Jump to content

ചെന്നായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gray wolf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നായ്
Temporal range: Late പ്ലീസ്റ്റോസീൻ - സമീപസ്ഥം
Canis lupus pallipes
Wolf howl audio
Rallying cry audio
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Order:
Suborder:
Family:
Subfamily:
Tribe:
Canini[2]
Genus:
Species:
C. lupus
Binomial name
Canis lupus
Linnaeus, 1758
Canis lupus pallipes distribution

നായ്കളൂടെ വർഗ്ഗത്തിൽ പെട്ട വന്യജീവിയാണ് ചെന്നായ.ലോകത്തിലെ വടക്കൻ പ്രദേശങ്ങളിലെ മിക്ക വനങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ കൂട്ടമായി ജീവിക്കുന്ന സസ്തനിയാണ്. ഇന്ത്യൻ ചെന്നായ (Canis lupus pallipes) എന്ന വർഗ്ഗമാണ് ഭാരതത്തിൽ കാണപ്പെടുന്നത്. ഒരു കാലത്ത് ഇന്ത്യയിൽ എങ്ങും ഉണ്ടായിരുന്ന ചെന്നായകൾ ഇന്നു ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം, വടക്കൻ കേരളം ആന്ധ്രാ സംസ്ഥാനങ്ങളിലെ ചില വനപ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഭക്ഷണം തേടി ഇവ കൂട്ടമായി സഞ്ചരിക്കുന്നവരാണ് ഇവ. വളർത്തു മൃഗങ്ങളേയും കുട്ടികളേയും ആക്രമിക്കുന്നതു കാരണം നാട്ടിൻപുറങ്ങളിൽ ചെന്നായ്ക്കളെ കൊന്നൊടുക്കുന്നു. ഇതു മൂലമാണ് ഇവയുടെ സംഖ്യകൾ കുറഞ്ഞു വരുന്നതു. ഇന്ത്യയിൽ ഇതിനെ വംശനാശഭീഷണി നേരിടുന്ന ജീവിയായി കണക്കാക്കുന്നു. ശരാശരി ആയിരത്തോളം ചെന്നായകൾ ഇവിടെ ബാക്കി ഉണ്ടെന്നു കണക്കാക്കുന്നു. ചെന്നായയുടെ ഈ ഉപവർഗ്ഗം ഇന്ത്യയിൽ കൂടാതെ ഇറാൻ,ഇസ്രായേൽ,സിറിയ എന്നീ രാജ്യങ്ങളിലും കണ്ടു വരുന്നു.

ഇന്ത്യൻ ചെന്നായ വടക്കൻ ഉപവർഗ്ഗമായ ഗ്രേ വുൾഫ് അഥവാ ട്രൂ വുൾഫ് (Canis lupus lupus)-നേക്കാൾ ചെറുതാണ്. രോമം ചാരം അല്ലെങ്കിൽ തവിട്ടു നിറമായി കാണപ്പെടുന്നു.

ഭക്ഷണം

[തിരുത്തുക]

മ്ലാവ്, മാൻ, കാട്ടുപന്നി എന്നിവയെ ഒക്കെ ഭക്ഷിക്കും. ഒരു സമയത്ത് അതിന്റെ തൂക്കത്തിന്റെ രണ്ടിരട്ടിവരെ ഭക്ഷിക്കും. പിന്നെ ഒരാഴ്ചവരെ ഭക്ഷണമില്ലാതെ ജീവിക്കാനാവും.[3]

പ്രജനനം

[തിരുത്തുക]

5-6 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ആണാണ് പ്രസവിച്ചു കിടക്കുന്ന കാലത്ത് അമ്മയ്ക്കും കുട്ടികൾക്കും വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്. [3]

പ്രമാണങ്ങൾ

[തിരുത്തുക]
  1. "Canis lupus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes justification for why this species is of least concern.
  2. Macdonald, David (2004). The Biology and Conservation of Wild Canids. Oxford: Oxford University Press. pp. 45–46. ISBN 0198515561. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. 3.0 3.1 പേജ് 323, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

മറ്റ് ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Wolf എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ചെന്നായ്&oldid=3834975" എന്ന താളിൽനിന്ന് ശേഖരിച്ചത്