"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 297: വരി 297:
::ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%B8%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8_%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B4%9F%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82&diff=1771555&oldid=1771542 ഇത്തരത്തിലുള്ള] വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --<b style="text-shadow:grey 0em 0em 0.8em;">[[User:PrinceMathew|<b style="font-size:15px;color:deepskyblue;">Princeps Mattheus</b>]] [[User talk:PrinceMathew|<b style="color:white;">പ്രീൻകെപ്സ് മത്തേവൂസ്</b>]]</b> 08:22, 3 ജൂൺ 2013 (UTC)
::ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%B8%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8_%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B4%9F%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82&diff=1771555&oldid=1771542 ഇത്തരത്തിലുള്ള] വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --<b style="text-shadow:grey 0em 0em 0.8em;">[[User:PrinceMathew|<b style="font-size:15px;color:deepskyblue;">Princeps Mattheus</b>]] [[User talk:PrinceMathew|<b style="color:white;">പ്രീൻകെപ്സ് മത്തേവൂസ്</b>]]</b> 08:22, 3 ജൂൺ 2013 (UTC)


:: ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി [[WP:TT]] പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ട . നയങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയെന്നു മാത്രം. -‌‌‌ ‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 08:35, 3 ജൂൺ 2013 (UTC)
:: ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി [[WP:TT]] പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ടില്ല. നയങ്ങളുടെ ദുരുപയോഗം അവിടെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയെന്നു മാത്രം. -‌‌‌ ‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 08:35, 3 ജൂൺ 2013 (UTC)

08:36, 3 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ

ഇതുസംബന്ധിച്ച് ഇവിടെ ഒരു താൾ തുടങ്ങിയിട്ടുണ്ട് (ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജമയാണ്). ശൈലീസംബന്ധമായതും മലയാളം വിക്കിയിൽ തീരുമാനമെടുത്തിട്ടില്ലാത്തതുമായ പല വിഷയങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ജനനമരണ തീയതികൾ നൽകാനുള്ള ശൈലി നിലവിലുണ്ട്. അക്കങ്ങൾ മാത്രം എഴുതുന്ന സന്ദർഭത്തിൽ എന്തു ശൈലി സ്വീകരിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്.

ചർച്ച ചെയ്ത് ഈ വിഷയങ്ങളിൽ ആവശ്യമായ മാറ്റങ്ങളും തിരുത്തുകളും വരുത്തുവാൻ അപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:24, 5 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക് എന്ന ലേഖനം ഇതിന്റെ തന്നെ ഒരു ലഘൂകരിച്ച രൂപമാണ്.

തീരെ തുടക്കക്കാർക്ക് സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/1 എന്ന ഒരു സഹായം താളും ഉണ്ടാക്കിയിട്ടുണ്ട്. ഇവ രണ്ടും ശരിയായ തരത്തിൽ ഉപയോഗിക്കാവുന്നതെങ്ങനെ എന്ന സംശയവുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:24, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ചില്ലക്ഷരം ർ-നുശേഷമുള്ള ഇരട്ടിപ്പ്

സർവ്വകലാശാല എന്ന താളിലെ സംവാദത്തിൽനിന്നുള്ള തുടർച്ചയാണ് ഈ നയരൂപീകരണ ചർച്ച. സൌകര്യത്തിനായി പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു.


സർവ്വകലാശാല വ്വ എന്നു വേണോ തലക്കെട്ടിൽ? --കിരൺ ഗോപി 09:08, 5 ഒക്ടോബർ 2010 (UTC)[മറുപടി]

രണ്ടുശൈലികളും ഉപയോഗത്തിലുണ്ട്. --Vssun (സുനിൽ) 13:01, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വീണ്ടും അതേ പ്രശ്നം ഉരുത്തിരിഞ്ഞുവരുന്നു. നമുക്ക് ഒരു ശൈലിയല്ലേ വേണ്ടത്. അതേതെന്ന് തീരുമാനിക്കുന്നത് ഇനിയും വൈകിക്കരുത്. ഏതായാലും മലയാളം തന്നെ. വ്യാകരണപരമായി രണ്ടും ശരിതന്നെ. എങ്കിൽ ഏതെങ്കിലുമൊരു വഴിക്ക് മാത്രം നമുക്ക് തിരിയാം. --സിദ്ധാർത്ഥൻ 13:08, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വ്യത്യസ്ത ശൈലികളായാൽ പ്രശ്നമാണ്. വിക്കിയിലെ ചില സർവകലാശാലകളുടേ ലേഖനത്തിൽ വ ആണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാ: കേരള സർ‌വകലാശാല, മറ്റു ചിലയിടങ്ങളിൽ വ്വ യും ഉദാ: കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല ഏതെങ്കിലും ഒന്നു തീരുമാനിക്കണം. ബാക്കി തിരിച്ചു വിടലുകളുമാകാം.--കിരൺ ഗോപി 13:32, 8 ഒക്ടോബർ 2010 (UTC)[മറുപടി]

സർവകലാശാല മതി. ചുവടെകൊടുത്തിരിക്കുന്ന കണ്ണികൾ കാണുക:

  1. കേരള സർവകലാശാല വെബ്സൈറ്റ്
  2. കണ്ണൂർ സർവകലാശാല വെബ്സൈറ്റ്
  3. മാതൃഭൂമി - സർവകലാശാല വാർത്തകൾ
  4. മാതൃഭൂമി ലേഖനം മലയാള സർവകലാശാല ചെയ്യേണ്ടത്

--Naveen Sankar (സംവാദം) 10:49, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ർ തീവ്രപ്രയത്നമായും ലഘുപ്രയത്നമായും ഉച്ചരിക്കുന്നതിനാലാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് തോന്നുന്നു. ർ-നുശേഷം ഒരേ അക്ഷരത്തിന്റെ ഇരട്ടിപ്പ് , വേണ്ട എന്നും (ഉദാഹരണം: സർവകലാശാല (സർവ്വകലാശാല), ഗവർണർ (ഗവർണ്ണർ)) എന്നാൽ വ്യത്യസ്ത അക്ഷരങ്ങൾ ഇരട്ടിക്കണമെന്നും (ഉദാഹരണം: അർദ്ധം (അർധം ), വിദ്യാർത്ഥി (വിദ്യാർഥി ) നയപരമായി തീരുമാനമെടുത്താലോ? --സിദ്ധാർത്ഥൻ (സംവാദം) 11:11, 6 ഏപ്രിൽ 2013 (UTC)[മറുപടി]

എന്റെ നിർദ്ദേശം ഏറ്റവും അവസാനമായി നല്കിയ അഭിപ്രായത്തിലുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:18, 9 ഏപ്രിൽ 2013 (UTC)[മറുപടി]

സിദ്ധാർഥൻ പറഞ്ഞപോലെ നയമുണ്ടാക്കാൻ വരട്ടെ..ചർക്ക,അർക്കൻ, ചേർച്ച, ചർച്ച, പാർട്ടി, വാർത്ത, കർപ്പൂരം.. തുടങ്ങി കചടതപ പിന്നിൽ വരുന്ന വാക്കുകൾ ഒരുപാടുണ്ട്. --Naveen Sankar (സംവാദം) 07:27, 9 ഏപ്രിൽ 2013 (UTC)[മറുപടി]
ഞാനും അതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. ആർത്തി, തോർത്ത് എന്നീ വാക്കുകളാണ് എനിക്കു തോന്നിയ ഉദാഹരണങ്ങൾ. സർവകലാശാല വേണോ സർവ്വകലാശാല വേണോ എന്ന മട്ടിൽ ഓരോ വാക്കിനും വേണ്ട ശൈലി രൂപീകരിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:33, 9 ഏപ്രിൽ 2013 (UTC)[മറുപടി]

അതല്ല, ഇതിന് വ്യാകരണപരമായി ഒരു അടിസ്ഥാനമുണ്ട്. കാരണം ഇവിടെ ഇരട്ടിപ്പ് പറഞ്ഞിരിക്കുന്നതെല്ലാം ഖരാക്ഷരങ്ങൾക്കാണ്. ചില്ല് തീവ്രമായി ഉച്ചരിക്കുന്നിടത്താണ് ഇരട്ടിപ്പ് വേണ്ടതെന്നല്ലേ വൃത്തമഞ്ജരിയിൽ പറയുന്നത്. ചില്ലുകളേയും കൂട്ടക്ഷരങ്ങളേയും തീവ്രമായി ഉച്ചരിക്കേണ്ടതിന് കേരളപാണിനീയത്തിൽ എന്ത് നിയമമാണ് നല്കിയിട്ടുള്ളത്? ആ നിയമം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇവിടെ വ്യക്തമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുകയില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 07:39, 9 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയയിൽ ഈ ചർച്ച പെട്ടെന്ന് അഭിപ്രായസമന്വയത്തിൽ എത്തുന്ന ഒന്നാവുമെന്ന് തോന്നുന്നില്ല. അധ്യാപകൻ/അദ്ധ്യാപകൻ, വിദ്യാർഥി/വിദ്യാർത്ഥി, സിദ്ധാർഥൻ/സിദ്ധാർത്ഥൻ, അധ്യായം/അദ്ധ്യായം, സ്ഥാനാർഥി/സ്ഥാനാർത്ഥി, സർവവിജ്ഞാനകോശം/സർവ്വവിജ്ഞാനകോശം..നിരന്നുകിടക്കുകയല്ലേ... ഹി..ഹി.. ഹി..(ഇങ്ങനെ ആരെങ്കിലും ചിരിക്കുമോ ആവോ!)--Naveen Sankar (സംവാദം) 07:45, 9 ഏപ്രിൽ 2013 (UTC)[മറുപടി]
'സിദ്ധാർത്ഥൻ'(siddhartthan) സിദ്ധാർഥനാകാൻ (siddharthan) തയാറാകുമോ? (എന്തായാലും വെറും സിധാർഥൻ (sidharthan) അല്ല)--Naveen Sankar (സംവാദം) 07:48, 9 ഏപ്രിൽ 2013 (UTC)[മറുപടി]
@നവീൻ വ്യത്യസ്താക്ഷരങ്ങൾ (സിദ്ധാർത്ഥനിൽ ഖരവും അതിഖരവും) ഇരട്ടിക്കണമെന്നുതന്നെയായിരുന്നു ഞാൻ നിർദ്ദേശിച്ചത്. :-) അതാണ് ഞാൻ ചോദിച്ചത്. ഒരേ അക്ഷരം ഇരട്ടിക്കാതിരിക്കുന്നതിന് (ഖരം ഇരട്ടിക്കണം എന്ന് മനസ്സിലായി) കേരളപാണിനീയത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്ന് തന്നെ നമുക്ക് നിർദ്ദേശിക്കുകയും ചെയ്യാം.--സിദ്ധാർത്ഥൻ (സംവാദം) 08:06, 9 ഏപ്രിൽ 2013 (UTC)[മറുപടി]
വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്നില്ല സിദ്ധാർഥാ. (സിദ്ധാർഥൻ ചൂണ്ടിക്കാണിക്കുന്നത് ഇരട്ടിപ്പല്ല, മറിച്ച് അതിഖരത്തോടൊപ്പം ഖരത്തിന്റെയും ഘോഷത്തോടൊപ്പം മൃദുവിന്റെയും ആഗമമാണ് താനും). ഞാൻ ഇംഗ്ലീഷ് വർണങ്ങളുപയോഗിച്ച് വിശദീകരിക്കാൻ ശ്രമിച്ചത് 'സിദ്ധാർഥൻ' എന്ന പദത്തിന്റെ വർണവിന്യാസമാണ്. സ്വന്തം പേരിന് സ്വീകരിച്ചിരിക്കുന്ന ഇംഗീഷ് വർണവിന്യാസം ഒന്ന് സ്വയം താരതമ്യം ചെയ്ത് ശരി/തെറ്റ് കണ്ടെത്തുക.
സർഗം/സർഗ്ഗം ഏതാണ് ശരി - സർഗ്ഗം എന്നുതന്നെ വേണം എന്ന് വാശിപിടിക്കുന്നവർ അർബുദം/അർബ്ബുദം ഇവയിൽ ഏത് സ്വീകരിക്കും (ഗ-യും ബ-യും മൃദുവാണെന്നോർക്കുക)? സ്വർഗം/സ്വർഗ്ഗം, പർവതം/പർവ്വതം, പാർവതി/പാർവ്വതി, സ്വർണം/സ്വർണ്ണം, വർണം/വർണ്ണം, കാർതുമ്പി/കാർത്തുമ്പി, അർപണം/അർപ്പണം, അർപിതം/അർപ്പിതം - താരതമ്യം ചെയ്യാൻ ധാരാളം വാക്കുകൾ. എന്തിനും ഏതിനും മുഖ്യധാരാപത്രങ്ങൾ എങ്ങനെയെഴുതുന്നു എന്ന് നോക്കുന്ന, അല്ല്ലെങ്കിൽ പത്രങ്ങളെ ആധാരമാക്കി വാദിക്കുന്ന, വിക്കിപീഡിയക്കാർ ഈ ഒരു കാര്യത്തിൽ മാത്രം അത് ചെയ്യാത്തതെന്ത്? --Naveen Sankar (സംവാദം) 11:53, 9 ഏപ്രിൽ 2013 (UTC)[മറുപടി]
എങ്കിപ്പിന്നെ അജയ് പറഞ്ഞപോലെ പൊതുശൈലിയിലേക്ക് നമുക്ക് പോകാമോ? അങ്ങനെ വരുമ്പോൾ മുഖ്യധാരാപത്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇവിടെ ഉപയോഗിക്കാമെന്നാണോ ഉദ്ദേശ്യം? എന്താണ് ഇക്കാര്യത്തിൽ മുന്നോട്ടുവെക്കാനുള്ള ഒരു നിർദ്ദേശം?--സിദ്ധാർത്ഥൻ (സംവാദം) 17:12, 9 ഏപ്രിൽ 2013 (UTC)[മറുപടി]

