ബാങ്ക്സ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Banks Island
Geography
LocationBeaufort Sea
Coordinates73°00′N 121°30′W / 73.000°N 121.500°W / 73.000; -121.500 (Banks Island)Coordinates: 73°00′N 121°30′W / 73.000°N 121.500°W / 73.000; -121.500 (Banks Island)
ArchipelagoCanadian Arctic Archipelago
Area70,028 കി.m2 (27,038 sq mi)
Area rank24th
Length380
Width290
Highest elevation730
Administration
Canada
Demographics
Population136
Pop. density0.0016

ബാങ്ക്സ് ദ്വീപ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ ദ്വീപുകളിലൊന്നാണ്. ഇനുവിക് മേഖലയിൽ സ്ഥിതിചെയ്യുന്നതും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ ഇനുവ്യാലൂട്ട് മേഖലയുടെ ഭാഗവുമായ ഈ ദ്വീപിന്റെ കിഴക്കുവശത്തെ, വിക്ടോറിയ ദ്വീപിൽനിന്ന് പ്രിൻസ് ഓഫ് വെയിൽ‌സ് കടലിടുക്ക് വേർതിരിക്കുകയും അതുപോലെ പ്രധാനകരയിൽനിന്ന് അമുൻഡ്സെൻ ഉൾക്കടൽ, ദ്വീപിനെ തെക്കുഭാഗത്തുനിന്നു വേർതിരിക്കുകയും ചെയ്യുന്നു. ഈ ദ്വീപിന്റെ പടിഞ്ഞാറുവശം ബ്യൂഫോർട്ട് കടലാണുള്ളത്. വടക്കുകിഴക്കു ഭാഗത്ത് എംക്ലൂർ കടലിടുക്ക് ദ്വീപിനെ പ്രിൻസ് പാട്രിക് ദ്വീപ്, മെൽവില്ലെ ദ്വീപ് എന്നിവയിൽനിന്നും വേർപിരിക്കുന്നു.

ശുശ്കനില കാരിബൗവിന്റെ ജന്മദേശമെന്നതുപോലെ, ധ്രുവക്കരടികൾ, കുരുവി, മീവൽപ്പക്ഷി എന്നിവ പോലുള്ള പക്ഷികളേയും ഇവിടെ കണ്ടുവരുന്നു. 68,000 ത്തിൽപ്പരം മസ്കോക്സണുകളുടെ താവളമായ ഈ ദ്വീപിലാണ് ലോകത്തിലാകെയുള്ള മസ്കോക്സണുകളുടെ ഭൂരിഭാഗവും കാണപ്പെടുന്നത്.  2011 ലെ സെൻസസ് പ്രകാരം ഈ ദ്വീപിലെ ആക ജനസംഖ്യ 112 ആയിരുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷവും സാച്സ് തുറമുഖത്ത് കേന്ദ്രീകരിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Sachs Harbour, HAM Northwest Territories (Census subdivision)
"https://ml.wikipedia.org/w/index.php?title=ബാങ്ക്സ്_ദ്വീപ്&oldid=2896697" എന്ന താളിൽനിന്ന് ശേഖരിച്ചത്