ഗ്രീൻലാൻഡ്
ഗ്രീൻലാൻഡ് | |||
|---|---|---|---|
| |||
| Anthem: "Nunarput, utoqqarsuanngoravit" (Greenlandic) "Vort ældgamle land under isblinkens bavn" (Danish) "You Our Ancient Land" | |||
| Kalaallit song: "Nuna asiilasooq" (Greenlandic) "The Land of Great Length"[a] | |||
Location of Greenland | |||
| Sovereign state | ഡെൻമാർക്ക് രാജ്യം | ||
| Union with Norway | 1262 | ||
| Danish-Norwegian recolonization | 1721 | ||
| Unification with Denmark | 14 ജനുവരി 1814 | ||
| Home rule | 1 മെയ് 1979 | ||
| Further autonomy and self rule | 21 June 2009[2][3] | ||
| Capital and largest city | നൂക് 64°10′N 51°44′W / 64.167°N 51.733°W | ||
| Official languages | Greenlandic[b] | ||
| Recognized languages | ഡാനിഷ്, ഇംഗ്ലീഷ്, and other languages if necessary[b] | ||
| Ethnic groups (2020) |
| ||
| Religion | ക്രിസ്തുമതം ( ചർച്ച് ഓഫ് ഗ്രീൻലാൻഡ്) | ||
| Demonym(s) |
| ||
| Government | Devolved government within a parliamentary constitutional monarchy | ||
• Monarch | Frederik X | ||
| മെറ്റ് ഫ്രെഡറിക്സെൻ | |||
| ജൂലി പ്രെസ്റ്റ് വിൽചെ | |||
| മുട്ടെ ബൗറപ്പ് എഗെഡെ | |||
| മിമി കാൾസൺ | |||
| Legislature | Folketinget (Realm legislature) Inatsisartut (Local legislature) | ||
| National representation | |||
| 2 members | |||
| Area | |||
• Total | 2,166,086 km2 (836,330 sq mi) | ||
• Water (%) | 83.1[c] | ||
| Highest elevation | 3,700 മീ (12,100 അടി) | ||
| Population | |||
• 2022 estimate | |||
• Density | 0.028/km2 (0.1/sq mi) | ||
| GDP (PPP) | 2021 estimate | ||
• Total | |||
• Per capita | |||
| GDP (nominal) | 2021 estimate | ||
• Total | |||
• Per capita | |||
| Gini (2015) | medium | ||
| HDI (2010) | high · 61st | ||
| Currency | ഡാനിഷ് ക്രോൺ (DKK) | ||
| Time zone | UTC±00:00 to UTC-04:00 | ||
| Date format | dd-mm-yyyy | ||
| Driving side | right | ||
| Calling code | +299 | ||
| Postal codes | 39xx | ||
| ISO 3166 code | GL | ||
| Internet TLD | .gl | ||
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള ഒരു സ്വയംഭരണ[13][14] ദ്വീപാണ് ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകൾക്കൊപ്പം ഡെന്മാർക്ക് രാജ്യത്തിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഇത് ഏറ്റവും വലിപ്പമുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ട് പ്രദേശങ്ങളിലെയും പൗരന്മാർ ഡെൻമാർക്കിലെ പൂർണ്ണ പൗരന്മാരാണ്. ഗ്രീൻലാൻഡ് യൂറോപ്യൻ യൂണിയന്റെ വിദേശ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭൂഭാഗങ്ങളിലൊന്നായതിനാൽ ഗ്രീൻലാൻഡിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.[15] ഗ്രീൻലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്.[16] കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. 1979 ൽ ഗ്രീൻലാൻഡിന് ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയുടെ സ്ഥാനവും ഇതാണ്. വടക്കൻ തീരത്തുള്ള കഫെക്ലബ്ബെൻ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തർക്കമില്ലാത്ത കര പോയിന്റാണ്; 1960-കൾ വരെ പ്രധാന ഭൂപ്രദേശത്തുള്ള കേപ്പ് മോറിസ് ജെസപ്പ് അങ്ങനെയാണെന്ന് കരുതപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[17] സാമ്പത്തികമായി, ഗ്രീൻലാൻഡ് കോപ്പൻഹേഗനിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീൻലാൻഡ് 986 മുതൽ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയൽ ശക്തികളായ നോർവേ, ഡെൻമാർക്ക്) രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു.[18] കഴിഞ്ഞ 4,500 വർഷത്തിനിടയിൽ ഇടയ്ക്കിടെ ഗ്രീൻലാൻഡിൽ വസിച്ചിരുന്ന ധ്രുവപ്രദേശത്തുനു ചുറ്റുമുള്ള ജനതയുടെ പൂർവ്വികർ ഇന്നത്തെ കാനഡയിൽ നിന്ന് അവിടേക്ക് കുടിയേറിവരാണ്.[19][20] പത്താം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഗ്രീൻലാൻഡിന്റെ ജനവാസമില്ലാത്ത തെക്കൻ ഭാഗത്ത് നോർസുകളുടെ അധിവാസം തുടങ്ങുകയും (മുമ്പ് ഐസ്‌ലൻഡിൽ സ്ഥിരതാമസമാക്കിയിരുന്നവർ), പതിമൂന്നാം നൂറ്റാണ്ടിൽ അവിടേയ്ക്ക് ഇന്യൂട്ടുകൾ എത്തുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡാനോ-നോർവീജിയൻ പര്യവേക്ഷകർ വീണ്ടും ഗ്രീൻലാൻഡിലെത്തി. 