'സമവായം'

വിക്കിപീഡിയയിൽ 'പൊതുസമ്മതം', 'അഭിപ്രായസമന്വയം' (consensus) എന്നൊക്കെയുള്ള അർഥത്തിൽ 'സമവായം' എന്ന ഒരു വാക്ക് ഉപയോഗിച്ചു കാണുന്നു (ചില ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും ദിനപ്പത്രങ്ങളും സമവായം എന്ന വാക്ക് 'അഭിപ്രായസമന്വയം' എന്ന അർഥത്തിൽ പ്രയോഗിക്കുന്നുണ്ട്). ഈ വാക്ക് ശരിയാണോ എന്ന് പരിശോധിക്കാൻ എല്ലാ വിക്കിപീഡിയക്കാരോടും അഭ്യർഥിക്കുന്നു. --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)[മറുപടി]
സമവായം

നാ 1. കൂട്ടം, സമൂഹം 2. അടുപ്പം, കലർപ്പ്, സംയോഗം. (സമവായ)

ഇതാണ് ശബ്ദതാരാവലിയിലെ സമവായത്തിന്റെ അർത്ഥം.ഇതിന് അഭിപ്രായസമന്വയം എന്ന അർത്ഥം കൊടുത്തുകാണുന്നില്ല. സമവായത്തിലെത്തുക എന്നത് സമൂഹം തീരുമാനമെടുത്തു എന്ന അർത്ഥത്തിൽ പ്രയോഗിക്കാമോ?

സമവായസംബന്ധം

നാ പൂർണ്ണമായ ചേർച്ച, എല്ലാ അംശങ്ങളിലുമുള്ള ചേർച്ച (വസ്തുവും അതിന്റെ ഗുണവുമെന്നപോലുള്ള അവിനാഭാവബന്ധം). (സമവായ-സംബന്ധ)

ഈ വാക്ക് ഒരുപക്ഷേ ഉപയോഗിക്കാമായിരിക്കും. സമവായസംബന്ധത്തിലെത്തുക എന്നത് പക്ഷേ കൃത്രിമമായി തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 10 ഏപ്രിൽ 2013 (UTC)[മറുപടി]

സമവായം തെറ്റാണെങ്കിൽ അഭിപ്രായസമന്വയം എന്നുപയോഗിച്ചാൽപ്പോരേ? --Vssun (സംവാദം) 09:01, 15 ഏപ്രിൽ 2013 (UTC)[മറുപടി]
നവീൻ പറഞ്ഞതുപോലെ
  • പൊതുസമ്മതി
  • അഭിപ്രായ സമന്വയം

എന്നീ പ്രയോഗങ്ങൾ സമവായം എന്നതിനു പകരം സ്വീകരിക്കാവുന്നതാണെന്ന അഭിപ്രായത്തിന് പൊതുസമ്മതിയുണ്ട് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 20 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ / മലയാളവിക്കിപീഡിയ / മലയാള വിക്കിപീഡിയ

'മലയാളം വിക്കിപീഡിയ', 'മലയാളവിക്കിപീഡിയ', 'മലയാള വിക്കിപീഡിയ' - ഏതാണ് ശരി? --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ എന്നാണ് നമ്മുടെ പ്രധാന താളിൽ ഉപയോഗിക്കുന്നത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല (ഇക്കാര്യത്തിലെ എന്റെ അറിവ് പരിമിതമാണ് - എന്റെ അഭിപ്രായം തെറ്റാണെന്ന് കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയാൽ അഭിപ്രായം മാറ്റാം). --അജയ് ബാലചന്ദ്രൻ (സംവാദം) 04:32, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ നോക്കൂ.. 'മലയാളം സർവകലാശാല' എന്നത് തിരുത്തി 'മലയാള സർവകലാശാല' ആയസ്ഥിതിക്ക്.....--Naveen Sankar (സംവാദം) 09:24, 10 ഏപ്രിൽ 2013 (UTC)[മറുപടി]

അതിന്റെ പിന്നിലെ വ്യാകരണപ്രശ്നം എന്താണെന്നറിയാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 11 ഏപ്രിൽ 2013 (UTC)[മറുപടി]

യഥാർത്ഥ(പരമ്പരാഗത)മലയാളം വ്യാകരണനിയമങ്ങളനുസരിച്ച് "മലയാളവിക്കിപീഡിയ" ശരി. അറിഞ്ഞിടത്തോളം, ഗുണ്ടർട്ടാണു് "മലയാളഭാഷ" എന്നു് ആദ്യം ഉപയോഗിച്ചതു്. മലയാളം എന്ന ദേശത്തു് / മലയാളത്തുകാർ ഉപയോഗിക്കുന്ന ഭാഷ എന്ന അർത്ഥത്തിൽ സമാസിച്ചിട്ടാണു് അദ്ദേഹം ആ വാക്കുപയോഗിച്ചിട്ടുണ്ടാവുക. (ടി.ബി.വി. പണിക്കർ etc.). എന്നാൽ അതിൽ പിന്നീട് ഭാഷയുടെ പേരുതന്നെ മലയാളം എന്നായി.

ഭാഷയിലെ സമാസ/വിഗ്രഹശീലങ്ങൾ ക്രമമായി മാറിവന്നതനുസരിച്ചാണു് "മലയാളം ഭാഷ" (മലയാളം എന്ന ഭാഷ) എന്നും അതുപോലെ പല സമാസങ്ങളും (പിന്നീട് സന്ധികളും) ഇടയ്ക്കു സ്പേസ് ഇട്ട് അകത്തി പ്രയോഗിച്ചുതുടങ്ങിയതു്. ഇങ്ങനെ വാക്കുകൾ വേർപിരിക്കുന്ന ശീലം ഇംഗ്ലീഷ് ഭാഷയുടെ സമ്പർക്കം കൊണ്ടുണ്ടായതാണു്. (മലയാളത്തിൽ സ്പേസ് അടക്കം പല ചിഹ്നനങ്ങളും പിന്നീടു വന്ന അതിഥിതാരങ്ങളാണു്.)

ഇപ്പോൾ ഇത്തരം പ്രയോഗങ്ങൾ (സ്പേസ് ഇട്ടു വേർപിരിച്ച സമാസങ്ങൾ) (ഉദാ: "മലയാളം ഭാഷ") ഏറെക്കുറെ മലയാളത്തിലെ സാമാന്യനിയമമായി മാറിയിട്ടുണ്ടു്.

ഒരു പടികൂടി കടന്നു് ആദ്യത്തെ വാക്കു മുഴുവനാക്കാതെ, ഒരു സ്പേസുമിട്ട് രണ്ടാമത്തെ വാക്കെഴുതി സമാസിക്കുന്ന രീതി (ഉദാ: മലയാള ഭാഷ) ടൈപ്പ് റൈറ്ററുകൾക്കും കമ്പ്യൂട്ടറുകൾക്കും ശേഷം നാം ശീലിച്ചെടുത്തതാണു്. ഭാഷാനിയമങ്ങളനുസരിച്ച് ഇതു തികച്ചും തെറ്റാണെന്നുതന്നെ പറയേണ്ടിവരും.

ഇതുകൊണ്ടുണ്ടാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നം കമ്പ്യൂട്ടർ ഉപയോഗിച്ച് അർത്ഥനിർണ്ണയം (സെമാന്റിൿ അനാലിസിസ്) ചെയ്യാൻ ശ്രമിക്കുമ്പോളാണു്. കൂട്ടുവാക്കുകളുടെ ലിസ്റ്റിന്റെ എണ്ണം (ലെക്സിക്കന്റെ വലുപ്പം) കുറയുന്നതിനാൽ അക്ഷരനിർണ്ണയത്തിനു് (സ്പെൽചെക്ക്) തൽക്കാലം ഇതൊരു പരിധിവരെ സഹായിച്ചേക്കാമെങ്കിലും ഭാഷയ്ക്കു് കൂടുതൽ ആവശ്യവും പ്രയോജനവുമുള്ളതു് കൃത്യമായ അർത്ഥനിർണ്ണയമാണു്.

അതുകൊണ്ടു്, "മലയാളവിക്കിപീഡിയ" ഏറ്റവും ശരി. "മലയാളം വിക്കിപീഡിയ മദ്ധ്യമം", "മലയാള വിക്കിപീഡിയ" തെറ്റു് എന്നാണെന്റെ മതം. വിശ്വപ്രഭViswaPrabhaസംവാദം 10:29, 5 മേയ് 2013 (UTC) [മറുപടി]

float വിശ്വപ്രഭ. --Vssun (സംവാദം) 15:01, 5 മേയ് 2013 (UTC)[മറുപടി]
ഇവിടെ വിക്കിപീഡിയ എന്നത് ഒരു അതിഥിവാക്കാണെന്ന കാര്യം പരിഗണിക്കേണ്ടേ? ഇത്തരം വാക്കുകളെ സന്ധിചേർക്കാതെ നിർത്തുകയാണെങ്കിൽ മലയാളം വിക്കിപീഡിയ ആയിരിക്കില്ലേ നന്നാവുക? --Vssun (സംവാദം) 15:03, 5 മേയ് 2013 (UTC)[മറുപടി]
വിശ്വേട്ടൻ നന്നായി വിശദീകരിച്ചിരിക്കുന്നു. ഒരു സംശയം: മലയാളം വിക്കിപീഡിയ എന്നത് മലയാളം പഠിച്ചുവരുന്നയാൾ/കുട്ടി എങ്ങനെയായിരിക്കും വായിക്കുക... മലയാളം, വിക്കിപീഡിയ എന്നാവുമല്ലോ. മലയാളം ഒരു വിക്കിപീഡിയയാണ് എന്നും അത് വായിച്ചെടുക്കാമല്ലോ, "കേരളം മനോഹരം" എന്നപോലെ. --Adv.tksujith (സംവാദം) 15:32, 5 മേയ് 2013 (UTC)[മറുപടി]
ഇതേ പ്രശ്നം മലയാളത്തിലെ ഒട്ടുവളരെ സമാസപദങ്ങൾക്കും ബാധകമല്ലേ?
നീല സാരി / നീലസാരി = നീല നിറമുള്ള സാരി
ഹിന്ദി അക്ഷരം = ഹിന്ദിയിലെ അക്ഷരം
കൈയടി = കയ്യുകൊണ്ടുള്ള അടി
കാൽവിരൽ = കാലിന്റെ വിരൽ / കാലിലെ വിരൽ
തലവേദന = തലയുടെ വേദന
ചൂടുവെള്ളം = ചൂടുള്ള വെള്ളം
സ്ത്രീപീഡനം = സ്ത്രീയെ ചെയ്യുന്ന പീഡനം
പുരുഷാധിപത്യം = പുരുഷന്റെ ആധിപത്യം
പദം പിരിച്ചായാലും ഇല്ലെങ്കിലും അർത്ഥവും പൂർവ്വപദത്തിന്റെ വിഭക്തിയും കണ്ടുപിടിക്കേണ്ടതു് ഇത്തരം വാക്കുകളിൽ വ്യത്യസ്തമായൊരു ജോലിയാണു്. വിശ്വപ്രഭViswaPrabhaസംവാദം 16:41, 5 മേയ് 2013 (UTC)[മറുപടി]

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശം

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശം - ഏതാണ് ശരി?--Naveen Sankar (സംവാദം) 17:23, 9 ഏപ്രിൽ 2013 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം എന്നാണ് അവരുടെ പ്രധാനതാളിൽ കൊടുത്തിരിക്കുന്നത്.

