നിക്കോള ടെസ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിക്കോള ടെസ്‌ല
1893-ൽ
ജനനം 1856 ജൂലൈ 10(1856-07-10)
സ്മിലിയൻ, ഓസ്ട്രിയൻ സാമ്രാജ്യം
(ഇന്നത്തെ ക്രൊയേഷ്യയിൽ)
മരണം 1943 ജനുവരി 7(1943-01-07) (പ്രായം 86)
ന്യൂ യോർക്ക്, യു.എസ്.
താമസം ഓസ്ട്രിയൻ സാമ്രാജ്യം
ഹംഗറി സാമ്രാജ്യം
ഫ്രാൻസ്
യു.എസ്.
പൗരത്വം ഓസ്ട്രിയൻ സാമ്രാജ്യം (1891 വരെ)
യു.എസ്. (1891 മുതൽ)
മേഖലകൾ മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്
സ്ഥാപനങ്ങൾ എഡിസൺ മെഷീൻ വർക്സ്
ടെസ്ല ഇലക്ട്രിക് ലൈറ്റ് & മാനുഫാക്‌ചറിംഗ്
വെസ്റ്റിംഗ്‌ഹൗസ് ഇലക്ട്രിക് & മാനുഫാക്‌ചറിംഗ്
അറിയപ്പെടുന്നത് Tesla coil
Tesla turbine
Teleforce
Tesla's oscillator
Tesla electric car
Tesla principle
Tesla's Egg of Columbus
Alternating current
Induction motor
Rotating magnetic field
Wireless technology
Particle beam weapon
Death ray
Terrestrial stationary waves
Bifilar coil
Telegeodynamics
Electrogravitics
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് ഏൺസ്റ്റ് മാക്ക്
സ്വാധീനിച്ചതു് ഗാനോ ഡൺ
പ്രധാന പുരസ്കാരങ്ങൾ എഡിസൺ മെഡൽ (1916)
എലിയട്ട് ക്രെസ്സൺ മെഡൽ (1893)
ജോൺ സ്കോട്ട് മെഡൽ (1934)
ഒപ്പ്
നിക്കോള ടെസ്‌ല's signature

വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തിയ ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറായിരുന്നു നിക്കോള ടെസ്‌ല. വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ.സി. മോട്ടോർ കണ്ടുപിടുത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഇന്നത്തെ ക്രൊയേഷ്യയുടെ ഭാഗമായ സ്മിലിയനിൽ ജനിച്ചു. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ പൗരനായിരുന്ന ടെസ്‌ല പിന്നീട് അമേരിക്കൻ പൗരത്വം നേടി. 1894-ൽ വയർലെസ്സ് റേഡിയോ പ്രവർത്തിപ്പിച്ചുകാട്ടുകയും വൈദ്യുതികളുടെ യുദ്ധത്തിൽ എഡിസണുമേൽ വിജയം നേടുകയും ചെയ്തതോടെ അമേരിക്കയിലെ ഏറ്റവും മഹാന്മാരായ എഞ്ചിനിയർമാരുടെ ഗണത്തിൽ ഇടം നേടി. ഇക്കാലത്ത് ചരിത്രത്തിലെ മറ്റേത് ശാസ്ത്രജ്ഞനെക്കാളും പ്രശസ്തി അമേരിക്കയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അവിശ്വസിനീയവും വിചിത്രവുമായ ശാസ്ത്രസംബന്ധിയായ അവകാശവാദങ്ങളും പ്രത്യേക സ്വഭാവവും ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്ന രീതിയിൽ ജനങ്ങൾ അദ്ദേഹത്തെ കാണാൻ കാരണമായി. തന്റെ ധനസ്ഥിതിയെക്കുറിച്ച് കാര്യമായി ചിന്തിക്കാതിരുന്ന അദ്ദേഹം ദാരിദ്ര്യത്തിലാണ്‌ മരിച്ചത്.

