വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്
തരംഹയർ സെക്കന്ററി, മിക്സഡ്
സ്ഥാപിതംകൊല്ലവർഷം 1099 (ക്രിസ്തുവർഷം 1924), വിവേകോദയം സമാജം
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്തൃശ്ശൂർ നഗരം

കേരളത്തിലെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് സ്കൂളുകളിലൊന്നാണ് തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്, നായ്ക്കനാലിൽ ഉള്ള വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്.[1][2] സ്വാമി വിവേകാനന്ദനോടുള്ള ആദരവാൽ തൃശ്ശൂരിലെ വിവേകോദയ സമാജം എന്ന സംഘടന കൊല്ലവർഷം 1099-ൽ (ക്രിസ്തുവർഷം 1923-24 കാലത്ത്) ആരംഭിച്ചതാണ് ഈ സ്കൂൾ.[3]

ചരിത്രം[തിരുത്തുക]

ധർമ്മബോധതല്പരരും, സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ, തൃശ്ശൂരിലെ അക്കാലത്തെ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്ക്കർത്താക്കളായിരുന്ന വി. രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്), അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ, പുത്തേഴത്ത് രാമൻ മേനോൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29-ന് (1914 നവംബർ 14) രൂപീകൃതമായി. 1092-ൽ (1916-17) രജിസ്റ്റർചെയ്ത ഈ സമാജം 1099-ൽ വിവേകോദയം സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ഹൈസ്കൂളായിട്ടാണ് തുടങ്ങിയത്. അപ്പൻ തമ്പുരാനായിരുന്നു ആദ്യത്തെ മാനേജർ. ടി.എസ്സ് വിശ്വനാഥയ്യർ പ്രധാന അദ്ധ്യാപകനും. 1998-ൽ ഹയർ സെക്കന്ററിയായി.[4]. ഇന്ന് സംസ് ഥാനത്തെ തന്നെ മികച്ച ഹയർസെക്കന്ററികളിലൊന്നാണിത്[5][6]. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂർ എം.എൽ.എയും ആയ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

 • ബാന്റ് ട്രൂപ്പ്
 • ക്ലാസ് മാഗസിൻ
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ക്ലബ്ബ് പ്രവർത്തനങ്ങൾ [7]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Be good human beings, Tharoor tells students". Times of India. ശേഖരിച്ചത് 2017-06-15.
 2. "വിവേകോദയത്തിന് സ്വന്തം കലണ്ടർ". ചുറ്റുവട്ടം. ശേഖരിച്ചത് 2017-06-09.
 3. "പഠന ചരിത്രം". ഇൻഫോ മാജിക്.കോം. ശേഖരിച്ചത് 2017-06-15.
 4. "Admissions Procedure at Vivekodayam Boy's Higher Secondary School, Thrissur, Kerala". കുലഗുരു.കോം.
 5. "നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ". ടി.സി.വി. ശേഖരിച്ചത് 2017-06-15.
 6. "Malavika Nair clears higher secondary exams with full A+". ഓൺ ലൂക്കേഴ്സ് മീഡിയ.
 7. "For a supple body". The Hindu.
 8. 8.0 8.1 "Vivekodayam Boys' Higher Secondary School". infomagic.com.
 9. "പഠനത്തിലും മിടുക്കി". വനിത.
 10. "മികച്ച വിജയം നേടി നടി മാളവിക നായർ". മെട്രോ വാർത്ത.
 11. "Malayalam actress Malavika Nair's Plus Two marks card goes viral, find out why". ഏഷ്യനെറ്റ്.
 12. "Sathish Kalathil Biography". imdb.com.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]