Jump to content

അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
സ്ഥാനം
സ്ഥാനം:അരിയന്നൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മോഹിനീരൂപം ധരിച്ച വിഷ്ണു/ ആദിനാരായണൻ
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് ആയിരം വർഷം മുമ്പ്

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ അരിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹരികന്യകാദേവി ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏക സ്ത്രീ അവതാരമായ മോഹിനിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്മൂലമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 'ഹരികന്യക' എന്ന പേര് വന്നത് (ഹരി - വിഷ്ണുവിന്റെ അപരനാമം; കന്യക - സ്ത്രീ). ഭാരതത്തിൽ മോഹിനീപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെ ക്ഷേത്രം സവിശേഷ ശ്രദ്ധയർഹിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്ന ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം പണിതതെന്ന് വിശ്വസിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡും ഭാരതീയ പുരാവസ്തു സർവ്വേയുമാണ് ക്ഷേത്രഭരണം നടത്തിവരുന്നത്. ക്ഷേത്രനഗരമായ ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കുമാറി തൃശ്ശൂരിലേയ്ക്കുള്ള വഴിയിലാണ് കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായ ശ്രീ ഹരികന്യകാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിന്നാലാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മിതി.

സംരക്ഷിത സ്മാരകം

[തിരുത്തുക]

പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്ന സ്ഥാപനമാണിത്.[1][2] 2004 ൽ പുരാവസ്തുവകുപ്പ് ഇവിടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.[3]

ഐതിഹ്യം

[തിരുത്തുക]

ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് കാര്യമായ ഐതിഹ്യകഥകളൊന്നും തന്നെയില്ല. കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായതിനാൽ ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് വിശ്വസിച്ചുവരുന്നു.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

തൃശ്ശൂർ-ചൂണ്ടൽ-ചൊവ്വല്ലൂർപ്പടി-ഗുരുവായൂർ റൂട്ടിൽ തൃശ്ശൂരിൽ നിന്ന് 21 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കും കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ തെക്കും മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ നിന്ന് ഇടത്തോട്ടുമാറി ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയായ ചൂണ്ടൽ-ഗുരുവായൂർ പാത ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കടന്നുപോകുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധ കലാലയങ്ങളിലൊന്നായ ശ്രീകൃഷ്ണാ കോളേജ്, അരിയന്നൂർ പോസ്റ്റ് ഓഫീസ്, ഏതാനും കടകൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലുണ്ട്. ഇവയൊഴിച്ചുനിർത്തിയാൽ ഗ്രാമീണത്തനിമയാണ് എല്ലായിടത്തും. തെക്കുഭാഗത്ത് നിരവധി മരങ്ങളാണ് തഴച്ചുവളരുന്നത്. ക്ഷേത്രക്കുളം കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങളില്ല. അവ പണിയിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നു. പ്രധാന വഴിയിൽ നിന്ന് അല്പം തിരിഞ്ഞുവേണം ക്ഷേത്രനടയിലെത്താൻ.

ശ്രീകോവിൽ

[തിരുത്തുക]

സാമാന്യം വലുപ്പമുള്ള ചതുരശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്.

നാലമ്പലം

[തിരുത്തുക]

നമസ്കാരമണ്ഡപം

[തിരുത്തുക]
  1. "പതിനാലാം കേരള നിയമസഭ പത്തൊൻപതാം സമ്മേളനം" (PDF). കേരള നിയമസഭാ വെബ്‍സൈറ്റ്. March 2, 2020. Retrieved September 29, 2020.
  2. "പതിനാലാം കേരള നിയമസഭ പതിനെട്ടാം സമ്മേളനം - നിയമസഭ ചോദ്യോത്തരം" (PDF). കേരള നിയമ സഭാ വെബ്‍സൈറ്റ്. February 11, 2020. Retrieved September 29, 2020.
  3. "Ariyannoor Temple". ആർക്കിയോളജി വകുപ്പ് വെബ് സൈറ്റ്.