കാന്തികക്ഷേത്രത്തിന്റെ എസ്.ഐ. ഏകകം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 1960-ൽ ടെസ്‌ല എന്ന് നാമകരണം ചെയ്യപ്പെട്ടു. വൈദ്യുതകാന്തികതയ്ക്കും വൈദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കും പുറമെ റോബോടിക്സ്, റഡാർ, റിമോട്ട് കണ്ട്രോൾ, കം‌പ്യൂട്ടർ ശാസ്ത്രം മുതലായ വിവിധമേഖലകളിൽ ടെസ്‌ല സംഭാവനകൾ നൽകിയിട്ടുണ്ട്.

കണ്ടുപിടിത്തങ്ങളും തത്ത്വങ്ങളും[തിരുത്തുക]

 • കറങ്ങുന്ന കാന്തികക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ - 1882
 • ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ
 • ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ
 • പ്രത്യാവർത്തിധാരാവൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടുപോകാനുള്ള വ്യവസ്ഥ (1888)
 • വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ
 • AND ലോജിക്ക് ഗേറ്റ്
 • ഇലക്ട്രോതെറാപ്പി - ടെസ്‌ലാ വൈദ്യുതി
 • കമ്പികളില്ലാതെ വിദ്യുത്പ്രസരണത്തിനുള്ള ഉപകരണം
 • ടെസ്‌ല ഇമ്പിഡെൻസ്
 • ടെസ്‌ല വിദ്യുത്‌സ്ഥിരമണ്ഡലം
 • ടെസ്‌ല തത്ത്വം
 • ബൈഫൈലാർ കോയിൽ
 • ടെലിജിയോഡൈനാമിക്സ്
 • ടെസ്‌ല അചാലകത
 • ടെസ്‌ല ആവേഗം
 • ടെസ്‌ല ആവൃത്തികൾ
 • ടെസ്‌ല ഡിസ്ച്ചാർജ്
 • കമ്മ്യൂട്ടേറ്ററുകളുടെ രൂപങ്ങൾ
 • ടെസ്‌ല ടർബൈനുകൾ
 • ടെസ്‌ല കം‌പ്രെസ്സർ
 • കൊറോണ ഡിസ്ചാർജ് ഓസോൺ ജെനെറേറ്റർ
 • ബ്രെംസ്ട്രാലങ്ങ് വികിരണം ഉപയോഗിക്കുന്ന എക്സ് റേ ട്യൂബുകൾ
 • അയണീകരിക്കപ്പെട്ട വാതകങ്ങൾക്കുള്ള ഉപകരണങ്ങൾ
 • ഉയർന്ന മണ്ഡലങ്ങളുടെയും വോൾട്ടതകളുടെയും ഉദ്വമനത്തിനായുള്ള ഉപകരണങ്ങൾ
 • ചാർജ്ജുള്ള കണികാബീമുകൾക്കായുള്ള ഉപകരണങ്ങൾ
 • വോൾട്ടത വർദ്ധിപ്പിക്കാനുള്ള സർക്യൂട്ട്
 • മിന്നൽരക്ഷാ ഉപകരണങ്ങൾ
 • ഗുരുത്വാകർഷണത്തിന്റെ ചലനാത്മകസിദ്ധാന്തം
 • വി.ടി.ഓ.എൽ. വിമാനം
 • വൈദ്യുതവാഹനങ്ങൾക്കുള്ള തത്ത്വങ്ങൾ
 • പോളിഫേസ് വ്യവസ്ഥകൾ
 • ഫാന്റം സ്ട്രീമിംഗ് വ്യവസ്ഥകൾ
 • ആർക് ലൈറ്റ് വ്യവസ്ഥകൾ

അവലംബം[തിരുത്തുക]

 • Tesla's Wardenclyffe Science Center Plaque [1]
 • NikolaTesla.fr - More than 1,000 documents on Tesla"https://ml.wikipedia.org/w/index.php?title=നിക്കോള_ടെസ്‌ല&oldid=2339654" എന്ന താളിൽനിന്നു ശേഖരിച്ചത്