ഫ്രാങ്ക്‌ളിൻ ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Franklin Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഫിലഡെൽഫിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ശാസ്ത്ര മ്യൂസിയവും ശാസ്ത്രപഠനഗവേഷണകേന്ദ്രവുമാണ് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്. അമേരിക്കൻ ശാസ്ത്രജ്ഞനും സ്റ്റേറ്റ്സ്മാനും ആയ ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ ബഹുമാനാർഥമായി 1824ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്കയിലെ ഏറ്റവും പഴയ ശാസ്ത്രപഠനഗവേഷണകേന്ദ്രങ്ങളിൽ ഒന്നാണ്.

ചരിത്രം[തിരുത്തുക]

1824 ഫെബ്രുവരി 5ന് സാമുവൽ വോഗൻ മേറിക്കും വില്ല്യം എച് കീറ്റിങ്ങും കൂടി മെക്കാനികൽ ആർട്സിന്റെ അഭിവൃദ്ധിക്കുവേണ്ടി സ്ഥാപിച്ചതാണ് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്. ആവി എഞ്ചിനുകളിലേക്കും ജലശക്തിയിലും തുടങ്ങിയ അന്വേഷണങ്ങൾ ഈ ഇൻസ്റ്റിറ്റുറ്റിനെ 1825 മുതൽക്കു 19 നൂറ്റാണ്ട് വരേക്കും അമേരിക്കയിലെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചക്ക് പ്രധാന ശക്തിയായി തീർത്തു. ശാസ്ത്രാന്വേഷണങ്ങൾക്ക് പുറമേ സ്കൂളുകൾ, പ്രദർശനങ്ങൾ, മാസികകൾ (Journal of The Franklin Institute), മെഡലുകളും അവാർഡുകൾ തുടങ്ങിയവയും അവരുടെ സംഭാവനകളിൽ പെടുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡൽ അത്തരത്തിൽപ്പെട്ട ഈ ഇൻസ്റ്റിട്യൂട്ട് നൽകുന്ന മെഡൽ ആണ്.