ബെര്‍കിലിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

97 ക്യൂറിയംബെര്‍കിലിയംകാലിഫോര്‍ണിയം
Tb

Bk

(Uqs)
Bk-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ബെര്‍കിലിയം, Bk, 97
കുടുംബം ആക്ടിനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
വെള്ളികലര്‍ന്നവെള്ളയോ
മെറ്റാലിക് ചാരനിറമോ
ആയിരിക്കാം
സാധാരണ ആറ്റോമിക ഭാരം (247)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Rn] 5f9 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 27, 8, 2
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) (alpha) 14.78  g·cm−3
സാന്ദ്രത (near r.t.) (beta) 13.25  g·cm−3
ദ്രവണാങ്കം (beta) 1259 K
(986 °C, 1807 °F)
Atomic properties
ഓക്സീകരണാവസ്ഥകള്‍ 3, 4
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊര്‍ജ്ജം 1st: 601 kJ/mol
Miscellaneous
ക്രിസ്റ്റല്‍ ഘടന hexagonal close-packed
Magnetic ordering no data
താപ ചാലകത (300 K) 10  W·m−1·K−1
CAS registry number 7440-40-6
Selected isotopes
Main article: Isotopes of ബെര്‍കിലിയം
iso NA half-life DM DE (MeV) DP
245Bk syn 4.94 d ε 0.810 245Cm
α 6.455 241Am
246Bk syn 1.8 d α 6.070 242Am
ε 1.350 246Cm
247Bk syn 1380 y α 5.889 243Am
248Bk syn >9 y α 5.803 244Am
249Bk syn 330 d α 5.526 245Am
SF - -
β- 0.125 249Cf
അവലംബങ്ങള്‍

അണുസംഖ്യ 97 ആയ മൂലകമാണ് ബെര്‍കിലിയം. Bk ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യനിര്‍മിത) മൂലകമാണ്. ഈ റേഡിയോ ആക്ടീവ് ലോഹം ആക്ടിനൈഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇത് ആദ്യമായി നിര്‍മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആല്‍‌ഫ കണങ്ങളെ(ഹീലിയം അയോണ്‍) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിര്‍മിക്കപ്പെട്ട ട്രാന്‍സ്‌യുറാനിക് മൂലകങ്ങളില്‍ അഞ്ചാമത്തേതാണിത്.

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവീശേഷതകള്‍

2004 വരെയുള്ള വിവരങ്ങളനുസരിച്ച് ഈ മൂലകം ഇതേവരെ ശുദ്ധമൂലകരൂപത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് വായുവില്‍ എളുപ്പം ഓക്സീകരിക്കപ്പെടുന്ന ഒരു വെള്ളിനിറമുള്ള മൂലകമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ നേര്‍പ്പിച്ച ധാതു അമ്ലങ്ങളില്‍ (mineral acids) ഇത് ലയിക്കുമെന്നും കരുതപ്പെടുന്നു.

എക്സ്-കിരണ അപ‌വര്‍ത്തന രീതി (X-ray diffraction) ഉപയോഗിച്ച് ബെര്‍കിലിയം ഡയോക്സൈഡ് (BkO2), ബെര്‍കിലിയം ഫ്ലൂറൈഡ് (BkF3), ബെര്‍കിലിയം ഓക്സിക്ലോറൈഡ് (BkOCl), ബെര്‍കിലിയം ട്രയോക്സൈഡ് (BkO3) തുടങ്ങിയ പല ബെര്‍കിലിയം സം‌യുക്തങ്ങളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ശരീരത്തിലെ അസ്ഥികോശങ്ങള്‍ മറ്റ് ആക്ടിനൈഡുകളേപ്പോലെത്തന്നെ ബെര്‍കിലിയത്തേയും വലിച്ചെടുക്കുന്നു (Bio-accumulation). ഇങ്ങനെ ശരീരത്തിന് കേടുപാടുകളുണ്ടാക്കുകയും ചെയ്യുന്നു.

[തിരുത്തുക] ചരിത്രം

ബെര്‍കിലിയം ആദ്യമായി നിര്‍മിച്ചത് ഗ്ലെന്‍ ടി. സീബോര്‍ഗ്, ആല്‍ബെര്‍ട്ട് ഗിയോര്‍സോ, സ്റ്റാന്‍ലി ജി.തോംസണ്‍, കെന്നെത്ത് സ്ട്രീറ്റ് ജൂനിയര്‍ എന്നിവര്‍ ചേര്‍ന്നാണ്. 1949 ഡിസംബറില്‍ ബെര്‍കിലിയില്‍ കാലിഫോര്‍ണിയ സര്‍കലാശാലയില്‍ വച്ചായിരുന്നു അത്. ഒരു മില്ലിഗ്രാം 241Amലേക്ക് സൈക്ലോട്രാന്‍ ഉപയോഗിച്ച് ആല്‍‌ഫ കണങ്ങളെ കൂട്ടിമുട്ടിക്കുകയാണ് അവര്‍ ചെയ്തത്. 4.5 മണിക്കൂര്‍ അര്‍ദ്ധായുസുള്ള 243Bkഉം രണ്ട് സ്വതന്ത്ര ന്യൂട്രോണുകളുമായിരുന്നു ആ പ്രവര്‍ത്തനത്തിലെ ഉല്‍‌പന്നങ്ങള്‍.

ബെര്‍കിലിയത്തിന്റെ ഏറ്റവും അധികംകാലം നിലനിന്ന ഐസോട്ടോപ്പുകളിലൊന്നായ 249Bk(അര്‍ദ്ധായുസ്-330 ദിവസം), ന്യൂട്രോണുകളുടെ ശക്തമായ രശ്മി244Cmല്‍ പതിപ്പിച്ചാണ് നിര്‍മിച്ചത്.

[തിരുത്തുക] ഐസോട്ടോപ്പുകള്‍

ഇതുവരെ ബെര്‍കിലിയത്തിന്റെ 19 റേഡിയോഐസോട്ടോപ്പുകള്‍ കണ്ടുപിടക്കപ്പെട്ടു. അവയില്‍ ഏറ്റവും സ്ഥിരതയുള്ളവ 1380 വര്‍ഷം അര്‍ദ്ധായുസുള്ള 247Bk , 9 വര്‍ഷത്തേക്കാള്‍ അല്‍‌പംകൂടെ അര്‍ദ്ധായുസുള്ള 248Bk , 330 ദിവസം അര്‍ദ്ധായുസുള്ള 249Bk എന്നിവയാണ്. ബാകിയുള്ള റേഡിയോആക്ടീവ് ഐസോട്ടോപ്പുകളെല്ലത്തിന്റെയും അര്‍ദ്ധായുസ് 5 ദിവസത്തിലും കുറവാണ്. അവയില്‍ത്തന്നെ ഭൂര്‍ഭാഗത്തിന്റെയും അര്‍ദ്ധായുസ് 5 മണിക്കൂറില്‍ താഴെയാണ്.

"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം