Jump to content

ഭാൽചന്ദ്ര നീലകാന്ത് പുരന്ദരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാൽചന്ദ്ര നീലകാന്ത് പുരന്ദരെ
Bhalchandra Nilkanth Purandare
ജനനം1911 ഒക്ടോബർ 27
മരണം1990 നവംബർ 10
തൊഴിൽഗൈനക്കോളജിസ്റ്റ്
പുരസ്കാരങ്ങൾപദ്മഭൂഷൻ

ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റും [1] മുംബൈയിലെ ഡോ. എൻ. എ. പുരന്ദരെ മെഡിക്കൽ സെന്റർ ഫോർ ഫാമിലി വെൽഫേർ ആന്റ് റിസർച്ചിന്റെ ഡിറക്ടറും ആണ് ഭാൽചന്ദ്ര നീലകാന്ത് പുരന്ദരെ. (ഒക്ടോബർ 27, 1911 - 1990 നവംബർ 10).[2]1973 മുതൽ 1976 വരെ അദ്ദേഹം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആന്റ് ഒബ്സ്റ്റട്രിക്സിന്റെയും (ഫിഗോ)[3] 1966 മുതൽ 1968 വരെ മുംബൈ ഒബ്സ്റ്റെട്രിൿ ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (MOGS) പ്രസിഡണ്ട് ആയിരുന്നു. [4] റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസിന്റെയും ഗൈനക്കോളജിസ്റ്റുകളുടെയും ഓണററി ഫെലോയും[5] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ (1961) തിരഞ്ഞെടുക്കപ്പെട്ട ഫെലോയും ആയിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 1972 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൻ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [6] അദ്ദേഹത്തിന്റെ സഹോദരൻ ഡോ. വിത്തൽ എൻ. പുരന്ദരേ ഒരു പ്രശസ്‌ത പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു, ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം കൊണ്ട് പ്രശസ്തനായിരുന്നു. മുംബൈ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെ (1973-1975) പ്രസിഡന്റായും 1981 ൽ ഫോഗ്സി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. [7] [8] പ്രമുഖ ഗൈനക്കോളജിസ്റ്റും ഫിഗോയുടെ മുൻ പ്രസിഡന്റുമാണ് അവരുടെ അനന്തരവൻ ഡോ. സി.എൻ പുരന്ദറെ. [9]

1990 നവംബർ 10 ന് 80 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [10]

മറാത്തിയിൽ 'ശല്യകൗശല്യ' (शल्यकौशल्य) എന്ന പേരിൽ ആത്മകഥ രചിച്ചു.

അവലംബം

[തിരുത്തുക]
  1. C. N. Purandare; M. A. Patel; G. D. Balsarkar (August 2013). "Indian Contribution to Obstetrics and Gynaecology". J Obstet Gynaecol India. 63 (4): 216–217. doi:10.1007/s13224-013-0464-5. PMC 3763051. PMID 24431644.{{cite journal}}: CS1 maint: year (link)
  2. "Obituary-Fellows" (PDF). National Academy of Medical Sciences. 2016. Retrieved April 10, 2016.
  3. "FIGO presidents" (PDF). International Federation of Gynecology and Obstetrics. 2016. Archived from the original (PDF) on 2016-10-12. Retrieved April 10, 2016.
  4. "MOGS Past Presidents". Mumbai Obstetric and Gynecological Society. 2016. Archived from the original on 2021-05-26. Retrieved April 10, 2016.
  5. "THIS DOCTOR CARRIES AHEAD HIS FAMILY'S TRADITION". DNA India. 9 December 2009. Retrieved April 10, 2016.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on November 15, 2014. Retrieved January 3, 2016.
  7. Purandare CN, Patel MA, Balsarkar GD (2013). "Indian contribution to obstetrics and gynaecology". J Obstet Gynaecol India. 63 (4): 216–7. doi:10.1007/s13224-013-0464-5. PMC 3763051. PMID 24431644.{{cite journal}}: CS1 maint: multiple names: authors list (link)
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-26. Retrieved 2021-05-26.
  9. https://www.sehat.com/dr-cn-purandare-obstetricians-and-gynecologist-mumbai
  10. https://www.researchgate.net/publication/239986489_Professor_Bhalchandra_Nikanth_Purandare_1911-1990

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]