1814-ൽ ഡെൻമാർക്കും നോർവേയും വേർപിരിഞ്ഞപ്പോൾ, ഗ്രീൻലാൻഡ് ഡാനിഷ് രാജഭരണത്തിനു കീഴിലാകുകയും 1953-ൽ ഡെൻമാർക്കിന്റെ ഭരണഘടന പ്രകാരം ഗ്രീൻലാൻഡ് പൂർണ്ണമായും ഡെന്മാർക്കുമായി ലയിപ്പിച്ചതോടെ ഗ്രീൻലാൻഡിലെ ജനങ്ങൾ ഡെൻമാർക്ക് പൗരന്മാരായി മാറുകയും ചെയ്തു. 1979-ലെ ഗ്രീൻലാൻഡിക് ഹോം റൂൾ റഫറണ്ടത്തിൽ, ഡെൻമാർക്ക് ഗ്രീൻലാൻഡിന് സ്വയംഭരണം നൽകി. 2008-ലെ ഗ്രീൻലാൻഡിക് സ്വയംഭരണ റഫറണ്ടത്തിൽ, ഗ്രീൻലാൻഡുകാർ സ്വയംഭരണ നിയമത്തിന് അനുകൂലയമായി വോട്ട് ചെയ്തതോടെ ഡാനിഷ് സർക്കാരിൽ നിന്ന് പ്രാദേശിക നാലക്കേർസുയിസുട്ടിന് (ഗ്രീൻലാൻഡിക് ഗവൺമെന്റ്) കൂടുതൽ അധികാരം കൈമാറ്റം ചെയ്യപ്പട്ടു.[21] ഈ ഘടനയ്ക്ക് കീഴിൽ, ഗ്രീൻലാൻഡ് ക്രമേണ നിരവധി സർക്കാർ സേവനങ്ങളുടെയും കാര്യക്ഷമതയുള്ള മേഖലകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. പൗരത്വം, ധനനയം, പ്രതിരോധം ഉൾപ്പെടെയുള്ള വിദേശകാര്യങ്ങൾ എന്നിവയുടെ നിയന്ത്രണം ഡാനിഷ് സർക്കാർ നിലനിർത്തുന്നു. ഗ്രീൻലാൻഡിൽ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ഇന്യൂട്ട് വംശജരാണ്.[22] ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ ഭീഷണി നേരിടുന്ന ഇവിടുത്തെ ധാതുസമ്പത്തിന്റെ സമൃദ്ധി, യൂറോപ്പ്, വടക്കേ അമേരിക്ക, ആർട്ടിക് മേഖല എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ റഷ്യയും അമേരിക്കയും ഉൾപ്പെടെയുള്ള വൻശക്തികൾക്ക് താൽപ്പര്യമുള്ള ഇവിടെ യുഎസിന്റെ ഒരു സൈനിക താവളം (പിറ്റുഫിക് സ്പേസ് ബേസ്) നിലനിൽക്കുന്നു.[23][24]
ഗ്രീൻലാൻഡിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഇനൂയിറ്റ് വംശജരാണ്.[25] ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവയുടെ ശക്തമായ സ്വാധീനത്താൽ ഗ്രീൻലാൻഡിലെ ജനസംഖ്യ പ്രധാനമായും തെക്കുപടിഞ്ഞാറൻ തീരത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ദ്വീപിന്റെ ബാക്കി ഭാഗങ്ങളിൽ ജനസാന്ദ്രത തുലോം കുറവാണ്. ഗ്രീൻലാൻഡിന്റെ മുക്കാൽ ഭാഗവും അന്റാർട്ടിക്കയ്ക്ക് പുറത്തുള്ള സ്ഥിരമായ ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. 56,583 (2022)[26] ജനസംഖ്യയുള്ള ഗ്രീൻലാൻഡ്, ലോകത്തിലെ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള പ്രദേശമാണ്.[27] മെട്രോപൊളിറ്റൻ ഡെൻമാർക്കിനെപ്പോലെ ഗ്രീൻലാൻഡും സാമൂഹികമായി പുരോഗമനപരമാണ്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും സൗജന്യമാണ്, കൂടാതെ ഗ്രീൻലാൻഡിലെ എൽജിബിടിക്യു അവകാശങ്ങൾ ലോകത്തിലെ ഏറ്റവും വിപുലമായവയാണ്. അതിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ അറുപത്തിയേഴ് ശതമാനവും പ്രധാനമായും ജലവൈദ്യുതി പോലെയുള്ള പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ്.[28] കുറഞ്ഞത് 2025 മുതൽ, അമേരിക്ക ഗ്രീൻലാൻഡിനെതിരെ ഹൈബ്രിഡ് യുദ്ധം നടത്തിയിട്ടുള്ളതിന്റെ ഫലമായി,[29][30] ഡാനിഷ് ഡിഫൻസ് ഇന്റലിജൻസ് സർവീസ് (ഡിഡിഐഎസ്) ആ വർഷം റഷ്യയ്ക്കും ചൈനയ്ക്കും ഒപ്പം അമേരിക്കയെയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന രാജ്യമായി ഉൾപ്പെടുത്തി.[31]
പദോൽപ്പത്തി
[തിരുത്തുക]ആദ്യകാല നോർസ് കുടിയേറ്റക്കാരാണ് ദ്വീപിന് ഗ്രീൻലാൻഡ് എന്ന് പേരിട്ടത്. ഐസ്‌ലാൻഡിക് ഇതിഹാസങ്ങളിൽ പറയുന്നതു പ്രകാരം നോർവെക്കാരനായ എറിക് ദി റെഡ്, നരഹത്യാക്കുറ്റം ചുമത്തപ്പെട്ട പിതാവ് തോർവാൾഡിനൊപ്പം ഐസ്‌ലാൻഡിൽ നിന്ന് നാടുകടത്തപ്പെട്ടുവെന്നാണ്. വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്നതായി കേട്ടിട്ടുള്ള ഒരു മഞ്ഞുമൂടിയ ഭൂമി പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം തന്റെ വലിയ കുടുംബത്തോടും അടിമകളോടുമൊപ്പം കപ്പലുകളിൽ പുറപ്പെട്ടു. മഞ്ഞുമൂടിയി ദ്വീപിൽ വാസയോഗ്യമായ ഒരു പ്രദേശം കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയ ശേഷം, ഒരു മനോഹരമായ പേര് കുടിയേറ്റക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അതിന് ഗ്രോൺലാൻഡ് ("ഗ്രീൻലാൻഡ്" എന്ന് വിവർത്തനം) എന്ന് പേരിട്ടു.[32][33][34] എറിക് ദി റെഡ് എന്ന ഇതിഹാസം പറയുന്നു. "വേനൽക്കാലത്ത്, എറിക് താൻ കണ്ടെത്തിയ പ്രദേശത്ത് സ്ഥിരതാമസമാക്കാനുറക്കുകയും അതിനെ അദ്ദേഹം ഗ്രീൻലാൻഡ് എന്ന് പേരിട്ടു വിളിച്ചു. കണ്ടെത്തിയ ഭൂമിയ്ക്ക് അനുകൂലമായ ഒരു പേരുണ്ടെങ്കിൽ ആളുകൾ അവിടേക്ക് ആകർഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു."[35] ഗ്രീൻലാൻഡിക് ഭാഷയിൽ ആ പ്രദേശത്തിന്റെ പേര് കലാലിത് നുനാത്ത് എന്നാണ്. കാലാലിതുകൾ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വസിക്കുന്ന ഗ്രീൻലാൻഡിക് ഇന്യൂട്ടുകളുടെ ഒരു കൂട്ടമാണ്.
