പെരിഞ്ഞനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിൽ പടിഞ്ഞാ‍റുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരിഞ്ഞനം. പെരിയ ജ്ഞാനമുള്ള വരുടെ ദേശം എന്നാണത്രെ പെരിഞ്ഞനം എന്ന വാക്കിനർഥം[അവലംബം ആവശ്യമാണ്]. ഇവിടെയാണ് അന്തരിച്ച ശ്രീ മാമച്ചോഹൻ സ്ഥാപിച്ച രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് . എൻ.എച്ച്.17 ഈ പ്രദേശത്തുകൂടി കടന്നുപോകുന്നു.

വിദ്യഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • മഹമ്മൂദിയ ഇംഗ്ലീഷ് സ്കൂൾ
  • ആർ എം വി എച്ച് എസ് എസ് പെരിഞ്ഞനം
  • ഗവൺമെൻറ്​ യൂ പി സ്കൂൾ പെരിഞ്ഞനം ​

ആരാധനാലയങ്ങൾ[തിരുത്തുക]

ഏറെ പഴക്കമുള്ള പള്ളിയിൽ ഭഗവതിക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിക്ഷേത്രവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത് . പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രവും സന്ദർശിച്ചേ മടങ്ങാറുള്ളൂ. ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളിലും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണ്ണാ‍മതിലകം സ്ഥിതിചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=പെരിഞ്ഞനം&oldid=3345024" എന്ന താളിൽനിന്ന് ശേഖരിച്ചത്