ടിം ബർണേഴ്സ് ലീ
ടിം ബെർണേഴ്സ്-ലീ | |
---|---|
ജനനം | Timothy John Berners-Lee 8 ജൂൺ 1955 London, England |
മറ്റ് പേരുകൾ | TimBL TBL |
വിദ്യാഭ്യാസം | The Queen's College, Oxford (BA) |
ജീവിതപങ്കാളി(കൾ) | Nancy Carlson
(m. 1990; div. 2011) |
കുട്ടികൾ | 2 children; 3 step-children |
മാതാപിതാക്ക(ൾ) | Conway Berners-Lee Mary Lee Woods |
പുരസ്കാരങ്ങൾ | Turing Award (2016) Queen Elizabeth Prize (2013) Foreign Associate of the National Academy of Sciences (2009) Order of Merit (2007) ACM Software System Award (1995) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | CERN Massachusetts Institute of Technology World Wide Web Consortium University of Oxford University of Southampton |
വെബ്സൈറ്റ് | w3 |
സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ OM, KBE, FRS, FREng, FRSA (ജനനം: 1955 ജൂൺ 8), ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.
ഇദ്ദേഹം വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു വ്യൂഹം അഥവാ സിസ്റ്റം നിർമ്മിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.[1] ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി.[2]
ഇദ്ദേഹം വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. വേൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ (സി.എസ്.എ.ഐ.എൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.[3] ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.[4] എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.[5][6]
2004-ൽ ബർണേഴ്സ് ലീയ്ക്ക് നൈറ്റ് സ്ഥാനം എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ചു.[7] 2009 ഏപ്രിലിൽ ഇദ്ദേഹം യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.[8][9] 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു നെക്സ്റ്റ് കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി.[10] ഇദ്ദേഹത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)[11] സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു.[10]"ആദ്യ വെബ് ബ്രൗസറായ വേൾഡ് വൈഡ് വെബ് കണ്ടുപിടിക്കുന്നതിനും വെബിനെ സ്കെയിൽ ചെയ്യാൻ അനുവദിക്കുന്ന അടിസ്ഥാന പ്രോട്ടോക്കോളുകളും അൽഗോരിതങ്ങളും കണ്ടുപിടിച്ചതിന്" 2016-ലെ ട്യൂറിംഗ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.[12]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]മേരി ലീ വുഡ്‌സിന്റെയും കോൺവെ ബെർണേഴ്‌സ് ലീയുടെയും നാല് മക്കളിൽ മൂത്തവനായി [13] ഇംഗ്ലണ്ടിലെ ലണ്ടനിൽ 1955 ജൂൺ 8-ന് ബെർണേഴ്‌സ്-ലീ ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മൈക്ക് പരിസ്ഥിതി ശാസ്ത്രത്തിന്റെയും കാലാവസ്ഥാ വ്യതിയാന മാനേജ്മെന്റിന്റെയും പ്രൊഫസറാണ്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടറായ ഫെറാന്റി മാർക്ക് 1-ൽ ജോലി ചെയ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഷീൻ മൗണ്ട് പ്രൈമറി സ്കൂളിൽ അദ്ദേഹം പഠിച്ചു, തുടർന്ന് 1969 മുതൽ 1973 വരെ സൗത്ത്-വെസ്റ്റ് ലണ്ടനിലെ ഇമാനുവൽ സ്കൂളിൽ ചേർന്നു. ആ സ്കൂൾ, 1975-ൽ ഒരു സ്വതന്ത്ര വിദ്യാലയമായി.[14]കുട്ടിക്കാലത്ത് തീവണ്ടിപ്പാതയിൽ ആകർഷണം തോന്നിയ അദ്ദേഹം, ഒരു മോഡൽ റെയിൽവേയിൽ ടിങ്കറിംഗിൽ നിന്നാണ് ഇലക്ട്രോണിക്സിനെ കുറിച്ച് പഠിച്ചത്. അദ്ദേഹം 1973 മുതൽ 1976 വരെ ഓക്സ്ഫോർഡിലെ ക്വീൻസ് കോളേജിൽ പഠിച്ചു, അവിടെ ഭൗതികശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടി.[14][13] യൂണിവേഴ്സിറ്റിയിൽ ആയിരിക്കുമ്പോൾ, ബെർണേഴ്സ്-ലീ ഒരു റിപ്പയർ ഷോപ്പിൽ നിന്ന് വാങ്ങിയ പഴയ ടെലിവിഷൻ സെറ്റ് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ഉണ്ടാക്കി.[15]
ഇതും കാണുക
[തിരുത്തുക]Massachusetts Institute of Technology അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ പഠന വിഭാഗത്തിലെ അധ്യാപകൻ കൂടിയാണ് SIR TIMOTHY JOHN BERNERS-LEE
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "cern.info.ch – Tim Berners-Lee's proposal". Info.cern.ch. Retrieved 21 December 2011.