ചരിത്രം
[തിരുത്തുക]എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [36]
ആദ്യകാല പാലിയോ-ഇന്യൂട്ട് സംസ്കാരങ്ങൾ
[തിരുത്തുക]
പുരാവസ്തു കണ്ടെത്തലുകളിലൂടെ അറിയപ്പെടുന്ന നിരവധി പാലിയോ-ഇന്യൂട്ട് സംസ്കാരങ്ങൾക്ക് ആവാസ കേന്ദ്രമായിരുന്നു ചരിത്രാതീത കാലഘട്ടത്തിൽ ഗ്രീൻലാൻഡ്. പാലിയോ-ഇന്യൂട്ട് ജനത ഗ്രീൻലാൻഡിലേക്ക് ആദ്യമായി പ്രവേശിച്ചത് ബിസി 2500-ഓടെയാണെന്ന് കരുതപ്പെടുന്നു. ബിസി 2500 മുതൽ ബിസി 800 വരെയുള്ള കാലത്ത് തെക്കൻ, പടിഞ്ഞാറൻ ഗ്രീൻലാൻഡിൽ സഖാഖ് സംസ്കാരം അധിവസിച്ചിരുന്നു. ആ കാലഘട്ടത്തിലെ അവശിഷ്ടങ്ങളുടെ ഭൂരിഭാഗവും സംസ്കാരത്തിന് പേരിട്ടിരിക്കുന്ന സഖാഖ് സ്ഥലം ഉൾപ്പെടെയുള്ള ഡിസ്കോ ഉൾക്കടലിനു ചുറ്റുമാണ്.[37][38]
ബിസി 2400 മുതൽ ബിസി 1300 വരെയുള്ള കാലത്ത്, വടക്കൻ ഗ്രീൻലാൻഡിൽ ഇൻഡിപെൻഡൻസ് I സംസ്കാരം നിലനിന്നിരുന്നു. ഇത് ആർട്ടിക് ചെറുകിട ഉപകരണ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു.[39][40][41] ഡെൽറ്റെറാസെർൻ ഉൾപ്പെടെയുള്ള പട്ടണങ്ങൾ ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു. ബിസി 800-ഓടെ, സഖാഖ് സംസ്കാരം അപ്രത്യക്ഷമാകുകയും, പടിഞ്ഞാറൻ ഗ്രീൻലാൻഡിൽ ആദ്യകാല ഡോർസെറ്റ് സംസ്കാരവും വടക്കൻ ഗ്രീൻലാൻഡിൽ ഇൻഡിപെൻഡൻസ് II സംസ്കാരവും ഉയർന്നുവരുകയും ചെയ്തു.[42] ഡോർസെറ്റ് ജനത പിൽക്കാല തുലെ ജനതയെ എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ എന്ന കാര്യം അവ്യക്തമാണ്. ഡോർസെറ്റ് സംസ്കാരത്തിലെ ആളുകൾ പ്രധാനമായും തിമിംഗലങ്ങളെയും റെയിൻഡിയറുകളെയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്.[43][44][45][46]
നോർസ് കുടിയേറ്റ കേന്ദ്രം
[തിരുത്തുക]
986 മുതൽ, എറിക് ദി റെഡ് നയിച്ച 14 ബോട്ടുകളുടെ ഒരു സംഘത്തിലൂടെ, ഐസ്‌ലാൻഡുകാരും നോർവീജിയക്കാരും പടിഞ്ഞാറൻ തീരത്ത് താമസമാക്കി. ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തിനടുത്തുള്ള ഫ്ജോർഡുകളിൽ അവർ കിഴക്കൻ സെറ്റിൽമെന്റ്, പടിഞ്ഞാറൻ സെറ്റിൽമെന്റ്, മധ്യ സെറ്റിൽമെന്റ് എന്നിങ്ങനെ മൂന്ന് വാസസ്ഥലങ്ങൾ രൂപീകരിച്ചു.[47][48] വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങൾ കൈവശപ്പെടുത്തിയിരുന്ന പിൽക്കാല ഡോർസെറ്റ് സംസ്കാര നിവാസികളുമായും പിന്നീട് വടക്ക് നിന്ന് പ്രവേശിച്ച തുലെ സംസ്കാരത്തിൽ പെട്ടവരുമായും അവർ ദ്വീപ് പങ്കിട്ടു. 1261-ൽ നോർവേ രാജ്യത്തിന്റെ കീഴിലുള്ള നോർവീജിയൻ ഭരണത്തിന് നോർവീജിയൻ ഗ്രീൻലാൻഡുകാർ കീഴടങ്ങി.[49] 1380-ൽ നോർവേ രാജ്യം ഡെൻമാർക്കുമായി ഒരു വ്യക്തിഗത യൂണിയനിൽ പ്രവേശിക്കുകയും 1397 മുതൽ ഇത് കൽമാർ യൂണിയന്റെ ഭാഗമായിരിക്കുകയും ചെയ്തു.[50]
നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ബ്രാറ്റാഹ്ലിഡ് പോലുള്ള നോർസ് വാസസ്ഥലങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിൽ, ഒരുപക്ഷേ ചെറിയ ഹിമയുഗത്തിന്റെ തുടക്കത്തിൽ അപ്രത്യക്ഷമായി.[51] ചില റൂണിക് ലിഖിതങ്ങൾ ഒഴികെ, നോർസ് അധിവാസ കേന്ദ്രങ്ങളിൽ നിന്ന് നിലനിൽക്കുന്ന ഒരേയൊരു സമകാലിക രേഖകൾ അല്ലെങ്കിൽ ചരിത്രരചനകൾ ഐസ്‌ലാൻഡുമായോ നോർവേയുമായോ ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ളതാണ്. മധ്യകാല നോർവീജിയൻ ഇതിഹാസങ്ങളും ചരിത്രകൃതികളും ഗ്രീൻലാൻഡിന്റെ സമ്പദ്‌വ്യവസ്ഥയെയും ഗാർഡറിലെ ബിഷപ്പുമാരെയും നികുതി ശേഖരണത്തെയും കുറിച്ച് പരാമർശിക്കുന്നു. കൊനുങ്സ് സ്കുഗ്ഗ്സ്ജാ (രാജാവിന്റെ കണ്ണാടി) യിലെ ഒരു അദ്ധ്യായം നോർസ് ഗ്രീൻലാൻഡിന്റെ കയറ്റുമതി, ഇറക്കുമതി, ധാന്യകൃഷി എന്നിവയെക്കുറിച്ച് വിവരിക്കുന്നു.
ഗ്രീൻലാൻഡിലെ ജീവിതത്തെക്കുറിച്ചുള്ള ഐസ്‌ലാൻഡിക് ഇതിഹാസ വിവരണങ്ങൾ പതിമൂന്നാം നൂറ്റാണ്ടിലും അതിനുശേഷവും രചിക്കപ്പെട്ടവയായതിനാൽ, അവ ആദ്യകാല നോർസ് ഗ്രീൻലാൻഡിന്റെ ചരിത്രത്തിന്റെ പ്രാഥമിക ഉറവിടങ്ങളല്ല.[52] നോർസ് ഗ്രീൻലാൻഡിന്റെ പിൽക്കാല വിവരണങ്ങളുമായി ഈ പ്രാഥമിക വിവരണങ്ങൾ കൂടുതൽ സാമ്യത പുലർത്തുന്നു. ആധുനിക ധാരണ പ്രധാനമായും പുരാവസ്തു സ്ഥലങ്ങളിൽ നിന്നുള്ള ഭൗതിക ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു. ഐസ്-കോർ, ക്ലാം-ഷെൽ ഡാറ്റ എന്നിവയുടെ വ്യാഖ്യാനം സൂചിപ്പിക്കുന്നത് AD 800 നും 1300 നും ഇടയിൽ തെക്കൻ ഗ്രീൻലാൻഡിലെ ഫ്‌ജോർഡുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ താരതമ്യേന സൗമ്യമായ കാലാവസ്ഥയായിരുന്നുവെന്നും വടക്കൻ അറ്റ്ലാന്റിക്കിലെ സാധാരണയുള്ളതിൽനിന്ന് നിരവധി ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലായിരുന്നതിനാൽ,[53] മരങ്ങളും സസ്യസസ്യങ്ങളും വളരുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നുവെന്നാണ്. ബാർലി ഒരു വിളയായി വളർത്തിയിരുന്നു.[54] കഴിഞ്ഞ 100,000 വർഷത്തിനിടയിൽ ഗ്രീൻലാൻഡിൽ പലതവണ നാടകീയമായ താപനില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഐസ് കോറുകൾ സൂചിപ്പിക്കുന്നു.[55] അതുപോലെ ശൈത്യകാലത്തെ ക്ഷാമങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഐസ്‌ലാൻഡിക് ബുക്ക് ഓഫ് സെറ്റിൽമെന്റ്‌സിൽ, "വൃദ്ധരും നിസ്സഹായരുമായവരെ കൊന്ന് പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞു" എന്നു വിവരിക്കുന്നു.[56]
14-ാം നൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ നോർസ് വാസസ്ഥലങ്ങൾ ക്രമേണ് അപ്രത്യക്ഷമായി.[57] വെസ്റ്റേൺ സെറ്റിൽമെന്റിന്റെ അപ്രത്യക്ഷമാകൽ വേനൽക്കാല-ശീതകാല താപനിലയിലെ കുറവുമായി ഒത്തുപോകുന്നു. ലിറ്റിൽ ഹിമയുഗത്തിലെ വടക്കൻ അറ്റ്ലാന്റിക് സീസണൽ താപനിലയിലെ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത് 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പരമാവധി വേനൽക്കാല താപനിലയിൽ ഗണ്യമായ കുറവ് കാണിച്ചുവെന്നാണ് - അതായത് ആധുനിക വേനൽക്കാല താപനിലയേക്കാൾ 6 മുതൽ 8 °C (11 മുതൽ 14 °F) വരെ താപനിലയിൽ കുറവ് സംഭവിച്ചു.[58] കഴിഞ്ഞ 2,000 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശൈത്യകാല താപനില 14-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണെന്നും ഈ പഠനം കണ്ടെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യം വരെയുള്ള കാലത്തെ, ശൈത്യകാലത്ത് കിഴക്കൻ കുടിയേറ്റം ഉപേക്ഷിക്കപ്പെട്ടിരിക്കാം.
