ടിവാഡർ പുസ്‌കാസ്
ടിവാഡർ പുസ്‌കാസ് | |
---|---|
ജനനം | ടിവാഡർ പുസ്‌കാസ് ഡി ഡിട്രോ 17 സെപ്റ്റംബർ 1844 |
മരണം | 16 മാർച്ച് 1893 | (പ്രായം 48)
ദേശീയത | ഹംഗേറിയൻ |
മറ്റ് പേരുകൾ | തിയോഡോർ പുസ്‌കാസ് |
തൊഴിൽ | കണ്ടുപിടുത്തക്കാരൻ |
ടിവാഡർ പുസ്‌കാസ് ഡി ഡിട്രോ (ഇംഗ്ലീഷ്: തിയോഡോർ പുസ്‌കാസ്,[1] ജീവിതകാലം: 17 സെപ്റ്റംബർ 1844 - 16 മാർച്ച് 1893) ഒരു ഹംഗേറിയൻ കണ്ടുപിടുത്തക്കാരനും ടെലിഫോൺ പയനിയറും ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ ഉപജ്ഞാതാവുമായിരുന്നു.[2][3][4][5][6][7] ടെലിഫോൺ ഹിർമണ്ടോ എന്ന ടെലഫോൺ വർത്തമാനപ്പത്രത്തിൻറെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]ട്രാൻസിൽവാനിയൻ ഹംഗേറിയൻ പ്രഭുക്കന്മാരുടെ ഭാഗമായിരുന്ന ഡിട്രോയിൽനിന്നുള്ള[8] (ഇന്ന് റൊമാനിയയിലെ ഹർഗിത കൗണ്ടി) പുസ്‌കാസ് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പുസ്‌കാസ് ആദ്യം നിയമവും പിന്നീട് എഞ്ചിനീയറിംഗ് സയൻസും പഠിച്ചു. ഇംഗ്ലണ്ടിൽ താമസിക്കുകയും വാർനിൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്ത ശേഷം അദ്ദേഹം ഹംഗറിയിലേക്ക് മടങ്ങി. 1873-ൽ, വിയന്നയിൽ നടന്ന ലോക പ്രദർശനത്തോടനുബന്ധിച്ച്, ലോകത്തിലെ നാലാമത്തെ ഏറ്റവും പഴക്കമേറിയതും മധ്യ യൂറോപ്പിലെ ആദ്യത്തെ ട്രാവൽ ഏജൻസിയുമായ പുസ്‌കാസ് ട്രാവൽ ഏജൻസി അദ്ദേഹം സ്ഥാപിച്ചു. ഇതിനുശേഷം, പുസ്‌കാസ് കൊളറാഡോയിലേക്ക് താമസം മാറുകയും സ്വർണ്ണ ഖനിത്തൊഴിലാളിയായി മാറുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Főoldal - NETI Informatikai Tanácsadó Kft". www.neti.hu. Archived from the original on 2013-01-31. Retrieved 2022-03-01.
- ↑ Alvin K. Benson (2010). Inventors and inventions Great lives from history Volume 4 of Great Lives from History: Inventors & Inventions. Salem Press. p. 1298. ISBN 9781587655227.
- ↑ "Biodata". Archived from the original on 2008-05-07.
- ↑ "Szellemi Tulajdon Nemzeti Hivatala". Szellemi Tulajdon Nemzeti Hivatala. Archived from the original on 2010-10-08. Retrieved 2022-03-01.
- ↑ Biodata
- ↑ "Puskás, Tivadar". www.omikk.bme.hu.
- ↑ "Biodata". Archived from the original on 2008-12-01.
- ↑ Magyar nyelv, Volumes 38-39, Magyar Nyelvtudományi Társaság, Akadémiai Kiadó, 1942, p. 361