുകലിൻറെ തോത് അനുസരിച്ച്, ഏതാണ്ട് 2100 ആവുമ്പോൾ സമുദ്രനിരപ്പ് ഏകദേശം 3.5 cm (1.4 in) ഉയരുമെന്ന് ചില പഠനങ്ങൾ കരുതുന്നു.[5]

ഭൂമിശാസ്ത്രം

[തിരുത്തുക]
ആർട്ടിക് ദ്വീപസമൂഹത്തിൽ ആകെ വിസ്തൃതിയിൽ ഏറ്റവും വലിയ ദ്വീപായി അറിയപ്പെടുന്ന ബാഫിൻ ദ്വീപിൻ്റെ ഉപഗ്രഹ ചിത്രം.
എല്ലെസ്മിയർ ദ്വീപിനെയും ആക്‌സൽ ഹൈബർഗ് ദ്വീപ് (എൽലെസ്‌മെയറിൻ്റെ ഇടതുവശത്ത്) ഉൾപ്പെടെയുള്ള അതിൻ്റെ അയൽ ദ്വീപുകളെയും കാണിക്കുന്ന സംയുക്ത സാറ്റലൈറ്റ് ചിത്രം. ഈ ചിത്രത്തിൽ ഗ്രീൻലാൻഡ് വലതുവശത്താണ്.

കിഴക്ക് പടിഞ്ഞാറായി 2,400 km (1,500 mi) വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപസമൂഹത്തിന്റെ വടക്കേയറ്റമായ എല്ലിസ്മെയർ ദ്വീപിലെ കേപ് കൊളംബിയ, വൻകരയിൽനിന്നും 1,900 km (1,200 mi) അകലെയാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് ബ്യൂഫോർട്ട് കടൽ, വടക്ക് പടിഞ്ഞാറ് ആർട്ടിക് സമുദ്രം; കിഴക്ക് ഗ്രീൻലാന്റ്, ബാഫിൻ ഉൾക്കടൽ ഡേവിസ് കടലിടുക്ക്; തെക്ക് ഹഡ്സൺ ഉൾക്കടൽ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.

36,563 ദ്വീപുകൾ ഉള്ളതിൽ 94 എണ്ണം 130 km2 (50 sq mi) അധികം വിസ്തൃതിയുള്ളവയാണ്, വിസ്തീർണ്ണം 1,400,000 km2 (540,000 sq mi) ആണ്.[6] ആർട്ടിക് ദ്വീപസമൂഹത്തിലെ 10,000 km2 (3,900 sq mi) അധികം വിസ്തീർണ്ണമുള്ള ദ്വീപുകൾ താഴെപ്പറയുന്നവയാണ്

ദ്വീപിന്റെ പേർ സ്ഥിതിചെയ്യുന്ന പ്രദേശം* വിസ്തീർണ്ണം റാങ്ക് ജനസംഖ്യ
(2001)
ഭൂമിയിൽ കാനഡയിൽ
ബാഫിൻ ദ്വീപ് NU 507,451 km2 (195,928 sq mi) 5 1 9,563
വിക്ടോറിയ ദ്വീപ് NT, NU 217,291 km2 (83,897 sq mi) 8 2 1,707
എല്ലെസ്മിയർ ദ്വീപ് NU 196,236 km2 (75,767 sq mi) 10 3 168
ബാങ്ക്സ് ദ്വീപ് NT 70,028 km2 (27,038 sq mi) 24 5 114
ഡെവൺ ദ്വീപ് NU 55,247 km2 (21,331 sq mi) 27 6 0
ആക്സൽ ഹെയ്ബർഗ് ദ്വീപ് NU 43,178 km2 (16,671 sq mi) 32 7 0
മെൽവില്ലെ ദ്വീപ് NT, NU 42,149 km2 (16,274 sq mi) 33 8 0
സതാംപ്ടൺ ദ്വീപ് NU 41,214 km2 (15,913 sq mi) 34 9 718
പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് NU 33,339 km2 (12,872 sq mi) 40 10 0
സോമർസെറ്റ് ദ്വീപ് NU 24,786 km2 (9,570 sq mi) 46 12 0
ബാതസ്റ്റ് ദ്വീപ് NU 16,042 km2 (6,194 sq mi) 54 13 0
പ്രിൻസ് പാട്രിക് ദ്വീപ് NT 15,848 km2 (6,119 sq mi) 55 14 0
കിംഗ് വില്യം ദ്വീപ് NU 13,111 km2 (5,062 sq mi) 61 15 1279
എല്ലെഫ് റിംഗ്നെസ് ദ്വീപ് NU 11,295 km2 (4,361 sq mi) 69 16 0
ബൈലോട്ട് ദ്വീപ് NU 11,067 km2 (4,273 sq mi) 72 17 0

* NT = Northwest Territories, NU = Nunavut

ഗ്രീൻലാന്റ് കഴിഞ്ഞാൽ ആർട്ടിക് പ്രദേശത്തിൽ ഏറ്റവുമധികം വിസ്തൃതിയുള്ള പ്രദേശമാണിത്. ആർട്ടിക് കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടങ്ങളിൽ പർവ്വതങ്ങളൊഴികെയുള്ള പ്രദേശങ്ങളിൽ തുന്ദ്ര കാണപ്പെടുന്നു. ഇവിടുത്തെ മിക്കവാറും ദ്വീപുകൾ ജനവാസമില്ലാത്തവയാണ്, തെക്കൻ ദ്വീപുകളിലെ തീരപ്രദേശങ്ങളിൽ മാത്രമാണ് ഇനൂയിറ്റ് വംശജർ താമസിക്കുന്നത്.

