മെന്‍ഡെലീവിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

101 ഫെര്‍മിയംമെന്‍ഡെലീവിയംനോബെലിയം
Tm

Md

(Upu)
Md-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ മെന്‍ഡെലീവിയം, Md, 101
കുടുംബം ആക്ടിനൈഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
വെള്ളികലര്‍ന്ന വെള്ളയോ
മെറ്റാലിക്
ചാരനിറമോ ആയിരിക്കാം
സാധാരണ ആറ്റോമിക ഭാരം (258)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Rn] 5f13 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 31, 8, 2
ഭൗതികസ്വഭാവങ്ങള്‍
Phase solid
ദ്രവണാങ്കം 1100 K
(827 °C, 1521 °F)
Atomic properties
ഓക്സീകരണാവസ്ഥകള്‍ 2, 3
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊര്‍ജ്ജം 1st: 635 kJ/mol
Miscellaneous
Magnetic ordering no data
CAS registry number 7440-11-1
Selected isotopes
Main article: Isotopes of മെന്‍ഡെലീവിയം
iso NA half-life DM DE (MeV) DP
257Md syn 5.52 h ε 0.406 257Fm
α 7.558 253Es
SF - -
258Md syn 51.5 d ε 1.230 258Fm
260Md syn 31.8 d SF - -
α 7.000 256Es
ε - 260Fm
β- 1.000 260No
അവലംബങ്ങള്‍

അണുസംഖ്യ 101 ആയ മൂലകമാണ് മെന്‍ഡലീവിയം. Md (മുമ്പ് Mv) ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അണ്‍നില്‍‌അണ്‍നിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിര്‍മിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാന്‍സ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആല്‍‌ഫ കണങ്ങളെ ഐന്‍സ്റ്റീനിയത്തില്‍ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിര്‍മിക്കുന്നത്. ദിമിത്രി മെന്‍ഡലീവിന്റെ ബഹുമാനാര്‍ത്ഥമാണ് ഇതിനെ മെന്‍ഡലീവിയം എന്ന് നാമകരണം ചെയ്തത്.

ഉള്ളടക്കം

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

മെന്‍ഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയില്‍ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

[തിരുത്തുക] ഉപയോഗങ്ങള്‍

വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഈ മൂലകം നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. ഗവേഷണോപരമായ ഉപയോഗങ്ങള്‍ ഒഴിച്ച് ഈ മൂലകത്തിന് മറ്റ് ഉപയോഗങ്ങക്ക് ഒന്നും തന്നെയില്ല.

[തിരുത്തുക] ചരിത്രം

ആല്‍ബര്‍ട്ട് ഗിയോര്‍സോ (സംഘ നായകന്‍), ഗ്ലെന്‍ ടി. സീബോര്‍ഗ്, ബെര്‍ണാഡ് ഹാര്‍‌വി, ഗ്രെഗ് ചോപ്പിന്‍, സ്റ്റാന്‍ലി ജി. തോംസണ്‍ എന്നിവരുടെ സംഘമാണ് ആദ്യമായി മെന്‍ഡലീവിയം നിര്‍മിച്ചത്. 1955ല്‍ ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍‌വകലാശാലയില്‍ വച്ചായിരുന്നു അത്.

[തിരുത്തുക] ഐസോട്ടോപ്പുകള്‍

മെന്‍ഡലീവിയത്തെ 15 റേഡിയോഐസോട്ടോപ്പുകള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 258Md (അര്‍ദ്ധായുസ് -51.5 ദിവസം), 260Md (അര്‍ദ്ധായുസ് -31.8 ദിവസം), 257Md (അര്‍ദ്ധായുസ് -5.52 മണിക്കൂര്‍) എന്നിവയാണ് ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പുകള്‍. ബാക്കിയുള്ള എല്ലാ ഐസോട്ടോപ്പുകളുടേയും അര്‍ദ്ധായുസ് 97 മിനിറ്റില്‍ താഴെയാണ്. അവയിത്തന്നെ ഭൂരി‍ഭാഗത്തിന്റെയും 5 മിനിറ്റില്‍ താഴെയും.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം