പാരി ചാനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരി ചാനലിനെ സൂചിപ്പിക്കുന്ന മാപ്പ്. കിഴക്ക്-പടിഞ്ഞാറ് ഭാഗം സാധാരണയായി വേനൽക്കാലത്തിന്റെ അവസാനത്തിൽ കടന്നുപോകാവുന്നതാണ്, എന്നാൽ വടക്ക് പടിഞ്ഞാറൻ ദിശയിലേയ്ക്ക് തിരിയുന്ന പടിഞ്ഞാറൻ അറ്റത്ത് (മക്ലൂർ കടലിടുക്ക്) സാധാരണയായി മഞ്ഞുറഞ്ഞ് കിടക്കുന്നു.

പാരി ചാനൽ മധ്യ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലൂടെയുള്ള ഒരു പ്രകൃതിദത്ത ജലപാതയാണ്. അതിന്റെ കിഴക്കൻ മൂന്നിൽ രണ്ട് ഭാഗവും നുനാവട്ട് പ്രദേശത്തും, പടിഞ്ഞാറൻ മൂന്നാം ഭാഗം (110° പടിഞ്ഞാറ്) വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്. കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീളുന്ന ഇത് കിഴക്ക് ബാഫിൻ ബേയെ പടിഞ്ഞാറ് ബ്യൂഫോർട്ട് കടലുമായി ബന്ധിപ്പിക്കുന്നു. വടക്കുപടിഞ്ഞാറൻ പാതയിലേക്കുള്ള ഏക പ്രായോഗിക പ്രവേശന കവാടമാണ് ഇതിന്റെ കിഴക്കേയറ്റം. അതിന്റെ പടിഞ്ഞാറൻ അറ്റം മഞ്ഞു നിറഞ്ഞിട്ടില്ലെങ്കിൽ ദ്വീപസമൂഹത്തിൽ നിന്നുള്ള ഒരു സ്വാഭാവിക നിർഗ്ഗമന മാർഗ്ഗമായി പ്രവർത്തിക്കുന്നു. എലിസബത്ത് ദ്വീപുകളെ ഈ ചാനൽ വടക്ക് ഭാഗത്ത് നുനാവട്ടിൻറെ ബാക്കിഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Nunavut: Our newest territory". thecanadapage.org. മൂലതാളിൽ നിന്നും 2008-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-02.
"https://ml.wikipedia.org/w/index.php?title=പാരി_ചാനൽ&oldid=3935403" എന്ന താളിൽനിന്ന് ശേഖരിച്ചത്