ആക്സൽ ഹൈബർഗ് ദ്വീപ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Geography | |
|---|---|
| Location | ആർട്ടിക് സമുദ്രം |
| Coordinates | 79°26′N 090°46′W / 79.433°N 90.767°W |
| Archipelago | സ്വെർഡ്രപ് ദ്വീപുകൾ ക്യൂൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
| Area rank | 32nd |
| Administration | |
| Demographics | |
| Population | 0 |
ആക്സൽ ഹൈബർഗ് ദ്വീപ് കാനഡയിലെ നുനാവട്ടിൽ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ആർട്ടിക്ക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ലോകത്തിലെ വലിയ ദ്വീപുകളിൽ 31 ആം സ്ഥാനമുള്ളതും കാനഡയിലെ ഏഴാമത്തെ വലിയ ദ്വീപുമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം ഈ ദ്വീപിന്റെ പ്രതല വിസ്തീർണ്ണം 43,178 ചതുരശ്ര കിലോമീറ്ററാണ് (16,671 ചതുരശ്ര മൈൽ). ആക്സൽ ഹൈബർഗിന്റെ ബഹുമാനാർത്ഥമാണ് ദ്വീപിനു നാമകരണം നടത്തിയിരിക്കുന്നത്.
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ അംഗങ്ങളിൽ ഒന്നായ ഈ ദ്വീപ് സ്വെർഡ്രപ് ദ്വീപുകളിലും ക്യൂൻ എലിസബത്ത് ദ്വീപുകളിലും ഒരുപോലെ അംഗമാണ്. ഇയോസിൻ കാലഘട്ടത്തിലെ അസാധാരണ ഫോസിൽ വനങ്ങളുടെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.