മാനസ സഞ്ചര രേ
പതിനെട്ടാം നൂറ്റാണ്ടിൽ സദാശിവ ബ്രഹ്മേന്ദ്രർ സംസ്കൃതത്തിൽ രചിച്ച ഒരു കർണ്ണാടകസംഗീതകൃതിയാണു് മാനസ സഞ്ചര രേ എന്നു തുടങ്ങുന്ന വിഖ്യാതഗാനം. 28-ആമത്തെ മേളകർത്താരാഗമായ ഹരികാംബോജിയിൽ ജന്യമായ ശ്യാമരാഗത്തിലാണു് ഈ കൃതി പതിവായി ആലപിക്കാറുള്ളതു്. താളം: ആദി
മാനസ സഞ്ചര രേ
രാഗം-- സാമ
താളം-- ആദി
മാനസ സഞ്ചര രേ ബ്രഹ്മണി
മാനസ സഞ്ചര രേ
മദശിഖിപിഞ്ഛാലങ്കൃതചികുരേ മഹനീയകപോലവിജിതമുകരേ
ശ്രീരമണീകുചദുർഗവിഹാരേ സേവകജനമന്ദിരമന്ദാരേ ॥ 1॥
പരമഹംസമുഖചന്ദ്രചകോരേ പരിപൂരിതമുരളീരവധാരേ ॥ 2॥
🕉🕉🕉
സാഹിത്യം[തിരുത്തുക]
“ |
മാനസ, സഞ്ചര രേ! ബ്രഹ്മണി,
മദശിഖിപിഞ്ഛാഽലംകൃതചികുരേ
ശ്രീരമണീ കുച ദുർഗ്ഗവിഹാരേ |
” |
സാരം[തിരുത്തുക]
മനസ്സേ, നിന്റെ തീർത്ഥയാത്ര ബ്രഹ്മത്തിലേക്കായിരിക്കട്ടെ!
ആനന്ദലഹരിയിൽ ആടുന്ന മയിലുകളുടെ പീലിയാൽ അലംകൃതമായിരിക്കുന്ന പരബ്രഹ്മത്തിന്റെ ജടയിലേക്കായിരിക്കട്ടെ നിന്റെ ധ്യാനലക്ഷ്യം. കണ്ണാടിയേക്കാൾ ശോഭയേറിയ ആ (പരബ്രഹ്മത്തിന്റെ) കവിളുകളിലായിരിക്കട്ടെ നിന്റെ ശ്രദ്ധ.
മഹാലക്ഷ്മിയുടെ സ്തനങ്ങളാകുന്ന കോട്ടകളിൽ വിഹരിക്കുന്ന, ഭക്തജനങ്ങൾക്കു് വീട്ടുമുറ്റത്തെ മന്ദാരം പോലെ പ്രാപ്യമായ, പൂർണ്ണചന്ദ്രബിംബത്തിലെ ചെമ്പോത്തെന്ന പോലെ മുഖത്ത് പരമസാത്വികത കളിയാടുന്ന, പ്രപഞ്ചം മുഴുവൻ സംഗീതപ്രവാഹത്താൽ നിറയ്ക്കുന്ന ഓടക്കുഴലാകുന്ന, ആ ബ്രഹ്മത്തിലേക്കായിരിക്കട്ടെ നിന്റെ തീർത്ഥയാത്ര!