1920-കളിൽ നോർസ് കുടിയേറ്റ കേന്ദ്രമായിരുന്ന ഹെർജോൾഫ്‌സ്‌നെസിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങൾ പ്രകാരം, ഈ കാലഘട്ടത്തിലെ മനുഷ്യ അസ്ഥികളുടെ അവസ്ഥ സൂചിപ്പിക്കുന്നത് നോർസ് ജനത പോഷകാഹാരക്കുറവുള്ളവരായിരുന്നു എന്നാണ്. കൃഷി, പുൽത്തകിടി വെട്ടിവെളുപ്പിക്കൽ, മരം മുറിക്കൽ എന്നീ പ്രവർത്തികളിലൂടെ നോർസുകൾ പ്രകൃതിദത്ത സസ്യങ്ങൾ നശിപ്പിച്ചതിന്റെ ഫലമായുണ്ടായ മണ്ണൊലിപ്പ് കാരണമാകാം ഇത്. പകർച്ചവ്യാധിയായ പ്ലേഗ് മൂലമുള്ള വ്യാപകമായ മരണങ്ങളും പോഷകാഹാരക്കുറവിന്റെ ഫലമായിരിക്കാം.[59] ചെറിയ ഹിമയുഗത്തിലെ താപനിലയിലുണ്ടായ കുറവ്; സ്ക്രോലിംഗുകളുമായുള്ള സായുധ സംഘട്ടനങ്ങൾ (ഇന്യൂട്ടിനുള്ള നോർസ് പദം, "ദുഷ്ടന്മാർ" എന്നർത്ഥം[60]) എന്നിവയും ഇവരുടെ വ്യാപകമായ മരണത്തിന് ഹേതുവാണ്. നോർസ് കോളനിവൽക്കരണം സസ്യജാലങ്ങളിൽ നാടകീയമായ പ്രതികൂല പാരിസ്ഥിതിക സ്വാധീനം ചെലുത്തിയെന്ന പൊതു അനുമാനത്തെ സമീപകാല പുരാവസ്തു പഠനങ്ങൾ ഒരു പരിധിവരെ വെല്ലുവിളിക്കുന്നു. എന്നാൽ നോർസുകളുടെ മണ്ണ് പരിപോഷണ ഉപായങ്ങളുടെ സൂചനകളെ ഡാറ്റ പിന്തുണയ്ക്കുന്നു.[61] ഗ്രീൻലാൻഡിൽ നിന്നുള്ള ഏറ്റവും വിലയേറിയ കയറ്റുമതിയായ വാൽറസ് ദന്തത്തിന്റെ[62] വില ഉയർന്ന നിലവാരമുള്ള മറ്റ് സ്രോതസ്സുകളിൽനിന്നുള്ള കൊമ്പുകളുടെ മത്സരം കാരണം കുറഞ്ഞതും, കൂടാതെ പട്ടിണിയോ ബുദ്ധിമുട്ടുകളോ ഉള്ളതിന് തെളിവുകൾ കുറവായിരുന്നതിനാലും പതിനഞ്ചാം നൂറ്റാണ്ടിൽ ഏകദേശം 2,500 ൽ കൂടുതൽ ഉണ്ടായിരുന്ന നോർസ് ജനത ക്രമേണ ഗ്രീൻലാൻഡ് അധിവാസ കേന്ദ്രങ്ങൾ ഉപേക്ഷിച്ചതെന്ന് കൂടുതൽ സമീപകാല തെളിവുകൾ സൂചിപ്പിക്കുന്നു.[63]
അമേരിക്കൻ ഐക്യനാടുകളും ശീതയുദ്ധവും
[തിരുത്തുക]1946-ൽ ഡെൻമാർക്കിൽ നിന്ന് 100 മില്യൺ യുഎസ് ഡോളറിന് (2024-ൽ 1.6 ബില്യൺ യുഎസ് ഡോളറിന് തുല്യം) ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. ഡാനിഷ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കാണപ്പെട്ടിരുന്ന ഈ ദ്വീപ്, അതിന്റെ ചരിത്രത്തിനും ദേശീയ സ്വത്വത്തിനും വളരെ പ്രധാനമായിരുന്നതിനാൽ ഡെൻമാർക്ക് ഈ വാഗ്ദാനം ശക്തമായി നിരസിച്ചു..[64][65] 1951-ൽ ഡെൻമാർക്കും യു.എസും ഒരു ഗ്രീൻലാൻഡ് പ്രതിരോധ കരാറിൽ ഒപ്പുവച്ചതു പ്രകാരം ഡെൻമാർക്ക് സമ്മതിച്ചാൽ അല്ലെങ്കിൽ നാറ്റോ ആവശ്യമാണെന്ന് കരുതുന്നെങ്കിൽ, യു.എസിന് ഗ്രീൻലാൻഡിലെ സൈനിക താവളങ്ങൾ നിലനിർത്താനും പുതിയ താവളങ്ങൾ അല്ലെങ്കിൽ "പ്രതിരോധ മേഖലകൾ" സ്ഥാപിക്കാനും അനുവദിച്ചു.[66] ഈ കരാർ പ്രകാരം ഗ്രീൻലാൻഡിലെ ഡാനിഷ് പരമാധികാരത്തെ ലംഘിക്കാതെ യുഎസ് സൈന്യത്തിന് ഈ പ്രതിരോധ മേഖലകൾക്കിടയിൽ സ്വതന്ത്രമായി ഉപയോഗിക്കാനും നീങ്ങാനും കഴിയുമായിരുന്നു.[67]
1951 നും 1953 നും ഇടയിൽ ഏകീകൃത നാറ്റോ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി അമേരിക്ക ഈ പ്രദേശത്ത് തുലെ എന്ന വ്യോമതാവളം വളരെയധികം വികസിപ്പിച്ചു. സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളിലെ തദ്ദേശവാസികളെ ശൈത്യകാലത്ത് 100 കിലോമീറ്ററിലധികം (62 മൈൽ) ദൂരേക്ക് മാറ്റി. ഗ്രീൻലാൻഡിക് ഐസ് ക്യാപ്പിൽ പ്രോജക്റ്റ് ഐസ്‌വോം എന്ന് പേരിട്ട രഹസ്യ ആണവ മിസൈൽ വിക്ഷേപണ സ്ഥലങ്ങളുടെ ഒരു ഭൂഗർഭ ശൃംഖല നിർമ്മിക്കാനും അമേരിക്ക ശ്രമിച്ചു.[68] 1996 ൽ തരംതിരിച്ച രേഖകൾ പ്രകാരം,[69] 1960 മുതൽ 1966 വരെ ക്യാമ്പ് സെഞ്ച്വറിയിൽ നിന്ന് കൈകാര്യം ചെയ്തിരുന്ന ഈ പദ്ധതി പിന്നീട് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ചു.[70] മിസൈലുകൾ ഒരിക്കലും വിന്യസിച്ചിരുന്നില്ല, മാത്രമല്ല അങ്ങനെ ചെയ്യുന്നതിന് ഡാനിഷ് സർക്കാരിന്റെ ആവശ്യമായ സമ്മതം ഒരിക്കലും തേടിയിരുന്നുമില്ല. 1997 ൽ തുലെ വ്യോമതാവളത്തിന് സമീപം ഒരു ആണവായുധം ഘടിപ്പിച്ച B-52 ബോംബർ തകർന്നതുമായി ബന്ധപ്പെട്ട രേഖകൾക്കായി തരംതിരിച്ച രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഡാനിഷ് സർക്കാർ ഈ പ്രോഗ്രാമിന്റെ ദൗത്യത്തെക്കുറിച്ച് അറിയുന്നതുതന്നെ.[71]