വിക്കിപീഡിയയുടെ പ്രധാനതാളിലെ പ്രയോഗം ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നാണ്. അതിൽ അഭിപ്രായവ്യത്യാസങ്ങളെന്തെങ്കിലും ഉണ്ടാകേണ്ട കാര്യമുണ്ടോ? രണ്ടും കൂട്ടിച്ചേർക്കണോ? സ്വതന്ത്രവിജ്ഞാനകോശം എന്നാണോ ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 04:41, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ലോഗോയിൽ ചേർത്തും പ്രധാനതാളിൽ ചേർക്കാതെയും !!!!.. സർവ്വ/സർവ - ഇതിന്റെ കാര്യത്തിലോ?--Naveen Sankar (സംവാദം) 09:27, 10 ഏപ്രിൽ 2013 (UTC)[മറുപടി]

തല പുണ്ണാകുന്നു. എന്തായാലും ഒരു ശൈലിയിൽ എത്തേണ്ടതുണ്ട്. ഭാഷാശാസ്ത്രപരമായി ഇതിൽ ഏതിനെങ്കിലും തെറ്റുണ്ടോ? ഇല്ലെങ്കിൽ കറക്കിക്കുത്തി ഒരു തീരുമാനത്തിലെത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 11 ഏപ്രിൽ 2013 (UTC)[മറുപടി]

സ്വതന്ത്ര എന്നത് പൂർണ്ണമായ വാക്കാണോ? അല്ലെങ്കിൽ ചേർത്തെഴുതുകയാണ് വേണ്ടത്. --Vssun (സംവാദം) 05:29, 20 ഏപ്രിൽ 2013 (UTC)[മറുപടി]

മായ്ക്കലുകൾ

ഏറെക്കാലം കൂടിയാണ് മായ്ക്കാനുള്ള നിർദ്ദേശങ്ങൾ താളിൽ എത്തുന്നത്. ഞാൻ കണ്ട പ്രവണത എന്താണെന്നാൽ, നയങ്ങൾ ഉപയോഗിച്ച് താളുകൾ എങ്ങനെ മായ്ക്കാൻ കഴിയും എന്ന് കാര്യനിർവ്വാഹകർ അന്വേഷിക്കുന്നതാണ്. നയങ്ങളുടെ ആദർശം (spirit) മറ്റൊന്നാണെന്നെന്റെ അഭിപ്രായം. നയങ്ങൾ ദുഷ്‌പ്രവണതകളെ ഒഴിവാക്കാനുള്ളതാണ്. അല്ലാതെ താളുകളെപ്രകാരമെങ്കിലും മായ്ക്കാനായി ദുരുപയോഗം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ. മറിച്ച് താളുകൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത്. വിക്കിപീഡിയ ഡിജിറ്റൽ വിജ്ഞാനകോശമായതിനാൽ, കടലാസ് വിജ്ഞാനകോശങ്ങളെപ്പോലെ താളുകൾ എങ്ങനെ ചുരുക്കാം എന്ന് തലപുകയേണ്ട കാര്യമൊന്നുമില്ല. നൂറിലൊരാൾ തിരയാനിടയുള്ള താളുകളും ഇവിടെ നിലനിർത്തപ്പെടേണ്ടതാണ് എന്നെന്റ അഭിപ്രായം.--പ്രവീൺ:സം‌വാദം 17:06, 2 മേയ് 2013 (UTC)[മറുപടി]

പ്രവീണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഒരു താളിന് നോട്ടബിലിറ്റി ടാഗ് ഇടുന്ന ഉപയോക്താവ് നോട്ടബിളിറ്റി തെളിയിക്കാനുള്ള അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളെങ്കിലും നടത്തേണ്ടതാണ്. നീക്കം ചെയ്യാനുള്ള ടാഗ് ചേർക്കുന്ന ഉപയോക്താവിന് താൾ നിലനിർത്താനുള്ള സാദ്ധ്യതകൾ പരിശോധിക്കാനുള്ള കടമയുണ്ട് എന്ന് തോന്നുന്നു. ആത്മാർത്ഥമായി താളുകൾ നിലനിർത്താനുള്ള ശ്രമം പൂർണ്ണമായി പരാജയപ്പെട്ടാൽ മാത്രമേ നീക്കം ചെയ്യാവൂ. ഇത് ഒരു മാർഗ്ഗനിർദ്ദേശമായി ഉൾക്കൊള്ളിക്കേണ്ടതാണ് എന്നഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:25, 3 മേയ് 2013 (UTC)[മറുപടി]

ഇവിടെ ചർച്ചചെയ്യപ്പെടാത്തവയും നയമനുസരിച്ചല്ലാത്തവയും എന്റെ ശ്രദ്ധയിൽ പെട്ടില്ല.--KG (കിരൺ) 05:30, 3 മേയ് 2013 (UTC)[മറുപടി]

നൂറിലൊരാൾ എന്നതിലും നല്ലത് ഓരോരുത്തരും എന്ന ഏകവചനമാണ്. അപ്പോൾ വിക്കിയെ ഉദ്ധരിക്കാൻ സാധിക്കും. ലേഖനങ്ങളുടെ എണ്ണം വർദ്ധിക്കും. എല്ലാം കൊണ്ടും മുൻനിരയിലെത്താം. --Roshan (സംവാദം) 05:42, 3 മേയ് 2013 (UTC)[മറുപടി]

ഒരു താളിന് നോട്ടബിലിറ്റി ടാഗ് ഇടുന്ന ഉപയോക്താവ് നോട്ടബിളിറ്റി തെളിയിക്കാനുള്ള അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയ ശേഷവും ഫലകം ചേർത്ത ശേഷം മെച്ചപ്പെടൽ നടക്കുന്നില്ല എങ്കിലോ ആണെങ്കിലോ--Roshan (സംവാദം) 05:42, 3 മേയ് 2013 (UTC)[മറുപടി]

ഒരാൾ മായ്ക്കാൻ നിർദ്ദേശിച്ചാൽ അയാൾ ചെയ്യുന്നത് നശീകരണപ്രവർത്തനമായും ഇവിടെ ധരിക്കുന്നുണ്ടാകാം. അതൊക്കെ തികച്ചും വ്യക്തിപരമെന്നെ കരുതാനാകൂ. ഞാൻ എഴുതിയ ലേഖനങ്ങളൊക്കെയും നിലനിൽക്കണം എന്നൊക്കെ ചില അബദ്ധ ധാരണകളും കടന്നു കൂടുന്നുണ്ട്.--Roshan (സംവാദം) 05:44, 3 മേയ് 2013 (UTC)[മറുപടി]

@റോഷൻ / / അവലംബങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയ ശേഷവും ഫലകം ചേർത്ത ശേഷം മെച്ചപ്പെടൽ നടക്കുന്നില്ല എങ്കിലോ ആണെങ്കിലോ/ / എങ്കിൽ കുഴപ്പമില്ല. ശ്രമം പ്രധാനമാണ്.

/ / ഒരാൾ മായ്ക്കാൻ നിർദ്ദേശിച്ചാൽ അയാൾ ചെയ്യുന്നത് നശീകരണപ്രവർത്തനമായും ഇവിടെ ധരിക്കുന്നുണ്ടാകാം. / / മാനദണ്ഡങ്ങളനുസരിച്ചല്ലാതെ വ്യക്തിപരമായ താല്പര്യങ്ങളോ തെറ്റിദ്ധാരണകളോ കാരണം നീക്കം ചെയ്യുന്നത് (നിർദ്ദേശിക്കുന്നതല്ല) നശീകരണപ്രവർത്തനമായാണ് എനിക്ക് തോന്നുന്നത്.

/ / ഞാൻ എഴുതിയ ലേഖനങ്ങളൊക്കെയും നിലനിൽക്കണം എന്നൊക്കെ ചില അബദ്ധ ധാരണകളും കടന്നു കൂടുന്നുണ്ട് / / അതും ശരിയായ ചർച്ചകളിലൂടെ തിരുത്തേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:16, 3 മേയ് 2013 (UTC)[മറുപടി]

നന്ദി, പ്രവീൺ. ഇക്കാര്യം ഇപ്പോൾ ചർച്ചയ്കായി വരുന്ന സംഗതിയാണ്. //നയങ്ങൾ ദുഷ്‌പ്രവണതകളെ ഒഴിവാക്കാനുള്ളതാണ്. അല്ലാതെ താളുകളെപ്രകാരമെങ്കിലും മായ്ക്കാനായി ദുരുപയോഗം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ.// തീർച്ചയായും ശരിയായ നിരീക്ഷണമാണ്. ചിലർ, ചില രാഷ്ട്രീയപാർട്ടികൾ/ആശയഗതികൾ എന്നിവയെ "ദുഷ്‌പ്രവണതകളുടെ കൂട്ടത്തിൽ" എണ്ണുന്നു എന്നതും സമീപകാല അനുഭവമാണ്... ഒരു കാരണവശാലും നിലനിർത്തേണ്ടതല്ലാത്ത താളുകൾ നീക്കം ചെയ്യാനുള്ള അന്വേഷണത്തിന്റെ ഭാഗമായി ചികയേണ്ടതാവണം നയങ്ങളുടെയും മാനദണ്ഡങ്ങളുടെയും സൂഷ്മാംശങ്ങൾ.
@റോഷൻ, "ഞാനെഴുതിയ ലേഖനങ്ങൾ നിലനിൽക്കണമെന്ന് അബദ്ധധാരണയുണ്ടാകുന്നവർ" മാനദണ്ഡങ്ങൾ പാലിച്ച് തന്നെ എഴുതിയാൽ ആ ധാരണ സുബദ്ധമായിക്കോളും. താങ്കൾക്കെന്നല്ല, ആർക്കും അവയെ നശിപ്പിക്കാനാവില്ല. സമയമുണ്ടെങ്കിൽ എന്റെ എല്ലാ ലേഖനങ്ങളും പുന:പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിപീഡിയയുടെ സ്പിരിറ്റ് ഉൾക്കൊണ്ട അനവധിപേർ ഇവിടെയുള്ളതിനാൽ ആ ശ്രമങ്ങൾ അത്തരം താളുകളുടെ മെച്ചപ്പെടുത്തലിലേക്ക് നയിക്കും എന്നതുറപ്പാണ്. നന്ദി. --Adv.tksujith (സംവാദം) 21:38, 4 മേയ് 2013 (UTC)[മറുപടി]

