കേപ് കൊളംബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേപ് കൊളംബിയയുടേയും ലിങ്കൺ കടലിന്റേയും ഭൂപടം.

കേപ് കൊളംബിയ എല്ലെസ്മിയർ ദ്വീപിൽ നുനാവട്ടിലെ ക്വിക്കിഖ്റ്റാലുക് മേഖലയിൽ സ്ഥിതിചെയ്യുന്നതും കാനഡയുടെ ഭൂഭാഗത്തിന്റെ ഏറ്റവും വടക്കുള്ളതുമായ അംശമാണ്. ഇത് ആർട്ടിക്ക് സമുദ്രത്തിലെ ലിങ്കൺ കടലിന്റെ ഏറ്റവും പടിഞ്ഞാറുള്ള തീരപ്രദേശ മുനമ്പിനെ അടയാളപ്പെടുത്തുന്നു. ഗ്രീൻലാന്റിന് പുറത്തുള്ള ലോകത്തിന്റെ ഏറ്റവും വടക്കേ ബിന്ദുവായ ഇവിടെനിന്ന് ഉത്തര ധ്രുവത്തിലേയ്ക്കുള്ള ദൂരം 769 കിലോമീറ്റർ (478 മൈൽ) ആണ്.

ചരിത്രം[തിരുത്തുക]

1876 ൽ പെൽഹാം ആൽഡ്രീച്ച് ആണ് കേപ് കൊളമ്പിയയിലെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജൻ. ബ്രിട്ടീഷ് പര്യവേഷകനായ ജോർജ്ജ് നരേസിന്റെ പര്യവേഷണത്തിലെ (1875-76) ഒരു ലഫ്റ്റനന്റ് ആയിരുന്നു അദ്ദേഹം.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കേപ്_കൊളംബിയ&oldid=3360357" എന്ന താളിൽനിന്ന് ശേഖരിച്ചത്