1948 മുതൽ 1950 വരെ പ്രവർത്തിച്ചിരുന്ന ഗ്രീൻലാൻഡ് കമ്മീഷനിൽ നിന്നാണ് ഗവൺമെന്റ് മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് ആരംഭിച്ചത്. ജി-50 എന്ന അതിന്റെ അന്തിമ റിപ്പോർട്ടോടെ, ഗ്രീൻലാൻഡിനെ ആധുനികവൽക്കരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പുകൾ ആരംഭിച്ചു. ഡെൻമാർക്കിന്റെ വികസന മാതൃക സ്വീകരിച്ചുകൊണ്ട്, ഗ്രീൻലാൻഡ് ഒരു ആധുനിക ക്ഷേമരാഷ്ട്രമായി മാറണമെന്ന് ഈ റിപ്പോർട്ട് ശുപാർശ ചെയ്തതോടൊപ്പം വ്യാപാര കുത്തക നിർത്തലാക്കപ്പെടുകയും ചെയ്തു.[72]
1953-ലെ ഡാനിഷ് ഭരണഘടനയോടെ, ഗ്രീൻലാൻഡിന്റെ കൊളോണിയൽ പദവി എന്നെന്നേയ്ക്കുമായി അവസാനിക്കുകയും ഒരു ആംറ്റ് ('കൗണ്ടി') ആയി ഡാനിഷ് മണ്ഡലത്തിൽ ഉൾപ്പെടുത്തിയ ദ്വീപ്, അങ്ങനെ മറ്റെല്ലാ ഡാനിഷ് കൗണ്ടികളെയും പോലെ ഡെൻമാർക്ക് രാജ്യത്തിലേയ്ക്ക് പൂർണ്ണമായും സംയോജിപ്പിക്കപ്പെട്ടു. ഗ്രീൻലാൻഡ് നിവാസികൾക്ക് ഡാനിഷ് പൗരത്വം നൽകപ്പെട്ടു. ഗ്രീൻലാൻഡിനോടുള്ള ഡാനിഷ് നയങ്ങൾ സാംസ്കാരിക സ്വാംശീകരണമെന്ന തന്ത്രമായിരുന്നു. ഈ കാലയളവിൽ, ഡാനിഷ് സർക്കാർ ഔദ്യോഗിക കാര്യങ്ങളിൽ ഡാനിഷ് ഭാഷയുടെ ഉപയോഗത്തെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ചതോടൊപ്പം ഗ്രീൻലാൻഡുകാർ അവരുടെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിനായി ഡെൻമാർക്കിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗ്രീൻലാൻഡിലെ നിരവധി കുട്ടികൾ തെക്കൻ ഡെൻമാർക്കിലെ ബോർഡിംഗ് സ്കൂളുകളിൽ വളർന്നതിനാൽ അവരിൽ ചിലർക്ക് ഗ്രീൻലാൻഡുമായുള്ള സാംസ്കാരിക ബന്ധം നഷ്ടപ്പെടുകയു ചെയ്തു. ഗ്രീൻലാൻഡുകാരെ പ്രാഥമികമായി ഉപജീവനമാർഗ്ഗം തേടുന്നവരിൽ നിന്ന് നഗരവൽക്കരിക്കപ്പെട്ട കൂലിപ്പണിക്കാരാക്കി മാറ്റുന്ന ഈ നയങ്ങൾ ഒരർത്ഥത്തിൽ "വിജയിച്ചു", എങ്കിലും ഗ്രീൻലാൻഡിക് വരേണ്യവർഗം ഒരു ഗ്രീൻലാൻഡിക് സാംസ്കാരിക തനിമ നിലനിറുത്തുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ തുടങ്ങി. ഗ്രീൻലാൻഡിക് സ്വാതന്ത്ര്യത്തിന് അനുകൂലമായി വികസിച്ച ഒരു പ്രസ്ഥാനം 1970 കളിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി.[73]
1973-ൽ, ഗ്രീൻലാൻഡിനും കനേഡിയൻ പ്രദേശമായ നുനാവട്ടിനുമിടയിൽ നാരെസ് കടലിടുക്കിലുള്ള ഒരു ചെറിയ ദ്വീപായ ഹാൻസ് ദ്വീപിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഡെൻമാർക്കും കാനഡയും തമ്മിൽ ഒരു സൗഹാർദ്ദപരമായ അതിർത്തി തർക്കം ഉടലെടുത്തു. 2022 ൽ തർക്ക ദ്വീപ് ഏകദേശം പകുതിയായി വിഭജിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതോടെ ഈ തർക്കത്തിന് വിരാമമായി.[74]1972-ൽ യൂറോപ്യൻ പൊതുവിപണിയിൽ ഡെന്മാർക്കിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സങ്കീർണതകൾ കാരണം, ഡെൻമാർക്ക് ഗ്രീൻലാൻഡിന് വ്യത്യസ്തമായ ഒരു പദവി കൊടുക്കാൻ ആഗ്രഹിച്ചതിന്റ ഫലമായി 1979-ൽ ഹോം റൂൾ ആക്റ്റ് നിലവിൽ വന്നു. 1979 ജനുവരി 17-ന് ഒരു റഫറണ്ടം നടന്നു. ഇത് പ്രകാരം ഗ്രീൻലാൻഡിന് പരിമിതമായ സ്വയംഭരണാവകാശത്തോടെ സ്വന്തം നിയമസഭയും ചില ആഭ്യന്തര നയങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തപ്പോൾ ഡെൻമാർക്ക് പാർലമെന്റ് ബാഹ്യ നയങ്ങൾ, സുരക്ഷ, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം നിലനിർത്തുകയും ചെയ്തു. 1979 മെയ് 1 ന് നിയമം പ്രാബല്യത്തിൽ വന്നു. ഗ്രീൻലാൻഡിന്റെ രാഷ്ട്രത്തലവനായി ഡാനിഷ് രാജാവ് തുടർന്നു. 1985-ൽ, EEC യുടെ വാണിജ്യ മത്സ്യബന്ധന നിയന്ത്രണങ്ങളോടും സീൽത്തോൽ ഉൽപ്പന്നങ്ങൾക്ക് EEC നിരോധനം ഏർപ്പെടുത്തിയതിനോടും യോജിക്കാത്തതിനാൽ ഗ്രീൻലാൻഡ് യൂറോപ്യൻ സാമ്പത്തിക സമൂഹത്തിൽനിന്ന് (EEC) പുറത്തുപോയി.[75]
മെട്രോപൊളിറ്റൻ ഡെൻമാർക്കിലെന്നപോലെ, യുദ്ധാനന്തര കാലഘട്ടത്തിൽ ഗ്രീൻലാൻഡിലും ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഗണ്യമായ വികാസം ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും സൗജന്യമാണ്, കൂടാതെ ഗ്രീൻലാൻഡിലെ LGBTQ അവകാശങ്ങൾ അമേരിക്കയിലും ലോകത്തും ഏറ്റവും വിപുലമായവയാണ്. 1987-ൽ, ഗ്രീൻലാൻഡുകാർക്ക് അവരുടെ സ്വന്തം ഭാഷയിലും രാജ്യത്തും ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻലാൻഡ് സർവകലാശാല സ്ഥാപിതമായി.