ലേഖനങ്ങൾ നിഷ്പക്ഷമായ രീതിയിൽ വേണം സുജിത്ത് നിലനിൽക്കാൻ ഒപ്പം താളുകളെ മെച്ചപ്പെടലിലേക്കു നയിക്കുകയും ചെയ്യും അത് ഞാൻ വ്യക്തമായി കാണുന്നുണ്ടല്ലോ. അല്ലാതെ മായ്ക്കാൻ നിർദ്ദേശിക്കുന്നവൻ ലേഖനം എഴുതിയവനോട് മുൻകാല വൈരാഗ്യം തീർക്കാൻ വന്നു എന്നു കരുതരുത്. ആ വശത്തു നിന്ന് സംസാരിക്കുന്നതുകൊണ്ടാകണം താങ്കൾക്ക് അങ്ങനെ തോന്നുന്നത്.--Roshan (സംവാദം) 04:05, 5 മേയ് 2013 (UTC)[മറുപടി]

ലേഖനങ്ങൾ നിഷ്പക്ഷമല്ല എന്നു കരുതുന്നുണ്ടെങ്കിൽ അവയെ എങ്ങനെ നിഷ്പക്ഷമാക്കിയെടുക്കാം എന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ ലേഖനങ്ങൾ എങ്ങനെ മായ്ക്കാം എന്നു ചിന്തിക്കുന്ന രീതി ഒട്ടും ക്രിയാത്മകമല്ല. അതിനായി നിഷ്പക്ഷത ഫലകം ഇടുകയും ലേഖനത്തിൽ പരാമൎശിക്കുന്ന വിഷയത്തിലുള്ള എതിരഭിപ്രായങ്ങളോ വിമൎശനങ്ങളോ (ആധികാരികമായ അവലംബങ്ങൾ സഹിതം) ലേഖനത്തിൽ ചേൎക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. - പ്രിൻസ് മാത്യു Prince Mathew 08:03, 5 മേയ് 2013 (UTC)[മറുപടി]

എന്നിട്ടെന്തേ പ്രിൻസേ ഇതിൽ ഒന്നു പോലും വർഷങ്ങളായി നന്നാകാത്തേ--Roshan (സംവാദം) 08:33, 5 മേയ് 2013 (UTC)[മറുപടി]

1. അവ വർഷങ്ങളായി അങ്ങനെ തുടരുന്നു എന്നെങ്ങനെ പറയാനാവും? പല ലേഖനങ്ങൾക്കും പിനീടെപ്പോഴെങ്കിലുമാണു് നിഷ്പക്ഷത സംശയിക്കാൻ തക്ക സ്വഭാവം വന്നുചേരുന്നതു്. ഉള്ളടക്കത്തിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ആ ഫലകം വന്നെന്നോ പോയെന്നോ വരാം. ഒരു ലേഖനം അതിപ്പോൽ ഇരിക്കുന്ന അവസ്ഥയിൽ നിഷ്പക്ഷമാണോ എന്നാണു നാം പരിശോധിക്കേണ്ടതു്.
2. വർഷങ്ങളായി നിലനിൽക്കുന്നതുകൊണ്ടു് വിക്കിപീഡിയയിൽ ഒന്നിനും സാധൂകരണമോ അസാധൂകരണമോ ഉണ്ടാവുന്നില്ല. തത്വത്തിൽ, ഇന്നുതന്നെ, വിക്കിപീഡിയ ഏറ്റവും മികച്ച രൂപത്തിൽ ആയിത്തീർന്നിരിക്കണം. പക്ഷേ, അതിനുതക്ക സംഭാവനചെയ്യാൻ എണ്ണംകൊണ്ടും കഴിവുകൊണ്ടും സമയം കൊണ്ടും ഇപ്പോഴുള്ളതിനേക്കാൾ എത്രയോ കൂടുതൽ ഉപയോക്താക്കൾ നമുക്കു വേണ്ടിവരും. അതില്ലാത്തിടത്തോളം വിക്കിപീഡിയയിൽ ഇത്തരം പല പോരായ്മകളും വർഷങ്ങളോളം നിലനിൽക്കും. ഭാവിയിൽ എന്നോ പൂർത്തിയാകാവുന്ന ഒരു സമത്വസുന്ദരസമ്പൂർണ്ണമായ വിജ്ഞാനകോശത്തിലേക്കുള്ള, എന്നാൽ ഒരിക്കലും അവസാനിക്കാത്ത, യാത്രയും അന്വേഷണവുമാണു് വിക്കിപീഡിയ. അതുകൊണ്ടു് നമുക്കു ചെയ്യാവുന്നതു് എത്ര നിസ്സാരമായിട്ടാണെങ്കിലും, കഴിയുന്നത്ര, ഇപ്പോളുള്ള പോരായ്മകൾ കുറച്ചുകൊണ്ടുവരാനും പോരിമകൾ കൂട്ടിക്കൊണ്ടുവരാനും ശ്രമിക്കുക എന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 10:05, 5 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ/അറിയിപ്പ്-കരട് ചർച്ചയ്ക്ക് വയ്ക്കുന്നു. ഈ താളിൽ പരസ്യസ്വഭാവമു‌ള്ള വിഷയങ്ങളെപ്പറ്റി ലേഖനങ്ങൾ ആവശ്യപ്പെട്ടാൽ എന്തു ചെയ്യണം എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നീ ലേഖനങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷ ഈ താളിൽ ഉണ്ടായിരുന്നു. ഇതാവശ്യപ്പെട്ടയാൾ തന്നെ École française d'Extrême-Orient എന്ന താളിനായും അപേക്ഷിച്ചിട്ടുണ്ട്. അതും പരസ്യസ്വഭാവമുള്ളതാണെന്ന് സംശയിക്കാവുന്നതാണ്.

മറ്റുതരം അപേക്ഷകളും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 15 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (പലവക) എന്ന താളിലും ഈ ചർച്ച തുടങ്ങിയിരുന്നു. അത് ഇങ്ങോട്ട് നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04
19, 16 മേയ് 2013 (UTC)

ലേഖനങ്ങൾക്കുള്ള അപേക്ഷയിൽ പരസ്യസ്വഭാവമുള്ള ലേഖനങ്ങൾ എഴുതുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ? ഇതിന് ഒരു നയം വേണമോ  ? ഈ പറയുന്ന വിഷയങ്ങൾക്ക്‌ സുപ്രതിഷ്ഠിതമായ മാദ്ധ്യമ സ്രോതസ്സുകൾ , ശ്രദ്ധേയത എന്നിവ ഉണ്ടാക്കാം.

കാണുക

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന ചർച്ചയും തുടങ്ങിയിട്ടുണ്ട്. ഇത് അങ്ങോട്ട് മാറ്റണോ അത് ഇങ്ങോട്ട് മാറ്റണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:57, 15 മേയ് 2013 (UTC)[മറുപടി]

ഇത് അങ്ങോട്ട് മാറ്റിക്കോ അജയ് , നയരൂപീകരണം തന്നെ ആണ് വേണ്ടത് - Irvin Calicut....ഇർവിനോട് പറയു 11:06, 15 മേയ് 2013 (UTC)[മറുപടി]


ലേഖനത്തിന്റെ പേരിനും വേണം അവലംബം

ലേഖനങ്ങൾക്ക് പേര് കൊടുക്കുമ്പോൾ, "ഇത്തരത്തിൽ ഒരു പേര് നിലവിലുണ്ട്" എന്നതിന് അവലംബങ്ങൾ നിർബന്ധമാക്കണം. ഇതുപറയാൻ കാരണം മിക്ക ഇംഗ്ലീഷ് ലേഖനങ്ങളും മലയാളത്തിൽ മൊഴിമാറ്റുമ്പോൾ ഉപയോക്താക്കൾ തങ്ങൾക്ക് തോന്നിയതുപോലെ ഒരു പേര് ഉണ്ടാക്കിയെടുത്ത് നൽകുന്നതായി കാണുന്നുണ്ട്. ഉദാ: സനാതന ശ്വാസതടസ്സ രോഗം, ബുദ്ധമയൂരി, ക്ഷേത്രഗണിതജ്ഞ നിശാശലഭം, പ്രതിജനകാവതരണം, ദ്രുമികകോശം, സർപ്പധരൻ, ഊതകസംയോജ്യ സംശ്ലിഷ്ടം, അസ്ഥിമരം, ചിത്രലേഖ, കൃഷ്ണശലഭം, ഗരുഡൻ (നക്ഷത്രരാശി), ജാസി, അയംഗിതി, ജംബുകൻ (നക്ഷത്രരാശി), കർക്കടകശൃംഗി, സമാകലനം, ഹൃദയാഭം, അവകലജം, etc.

എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു പേരുണ്ടോ എന്ന് സംശയം തോന്നുന്ന ആൾക്ക് [അവലംബം ആവശ്യമാണ്] എന്ന ഫലകം എവിടെ ഇടണം എന്ന കാര്യത്തിൽ സംശയം വരാറുണ്ട്. വിക്കിപീഡിയയിൽ ഒറിജിനൽ റിസർച്ച് പാടില്ലാത്തതുകൊണ്ടു തന്നെ ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണമെന്നും മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് തന്നെ നിർബന്ധമായി ഉപയോഗിക്കണമെന്നും ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ എന്നും ഒരു നയം ഉണ്ടാകണം. ലേഖനത്തിന്റെ പേരിനെക്കുറിച്ച് സംശയമുള്ളവർക്ക് ലേഖനത്തിന്റെ മുകളിൽ ഇടാവുന്ന ഒരു ഫലകത്തിനു കൂടി രൂപം കൊടുക്കണം. ഈ ഫലകം ഇട്ടിട്ട് ഒരു നിശ്ചിത കാലത്തിനുള്ളിൽ അവലംബമൊന്നും ലഭ്യമാകുന്നില്ലെങ്കിൽ ലേഖനത്തിന്റെ പേരുമാറ്റി തത്തുല്യമായ ഇംഗ്ലീഷ് പേര് നൽകാവുന്നതാണ്.--പ്രിൻസ് മാത്യു Prince Mathew 07:40, 19 മേയ് 2013 (UTC)[മറുപടി]

