ക്യൂൻ എലിസബത്ത് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Queen Elizabeth Islands, northern Canada.
  Nunavut
  Northwest Territories
  Quebec
  Greenland

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് ക്യൂൻ എലിസബത്ത് ദ്വീപുകൾ (Queen Elizabeth Islands French: Îles de la Reine-Élisabeth; നേരത്തെ പാരി ദ്വീപുകൾ അഥവാ പാരി ദ്വീപസമൂഹം എന്നും അറിയപ്പെട്ടിരുന്നു). ഈ ദ്വീപുകൾ, നുനാവട്, നോർത്ത്‌വെസ്റ്റ് ടെറിടറീസ് എന്നീ കനേഡിയൻ പ്രവശ്യകളിലായി വ്യാപിച്ചു കിടക്കുന്നു. ഗ്രീൻലന്റ്, അന്റാർട്ടിക്ക എന്നിവയെ ഒഴിച്ചു നിർത്തിയാൽ ലോകത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന മഞ്ഞുതൊപ്പിയുടെ (ice cap) പതിനാലു ശതമാനത്തോളം ഇവിടെയാണ് കാണപ്പെടുന്നത്[1].

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദ്വീപുകളുടെ വിസ്തീർണ്ണം 419,061 കി.m2 (4.51074×1012 sq ft)[2] ആണ്. 1953-ൽ എലിസബത്ത് രാജ്ഞി കാനഡയുടെ രാജ്ഞിയായി കിരീടധാരണം നടത്തിയപ്പോളാണ് ഈ ദ്വീപുകളുടെ പേര് ക്യൂൻ എലിസബത്ത് ദ്വീപുകൾ എന്നാക്കിയത്. കിഴക്ക് നരേസ് കടലിടുക്ക്, തെക്ക് പാരി ചാനൽ, വടക്കും പടിഞ്ഞാറും ആർട്ടിക് സമുദ്രം എന്നിവയാൽ വലയം ചെയ്യപ്പെട്ട ഒരു ശരിയായ ത്രികോണാകൃതിയിലുള്ള ഒരു പ്രദേശം ദ്വീപുകളെ ഉൾക്കൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. Sharp, Martin; Burgess, David O.; Cogley, J. Graham; Ecclestone, Miles; Labine, Claude; Wolken, Gabriel J. (9 June 2011). "Extreme melt on Canada's Arctic ice caps in the 21st century" (PDF). Geophysical Research Letters. 38. Bibcode:2011GeoRL..3811501S. doi:10.1029/2011GL047381. ശേഖരിച്ചത് 20 February 2014.
  2. "Sea islands". Atlas of Canada. മൂലതാളിൽ നിന്നും January 22, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 22, 2013.