2008 നവംബർ 25 ന് ഗ്രീൻലാൻഡ് വോട്ടർമാർ കൂടുതൽ സ്വയംഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടം അംഗീകരിച്ചു.[76][77] ഒരു പഠനമനുസരിച്ച്, 2008 ലെ വോട്ടെടുപ്പ് "സ്വന്തം ഭരണത്തിനും പൂർണ്ണ സ്വാതന്ത്ര്യത്തിനുമിടയിലുള്ള ഒരു സംവിധാനമായി കാണാൻ കഴിയുന്ന" ഒരു ഭരണമാതൃക സൃഷ്ടിച്ചു.[78] 2009 ജൂൺ 21-ന്, ജുഡീഷ്യൽ കാര്യങ്ങൾ, പോലീസിംഗ് നയങ്ങൾ, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ സ്വയംഭരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകളോടെ ഗ്രീൻലാൻഡ് സ്വയംഭരണം നേടി. കൂടാതെ, അന്താരാഷ്ട്ര നിയമപ്രകാരം ഗ്രീൻലാൻഡുകാരെ ഒരു പ്രത്യേക ജനതയായും അംഗീകരിച്ചു.[79] പ്രദേശത്തിന്റെ വിദേശകാര്യങ്ങളുടെയും പ്രതിരോധ കാര്യങ്ങളുടെയും നിയന്ത്രണം ഡെൻമാർക്ക് നിലനിർത്തുന്നു, കൂടാതെ 3.2 ബില്യൺ ഡെന്മാർക്ക് ക്രോണിന്റെ വാർഷിക ബ്ലോക്ക് ഗ്രാന്റ് നിലനിർത്തുന്നു. ഗ്രീൻലാൻഡ് അതിന്റെ പ്രകൃതിവിഭവങ്ങളിൽ നിന്ന് വരുമാനം ശേഖരിക്കാൻ തുടങ്ങുമ്പോൾ, ഈ ഗ്രാന്റ് ക്രമേണ കുറയുകയും; ഡെൻമാർക്കിൽ നിന്ന് പ്രദേശത്തിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ പൊതുവെ കണക്കാക്കപ്പെടുകയും ചെയ്യുന്നു.[80] 2012-ൽ നടന്ന ഒരു ചരിത്രപ്രധാനമായ ചടങ്ങിൽ ഗ്രീൻലാൻഡിക് ഭാഷയെ ഗ്രീൻലാൻഡിന്റെ ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു.[81][82][83]
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണ കാലത്ത്, സൈനിക അധിനിവേശ ഭീഷണികളോടെ ഗ്രീൻലാൻഡിനെ അമേരിക്കയിലേയ്ക്ക് കൂട്ടിച്ചേർക്കാനുള്ള പ്രചാരണം അമേരിക്ക പിന്തുടർന്നു.[84] ട്രംപ് തന്റെ ആദ്യ പ്രസിഡൻഷ്യൽ കാലയളവിൽ ഗ്രീൻലാൻഡ് വാങ്ങാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ ഈ നീക്കങ്ങളെ ശക്തമായി നിരസിച്ചു.[85] ഗ്രീൻലാൻഡിനെതിരായ ട്രംപിന്റെ ഭീഷണികൾ നാറ്റോ സഖ്യത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു പുതിയ വെല്ലുവിളിയായി വിശേഷിപ്പിക്കപ്പെടുന്നു.[86]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്.

ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[87] 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.[88] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ് തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.

ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷം വളരെ വരണ്ടതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [89] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "03EM/01.25.01-50 Spørgsmål til Landsstyret: Hvornår fremsætter Landsstyret beslutning om Grønlands" [03EM/01.25.01-50 Questions to the Home Rule Government: When does the Home Rule Government make a decision on Greenland]. Government of Greenland. 7 October 2003. Archived from the original on 13 December 2014. Retrieved 13 December 2014.
- 1 2 (in Danish) TV 2 Nyhederne – "Grønland går over til selvstyre" Archived 9 ഓഗസ്റ്റ് 2023 at the Wayback Machine TV 2 Nyhederne (TV 2 News) – Ved overgangen til selvstyre, er grønlandsk nu det officielle sprog. Retrieved 22 January 2012.
- ↑ "Self-rule introduced in Greenland". BBC News. 21 June 2009. Archived from the original on 25 April 2010. Retrieved 4 May 2010.
- ↑ (in Danish) Law of Greenlandic Selfrule Archived 8 ഫെബ്രുവരി 2012 at the Wayback Machine (see chapter 7)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "cia.gov" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population of Greenland". Greenlandic Population as of 2022. Archived from the original on 4 August 2023. Retrieved 12 August 2022.
- ↑ Central Intelligence Agency. "Greenland - The World Factbook". cia.gov. Archived from the original on 2023-05-13. Retrieved January 9, 2025.
- ↑ Greenland in Figures 2013 (PDF). Statistics Greenland. ISBN 978-87-986787-7-9. ISSN 1602-5709. Archived (PDF) from the original on 21 September 2013. Retrieved 2 September 2013.
- ↑ "Greenland | Data". data.worldbank.org. Archived from the original on 31 May 2023. Retrieved 9 August 2021.
- ↑ "GDP per capita (Current US$) - Greenland | Data". Archived from the original on 27 March 2023. Retrieved January 9, 2025.
- ↑ "Gini Index coefficient". CIA World Factbook. Archived from the original on 17 July 2021. Retrieved 16 July 2021.
- ↑ Avakov, Aleksandr Vladimirovich (2012). Quality of Life, Balance of Powers, and Nuclear Weapons (2012): A Statistical Yearbook for Statesmen and Citizens. Algora Publishing. p. 51. ISBN 978-0-87586-892-9. Archived from the original on 9 March 2024. Retrieved 18 September 2022.
- ↑ "Greenland: The world's largest island". Denmark.dk. Archived from the original on 20 December 2023. Retrieved 14 January 2024.
- ↑
- Dallen J. Timothy (6 November 2020). Tourism in European Microstates and Dependencies: Geopolitics, Scale and Resource Limitations. CABI. pp. 94–. ISBN 978-1-78924-310-9. OCLC 1162434605. Archived from the original on 10 June 2024. Retrieved 18 September 2022.
This ....This change in governance also resulted in Greenland becoming an autonomous 'constituent country' in the Danish realm...
- Benedikter, Thomas (19 June 2006). "The working autonomies in Europe". Society for Threatened Peoples. Archived from the original on 9 March 2008. Retrieved 3 June 2019.
Denmark has established very specific territorial autonomies with its two island territories
- Ackrén, Maria (November 2017). "Greenland". Autonomy Arrangements in the World. Archived from the original on 30 August 2019. Retrieved 30 August 2019.
Faroese and Greenlandic are seen as official regional languages in the self-governing territories belonging to Denmark.
- "Greenland". International Cooperation and Development (in ഇംഗ്ലീഷ്). European Commission. 3 June 2013. Archived from the original on 16 September 2014. Retrieved 27 August 2019.