ഇതിലെ ശലഭങ്ങളുടെ പേരുകൾക്ക് യോജിച്ച രീതിയിലുള്ള പേരുകൾ തന്നെയാണ് ഇപ്പോൾ (പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും പരിശോധിച്ച്) സ്വീകരിച്ചിട്ടുള്ളത്. പ്രിൻസിനു സംശയമുള്ളവയുടെ സംവാദം താളുകളിൽ ചർച്ചയായി ഉന്നയിക്കാവുന്നതാണ്. അടുത്തിടെ സിനിമാലോകത്ത് ശ്രദ്ധേയമായ ചർച്ചയുണ്ടാക്കിയ പാപ്പിലിയോ ബുദ്ധയെന്ന ബുദ്ധമയൂരി തന്നെ പട്ടികയിൽ ആദ്യം സ്ഥാനം പിടിച്ചത് പ്രിൻസിന് വിഷയത്തിലുള്ള ധാരണയില്ലായ്മയാണെന്ന് സംശയിക്കുന്നു. :) ലേഖനങ്ങളുടെ തലക്കെട്ടിൽ സംശയമുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്ന സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. അവിടെ അഭിപ്രായ സമന്വയമുണ്ടാക്കി യോജിച്ച നിലയിലേക്ക് പേരുമാറ്റാവുന്നതാണ് --മനോജ്‌ .കെ (സംവാദം) 08:54, 19 മേയ് 2013 (UTC)[മറുപടി]
എന്റെ അറിവും അറിവില്ലായ്മയുമല്ല ഇവിടെ വിഷയം. വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങളിൽ ഒന്നാണ് വിക്കിപീഡിയ:പരിശോധനായോഗ്യത. അതിൽ ഇപ്രകാരം പറയുന്നു:
1. ലേഖനങ്ങളിൽ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമർശിക്കാവൂ.
2. ലേഖകർ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമർശിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ആരെങ്കിലും അവയിൽ സംശയിച്ചേക്കാം.
3. ഇത്തരത്തിൽ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
ഇത് പറയുന്നത് ഞാനല്ല. വിക്കിപീഡിയ നയമാണ്. അല്ലാതെ സംശയമുണ്ടെങ്കിൽ ചോദിക്കുമ്പോൾ തെളിവ് തരാം എന്നാണ് നിലപാടെങ്കിൽ പിന്നെ എന്തിനാണ് വിക്കി ലേഖനങ്ങളിൽ നിറയെ അവലംബങ്ങൾ കൊടുത്തിരിക്കുന്നത്? ഓരോ കാര്യത്തെക്കുറിച്ചും സംശയമുള്ളവർ സംവാദം താളിൽ ചോദിക്കട്ടെ എന്നു വെച്ചാൽ പോരേ?
<<പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും പരിശോധിച്ച്>>
ആരു പരിശോധിച്ചു ? തെളിവെന്ത്? ലേഖനസൃഷ്ടാവ് പറയുന്നത് എല്ലാവരും അങ്ങു വിശ്വസിച്ചുകൊള്ളണം എന്നാണോ? അല്ലെങ്കിൽ "നിങ്ങൾക്ക് ഈ കാര്യത്തിൽ വേണ്ടത്ര അറിവില്ല, അതുകൊണ്ട് അറിവുള്ള ഞങ്ങൾ പറയുന്നത് അങ്ങട് വിശ്വസിക്ക എന്നാണോ? അതാണോ വിക്കിപീഡിയയുടെ രീതി? --Prince Mathew പ്രിൻസ് മാത്യു 11:26, 19 മേയ് 2013 (UTC)[മറുപടി]
ലേഖനത്തെ സംബന്ധിച്ച് താങ്കളുടെ സംശയങ്ങൾ സംവാദം താളിൽ ഉന്നയിക്കാവുന്നതാണ് പ്രിൻസ്. നിലവിലെ പല താളുകളുടേയും തലക്കെട്ടുകൾ ഇതുപോലെ ചർച്ച ചെയ്ത് മാറ്റിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 12:17, 19 മേയ് 2013 (UTC)[മറുപടി]
എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയരൂപീകരണം ഉണ്ടാകുന്നത് കൂടുതൽ നല്ലതാണെന്നു ഞാൻ കരുതുന്നു. മറ്റുള്ളവരുടെയും അഭിപ്രായം ഇക്കാര്യത്തിൽ അറിയാൻ താല്പര്യപ്പെടുന്നു.--Prince Mathew പ്രിൻസ് മാത്യു 12:21, 19 മേയ് 2013 (UTC)[മറുപടി]
ലേഖകർ സ്വന്തം നിലക്ക് പേരുകൾ ഇടുന്നു എന്ന് സംശയിക്കുന്ന തലകെട്ട് സംബന്ധിച്ച് താങ്കളുടെ സംശയങ്ങൾ അതാത് താളിന്റെ സംവാദം താളിൽ പറയു പ്രിൻസ്. കാണുക സംവാദം:ലൈഗർ , സംവാദം:ലെപ്പൺ--- Irvin Calicut....ഇർവിനോട് പറയു 12:30, 19 മേയ് 2013 (UTC)[മറുപടി]
ലേഖനങ്ങളുടെ കാര്യത്തിൽ പോലും നയങ്ങൾ പാലിക്കുന്നില്ല. പിന്നെയാണ് അതിലെ തലക്കെട്ട്.. എന്നിരുന്നാലും പ്രിൻസ് മുന്നോട്ടു വച്ച ഈ വിഷയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. നയമില്ലെങ്കിൽ നയമുണ്ടാക്കുക. ഇല്ലെങ്കിൽ പൊളിച്ചെഴുതുക. --സുഗീഷ് (സംവാദം) 12:34, 19 മേയ് 2013 (UTC)[മറുപടി]

ചർച്ചക്ക് യോഗ്യമായ ഒരു വിഷയം തന്നെയാണിത്. ഇത്തരത്തിൽ ഒരു സന്ദേശം കാണിക്കുന്ന ഫലകമുണ്ടാക്കി ഇത്തരം ലേഖനങ്ങളുടെ മുകളിൽ സ്ഥാപിക്കുന്നത് നല്ലതാണ്. --Vssun (സംവാദം) 17:46, 19 മേയ് 2013 (UTC)[മറുപടി]

തലക്കെട്ടിന്റെ കാര്യത്തിൽ അവലംബം വേണം എന്നത് കാണിക്കാൻ ഫലകമാകാം. css ഉപയോഗിച്ച് തലക്കെട്ട് തന്നെ തിരുത്തുന്ന രീതിയിൽ കാണിക്കാൻ പറ്റുമെന്നും കരുതുന്നു -- റസിമാൻ ടി വി 18:07, 21 മേയ് 2013 (UTC)[മറുപടി]
പ്രിൻസ് ഉന്നയിച്ച വിഷയം തീർച്ചയായും പ്രസക്തമാണ്. അതിന് അഭംഗിയുടെ ഒരു പ്രശ്നമാണ് എനിക്കുപെട്ടെന്ന് തോന്നിയത്. ഇപ്പോൾ തന്നെ, ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളും കുഴയ്കുന്ന ഒന്നാണ് ലേഖനഭാഗത്തുടനീളം കാണാവുന്ന (കണ്ടേക്കാവുന്ന) നമ്പറുകൾ. അത് അവലംബമാണെന്നും തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ തെളിവുകളാണെന്നുമൊന്നും തുടക്കക്കാരനായ ഉപയോക്താവിന് തോന്നണമെന്നില്ല. അവൾ ശപിക്കുക, പുട്ടിന് പീരയിടുന്നതുപോലെയുള്ള ഈ നമ്പരുകളെയാണ്...
വളരെയധികം പരീക്ഷണങ്ങൾ നടന്നിട്ടുണ്ടാകാവുന്ന ഇംഗ്ളീഷ് വിക്കിയിലും തലക്കെട്ടിന് അവലംബം എന്ന സമ്പ്രദായം ഇല്ലല്ലോ. മാത്രമല്ല വലിയ ലേഖനങ്ങളുടെ ആമുഖത്തിലുള്ള വാചകങ്ങളിലും അവിടെ സാധാരണ അവലംബമുണ്ടാകാറില്ല. അതായത് ആമുഖത്തിലെ അവകാശവാദങ്ങൾക്കാധാരമായ വിശദമായ വിവരങ്ങൾ ശേഷിക്കുന്ന ലേഖനഭാഗത്തുണ്ടാവും എന്നതാണ് സങ്കല്പമെന്ന് തോന്നുന്നു. അഥവാ ലേഖനത്തിലെ അവലംബമുള്ളതടക്കമുള്ള ഭാഗത്തു നിന്നും സംഗ്രഹിച്ചെടുത്തവയാണ് ആമുഖത്തിൽ വരേണ്ടത് എന്ന് അവിടെ ധാരണയുള്ളതുപോലെ തോന്നുന്നു. അതുകൊണ്ട് ശേഷിക്കുന്ന ഭാഗങ്ങളിലെ അവലംബമുള്ള കാര്യങ്ങളെ ആസ്പദമാക്കി എഴുതിയ ആമുഖത്തിൽ അവലംബങ്ങൾ ചേർക്കാത്തതുമാകാം. ഇത് എന്റെ ഒരു ഊഹം മാത്രമാണ്. ഞാൻ പറഞ്ഞുവന്നത് തലക്കെട്ടിൽ അവലംബം ചേർക്കുന്നതിലെ അഭംഗിയെക്കുറിച്ചാണ്. (അംഭംഗി എനിക്ക് തോന്നുന്നതുമാകാം..). അതിനാൽ മറ്റ് പലരും സൂചിപ്പിച്ചതുപോലെ തര്‌ക്കം വരുന്ന പക്ഷം സംവാദം താളിൽ അത് ഉന്നയിക്കുകയോ, ലേഖനത്തിൽ ഫലകം വഴി പ്രശ്നം ഉന്നയിക്കുകയോ ചെയ്യാമെന്നതിനോടാണ് ഇപ്പോൾ യോജിപ്പ്... -- Adv.tksujith (സംവാദം) 18:45, 21 മേയ് 2013 (UTC)[മറുപടി]
തലക്കെട്ടിൽ തന്നെ അവലംബം ചേർക്കണമെന്നില്ല. തലക്കെട്ടിന് അവലംബം വേണമെന്നേ പറഞ്ഞുള്ളൂ. അത് ലേഖനത്തിൽ എവിടെയെങ്കിലും ഉണ്ടായാൽ മതി. മിക്ക ശാസ്ത്ര ലേഖനങ്ങളിലും തലക്കെട്ട് കൂടാതെ മറ്റു ധാരാളം സാങ്കേതിക പദങ്ങളും കാണും. ഇത്തരം പദങ്ങൾ ലേഖനത്തിനൊടുവിൽ അവലംബം സെക്ഷനു മുൻപായിട്ട് "പദാവലി" എന്നോ "പദപരിചയം" എന്നോ ഒരു പ്രത്യേക ഉപവിഭാഗമായിട്ട് കൊടുത്താൽ അവിടെ അവലംബങ്ങൾ ചേർക്കാമല്ലോ. അങ്ങനെ ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. മലയാളത്തിലെ ഓരോ സാങ്കേതിക പദവും ഇംഗ്ലീഷിലെ ഏതു പദത്തിന് തത്തുല്യമാണെന്ന് വായിക്കുന്ന ആൾക്ക് എളുപ്പം പിടികിട്ടും. ചിലർക്ക് ഇംഗ്ലീഷ് പദങ്ങൾ മാത്രമായിരിക്കും പരിചയമുണ്ടാവുക. അവർക്ക് താഴെയുള്ള പദാവലി നോക്കി വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാൻ സാധിക്കും. അതോടൊപ്പം ആ വാക്കിന്റെ സാധുതയും അവലംബങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ സാധിക്കും.
അവലംബം എവിടെ കൊടുക്കും എന്ന സാങ്കേതികതയേക്കാൾ ഞാൻ ഊന്നൽ നൽകുന്നത് ഒരു നയരൂപീകരണത്തിനാണ്. മുകളിൽ പറഞ്ഞതുപോലെ,
1. ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം.
2. മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് തന്നെ നിർബന്ധമായി ഉപയോഗിക്കണം.
3. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ.
ഇതാണ് നമുക്ക് വേണ്ട നയം. എന്തു പറയുന്നു ?--Prince Mathew പ്രിൻസ് മാത്യു 19:31, 21 മേയ് 2013 (UTC)[മറുപടി]

വക്കീലേ, ആമുഖത്തേക്കുറിച്ച് താങ്കൾ പറഞ്ഞതായിരിക്കാം ശരി എന്നു തോന്നുന്നു. ആമുഖത്തിലെ അവകാശവാദങ്ങൾക്കാധാരമായ വിശദമായ വിവരങ്ങൾ ശേഷിക്കുന്ന ലേഖനഭാഗത്തുണ്ടാവും എന്നതാണ് സങ്കല്പമെന്ന് തോന്നുന്നു. അഥവാ ലേഖനത്തിലെ അവലംബമുള്ളതടക്കമുള്ള ഭാഗത്തു നിന്നും സംഗ്രഹിച്ചെടുത്തവയാണ് ആമുഖത്തിൽ വരേണ്ടത്. അത് അങ്ങനെ തന്നെയാക്കാൻ മലയാളത്തിലും ശ്രമിക്കാവുന്നതാണ്.

