കിംഗ് വില്യം ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ് വില്യം ദ്വീപ്
Native name: Qikiqtaq
Wfm king william island.png
NASA Landsat satellite image of King William Island. North is to the upper left.
King William Island.svg
Geography
LocationNorthern Canada
Coordinates69°00′N 97°30′W / 69.000°N 97.500°W / 69.000; -97.500 (King William Island)Coordinates: 69°00′N 97°30′W / 69.000°N 97.500°W / 69.000; -97.500 (King William Island)
ArchipelagoCanadian Arctic Archipelago
Area12,516 കി.m2 (4,832 ച മൈ) -13,111 കി.m2 (1.41125629473×1011 sq ft)
Area rank61st
Highest elevation137 m (449 ft)
Highest pointMount Matheson
Administration
Canada
TerritoryNunavut
Largest settlementGjoa Haven (pop. 1,279)
Demographics
Population1,279 (2011)
Pop. density0.08 /km2 (0.21 /sq mi)
Ethnic groupsInuit

കിംഗ് വില്യം ദ്വീപ്, (French: Île du Roi-Guillaume; മുമ്പ്: കിംഗ് വില്യം ലാന്റ്; Inuktitut: Qikiqtaq)[1] കാനഡയിലെ നുനാവട് പ്രദേശത്ത് കിറ്റിക്മിയോട്ട് മേഖലയിൽ സ്ഥിതിചെയ്യുന്നതും കനേഡയിൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ അംഗവുമായ ഒരു ദ്വീപാണ്. 12,516 ചതുരശ്ര കിലോമീറ്ററിനും (4,832 ചതുരശ്ര മൈൽ[2]), 13,111 ചതുരശ്ര കിലോമീറ്ററിനും (5,062 ചതുരശ്ര മൈൽ[3]) ഇടയിൽ വിസ്തീർണ്ണമുള്ള ഈ ദ്വീപ് വലിപ്പത്തിൽ ലോകത്തെ 61 ആമത്തേയും കാനഡയിലെ പതിനഞ്ചാമത്തേയും വലിയ ദ്വീപാണ്. 2011 ലെ സെൻസസ് അനുസരിച്ചുള്ള ഇവിടുത്തെ ജനസംഖ്യ 1,279[4] ആയിരുന്നു. ദ്വീപിലെ ഏക സമൂഹമായ ഗ്ജോവ ഹൊവെനിലാണ് ഇവരെല്ലാം അധിവസിക്കുന്നത്.[5] വടക്കുപടിഞ്ഞാറൻ നാവികപാതയ്ക്കു വേണ്ടിയുള്ള തിരച്ചിലിൽ, അനേകം ധ്രുവ പര്യവേക്ഷകർ ഇവിടം സന്ദർശിക്കുകയോ അല്ലെങ്കിൽ കിംഗ് വില്യം ദ്വീപിൽ ശൈത്യകാലം കഴിച്ചുകൂട്ടുകയോ ചെയ്തിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദ്വീപിനെ ബൂത്തിയ ഉപദ്വീപിൽ നിന്ന് വടക്കുകിഴക്കു ഭാഗത്ത് ജെയിംസ് റോസ് കടലിടുക്കും കിഴക്കുഭാഗത്ത് റായ് കടലിടുക്കും വേർതിരിക്കുന്നു. പടിഞ്ഞാറു വശത്ത് വിക്ടോറിയ കടലിടുക്കും അതിനുമപ്പുറത്ത് വിക്ടോറിയ ദ്വീപും സ്ഥിതിചെയ്യുന്നു. ദ്വീപിനു തെക്കുഭാഗത്തായി സിംപ്സൺ കടലിടുക്കിന്റെ പരിധിക്കുള്ളിലായി ടോഡ് ദ്വീപും കൂടുതൽ തെക്കായി അഡെലൈഡ് ഉപദ്വീപും സ്ഥിതിചെയ്യുന്നു. ക്വീൻ മൗഡ് ഗൾഫ് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

തീരത്തുള്ള ചില പ്രദേശങ്ങൾ (വടക്കൻ അറ്റം മുതൽ എതിർ ഘടികാരദിശയിൽ) കേപ്പ് ഫെലിക്സ്, ഒരു ഇടക്കടൽ മുഖത്തായി വിക്ടറി പോയിന്റ്, ഗോർ പോയിന്റ് എന്നിവയും പോയിന്റ് ലെ വെസ്കോണ്ടെ, എറെസ്ബസ് ഉൾക്കടൽ, ക്രോസിയർ മുനമ്പ്, (തെക്കുഭാഗത്ത്) ടെറർ ഉൾക്കടൽ, ഇർവിങ് ദ്വീപുകൾ, വാഷിംഗ്ടൺ ഉൾക്കടൽ, ഹെർച്ചെൽ മുനമ്പ്, ഗ്ലാഡ്മാൻ പോയിന്റ്, സിംസൺ കടലിടുക്കിലേയ്ക്കുള്ള പ്രവേശന കവാടം, ടോഡ് ചെറുദ്വീപുകൾ, (കിഴക്കു വശത്ത്) ഗ്ജോവ ഹാവെൻ, മാതെസൺ ഉപദ്വീപ്, ലട്രോബ് ഉൾക്കടൽ, പീൽ ഇടക്കടലിന്റെ മുഖഭാഗത്തുള്ള കേപ്പ് മുനമ്പ്, മാറ്റി ദ്വീപ്, ടെന്നെന്റ് ദ്വീപുകൾ, ക്ലാരൻസ് ദ്വീപുകൾ, ഫെലിക്സ് മുനമ്പ് എന്നിവയാണ്.[6]

വന്യജീവികൾ[തിരുത്തുക]

ഈ ദ്വീപ് ഇതിലെ കരിബൌകളുടെ (റെയിൻഡിയർ) വലിയ കൂട്ടങ്ങൾക്ക് പേരുകേട്ടതാണ്. ശരത്കാലത്ത് കടൽപ്പരപ്പിലെ മഞ്ഞുപാളികളിലൂടെ സഞ്ചരിച്ച് തെക്കൻ പ്രദേശങ്ങളിലേയക്കു കുടിയേറുന്നതിനുമുമ്പായി ഇവ വേനൽക്കാലത്ത് ഇവിടെ വസിക്കുന്നു.

അവലംബം[തിരുത്തുക]

  1. Darren Keith, Jerry Arqviq (November 23, 2006). "Environmental Change, Polar Bears and Adaptation in the East Kitikmeot: An Initial Assessment Final Report" (PDF). Kitikmeot Heritage Society. മൂലതാളിൽ (PDF) നിന്നും March 26, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-23. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. King William Island at the Atlas of Canada
  3. Other Arctic Islands Archived 2013-01-22 at the Wayback Machine., Atlas of Canada
  4. 2011 census
  5. The surrounding Census Subdivision, Kitikmeot, Unorganized which includes the rest of King William Island, has a population of 0.
  6. Page 2 fig. 1 in Keenleyside, A., M. Bertulli, and H. C. Fricke. 1997. "The Final Days of the Franklin Expedition: New Skeletal Evidence". Arctic. 50, no. 1: 36.
"https://ml.wikipedia.org/w/index.php?title=കിംഗ്_വില്യം_ദ്വീപ്&oldid=3752914" എന്ന താളിൽനിന്ന് ശേഖരിച്ചത്