Reference map of Canadian Arctic Archipelago

Islands not on map

അവലംബം

[തിരുത്തുക]
  1. "Atlas of Canada – Sea Islands". Atlas.nrcan.gc.ca. 2009-08-12. Archived from the original on 2013-01-22. Retrieved 2019-05-12.
  2. Marsh, James H., ed. 1988. "Arctic Archipelago Archived 2018-09-12 at the Wayback Machine." The Canadian Encyclopedia. Toronto: Hurtig Publishers.
  3. Thinning of the Arctic Sea-Ice Cover
  4. Arctic sea ice decline: Faster than forecast
  5. Wayman, Erin. "Canada's ice shrinking rapidly". Science News.
  6. "Arctic Archipelago". Archived from the original on 2011-10-09. Retrieved 2018-10-20.

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Aiken, S.G., M.J. Dallwitz, L.L. Consaul, et al. Flora of the Canadian Arctic Archipelago: Descriptions, Illustrations, Identification, and Information Retrieval[CD]. Ottawa: NRC Research Press; Ottawa: Canadian Museum of Nature, 2007. ISBN 978-0-660-19727-2.
  • Aiken, S. G., Laurie Lynn Consaul, and M. J. Dallwitz. Grasses of the Canadian Arctic Archipelago. Ottawa: Research Division, Canadian Museum of Nature, 1995.
  • Balkwill, H.R.; Embry, Ashton F. (1982). Arctic Geology and Geophysics: Proceedings of the Third International Symposium on Arctic Geology (Hardcover). Canadian Society of Petroleum Geologists. ISBN 0-920230-19-9.
  • Bouchard, Giselle. Freshwater Diatom Biogeography of the Canadian Arctic Archipelago. Ottawa: Library and Archives Canada, 2005. ISBN 0-494-01424-5
  • Brown, Roger James Evan. Permafrost in the Canadian Arctic Archipelago. National Research Council of Canada, Division of Building Research, 1972.
  • Cota GF, LW Cooper, DA Darby, and IL Larsen. 2006. "Unexpectedly High Radioactivity Burdens in Ice-Rafted Sediments from the Canadian Arctic Archipelago". The Science of the Total Environment. 366, no. 1: 253-61.
  • Dunphy, Michael. Validation of a modelling system for tides in the Canadian Arctic Archipelago. Canadian technical report of hydrography and ocean sciences, 243. Dartmouth, N.S.: Fisheries and Oceans Canada, 2005.
  • Glass, Donald J.; Embry, Ashton F.; McMillan, N. J. Devonian of the World: Proceedings of the Second International Symposium on the Devonian System (Hardcover). Calgary, Canada: Canadian Society of Petroleum Geologists. ISBN 0-920230-47-4.
  • Hamilton, Paul B., Konrad Gajewski, David E. Atkinson, and David R.S. Lean. 2001. "Physical and Chemical Limnology of 204 Lakes from the Canadian Arctic Archipelago". Hydrobiologia. 457, no. 1/3: 133-148.
  • Mi︠a︡rss, Tiĭu, Mark V. H. Wilson, and R. Thorsteinsson. Silurian and Lower Devonian Thelodonts and Putative Chondrichthyans from the Canadian Arctic Archipelago. Special papers in palaeontology, no. 75. London: Palaeontological Association, 2006. ISBN 0-901702-99-4
  • Michel, C Ingram, R G, and L R Harris. 2006. "Variability in Oceanographic and Ecological Processes in the Canadian Arctic Archipelago". Progress in Oceanography. 71, no. 2: 379.
  • Porsild, A.E. The Vascular Plants of the Western Canadian Arctic Archipelago. Ottawa: E. Cloutier, Queen's printer, 1955.
  • Rae, R. W. Climate of the Canadian Arctic Archipelago. Toronto: Canada Dept. of Transport, 1951.
  • Thorsteinsson, R., and Ulrich Mayr. The Sedimentary Rocks of Devon Island, Canadian Arctic Archipelago. Ottawa, Canada: Geological Survey of Canada, 1987. ISBN 0-660-12319-3
  • Van der Baaren, Augustine, and S. J. Prinsenberg. Geostrophic transport estimates from the Canadian Arctic Archipelago. Dartmouth, N.S.: Ocean Sciences Division, Maritimes Region, Fisheries and Oceans Canada, Bedford Institute of Oceanography, 2002.