Jump to content

ഉത്തരധ്രുവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(North Pole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ വിവർത്തനം ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്യാതെ ദക്ഷിണധ്രുവം എന്ന താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി ദക്ഷിണധ്രുവം എന്ന താളിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.
ആർട്ടിക്ക് കടലും ഉത്തരധ്രുവവും കാണിക്കുന്ന ഒരു ഭൂപടം
ഉത്തരധ്രുവ ദൃശ്യം

ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് ദക്ഷിണധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും ഉത്തരകാന്തികധ്രുവവും വ്യത്യസ്തമാണ്‌.

ഭൂമിശാസ്ത്രം

[തിരുത്തുക]
ഇതും കാണുക - ധ്രുവചലനം

ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം എന്നു പൊതുവേ നിർ‌വചിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളിൽ ഒന്നിനെയാണ്‌. (മറ്റേത് ദക്ഷിണധ്രുവം എന്നറിയപ്പെടുന്നു). ഭൂമിയുടെ അച്ചുതണ്ട് ചില "ചലനങ്ങൾക്ക്" വിധേയമാകയാൽ ഇത് അതികൃത്യതയുള്ള ഒരു നിർ‌വചനമല്ല.

ദക്ഷിണധ്രുവം 90° ഉത്തര-അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്നു. രേഖാംശം നിർ‌വചനയീമല്ല.

ദക്ഷിണധ്രുവം കരയിൽ സ്ഥിതി ചെയ്യുമ്പോൾ, ഉത്തരധ്രുവം ആർട്ടിക്ക് സമുദ്രത്തിനു നടുവിലായി സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന കടൽമഞ്ഞു പരപ്പിൽ സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താൽ ഇവിടെ ഒരു സ്ഥിരകേന്ദ്രം നിർമ്മിക്കുക അപ്രായോഗികമാണ്‌. എന്നാൽ, സോവ്യറ്റ് യൂണിയനും, പിൽ‌ക്കാലത്ത് റഷ്യയും ഇവിടെ മനുഷ്യനിയന്ത്രിത ഡ്രിഫ്റ്റിങ് സ്റ്റേഷനുകൾ നിർമ്മിച്ചിട്ടുണ്ട്, ഇവയിൽ കുറെയെണ്ണം ധ്രുവത്തിനു മുകളിലൂടെയും അതിനു വളരെ സമീപത്തുകൂടെയും വളരെ തവണ നീങ്ങിയിട്ടുമുണ്ട്.

ഉത്തരധ്രുവത്തിൽ കടലിന്റെ ആഴം 13,410 അടി (4087 മീ) ആണ്‌. [1] ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത കര, ഗ്രീൻലാൻഡിന്റെ വടക്കൻ തീരത്തുനിന്ന് 440 മൈൽ (700 കി.മീ) മാറി സ്ഥിതി ചെയ്യുന്ന കഫെക്ലുബ്ബെൻ ദ്വീപ് ആണ്‌. കുറച്ചുകൂടി സമീപത്തായി ചില ചരൽക്കുനകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവ സ്ഥിരമല്ല.

പര്യവേഷണം

[തിരുത്തുക]
ഇതും കാണുക - ധ്രുവപര്യവേഷണം

ഉത്തരധ്രുവത്തിൽ ആദ്യമെത്തിയത് ആരാണെന്ന കാര്യത്തിൽ ഇന്നും ഒരു തർക്കവിഷയമാണ്‌. 1909 ഏപ്രിൽ 6-ന്‌ ഉത്തരധ്രുവത്തിലെത്തി അമേരിക്കൻ പതാക നാട്ടി എന്ന് റോബർട്ട് എഡ്വിൻ പിയറി വാദിച്ചു. എന്നാൽ പിയറിയുടെ പര്യവേഷണസംഘത്തിൽ മുൻപ് വൈദ്യനും പിയറീയുടെ എതിരാളിയുമായിരുന്ന ഫ്രെഡറിക് ആൽബർട്ട് കുക്ക് 1908 ഏപ്രിൽ 21-നു തന്നെ ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടു[2].