- ↑ Tim Berners Lee's own reference. The exact date is unknown.
- ↑ "Draper Prize". Massachusetts Institute of Technology. Retrieved 25 May 2008.
- ↑ "People". The Web Science Research Initiative. Archived from the original on 2008-06-28. Retrieved 17 January 2011.
- ↑ "MIT Center for Collective Intelligence (homepage)". Cci.mit.edu. Retrieved 15 August 2010.
- ↑ "MIT Center for Collective Intelligence (people)". Cci.mit.edu. Retrieved 15 August 2010.
- ↑ "Web's inventor gets a knighthood". BBC. 31 December 2003. Retrieved 25 May 2008.
- ↑ "Timothy Berners-Lee Elected to National Academy of Sciences". Dr. Dobb's Journal. Retrieved 9 June 2009.
- ↑ "72 New Members Chosen By Academy" (Press release). United States National Academy of Sciences. 28 April 2009. Retrieved 17 January 2011.
- ↑ 10.0 10.1 Friar, Karen (28 July 2012). "Sir Tim Berners-Lee stars in Olympics opening ceremony". ZDNet. Retrieved 28 July 2012.
- ↑ Berners-Lee, Tim (27 July 2012). "This is for everyone". Twitter. Retrieved 28 July 2012.
- ↑ "A. M. Turing Award". Association for Computing Machinery. 2016. Retrieved 4 April 2017.
- ↑ 13.0 13.1 "Berners-Lee Longer Biography". World Wide Web Consortium. Retrieved 18 January 2011.
- ↑ 14.0 14.1 Berners-Lee, Sir Timothy (John). Who's Who (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
- ↑ "He caught us all in the Web!". The Hindu (in Indian English). 1 September 2018. ISSN 0971-751X. Retrieved 2 September 2018.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Tim Berners-Lee and the Development of the World Wide Web (Unlocking the Secrets of Science), Ann Gaines (Mitchell Lane Publishers, 2001) ISBN 1-58415-096-3
- Tim Berners-Lee: Inventor of the World Wide Web (Ferguson's Career Biographies), Melissa Stewart (Ferguson Publishing Company, 2001) ISBN 0-89434-367-X children's biography
- Weaving the Web Berners-Lee, Tim, with Fischetti, Mark (Harper Collins Publishers,1999) ISBN 0-06-251586-1(cloth) ISBN 0-06-251587-X(paper)
- How the Web was Born: The Story of the World Wide Web Robert Cailliau, James Gillies, R. Cailliau (Oxford University Press, 2000) ISBN 0-19-286207-3
- Tim Berners-Lee Gives the Web a New Definition Archived 2011-04-12 at the Wayback Machine.
- BBC2 Newsnight – Transcript of video interview of Berners-Lee on the read/write Web
- Technology Review interview Archived 2011-11-28 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ടിം ബർണേഴ്സ് ലീ ട്വിറ്ററിൽ
- timbl Archived 2012-08-10 at the Wayback Machine. on identi.ca
- ടിം ബർണേഴ്സ് ലീ at TED
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടിം ബർണേഴ്സ് ലീ
- ടിം ബർണേഴ്സ് ലീ at the Notable Names Database
- രചനകൾ ടിം ബർണേഴ്സ് ലീ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Tim Berners-Lee on the W3C site
- First World Wide Web page
- Interview with Tim Berners Lee
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Articles with BNC identifiers
- Articles with BNE identifiers
- Articles with NLK identifiers
- Articles with ACM-DL identifiers
- Articles with DBLP identifiers
- Articles with ORCID identifiers
- Articles with Scopus identifiers
- Articles with ZBMATH identifiers
- വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ
- 1955-ൽ ജനിച്ചവർ