Greenland [...] is an autonomous territory within the Kingdom of Denmark
- Dallen J. Timothy (6 November 2020). Tourism in European Microstates and Dependencies: Geopolitics, Scale and Resource Limitations. CABI. pp. 94–. ISBN 978-1-78924-310-9. OCLC 1162434605. Archived from the original on 10 June 2024. Retrieved 18 September 2022.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ "Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
- ↑ Joshua Calder's World Island Info
- ↑ The Fate of Greenland's Vikings Archived 11 ജനുവരി 2011 at the Wayback Machine, by Dale Mackenzie Brown, Archaeological Institute of America, 28 February 2000
- ↑ "Saqqaq-kulturen kronologi". National Museum of Denmark. Archived from the original on 7 December 2013. Retrieved 2 August 2013.
- ↑ Saillard J, Forster P, Lynnerup N, Bandelt HJ, Nørby S (2000). "mtDNA variation among Greenland Eskimos: the edge of the Beringian expansion". American Journal of Human Genetics. 67 (3): 718–26. doi:10.1086/303038. ISSN 0002-9297. PMC 1287530. PMID 10924403.
- ↑ Greenland in Figures 2012 (PDF). stat.gl. ISBN 978-87-986787-6-2. ISSN 1602-5709. Archived (PDF) from the original on 13 November 2012. Retrieved 10 February 2013.
- ↑ Mcghee, Robert (3 April 2015). "Thule Culture". Canadian Encyclopedia. Historica Canada. Archived from the original on 20 November 2015. Retrieved 1 June 2015.
- ↑ Harvard International Review, The Coldest Geopolitical Hotspot: Global Powers Vie for Arctic Dominance over Greenland, August 2024, 29th.
- ↑ Sanger, David E.; Friedman, Lisa (23 December 2024). "Trump's Wish to Control Greenland and Panama Canal: Not a Joke This Time". The New York Times. Retrieved 26 December 2024.
Instead, while naming a new ambassador to Denmark—which controls Greenland's foreign and defense affairs—Mr. Trump made clear on Sunday that his first-term offer to buy the landmass could, in the coming term, become a deal the Danes cannot refuse.
- ↑ Mcghee, Robert (3 April 2015). "Thule Culture". Canadian Encyclopedia. Historica Canada. Archived from the original on 20 November 2015. Retrieved 1 June 2015.
- ↑ "Population of Greenland". Archived from the original on 4 August 2023. Retrieved 12 August 2022.
- ↑ "Population density (people per sq. km of land area)". The World Bank. Archived from the original on 5 June 2013. Retrieved 3 November 2012.
- ↑ "Vedvarende energi". Nukissiorfiit. Archived from the original on 10 June 2024. Retrieved 28 March 2023.
- ↑ "Danmarks utenriksminister med klar beskjed til USA: – Forsøk på innblanding er uakseptabelt". Aftenposten. Retrieved 27 August 2025.
- ↑ "Centrale kilder: Mænd med forbindelser til Trump forsøger at infiltrere Grønland". DR. Retrieved 27 August 2025.
- ↑ "Danish intelligence classifies Trump's America as a security risk". Politico. Retrieved 6 January 2026.
- ↑ Eirik the Red's Saga. Gutenberg.org. 8 March 2006. Archived from the original on 11 May 2011. Retrieved 6 September 2010.
- ↑ "How Greenland got its name" Archived 19 മാർച്ച് 2012 at the Wayback Machine. The Ancient Standard. 17 December 2010.
- ↑ Grove, Jonathan (2009). "The place of Greenland in medieval Icelandic saga narrative". Journal of the North Atlantic. 2: 30–51. doi:10.3721/037.002.s206. S2CID 163032041. Archived from the original on 11 April 2012.
- ↑ Evans, Andrew. "Is Iceland Really Green and Greenland Really Icy?" Archived 4 ഡിസംബർ 2017 at the Wayback Machine, National Geographic (30 June 2016).
- ↑ Diamond, Jared M. (2006). Collapse: how societies choose to fail or succeed. Harmondsworth [Eng.]: Penguin. ISBN 0-14-303655-6.
- ↑ Grønnow, B. (1988). "Prehistory in permafrost: Investigations at the Saqqaq site, Qeqertasussuk, Disco Bay, West Greenland". Journal of Danish Archaeology. 7 (1): 24–39. doi:10.1080/0108464X.1988.10589995.
- ↑ Møbjerg, T. (1999). "New adaptive strategies in the Saqqaq culture of Greenland, c. 1600–1400 BC". World Archaeology. 30 (3): 452–65. doi:10.1080/00438243.1999.9980423. JSTOR 124963.
- ↑ "The history of Greenland – From dog sled to snowmobile". Greenland.com. Archived from the original on 27 September 2011. Retrieved 10 September 2011.
- ↑ "Migration to Greenland – the history of Greenland". Greenland.com. Archived from the original on 5 September 2011. Retrieved 10 September 2011.
- ↑ Rasch, M.; Jensen, J. F. (1997). "Ancient Eskimo dwelling sites and Holocene relative sea-level changes in southern Disko Bugt, central West Greenland". Polar Research. 16 (2): 101–15. Bibcode:1997PolRe..16..101R. doi:10.3402/polar.v16i2.6629.
- ↑ Ramsden, P.; Tuck, J. A. (2001). "A Comment on the Pre-Dorset/Dorset Transition in the Eastern Arctic". Anthropological Papers of the University of Alaska. New Series. 1: 7–11. Archived from the original on 2022-04-08.
- ↑ Grønnow, B. (1986). "Recent archaeological investigations of West Greenland caribou hunting". Arctic Anthropology. 23 (1/2): 57–80. JSTOR 40316103.
- ↑ Rowley, G. (1940). "The Dorset culture of the eastern Arctic". American Anthropologist. 42 (3): 490–99. doi:10.1525/aa.1940.42.3.02a00080.
- ↑ Gulløv, H. C.; Appelt, M. (2001). "Social bonding and shamanism among Late Dorset groups in High Arctic Greenland". The archaeology of shamanism. Routledge. p. 146. ISBN 0-415-25255-5.
- ↑ Gulløv, H. C. (1996). In search of the Dorset culture in the Thule culture. The Paleoo Cultures of Greenland. Copenhagen: Danish Polar Center (Publication No. 1). pp. 201–14.
- ↑ The Fate of Greenland's Vikings Archived 11 ജനുവരി 2011 at the Wayback Machine, by Dale Mackenzie Brown, Archaeological Institute of America, 28 February 2000
- ↑ Kudeba, N. (19 April 2014). Chapter 5, "Norse Explorers from Erik the Red to Leif Erikson", in Canadian Explorers.
- ↑ "Viking Settlers in Greenland". Encyclopedia.com (in ഇംഗ്ലീഷ്). Archived from the original on 10 June 2024. Retrieved 2023-12-18.
- ↑ Boraas, Tracey (2002). Sweden. Capstone Press. p. 24. ISBN 0-7368-0939-2.
- ↑ Diamond, Jared (2006). Collapse: How Societies Choose to Fail or Succeed. Harmondsworth [Eng.]: Penguin. ISBN 978-0-14-303655-5.
- ↑ Grove, Jonathan (2009). "The place of Greenland in medieval Icelandic saga narrative". Journal of the North Atlantic. 2: 30–51. doi:10.3721/037.002.s206. S2CID 163032041. Archived from the original on 11 April 2012.
- ↑ Arnold C. (June 2010) "Cold Did In the Norse", Earth Magazine. p. 9.
