അന്ന (ടെക്സസ്)
അന്ന (ടെക്സസ്) | |
|---|---|
| മുദ്രാവാക്യം: "Your Hometown" | |
![]() | |
| Coordinates: 33°21′20″N 96°33′43″W / 33.35556°N 96.56194°W | |
| Country | United States |
| State | Texas |
| County | Collin |
| സർക്കാർ | |
| • തരം | Council-Manager |
| • Mayor | Pete Cain[1] |
| വിസ്തീർണ്ണം | |
• ആകെ | 16.53 ച മൈ (42.82 ച.കി.മീ.) |
| • ഭൂമി | 16.45 ച മൈ (42.59 ച.കി.മീ.) |
| • ജലം | 0.09 ച മൈ (0.23 ച.കി.മീ.) |
| ഉയരം | 699 അടി (213 മീ) |
| ജനസംഖ്യ | |
• ആകെ | 16,896 |
| • ജനസാന്ദ്രത | 912.13/ച മൈ (352.18/ച.കി.മീ.) |
| സമയമേഖല | UTC−6 (Central (CST)) |
| • Summer (DST) | UTC−5 (CDT) |
| ZIP Code | 75409 |
| ഏരിയകോഡുകൾ | 214, 469, 945, 972 |
| FIPS code | 48-03300 |
| GNIS feature ID | 2409712[3] |
| വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് അന്ന. 2020 ലെ യുഎസ് സെൻസസ് പ്രകാരം പട്ടണത്തിൽ 16,896 പേർ വസിക്കുന്നു.[5] ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ അന്ന ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന്, ഹ്യൂസ്റ്റൺ, ടെക്സസ് സെൻട്രൽ റെയിൽവേ കോർസിക്കാനയ്ക്ക് വടക്ക് ഭാഗത്തേക്ക് റെയിൽപ്പാത സ്ഥാപിക്കൽ പുനരാരംഭിക്കുകയും 1872 ൽ ഈ പ്രദേശത്തുകൂടി പാത കടന്നുപോകുകയും ചെയ്തു. 1883 ൽ അന്ന പട്ടണം ആസൂത്രണം ചെയ്യുന്ന സയമത്ത് അവിടെ 20 പേരുടെ ജനസംഖ്യയും രണ്ട് കടകളും ഒരു ആവിയിൽ പ്രവർത്തിക്കുന്ന ധാന്യ മില്ലും ഒരു ബാപ്റ്റിസ്റ്റ് പള്ളിയും ഉണ്ടായിരുന്നു. ആ വർഷം ഒരു തപാലാഫീസ് തുറന്നു. 1885 ൽ, ഇവിടെ ഒരു റെയിൽവേ ഡിപ്പോ നിർമ്മിക്കപ്പെട്ടു.
1890 ആയപ്പോഴേക്കും പട്ടണത്തിലെ ജനസംഖ്യ വർദ്ധിക്കുകയും ഇത് ഏകദേശം 200 ആയി മാറുകയും ചെയ്തു. 1913-ൽ ജോൺ എൽ. ഗ്രീർ പട്ടണത്തിലെ ആദ്യത്തെ മേയറായി, പട്ടണം സംയോജിപ്പിക്കപ്പെട്ടു.
ഭൂമിശാസ്ത്രം
[തിരുത്തുക]അന്ന നഗരത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°21′01″N 96°33′03″W / 33.350308°N 96.550762°W ആണ്.[6]
അന്ന നഗരത്തിന്റെ വെബ്സൈറ്റ് പ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 15 ചതുരശ്രമൈൽ ആണ്. ഇതുകൂടാതെ 60 ചതുരശ്രമൈൽ പ്ലാനിങ് പ്രദേശവുമുണ്ട്. അന്ന ഡാളസിന്റെയോ മക്കിന്നിയുടെയോ ഭാഗമല്ല.
അവലംബം
[തിരുത്തുക]- ↑ "Pete Cain, Anna TX-Official Website". Retrieved January 29, 2025.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- 1 2 U.S. Geological Survey Geographic Names Information System: അന്ന (ടെക്സസ്)
- ↑ "State and County Quick Facts". United States Census Bureau. Archived from the original on March 27, 2015. Retrieved March 3, 2015.
- ↑ "2020 Race and Population Totals". United States Census Bureau. Archived from the original on 2021-11-06. Retrieved 2021-11-06.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help)
പുറം കണ്ണികൾ
[തിരുത്തുക]- നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Anna, TX from the Handbook of Texas Online