തന്റെ കൈവശമുണ്ടായിരുന്ന ശാസ്ത്രീയരേഖകളുടെ അടിസ്ഥാനത്തിൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയെ ബോദ്ധ്യപ്പെടുത്താൻ റോബർട്ട് പിയറിക്ക് സാധിച്ചു. എന്നാൽ കുക്കിന്റെ കൈവശമുണ്ടായിരുന്ന യഥാർത്ഥരേഖകൾ പലതും നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്നു. മാത്രമല്ല കുക്കിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ടു എസ്കിമോ (Inuit) അംഗങ്ങൾ തങ്ങൾ കര കാണുന്ന രീതിയിലാണ്‌ എല്ലായ്പോഴും സഞ്ചരിച്ചതെന്നു വെളിപ്പെടുത്തി. ആർട്ടിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഉത്തരധ്രുവത്തിൽ നിന്നും കര കാണുക അസാദ്ധ്യമായതിനാൽ കുക്കിന്റെ അവകാശവാദം സംശയമുണർത്തുന്ന ഒന്നാണ്‌. പിയറിയുടെ അവകാശവാദവും തീർത്തും കുറ്റമറ്റതല്ല. അദ്ദേഹത്തിന്റെ രേഖകളിൽ മിക്കവയും പരസ്പരവിരുദ്ധങ്ങളാണ്‌[2].

ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങൾ

[തിരുത്തുക]

സാമ്പത്തികമാനങ്ങൾ

[തിരുത്തുക]

ആഗോളതാപനം പരിസ്ഥിതിവാദികളെപ്പോലെത്തെന്നെ സാമ്പത്തികവിദഗ്ദ്ധരേയും ഉത്തരധ്രുവത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. ലോകത്തിലെ പ്രകൃതിവിഭവങ്ങളിൽ (പ്രത്യേകിച്ച് എണ്ണയും പ്രകൃതിവാതകവും) നാലിലൊന്നും ഉത്തരധ്രുവത്തിലാണെന്നാണ്‌ അനുമാനിക്കുന്നത്. ഇതിനു പുറമേ ഉത്തരധ്രുവത്തിലൂടെയുള്ള കപ്പൽ യാത്ര (north west passage) വീണ്ടും സാധ്യമായാൽ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ദൂരത്തിന്റെ നാലിലൊന്ന് കുറക്കാനാവും. 2040-ഓടെ ഉത്തരധ്രുവത്തിലെ മഞ്ഞുതൊപ്പി പൂർണ്ണമായും ഉരുകിത്തീരും എന്നാണ്‌ ഏറ്റവും പുതിയ നിഗമനങ്ങൾ[3].

കാലാവസ്ഥ

[തിരുത്തുക]

ഐതിഹ്യപരമായ സ്ഥാനം

[തിരുത്തുക]

പടിഞ്ഞാറൻ സംസ്കാരത്തിൽ ഉത്തരധ്രുവം സാന്താക്ലോസിന്റെ വാസസ്ഥലമാണ്. കാനഡ തപാൽ സർ‌വീസ് ഉത്തരധ്രുവത്തിനു H0H 0H0 എന്ന പിൻ‌കോഡ് ആണ്‌ നൽകിയിരിക്കുന്നത് (സാന്താക്ലോസിന്റെ Ho-ho-ho!(ഹൊ-ഹൊ-ഹൊ) എന്ന പരമ്പരാഗതമായ ആശ്ചര്യവാക്യം സൂചിപ്പിച്ചുകൊണ്ട്).

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "A Voyage of Importance" Archived 2010-10-27 at the Wayback Machine., Time, ഓഗസ്റ്റ് 18, 1958
  2. 2.0 2.1 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - Mudslinging in the Snow, Page no. 28
  3. GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Who Owns the North Pole?, Page no. 28

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉത്തരധ്രുവം&oldid=3932829" എന്ന താളിൽനിന്ന് ശേഖരിച്ചത്