@പ്രിൻസ്, മൂന്നിനും അനുകൂലം.--സുഗീഷ് (സംവാദം) 04:42, 22 മേയ് 2013 (UTC)[മറുപടി]

(1) എല്ലാ പേരിനും അവലംബം നിർബന്ധമായും കൊടുത്തിരിക്കണം എന്ന് ശഠിക്കാൻ പറ്റില്ല. മലയാളത്തിൽ പ്രചുരപ്രചാരമില്ലാത്ത വാക്ക് ഉപയോഗിക്കുമ്പോൾ അവയ്ക്ക് അവലംബം വേണമെന്ന രീതിയിൽ ഏതെങ്കിലും ഉപയോക്താവിന് ഫലകമിടാൻ സാധിക്കുന്നത് നല്ലതാണ്. {{Rename}} എന്ന ഫലകം ഇതിന് ഉപയോഗിക്കാമോ എന്ന് ആലോചിക്കാവുന്നതാണ്. ഇവിടെ അവലംബം വേണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. അത്തരത്തിൽ ഫലകത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്.
(2) മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് ഉപയോഗിക്കാം എന്നത് സ്വാഗതാർഹമാണ്. കൃത്രിമത്വമുള്ള മലയാള പേരുകൾ സൃഷ്ടിക്കുന്നത് തടയാൻ ഇത് സഹായകമാകും.
(3) പുതിയ പേരുകൾ സൃഷ്ടിക്കുന്നത് ഒറിജിനൽ റിസർച്ചാണ്. അത് വിക്കി നയത്തിനെതിരുമാണ്.--സിദ്ധാർത്ഥൻ (സംവാദം) 05:09, 22 മേയ് 2013 (UTC)[മറുപടി]

പ്രിൻസ് പറഞ്ഞ കാര്യങ്ങളോട് തത്ത്വത്തിൽ യോജിക്കുന്നു. മുകളിൽ കൊടുത്തിരിക്കുന്ന നയനിർദ്ദേശത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും പോയിന്റുകൾ നിലവിൽ മലയാളം വിക്കിയിലെ നയങ്ങളല്ലേ? രണ്ടാമത്തെ പോയിന്റിലാണ് ശരിക്ക് പുതുതായി നയരൂപീകരണം നടത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

  • "ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം." എന്നതിനോട് യോജിക്കുന്നു. പക്ഷേ "ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള സ്രോതസ്സുകളിൽ എന്തിലെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കോ പ്രയോഗമോ ആകണം തലക്കെട്ട്" എന്ന് ഭേദഗതി നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ ഒരു സാധാരണ സ്രോതസ്സ് (ഗ്രന്ഥമോ പത്രങ്ങളോ) അവലംബമായി ചേർത്തിട്ടില്ലെങ്കിൽ മാത്രം നിഘണ്ടുവോ മറ്റോ അവലംബമായി ചേർത്താൽ മതിയാകും. ഈ നയം നമുക്ക് ഇപ്പോൾത്തന്നെ ഉണ്ട്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്#എന്തൊക്കെ ഒഴിവാക്കപ്പെടണം കാണുക. പുതിയ പദങ്ങൾ, പഴയകാര്യങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ എന്നിവ കണ്ടെത്തലുകളാണ് എന്ന് ഇവിടെ പ്രസ്താവി‌ച്ചിട്ടുണ്ട്. "ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ." എന്നതും ഈ നയത്തിന്റെ പരിധിയിൽ വരും.
  • വിക്കിപീഡിയ:പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ#പ്രലോഭനത്തിൽ വീഴാതിരിക്കുക എന്ന ഉപന്യാസത്തിലും ഇത് വിശദീകരിച്ചിട്ടുണ്ട്. താഴെയുള്ള ഉദ്ധരണി കാണുക.
  • പ്രിൻസ് പറഞ്ഞ രണ്ടാമത്തെ പോയിന്റിൽ ഇപ്രകാരം ഒരു നയം രൂപീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
  1. മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ തലക്കെട്ട് മലയാളം ലിപികളിലായിരിക്കണം എഴുതേണ്ടത്.
  2. മറ്റു ഭാഷകളിൽ നിലവിലുള്ള ഒരു പ്രയോഗത്തിനോ വാക്കിനോ തത്തുല്യമായ മലയാള പദം ഉപയോഗത്തിലുണ്ടെങ്കിൽ അതാവണം ഉപയോഗിക്കേണ്ടത്. ലേഖനത്തിൽ അവലംബമായി നൽകിയിട്ടുള്ള ഏതെങ്കിലും സ്രോതസ്സുകളിൽ ഈ പ്രയോഗം ഉണ്ടായിരിക്കണം.
  3. തത്തുല്യമായ മലയാള പദമില്ലെങ്കിൽ ഏതെങ്കിലും മലയാളം സ്രോതസ്സിൽ ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള മറ്റുഭാഷാപദങ്ങൾ ഉപയോഗിക്കാവുന്നതാണ് (ഇലക്ട്ര കോംപ്ലക്സ്). മലയാളത്തിൽ പൊതു ഉപയോഗത്തിൽ നിലവിലുള്ളതോ മലയാള ഭാഷ സ്വീകരിച്ചുകഴിഞ്ഞതുമായ മറുഭാഷാ പദങ്ങൾക്ക് (ഉദാഹരണം:റെയിൽ, നോവൽ) മുൻഗണന നൽകണം. ഇതും ലേഖനത്തിൽ ഉദ്ധരിച്ചിട്ടുള്ള ഏതെങ്കിലും സ്രോതസ്സുകളിൽ ഉണ്ടായിരിക്കണം. അപൂർവ്വമായി മാത്രം മലയാളത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള അന്യഭ്യാഷാപദങ്ങളും തലക്കെട്ടാക്കാവുന്നതാണ് (നെർഡ്)
  4. മലയാളത്തിൽ ഇതിനു തത്തുല്യമായ പ്രയോഗം നിലവിലില്ലെങ്കിൽ വിശദീകരിച്ചുള്ള തലക്കെട്ട് നൽകാവുന്നതാണ്. ഉദാഹരണത്തിന് "നെർഡ്" എന്ന പ്രയോഗത്തിന്റെ അതേ അർത്ഥമുള്ള വാക്കുകൾ മലയാളത്തിൽ നിലവിലില്ലെങ്കിൽ (നെർഡ് എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ ഉപയോഗിക്കുന്നതിന് തെളിവില്ലെങ്കിൽ) വിശദീകരണാത്മകമായ തലക്കെട്ട് നൽകാവുന്നതാണ്. "സമൂഹവുമായി അധികം ഇടപെടാതെ മുഷിപ്പിക്കുന്ന കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നവർ" എന്ന തലക്കെട്ട് (ഇതിലും നല്ലതുണ്ടാകാം) പരിഗണിക്കാവുന്നതാണ്.
  5. മലയാളത്തിൽ ഒരു പദം നിലവിലില്ലെങ്കിൽ ആ പദം മറ്റേതു ഭാഷയിൽ നിന്നും (ഇംഗ്ലീഷിൽ നിന്നോ സംസ്കൃതത്തിൽ നിന്നോ മാത്രമല്ല) സ്വീകരിക്കാവുന്നതാണ്. ശാസ്ത്രസംജ്ഞകൾ ലാറ്റിനിൽ നിന്നും ചൈനയിലെ ഒരു ആഘോഷത്തെപ്പറ്റിയുള്ള ലേഖനത്തിന്റെ തലക്കെട്ട് ചൈനീസിൽ നിന്നും ഒരു തമിഴ് ഉത്സവത്തിന്റെ പേര് തമിഴിൽ നിന്നും സ്വീകരിക്കേണ്ടിവന്നേയ്ക്കാം. അപ്പോഴും ആ പദം മൂലഭാഷയിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു എന്നതിന്റെ അവലംബം ലേഖനത്തിൽ ചേർത്തിരിക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:26, 22 മേയ് 2013 (UTC)[മറുപടി]


പൊതുവെ ഈ നിർദ്ദേശങ്ങളോട് എനിക്കും യോജിപ്പാണ്.

\\മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ തലക്കെട്ട് മലയാളം ലിപികളിലായിരിക്കണം എഴുതേണ്ടത്.\\

ഇത് എപ്പൊഴും പറ്റുമോ എന്ന് സംശയം ഉണ്ട്. പ്രത്യേകിച്ച് ചില പ്രത്യേകസംജ്ഞകൾ ഉപയോഗിക്കുന്ന ശാസ്ത്രലേഖനങ്ങളുടെ കാര്യത്തിൽ.--ഷിജു അലക്സ് (സംവാദം) 05:59, 22 മേയ് 2013 (UTC)[മറുപടി]

ശാസ്ത്രലേഖനങ്ങളിലും തലക്കെട്ട് മലയാളലിപിയിൽ നൽകിയാൽ പോരേ? ലേഖനത്തിന്റെ പ്രധാനഭാഗത്ത് റോമൻ ലിപിയിൽ ഉള്ള ശാസ്ത്രനാമം നൽകുകയും അതുകൂടാതെ റോമൻ ലിപിയിലെ ശാസ്ത്രനാമം തിരിച്ചുവിടലാക്കുകയും ചെയ്താൽ പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:17, 22 മേയ് 2013 (UTC)[മറുപടി]

മലയാളം പേര് നിലവിൽ ലഭ്യമല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിക്കുക എന്നതിനോട് യോജിക്കാനാവുന്നില്ല. സമവായത്തിലൂടെ ഒരു പേര് കണ്ടെത്തുന്നതിനായിരിക്കണം പരിഗണന നൽകേണ്ടത്. പിന്നീട് ഇതിനു തത്തുല്യമായ മലയാളം മുമ്പ് ഉപയോഗിച്ചിരുന്നതായി കാണുന്നപക്ഷം അതിലേക്ക് മാറുന്നതിന് ഇതൊരു തടസ്സമാവുകയും ചെയ്യരുത്. മലയാളത്തിൽ ഉപയോഗിച്ച് ജനസമ്മതി വന്ന വാക്കുകൾ(ഉദാ:-ഇലക്ട്ര കോംപ്ലക്സ്) അതേപോലെ തന്നെ ഉപയോഗിക്കാം. വിക്കിനയങ്ങൾ ഇതിനെതിരാണെങ്കിൽ അതു മാറ്റിയെഴുതുകയാണു വേണ്ടത്. പേര് ഒരു കണ്ടെത്തലല്ല. കണ്ടുപിടുത്തക്കാരുടെ പട്ടികയിലൊന്നും പേര് കണ്ടെത്തിയവർ എന്നു കാണില്ല. സാങ്കേതിക പദാവലിയുടെ പദ്ധതി താളിൽ ഇങ്ങനെ കാണുന്നുണ്ട്: സാങ്കേതികപദങ്ങളുടെ മലയാളം കണ്ടെത്തുകയും വേണ്ടിവന്നാൽ രൂപവത്കരിക്കുകയും ചെയ്യുക. ഇതിൽ രൂപവത്കരിക്കുക എന്നത് വിക്കിനയങ്ങൾക്കെതിരാണെങ്കിൽ അവിടെയും മാറ്റേണ്ടതല്ലേ.-- ഷാജി (സംവാദം) 06:29, 22 മേയ് 2013 (UTC)[മറുപടി]
സാ.പ.പദ്ധതി താളിലെ പ്രസ്താവന ഞാൻ ചേർത്തതാണ്. ഇത്തരം താളുകളിലെ വിവരങ്ങൾ നയമല്ല എന്ന് അറിയാമല്ലോ.

