പള്ളിവാസൽ ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പള്ളിവാസൽ ജലവൈദ്യുത പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യത്തെ[1] ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. പെരിയാറിന്റെ ഒരു പോഷകനദിയായ മുതിരപ്പുഴയാറ്റിലാണ് ഈ പദ്ധതി[2]. 1946 ആണു് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചതു്. 32.5 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇവിടെ 37.5 മെഗാ വാട്ടു് ഉദ്പാദന ശേഷിയുണ്ടു്. ഇടുക്കി ജില്ലയിലെ പള്ളിവാസലിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. കുണ്ടള, മാട്ടുപ്പെട്ടി, മൂന്നാർ പട്ടണത്തിലെ രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട് എന്നീ അണക്കെട്ടുകളിലെ ജലമാണ് പള്ളിവാസൽ ജലവൈദ്യുതപദ്ധതിക്കായി ഉപയോഗിക്കുന്നത്. രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ടാണ് പള്ളിവാസലിലേക്കുള്ള ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത്. ഇവിടെ നിന്നും ടണൽ വഴി പവർഹൗസിലേക്ക് ജലം എത്തിക്കുന്നു.

പള്ളിവാസൽ പവർഹൗസിൽ നിന്നും ആനയിറങ്കൽ ഫീഡറിൽ വൈദ്യുതി എത്തിച്ചാണ് വിതരണം നടത്തുന്നത്. ഇവിടെ നിന്നുമുള്ള വൈദ്യുതി ജില്ലയിലെ തന്നെ ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, സേനാപതി ഗ്രാമപ്പഞ്ചായത്തുകളിൽ പൂർണമായും പള്ളിവാസൽ, വെള്ളത്തൂവൽ, രാജാക്കാട് ഗ്രാമപ്പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നു[3].

അവലംബം[തിരുത്തുക]

  1. കേരള ടൂറിസം വെബ്സൈറ്റ്
  2. സി.ആർ. കൃഷ്ണപിള്ള (1936). "അദ്ധ്യായം ൧൬ - പ്രധാന സ്ഥലങ്ങൾ" (ദേജാവ്യൂ, എച്ച്.ടി.എം.എൽ.). തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, നാലാം ക്ലാസിലേയ്ക്ക്) (ഭാഷ: മലയാളം). എസ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം. p. ൮൯. ശേഖരിച്ചത് 2011 നവംബർ 10. 
  3. പള്ളിവാസൽ പവർഹൗസിലെ നിയന്ത്രണസംവിധാനം