- ↑ Behringer, Wolfgang (9 September 2009). Kulturgeschichte des Klimas: Von der Eiszeit zur globalen Erwärmung (in ജർമ്മൻ). Munich: Dt. Taschenbuch-Verlag. ISBN 978-3-406-52866-8. Archived from the original on 24 June 2023. Retrieved 18 September 2022.
- ↑ Alley, R.; Mayewski, P.; Peel, D.; Stauffer, B. (1996). "Twin ice cores from Greenland reveal history of climate change, more". Eos, Transactions American Geophysical Union. 77 (22): 209–10. Bibcode:1996EOSTr..77R.209A. doi:10.1029/96EO00142. Archived from the original on 14 April 2018. Retrieved 16 August 2019.
- ↑ Arnold C. (June 2010) "Cold Did In the Norse", Earth Magazine. p. 9.
- ↑ "Why societies collapse Archived 2 ഓഗസ്റ്റ് 2012 at the Wayback Machine". ABC Science.
- ↑ Patterson, W. P.; Dietrich, K. A.; Holmden, C.; Andrews, J. T. (23 March 2010). "Two millennia of North Atlantic seasonality and implications for Norse colonies". Proceedings of the National Academy of Sciences. 107 (12): 5306–5310. Bibcode:2010PNAS..107.5306P. doi:10.1073/pnas.0902522107. PMC 2851789. PMID 20212157.
- ↑ Ingstad, Helge; Stine Ingstad, Anne (2000). The Viking Discovery of America: The Excavation of a Norse Settlement in L'Anse Aux Meadows, Newfoundland. Breakwater Books. pp. 28–. ISBN 1-55081-158-4.
- ↑ Diamond, Jared (2006). Collapse: How Societies Choose to Fail or Succeed. Harmondsworth [Eng.]: Penguin. ISBN 978-0-14-303655-5.
- ↑ Bishop, Rosie R., et al. "A charcoal-rich horizon at Ø69, Greenland: evidence for vegetation burning during the Norse landnám?." Journal of Archaeological Science 40.11 (2013): 3890–902
- ↑ Leone, Mark P.; Knauf, Jocelyn E. (2015). Historical Archaeologies of Capitalism. Springer. p. 211. ISBN 978-3-319-12760-6.
- ↑ Folger, Tim. "Why Did Greenland's Vikings Vanish?". Archived from the original on 17 March 2017. Retrieved 13 March 2017.
- ↑ "Deepfreeze Defense". Time. 27 January 1947. Archived from the original on 21 February 2009. Retrieved 14 May 2008.
- ↑ Miller, John J. (7 May 2001). "Let's Buy Greenland! — A complete missile-defense plan". National Review. Archived from the original on 7 January 2010.
- ↑ "Deepfreeze Defense". Time. 27 January 1947. Archived from the original on 21 February 2009. Retrieved 14 May 2008.
- ↑ Beukel, Erik (2010). "The Greenland Issue". In Rytter, Jens Elo (ed.). Phasing Out the Colonial Status of Greenland, 1945–54: A Historical Study. Meddelelser om Grønland. Vol. 37. Museum Tusculanum Press. pp. 56–57. ISBN 978-87-635-2587-9. ISSN 0106-1062.
- ↑ Weiss, Erik D. "Cold War Under the Ice: The Army's Bid for a Long-Range Nuclear Role, 1959–1963." Journal of Cold War Studies, vol. 3, no. 3, 2001, pp. 31–58. JSTOR website Retrieved 12 April 2025.
- ↑ Weiss, Erik D. "Cold War Under the Ice: The Army's Bid for a Long-Range Nuclear Role, 1959–1963." Journal of Cold War Studies, vol. 3, no. 3, 2001, pp. 31–58. JSTOR website Retrieved 12 April 2025.
- ↑ Weiss, Erik D. "Cold War Under the Ice: The Army's Bid for a Long-Range Nuclear Role, 1959–1963." Journal of Cold War Studies, vol. 3, no. 3, 2001, pp. 31–58. JSTOR website Retrieved 12 April 2025.
- ↑ "Cataclysmic cargo: The hunt for four missing nuclear bombs after a B-52 crash". The Washington Post. 21 January 2018. Archived from the original on 7 June 2020. Retrieved 20 August 2019.
- ↑ Grønlands historie danmarkshistorien.dk
- ↑ Loukacheva, Natalia (2007). The Arctic Promise: Legal and Political Autonomy of Greenland and Nunavut. University of Toronto Press. p. 25. ISBN 978-0-8020-9486-5. Archived from the original on 13 April 2016.
- ↑ Loukacheva, Natalia (2007). The Arctic Promise: Legal and Political Autonomy of Greenland and Nunavut. University of Toronto Press. p. 25. ISBN 978-0-8020-9486-5. Archived from the original on 13 April 2016.
- ↑ Stern, pp. 55–56
- ↑ Stern, pp. 55–56
- ↑ "Vejledende folkeafstemning om selvstyre ? 25-11-2008" (in കലാല്ലിസുട്ട്). SermitValg. 26 November 2008. Archived from the original on 8 December 2008. Retrieved 26 November 2008.
- ↑ Stern, pp. 55–56
- ↑ Description of the Greenlandic Self-Government Act on the webpage of the Danish Ministry of State Archived 22 സെപ്റ്റംബർ 2014 at the Wayback Machine "The Self-Government Act provides for the Self-Government authorities to assume a number of new fields of responsibility, such as administration of justice, including the establishment of courts of law; the prison and probation service; the police; the field relating to company law, accounting and auditing; mineral resource activities; aviation; law of legal capacity, family law and succession law; aliens and border controls; the working environment; as well as financial regulation and supervision, cf. Schedule I and II in the Annex to the Self-Government Act."
- ↑ Stern, pp. 55–56
- ↑ Stern, pp. 55–56
- ↑ "Vejledende folkeafstemning om selvstyre ? 25-11-2008" (in കലാല്ലിസുട്ട്). SermitValg. 26 November 2008. Archived from the original on 8 December 2008. Retrieved 26 November 2008.
- ↑ Boswell, Randy (19 June 2009). "Greenland takes big step towards full independence". Canwest News Services. Canada.com. Archived from the original on 24 June 2009. Retrieved 20 June 2009.
- ↑ Bryant, Miranda (2026-01-06). "Why is Donald Trump renewing calls for takeover of Greenland?". The Guardian. Retrieved 2026-01-15.
- ↑ Bryant, Miranda (2026-01-06). "Why is Donald Trump renewing calls for takeover of Greenland?". The Guardian. Retrieved 2026-01-15.
- ↑ Stern, pp. 55–56
- ↑ "IPCC Climate Change 2001: Working Group I: The Scientific Basis". Archived from the original on 2007-12-16. Retrieved 2009-01-10.
- ↑ DK Atlas, 2001.
- ↑ Greenland Melt May Swamp LA, Other Cities, Study Says
- ↑ Nuna asiilasooq has equal status as a regional anthem but is generally used only in Greenland.[1]
- 1 2 Greenlandic has been the sole official language of Greenland since 2009.[2][4]
- ↑ As of 2000: 410,449 km2 (158,475 sq mi) ice-free; 1,755,637 km2 (677,855 sq mi) ice-covered.
Density: 0.14/km2 (0.36/sq mi) for ice-free areas. - ↑ Data in 2021 U.S. dollars
<ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല- Articles with Danish-language sources (da)
- Articles containing Greenlandic-language text
- Pages using gadget WikiMiniAtlas
- CS1 കലാല്ലിസുട്ട്-language sources (kl)
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- വടക്കേ അമേരിക്കൻ രാജ്യങ്ങൾ
- ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
- ഗ്രീൻലാൻഡ്
- നോർഡിക് രാജ്യങ്ങൾ