സംവാദം:കർക്കടകശൃംഗി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കർക്കടകശൃംഗി ?[തിരുത്തുക]

കർക്കടകശൃംഗി എന്ന പേരിലറിയപ്പെടുന്നത് ഈ വൃക്ഷം (Pistacia chinensis) തന്നെയാണ് എന്നതിന് അവലംബം വല്ലതുമുണ്ടോ? --പ്രിൻസ് മാത്യു Prince Mathew 13:56, 6 മേയ് 2013 (UTC)[മറുപടി]

ഇപ്പോൾ പക്കലില്ല. ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലാണ് കണ്ടത്.--Roshan (സംവാദം) 17:07, 11 മേയ് 2013 (UTC)[മറുപടി]

അങ്ങനെ വല്ലയിടത്തും കാണുന്നതൊക്കെ ചേർക്കാൻ ഇത് ബ്ലോഗല്ലല്ലോ. കർക്കടകശൃംഗി എന്ന പേര് ആരെങ്കിലും സ്വന്തമായി ഇട്ടതാകാനേ തരമുള്ളൂ. cn ടാഗ് ഇട്ടിട്ടുണ്ട്. അവലംബം ഇല്ലെങ്കിൽ ലേഖനത്തിന്റെ പേര് പിസ്താസിയ ചിനെൻസിസ് എന്നാക്കി മാറ്റുക. - പ്രിൻസ് മാത്യു Prince Mathew 13:47, 12 മേയ് 2013 (UTC)[മറുപടി]
അവലംബത്തിന്റെ ആബ്സെൻസല്ല മോസ്റ്റ്ലി ദ പ്രോബ്ലം. അതു് ആഡ്ഡ് ചെയ്യാനുള്ള കോമ്പ്ലിക്കേറ്റഡ് മെത്തേഡ്സിന്റെ ഇനെഫിഷ്യൻസി എന്ന റീസൺ കാരണം പ്രൈമറി എഡിറ്റേഴ്സ് അവോയ്ഡ് ചെയ്യുന്നതാണു്. മലയാളം ഹാർഡ്ലി മുക്കിമുക്കി ലേൺ ചെയ്തവർക്കുതന്നെ വല്ലാതെ ഇച്ചിങ്ങ് ആവുമ്പോൾ സിമ്പ്ലി ഇന്റർനെറ്റ് ഒന്നു സെർച്ച് ചെയ്തുനോക്കിയാൽ മാത്രം മെനി റെഫെറെൻസുകളും ഫൈൻഡ് ചെയ്തു് ആഡ്ഡ് ചെയ്യാവുന്നതേയുള്ളൂ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:51, 23 മേയ് 2013 (UTC)[മറുപടി]
floatഉഷാറായി.പ്രിൻസ് കമന്റിട്ടതുമുതൽ ഞാനും അന്വേഷിക്കുകയായിരുന്നു.--മനോജ്‌ .കെ (സംവാദം) 17:00, 23 മേയ് 2013 (UTC)[മറുപടി]

പ്രിൻസിയുടെ മറുപടി ഞാൻ ഇപ്പോളാണല്ലോ കാണുന്നത്. //അങ്ങനെ വല്ലയിടത്തും കാണുന്നതൊക്കെ ചേർക്കാൻ ഇത് ബ്ലോഗല്ലല്ലോ.// പ്രിൻസേ ഇതു വല്ലയിടവുമാണോ ഇത് ഇവിടമല്ലേ. ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലാണ് കണ്ടത് എന്ന് ഞാൻ പറഞ്ഞത് മനസിലായില്ലാ എന്നുണ്ടോ. താങ്കൾക്ക് സ്വന്തമായി ഇഷ്ടം പോലെ ബ്ലോഗ് കാണും. എനിക്കു ഒന്നുമില്ല. അതുകൊണ്ടല്ലാട്ടോ ഇവിടെ എഴുതുന്നത്.--Roshan (സംവാദം) 17:11, 23 മേയ് 2013 (UTC)[മറുപടി]

ഒരു വിക്കിപീഡിയ ലേഖനത്തിന് അവലംബമായി മറ്റൊരു വിക്കിപീഡിയ ലേഖനമോ പദ്ധതി താളോ കൊടുക്കാനാവില്ല, റോഷൻ. ഈ പറഞ്ഞ ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താൾ ആർക്കും തിരുത്തിക്കൂടേ? അങ്ങനെ വരുമ്പോൾ അവിടെ കാണുന്നത് ആധികാരികമാകണം എന്നില്ലല്ലോ. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

@വിശ്വപ്രഭ: അവിജ്ഞരായ അകുശലർ അനനുഷ്ഠാനം ചെയ്താലും അവർക്ക് സമാദേശം പ്രദാനം ചെയ്യേണ്ടത് അങ്ങയെപ്പോലുള്ള ഉത്തീർണ്ണന്മാരാണെന്നാണ് മമാഭിമതം. "മുക്കിമുക്കി" ഭാഷാധിഗമനം നടത്തിയവർക്കായി ഉദീക്ഷിച്ചിരിക്കാതെ സ്വയം ആഗോളസംഗണകജാലികയിൽ സമീക്ഷണം ചെയ്ത് അവലംബങ്ങൾ ഉപലംഭമാക്കി ലേഖനങ്ങളിൽ സമഞ്ജസമായി സമായോഗം ചെയ്ത് ഭവാൻ ഞങ്ങൾക്ക് സന്തതം അസൃഗ്ധരാകണ്ഡൂയനശമനം വരുത്തിയാലും.--Prince Mathew പ്രിൻസ് മാത്യു 18:35, 24 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കർക്കടകശൃംഗി&oldid=4024821" എന്ന താളിൽനിന്ന് ശേഖരിച്ചത്