ഇവിടെ വേണ്ടിവന്നാൽ എന്നതിനാണ് കടുപ്പം വേണ്ടത്. പലരും പറഞ്ഞിട്ടുള്ളതുപോലെ പല ജ്ഞാനമേഖലകളും മലയാളത്തിൽ അവതരിക്കപ്പെടുന്നത് വിക്കിപീഡീയയിലൂടാണ്. അത്ര സാങ്കേതികമല്ലാത്ത തനത് ഇംഗ്ലീഷ് വാക്കുകൾ പലതും അതുപോലെ ഉപയോഗിക്കുന്നത് കല്ലുകടിയാണ്. Weight distribution, Linear motion, Rule of law, Attention span തുടങ്ങിയവയ്ക്ക് തനതു വാക്ക് ഇല്ലെന്ന് കരുതുക. വെയ്റ്റ് ഡിസ്ട്രിബൂഷൻ, ലീനിയർ മോഷൻ, റൂൾ ഓഫ് ലോ എന്നൊക്കെ ഉപയോഗിക്കുന്നതിനെക്കാൾ പുതിയ സമസ്തപദങ്ങൾ സൃഷ്ടിക്കുന്നതല്ലേ നല്ലത്? ചിലപ്പോൾ ചില വാക്കുകൾക്ക് ഒരു സാങ്കേതികാർത്ഥത്തിൽ ഉപയോഗമുണ്ടായെന്നു വരില്ല Temperament, arousal. അപ്പോൾ ഒരു സാങ്കേതികാർത്ഥത്തിൽ അവ പ്രയോഗിക്കേണ്ടിയും വരും. മറ്റൊരു ഉദാഹരണം: phrase എന്ന വാക്കെടുക്കുക. ഫ്രെയ്സ് എന്നോ ഫ്രേസ് എന്നോ ഇംഗ്ലീഷുതന്നെ ഉപയോഗിക്കാമെന്ന് കരുതുക. Noun phrase-നു നൗൺ ഫ്രെയ്സ് എന്ന് ഉപയോഗിക്കുന്നതിൽ എത്ര പേർക്ക് സമ്മതമാകും? അപ്പോൾ നാമഫ്രെയ്സ് എന്ന് ഒരു വാക്കുണ്ടാക്കേണ്ടി വരും. ഇതും പൊതുവേ സ്വീകാര്യമാകില്ല. അപ്പോൾ ഫ്രെയ്സിന് പദസംഹിത എന്നോ മറ്റോ പദം ഉണ്ടാക്കേണ്ടി വരും. അത്യാവശ്യഘട്ടത്തിൽ ഇങ്ങനെ വാക്കുകൾ ഉണ്ടാക്കുന്നതിനെയാണ് അവിടെ സൂചിപ്പിച്ചത്. ഒരു അപവാദവിധി. ഒരു പുതിയ പദം ഇങ്ങനെ ഉണ്ടാക്കും മുമ്പ് ചർച്ചചെയ്യേണ്ടതാണ് എന്നും സൂചിപ്പിക്കട്ടെ.

പ്രിൻസ് സൂചിപ്പിച്ച പദങ്ങൾ പലതും മുൻപേ ഉപയോഗത്തിലുള്ളവയാണ്. പഴയ സ്കൂൾ പാഠം പഠിച്ചവർക്ക് മൃദൂതകവും അന്തർദ്രവ്യജാലികയും ക്വഥനവും കിണ്വനവുമൊക്കെ കട്ടിയായി അനുഭവപ്പെടുമെന്ന് തോന്നുന്നില്ല. ഈ പദങ്ങൾ പഠിച്ചവർ ഉയർന്ന ക്ലാസ്സുകളിലെത്തി പാരങ്കൈമയും എൻഡോപ്ലാസ്മ റെട്ടിക്കുലവുമൊക്കെ കേൾക്കുമ്പോൾ ശരിക്കും വട്ടംകറങ്ങിയുമിരുന്നു. പുതിയ ഒരു പഠിതാവിനെ സംബന്ധിച്ച് അന്തർദ്രവ്യജാലികയായാലും എൻഡോപ്ലാസ്മ റെട്ടിക്കുലമായാലും ഒരേ പോലാണ്. A ആദ്യം പഠിച്ചവന് Bയും B ആദ്യം പഠിച്ചവന് Aയും കഠിനമായിത്തോന്നും. നക്ഷത്രരാശികളുടെ പേരും മറ്റും പരിഷത്ത് ഉപയോഗിച്ചുവരുന്നതാണ്. ആ പേരുകളിൽത്തന്നെയാണ് പലപ്പോഴും ഞാനൊക്കെ അവയെ തിരിച്ചറിയുന്നതും. ഏതായാലും ലേഖനം അവലംബങ്ങൾകൊണ്ട് നിറയ്ക്കുന്നത് അനാവശ്യമാണ്. നക്ഷത്രരാശികളുടെയും ജീവിജാലങ്ങളുടെയും മറ്റും പേരുകൾക്ക് അവ ലിസ്റ്റു ചെയ്യുന്ന താളുകളിൽ അവലംബം നൽകുക. സാങ്കേതികസംജ്ഞകൾക്ക് അവയുടെ സൂചികകളിൽ/സംവാദത്തിൽ വിശദീകരണം നൽകുക. അനുചിതമായിത്തോന്നുന്ന മറ്റു പേരുകൾ അതതുതാളുകളിൽ ചർച്ചചെയ്യുക.--തച്ചന്റെ മകൻ (സംവാദം) 10:06, 22 മേയ് 2013 (UTC)[മറുപടി]

തച്ചന്റെ മകന്റെ അതേ അഭിപ്രായം തന്നെയാണെനിക്കും. ഇത്തരം കാര്യങ്ങളിൽ കടുംപിടുത്തമുണ്ടാക്കുന്ന നിയമങ്ങൾ എഴുതിവെയ്ക്കുന്നതു് ഇന്നല്ലെങ്കിൽ നാളെ ഒരു ഇരുതലമൂർച്ചയുള്ള വാൾ ആയി മാറും. വിശ്വപ്രഭViswaPrabhaസംവാദം 10:53, 22 മേയ് 2013 (UTC)[മറുപടി]

സംശയിക്കുന്ന തലകെട്ട് വരുന്ന പക്ഷം സംവാദം താളിൽ അത് ഉന്നയിക്കുകയോ, ലേഖനത്തിൽ ഫലകം വഴി പ്രശ്നം ഉന്നയിക്കുകയോ ചെയ്യുന്നതാക്കും നല്ലത്. പുതിയ വാക്കുകൾ അത് അത്യാവശ്യഘട്ടത്തിൽ ആണ് എങ്കിലും നിർമിക്കുന്നതിനോട് എതിർപ്പാണ് - Irvin Calicut....ഇർവിനോട് പറയു 11:36, 22 മേയ് 2013 (UTC)[മറുപടി]

floatതച്ചന്റെ മകൻ. ഇതൊരു നയമായാൽ നിലവിലുള്ള 30k+ ലേഖനത്തിലും ഫലകമിട്ടുപോകാനുള്ള ആളുകൾ ഇവിടെ റെഡിയായി നിൽക്കുകയാണ്. പലർക്കും പ്രിൻസിനേപ്പോലുള്ള സംശയങ്ങളാണുണ്ടാകുക. ഇതേ പ്രശ്നം എനിക്കുമുണ്ട്. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം എടുത്ത് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ (ശലഭം കോണ്ടക്സ്റ്റ്). അല്ലാത്തെ വരുന്ന കടുകട്ടി സാധനങ്ങൾ ഉദാ സനാതന ശ്വാസതടസ്സ രോഗം സംവാദം താളിൽ ചർച്ച ചെയ്ത് തീർപ്പാക്കുക.--മനോജ്‌ .കെ (സംവാദം) 14:42, 22 മേയ് 2013 (UTC)[മറുപടി]

മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചുകൊള്ളണം എന്നു പറയുന്നത് ശരിയല്ലെന്നു തോന്നുന്നു. എന്തുകൊണ്ട് അഭിപ്രായസമന്വയത്തിലൂടെ പുതിയ തത്തുല്യമായ അർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ചുകൂടാ. തച്ചൻമകൻ പറഞ്ഞതിനെ അനുകൂലിക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇങ്ങനെ വാക്കുകൾ ഉണ്ടാക്കുന്നതിനെ അനുകൂലിക്കുന്നു. കൂടാതെ മനോജ് സൂചിപ്പിച്ചതുപോലെ, തൽക്കാലം സംവാദതാളിൽ ചർച്ചചെയ്ത് തീരുമാനത്തിലെത്താവുന്നതേയുള്ളു. ബിപിൻ (സംവാദം) 16:11, 22 മേയ് 2013 (UTC)[മറുപടി]

സാങ്കേതിക പദങ്ങൾ "രൂപവൽക്കരിക്കുന്നത്" തീർച്ചയായും വിക്കി നയങ്ങൾക്കെതിരാണ്. ഏതെങ്കിലും വിക്കി പദ്ധതികളിൽ അപ്രകാരം നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് പാടില്ലാത്തതാണ്. സ്വന്തമായി വാക്കുകളുണ്ടാക്കി മലയാളഭാഷയെ "ധന്യമാക്കാൻ" ആഗ്രഹിക്കുന്നവർക്കാണ് ഇത്തരത്തിൽ ഒരു നയം അനാവശ്യമായും ഇരുതലമൂർച്ചയുള്ളവാളായും ഒക്കെ അനുഭവപ്പെടുക. മലയാളപദാവലിയെ സമ്പന്നമാക്കാൻ ആഗ്രഹിക്കുന്ന, സർഗ്ഗശേഷിയും സംസ്കൃതഭാഷാപാണ്ഡിത്യവും കൈമുതലായുള്ള ആളുകളുടെ സേവനം തീർച്ചയായും ആവശ്യമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് കഴിവതും പ്രോൽസാഹനം കൊടുക്കുകയും വേണം. പക്ഷേ നിർഭാഗ്യവശാൽ, വിക്കിപീഡിയ അല്ല അതിനുള്ള വേദി.

"വേണ്ടിവന്നാൽ" എന്നത് തികച്ചും ആപേക്ഷികവും അവ്യക്തവും ആയതിനാൽ അതൊരു നിബന്ധനയാക്കാനാവില്ല. ഒരാൾക്ക് അവലംബം വേണമെന്ന് തോന്നുന്നിടത്ത് മറ്റൊരാൾക്ക് അത് തികച്ചും അനാവശ്യമായി തോന്നാം. ഒരാൾക്ക് ചിരപരിചിതമായ ഒരു പദം മറ്റൊരാൾക്ക് തികച്ചും അപരിചിതമാവാം. അതുകൊണ്ട്കൃത്യമായ ഒരു നയമാണ് വേണ്ടത്. Noun phrase-ന് പുതിയ വാക്കുണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം എന്തായാലും വിക്കിസമൂഹത്തിനില്ല. കാരണം അതിവിടെയുണ്ട്: (പേജ് 70). ഇതുപോലെ Weight distribution, Linear motion, Rule of law, Attention span തുടങ്ങിയവയുടെ മലയാളവും ഏതെങ്കിലും ഭൗതികശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളിൽ കണ്ടെത്താൻ കഴിയും. ഓർക്കേണ്ട വസ്തുത, മലയാളഭാഷയുടെ സർവ്വാധികാരം ആരും വിക്കിപീഡിയൻമാരെ ഏൽപ്പിച്ചിട്ടില്ല എന്നുള്ളതാണ്.

പ്രത്യേക ഫലകത്തിന്റെ ആവശ്യമെന്താണ്, സംശയമുള്ള താളുകളുടെ സംവാദം താളിൽ ചോദിച്ചാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്. അത്തരം സംവാദം താളുകളിൽ അലക്ഷ്യമായ പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. ഉദാഹരണത്തിന് ഈ താൾ കാണുക.

