സദാശിവ ബ്രഹ്മേന്ദ്രർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

18-ആം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ജീവിച്ചിരുന്ന ഒരു അദ്വൈതചിന്തകനും സംഗീതകാരനും ആയിരുന്നു സദാശിവ ബ്രഹ്മേന്ദ്ര അഥവാ സദാശിവ ബ്രഹ്മേന്ദ്രർ. പൊതുവേ സംസ്കൃതത്തിൽ രചിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും നഷ്ടപ്പെട്ടുപോയെങ്കിലും അവശേഷിക്കുന്ന ചിലതു തന്നെ അദ്ദേഹത്തിന്റെ ലക്ഷണമൊത്ത കർണ്ണാടകസംഗീതരചനാപാടവം തെളിയിക്കുന്നു.

ജീവിതം[തിരുത്തുക]

മോക്ഷസോമസുന്ദര അവധാനി, പാർവ്വതി എന്നീ ദമ്പതികളുടെ പുത്രനായാണു് സദാശിവൻ ജനിച്ചതു്. ശിവരാമകൃഷ്ണൻ എന്നായിരുന്നു യഥാർത്ഥനാമം. പതിനേഴാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു. പലപ്പോഴും അദ്ദേഹം അർദ്ധനഗ്നനായോ പൂർണ്ണനഗ്നനായോ ചിന്താമഗ്നനായി അലഞ്ഞുതിരിഞ്ഞുനടന്നിരുന്നുവത്രേ. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വേറിട്ട് ജീവിച്ച അദ്ദേഹം മിക്കപ്പോഴും ധ്യാനത്തിലേർപ്പെട്ടു. “പരമലഹരിയിൽ” മുഴുകിയ ഒരാൾ എന്ന് മറ്റുള്ളവർ അദ്ദേഹത്തെ വിവരിച്ചിരുന്നു.

തിരുച്ചിറപ്പള്ളിയ്ക്കു 100 കിലോമീറ്റർ പടിഞ്ഞാറുള്ള നേരൂർ എന്ന സ്ഥലത്തുവെച്ച് അദ്ദേഹം സമാധി പ്രാപിച്ചു. ക്രി.വ. 1762-ലാണു് അദ്ദേഹത്തിന്റെ മരണം എന്നു വിശ്വസിക്കപ്പെടുന്നു.

കൃതികൾ[തിരുത്തുക]

അദ്വൈതരസമഞ്ജരി, ബ്രഹ്മതത്വപ്രകാശിക, യോഗസുധാകരം എന്നീ സംസ്കൃതകൃതികൾ അദ്ദേഹം രചിച്ചു. അദ്വൈതതത്വശാസ്ത്രത്തിന്റെ ചിന്തകൾ ഉൾക്കൊള്ളുന്ന ഒട്ടനവധി കർണ്ണാടകസംഗീത കീർത്തനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ടു്. പിൽക്കാലത്തു് പ്രചുരപ്രധാനമായ ഇവയിൽ ചിലതു്:

 1. ഭജരേ രഘുവീരം (രാഗം: മോഹനം/ ജോൻപുരി)
 2. ഭജരേ ഗോപാലം ( രാഗം: ഹിന്ദോളം)
 3. ഭജരേ യദുനാഥം (രാഗം: പിലൂ)
 4. മാനസ സഞ്ചര രേ (രാഗം: ശ്യാമ)
 5. സർവ്വം ബ്രഹ്മമയം (രാഗം: മധുവന്തി / ജിഞ്ജോടി)
 6. പിബരേ രാമരസം (രാഗം: ആഹിർ ഭൈരവി)
 7. ആനന്ദ പൂർണ്ണ (രാഗം; മദ്ധ്യമാവതി)
 1. ബ്രഹ്മൈ വാഹം (രാഗം: നാദനാമക്രിയ)
 2. ബ്രൂഹി മുകുന്ദേതി (രാഗം: കുറിഞ്ഞി)
 3. ചേതഃ ശ്രീ രാമം (രാഗം: കേദാര ഗൌള)
 4. ചിന്താ നാസ്തി കില (രാഗം: ഷഹാന)
 5. ഗായതി വനമാലീ (രാഗം: ദുർഗ)
 6. ഖേലതി മമ ഹൃദയേ (രാഗം: അഠാണ)
 7. ഖേലതി പിണ്ഡാണ്ഡേ (രാഗം: ശുദ്ധ ധന്യാസി)
 8. ക്രീഡതി വനമാലീ (രാഗം: സിന്ധുഭൈരവി)
 9. കൃഷ്ണ പാഹി (രാഗം: മദ്ധ്യമാവതി)
 10. നഹിരേ നഹി (രാഗം: മോഹനം)
 11. പൂർണ്ണം ബോധോ അഹം (രാഗം: കല്യാണി)
 12. പ്രതിവാരം വാരം (രാഗം: തിലാങ്)
 13. സ്മരവാരം വാരം (രാഗം: കാപി)
 14. തത്വ ജീവത്വം (രാഗം: കീരവാണി)
 15. തുങ്ഗദരങ്ഗേ (രാഗം: കുന്തളവരാളി)
"https://ml.wikipedia.org/w/index.php?title=സദാശിവ_ബ്രഹ്മേന്ദ്രർ&oldid=2112511" എന്ന താളിൽനിന്നു ശേഖരിച്ചത്