ഷഹാന
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ഒരു ജന്യരാഗമാണ് സഹാന അഥവാ ഷഹാന.
ഘടന,ലക്ഷണം
[തിരുത്തുക]ഈ രാഗം ഒരു വക്രരാഗമാണ്.ആരോഹണത്തിലും അവരോഹണത്തിലുമുള്ള സ്വരങ്ങൾ ഒരു നിശ്ചിതക്രമം പാലിക്കുന്നില്ല.ഏഴുസ്വരങ്ങളുമുള്ള ഒരു സമ്പൂർണ്ണരാഗമെന്നിരിക്കേ ഈ രാഗത്തെ മേളകർത്താരാഗമായി കണക്കാക്കാത്തത് ഇക്കാരണത്താലാണ്.
- ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ1 ഗ3 മ1 രി2 ഗ3 രി2
(ചതുശ്രുതി ഋഷഭം,അന്തരഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദ)
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ഈ വസുധ | ത്യാഗരാജസ്വാമികൾ |
വന്ദനമു രഘുനന്ദന | ത്യാഗരാജസ്വാമികൾ |
ജയ ജയ രഘുരാമാ | സ്വാതിതിരുനാൾ |
കമലാംബികായാം ഭക്തിം | മുത്തുസ്വാമി ദീക്ഷിതർ |
ചിത്തം ഇരങ | പാപനാശം ശിവൻ |
ചിന്താ നാസ്തി കില | സദാശിവ ബ്രഹ്മേന്ദ്രർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
ചെന്താർമിഴീ | പെരുമഴക്കാലം |
എന്നോടെന്തിനീ പിണക്കം | കളിയാട്ടം |
ഗംഗേ നീ പറയല്ലേ യമുനാനദി | കസ്റ്റംസ് ഡയറി |