വാക്കുകൾ കട്ടിയായി അനുഭവപ്പെടുന്നതുകൊണ്ടാണ് അവലംബം ചോദിക്കുന്നതെന്ന് ആരുപറഞ്ഞു? വാക്കിന്റെ കട്ടിയോ എളുപ്പമോ അല്ല ഇവിടുത്തെ വിഷയം. ആ വാക്കിന്റെ സാധുതയാണ്. അന്തർദ്രവ്യജാലികയും ഊതകസംയോജ്യ സംശ്ലിഷ്ടവും ഒക്കെ ഉപയോഗിച്ചോളൂ. ആ പദങ്ങൾ നിലവിലുണ്ട് എന്നതിന് അവലംബം വേണമെന്നേ പറഞ്ഞുള്ളൂ. നക്ഷത്രങ്ങളുടെ മലയാളം പേരുകൾ പരിഷത്ത് ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിഷത്ത് പുറത്തിറക്കിയ ഗ്രന്ഥങ്ങൾ തന്നെ അവലംബമാക്കാമല്ലോ. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം എടുത്ത് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നുപറയുന്നവർക്ക് ആ പുസ്തകം ഒരു അവലംബമായി ചേർക്കുന്നതിന് എന്താണ് വൈമുഖ്യം? കുറഞ്ഞപക്ഷം ഏതുപുസ്തകമെടുത്താണ് വായിക്കേണ്ടത് എന്ന് എന്നെപ്പോലെയുള്ള അജ്ഞാനികൾക്ക് മനസിലാവുകയെങ്കിലും ചെയ്യുമല്ലോ. അതിനുപകരം, അവലംബമേ തരാൻ പറ്റില്ല എന്നു വാശി പിടിക്കുന്നതിനു പിന്നിൽ കള്ളി വെളിച്ചത്താകും എന്ന ഭയമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഞാൻ കമ്പ്യൂട്ടറിന് "കിടുതാപ്പ്" എന്ന് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. അങ്ങനെ ഒരു വാക്കുണ്ടെന്നും അതിന്റെ അർത്ഥം കമ്പ്യൂട്ടർ എന്നാണെന്നും തെളിയിക്കാനുള്ള ബാധ്യത എനിക്കില്ലേ? അല്ലെങ്കിൽ വായിക്കുന്ന ഒരാൾക്ക് ഈ വാക്ക് ഞാൻ ഉണ്ടാക്കിയെടുത്തതാണെന്ന് തോന്നിക്കൂടേ? ഞാൻ പറയുകയാണ്: "ഞാൻ ധാരാളം ഗ്രന്ഥങ്ങളിൽ കിടുതാപ്പ് എന്ന കമ്പ്യൂട്ടറിനെ കുറിച്ച് വായിച്ചിട്ടുണ്ട്. നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ വായിച്ച ആ ഗ്രന്ഥങ്ങൾ എടുത്തു വായിച്ചു നോക്കിക്കോളൂ, പക്ഷേ ഗ്രന്ഥങ്ങളുടെയൊന്നും പേര് ഞാൻ പറഞ്ഞു തരില്ലെന്നുമാത്രം." (കിടുതാപ്പ് എന്നത് ദഹിച്ചില്ലെങ്കിൽ സംഗണകം എന്ന് വായിക്കുക.) --Prince Mathew പ്രിൻസ് മാത്യു 17:40, 22 മേയ് 2013 (UTC)[മറുപടി]
അതിനുപകരം, അവലംബമേ തരാൻ പറ്റില്ല എന്നു വാശി പിടിക്കുന്നതിനു പിന്നിൽ കള്ളി വെളിച്ചത്താകും എന്ന ഭയമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കണ്ടുപിടിച്ച് കളഞ്ഞല്ലോ പ്രിൻസേ . (എന്റെ കോണ്ടക്സ്റ്റിൽ നിന്ന് പറയാമല്ലോ) ഞാൻ എഴുതുന്നത് പഴയ പത്ര-മാസികളിൽ നിന്നും ആനുകാലികങ്ങളിൽ നിന്നും മറ്റും പഠിക്കുന്ന കാലത്ത് സൂക്ഷിച്ച് വച്ചിരുന്ന പഴയ പേപ്പർ കട്ടിങ്ങുകളുടെ ശേഖരം ഉപയോഗിച്ചാണ്. പലതിന്റെ ഡേറ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല. വെറുതെ ഒഴുക്കൻ മട്ടിലുള്ള അവലംബങ്ങൾ നൽകിയിട്ട് കാര്യമില്ലല്ലോ. നാളെ താങ്കളെപ്പോലുള്ളവർ വന്ന് പരിശോധിയ്ക്കുമ്പോൾ നിലനിൽക്കാൻ പാകത്തിനുള്ള അവലംബങ്ങൾ തരണ്ടേ. അവലംബ ടെക്സ്റ്റുകൾ - പുസ്തകങ്ങൾ സ്കാൻ ചെയ്ത് ഫയൽ ഷെയറിങ്ങ് സൈറ്റുകളിലിട്ട് പകർപ്പാവകാശ ലംഘനം നടത്തുന്നതിൽ താല്പര്യമില്ല. താങ്കൾ പരീക്ഷണാർഥം ചെയ്തോളൂ. എന്റെ അനുഭവത്തിൽ രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോൾ ലിങ്ക് നിർജ്ജീവമാണെന്ന് പറഞ്ഞ് ആരെങ്കിലും ആ അവലംബകണ്ണി നീക്കം ചെയ്തിട്ടുണ്ടാവും (ഫ്രാൻസിസ് ഇട്ടിക്കോരയുടെ താളിൽ പത്രമാധ്യമങ്ങളിൽ വന്ന ലേഖനത്തിന്റെ ഓൺലൈൻ കണ്ണിയായിട്ടും താങ്കളും അത് തന്നെയാണല്ലോ ചെയ്തത്.) ഇതിനു പരിഹാരമായി പുസ്തകങ്ങളിലെ അവലംബം (ISBN നമ്പറോടെ )കൊടുക്കുകയേ വഴിയായി ഞാൻ കാണുന്നുള്ളൂ. അത് ഞാൻ ചെയ്യുന്ന ലേഖനങ്ങളിൽ ചേർത്ത് വരാൻ കുറച്ച് സമയമെടുക്കും.ഇതിപ്പൊ ഒരാൾ തന്നെയിരുന്നല്ലോ എഴുതുന്നത്. താല്പര്യമുള്ള ആർക്കും അവലംബം ചേർക്കാൻ കൂടാം. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ കണ്ടാൽ അപ്പോൾ cn ഇട്ട് പോകൂ. തലക്കെട്ടിന്റെ കാര്യത്തിലും ഇതുതന്നെയേ എനിക്കും തോന്നുന്നുള്ളൂ. സംവാദം:കർക്കടകശൃംഗി യുടെ കാര്യത്തിൽ താങ്കൾ നടത്തിയ ഇടപെടൽ ഭാവിയിലും പ്രതീക്ഷിക്കുന്നു.--മനോജ്‌ .കെ (സംവാദം) 04:19, 24 മേയ് 2013 (UTC)[മറുപടി]

അവലംബങ്ങളുടെ സ്ഥിരതയെക്കുറിച്ചും പകർപ്പാവകാശ ലംഘനസാദ്ധ്യതയെക്കുറിച്ചും മറ്റെവിടെയെങ്കിലും ചർച്ച ചെയ്യാം. cn ടാഗിന്റെ പോരായ്മകളിലൊന്ന് എന്തിനാണ് അവലംബം വേണ്ടത് എന്ന് വ്യക്തമാകില്ല എന്നുള്ളതാണ്. ഉദാഹരണത്തിന് ഉത്തരാർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ജംബുകൻ[അവലംബം ആവശ്യമാണ്] എന്ന് ടാഗിടുമ്പോൾ ജംബുകൻ എന്ന പേര് നിലവിലുണ്ട് എന്നതിനാവും അവലംബം ചോദിക്കുന്നത്. പക്ഷേ, അവലംബം കൊണ്ടുവരിക ആ നക്ഷത്രരാശി ഉത്തരാർദ്ധ ഖഗോളത്തിലാണ് എന്നതിനായിരിക്കും. അതുകൊണ്ടാണ് ലേഖനത്തിന്റെ മുകളിൽ ഇടാവുന്ന ഒരു ഫലകം വേണമെന്നു പറയുന്നത്. {{rename}} ഫലകത്തിന് ചെറിയ മാറ്റം വരുത്തി ഒരു ഫലകമുണ്ടാക്കാവുന്നതേയുള്ളൂ.

ഇന്ന് ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയ പരിശോധിച്ചപ്പോൾ രണ്ടിടത്തായി കൃത്രിമപദസൃഷ്ടി(Neologism)യ്ക്കെതിരെ കർശനമായ നയപ്രഖ്യാപനം കണ്ടു. അവ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി മലയാളം വിക്കിയിൽ നയമാക്കാവുന്നതാണ്.

Articles on neologisms are commonly deleted, as these articles are often created in an attempt to use Wikipedia to increase usage of the term. As Wiktionary's inclusion criteria differ from Wikipedia's, that project may cover neologisms that Wikipedia cannot accept. You may wish to contribute an entry for the neologism to Wiktionary instead.

Some neologisms can be in frequent use, and it may be possible to pull together many facts about a particular term and show evidence of its usage on the Internet or in larger society. To support an article about a particular term or concept we must cite what reliable secondary sources, such as books and papers, say about the term or concept, not books and papers that use the term. An editor's personal observations and research (e.g. finding blogs, books, and articles that use the term rather than are about the term) are insufficient to support articles on neologisms because this may require analysis and synthesis of primary source material to advance a position, which is explicitly prohibited by the original research policy.

Neologisms that are in wide use but for which there are no treatments in secondary sources are not yet ready for use and coverage in Wikipedia. The term does not need to be in Wikipedia in order to be a "true" term, and when secondary sources become available, it will be appropriate to create an article on the topic, or use the term within other articles.

In a few cases, there will be notable topics which are well-documented in reliable sources, but for which no accepted short-hand term exists. It can be tempting to employ a neologism in such a case. Instead, it is preferable to use a title that is a descriptive phrase in plain English if possible, even if this makes for a somewhat long or awkward title.
(w:Wikipedia:Avoid_neologisms#Neologisms)

Neologisms are expressions coined recently or in isolated circumstances to which they have remained restricted. In most cases, they do not appear in general-interest dictionaries, though they may be used routinely within certain communities or professions. They should generally be avoided because their definitions tend to be unstable and many do not last. Where the use of a neologism is necessary to describe recent developments in a certain field, its meaning must be supported by reliable sources.
(w:Wikipedia:Manual_of_Style_(words_to_watch)#Neologisms_and_new_compounds)

ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന് സ്വതന്ത്രമായി, മലയാളം വിക്കിപീഡിയ സ്വന്തമായി നയങ്ങൾ രൂപീകരിക്കുന്നതുകൊണ്ടുതന്നെ ഇത് പ്രത്യേകം ചർച്ച ചെയ്ത് നയമാക്കേണ്ടതുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിയുടെ മാതൃക പിൻതുടരുന്നതാണുത്തമം. --Prince Mathew പ്രിൻസ് മാത്യു 19:33, 24 മേയ് 2013 (UTC)[മറുപടി]

ഒരു ലേഖനത്തിന്റെ പേര് ഉചിതമല്ലെന്ന് തോന്നുന്നെങ്കിൽ അക്കാര്യം അതിന്റെ സംവാദത്താളിൽ ചർച്ചചെയ്യുക. അല്ലാതെ, അവലംബം ചേർത്തേ താൾ തുടങ്ങാവൂ എന്നൊരു നയമുണ്ടാക്കുകയാണെങ്കിൽ അതൊരു തടസ്സനയമാകും എന്നെന്റെ അഭിപ്രായം. ഞാൻ മാത്രം വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നും, ബാക്കിയെല്ലാവരും സ്വന്തം വെളിപാടുകൾ വിക്കിപീഡിയയിൽ എഴുതി പ്രചരിപ്പിക്കുകയാണെന്നും കരുതേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് എന്റെ ചിന്ത. :-) --പ്രവീൺ:സം‌വാദം 05:07, 25 മേയ് 2013 (UTC)[മറുപടി]
ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:22, 3 ജൂൺ 2013 (UTC)[മറുപടി]
ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി WP:TT പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ടില്ല. നയങ്ങളുടെ ദുരുപയോഗം അവിടെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയെന്നു മാത്രം. -‌‌‌ ‌‌അനിവർ അരവിന്ദ് (സംവാദം) 08:35, 3 ജൂൺ 2013 (UTC)[മറുപടി]