സംവാദം:പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇതെന്താ സംഭവം ?--സുഗീഷ് (സംവാദം) 06:26, 15 മേയ് 2013 (UTC)
ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ ഇട്ടിരുന്ന അപേക്ഷയിലൊന്നാണിത്. ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത് ലേഖനമാക്കിക്കഴിഞ്ഞാണ് ഞാൻ ഇതിനോടുള്ള എതിർപ്പുകളെപ്പറ്റി അറിഞ്ഞത്. കാനഡ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാഭ്യാസ ബോർഡാണ് എന്ന് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ കാണാൻ സാധിച്ചു. [1] കാണുക (അഞ്ചാം പേജ്, പതിനാറാം പേജ് എന്നിവ). 740,792,000 ഡോളർ 2011-ലും 828,059,000 ഡോളർ 2012-ലും ഒണ്ടാറിയോ പ്രവിശ്യാ സർക്കാരിൽ നിന്ന് കൈപ്പറ്റിയ സംഭവമാണ്. മലയാളത്തിൽ ഇവർക്കൊരു വെബ് സൈറ്റുമുണ്ട് (ഒരുപാടു മലയാളികൾ ഇതിനു കീഴിൽ പഠിക്കുന്നുണ്ട് എന്ന് തോന്നുന്നു). ഒരുപാടു ഭാഷകളിൽ താളുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:37, 15 മേയ് 2013 (UTC)
കഷ്ടമായിപ്പോയി താങ്കൾ ഇതു നേരത്തെ അറിയാഞ്ഞത്... ഒരു പാട്് ഭാഷകളിൽ താളുകൾ ഉണ്ട് എന്നു കരുതി അതെല്ലാം ഇവിടെ വേണമെന്ന് ശഠിക്കുന്നതെന്തിന്? മാത്രവുമല്ല അങ്ങനെ പല എതിർപ്പുകളും താങ്കൾ അറിഞ്ഞിരുന്നു എങ്കിൽ പിന്നെ എന്തുകൊണ്ട് ഇതിനെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചില്ല?

ഇതുപോലെയുള്ള സുവർണ്ണ ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് മുതൽക്കൂട്ടാകും എന്ന ചിന്തയിലാണോ എഴുതി ചേർത്തത്?

മാത്രവുമല്ല ആദ്യ ലേഖനം ഇതല്ലല്ലോ?? ഡാഫേറിൽ സ്കൂൾ ബോർഡല്ലേ?? അതെഴുതിയപ്പോൾ എതിർപ്പുകൾ ഉള്ള കാര്യം അറിഞ്ഞില്ലേ??

അതോ എല്ലാവരും വെറും മൊണ്ണകൾ ആണെന്നു കരുതിയോ?--സുഗീഷ് (സംവാദം) 06:45, 15 മേയ് 2013 (UTC)

സുഗീഷേ, കുറച്ചു ക്ഷമകാണിക്കെണേ!, എല്ലാവരേയും തലവെട്ടി മാറ്റാനെന്നപോലെ രക്തം തിളച്ചുമറിയാനും വേണ്ടിയുള്ള കാര്യമിതിലുണ്ടോ? സമാധാനത്തിൽ തന്നെ സാധാരണപോലെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ പോരേ? വ്യക്തിഹത്യപോലെ തോന്നും താങ്കളുടെ ചില പ്രയോഗങ്ങൾ കാണുമ്പോൾ :). ഇവിടെ എന്തൊക്കെയോ നയങ്ങളില്ലേ എങ്ങനുള്ള ഭാഷ ഉപയോഗിക്കണം എന്നൊക്കെ? ദയവായി സ്വയം നിയന്ത്രിക്കൂ.... പറഞ്ഞതിൽ വിഷമം തോന്നുകയും വേണ്ടാ. Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:51, 15 മേയ് 2013 (UTC)


@സുഗീഷ്. എതിർപ്പുകൾ ഉണ്ടോ ഇല്ലയോ എന്നതല്ലല്ലോ താൾ നീക്കം ചെയ്യാനുള്ള മാനദണ്ഡം. എതിർപ്പുള്ളവർ ആരും ആ എതിർപ്പുകൾ വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ ചേർത്തിരുന്നില്ല. ഞാൻ കാലങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകൾ ഓരോന്നായി താളുകളാക്കുകയായിരുന്നു (ഒരുപാടെണ്ണം ലേഖനമാക്കുകയും ചെയ്തു). ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്ന താളിന്റെ അപേക്ഷയും അവിടെ കിടപ്പുണ്ടായിരുന്നു. അതും താളാക്കി. അതു രണ്ടും കഴിഞ്ഞാണ് ഈ താളുകളോടുള്ള എതിർപ്പുകൾ കണ്ടത്. അതുകണ്ടശേഷമാണ് ഞാൻ ഈ സ്ഥാപനങ്ങളെപ്പറ്റി കൂടുതൽ ചികഞ്ഞത്. കത്തോലിക് സ്കൂൾ ബോർഡ് ഒരു മത സ്ഥാപനമാണെന്നും പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും കണ്ടെത്താൻ സാധിച്ചു.

നിലവിൽ ഈ ലേഖനം WP:GNG പാലിക്കുന്നുണ്ട്. മൊണ്ണകൾ ഈ ചർച്ചയിൽ എവിടെനിന്നു കടന്നുവന്നു സുഗീഷേ? എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:59, 15 മേയ് 2013 (UTC)

എതിർപ്പുകൾക്കൊപ്പം തന്നെ ഈ സ്റ്റബുകൾ രണ്ടും അങ്ങനെ കിടക്കട്ടെ എന്ന അഭിപ്രായവും ആ വേദിയിൽ കണ്ടിരുന്നു എന്ന് പറയാൻ വിട്ടുപോയി. --അജയ് ബാലചന്ദ്രൻ (സംവാദം) 07:01, 15 മേയ് 2013 (UTC)

പല്ലുവേദന, സന്നിധാനന്ദൻ, തീണ്ടാപ്പാട്, ശ്രീനിവാസ്, Ella Fitzgerald, മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി, കോള, പെപ്സി, കിഴവനും കടലും, Female Genital Mutilation ഒക്കെ അടുത്തകാലത്തായി ഞാൻ വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ കണ്ട അപേക്ഷകളനുസരിച്ചുണ്ടാക്കിയ ലേഖനങ്ങളാണ്. അതിലൊക്കെ സുവർണ്ണ ലേഖനങ്ങൾ കണ്ടെത്താൻ സാധിച്ചേയ്ക്കും. ഒന്ന് ശ്രമിച്ചു നോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:06, 15 മേയ് 2013 (UTC)

ഇതൊക്കെ വ്യക്തിഹത്യയായി തോന്നിയാൽ അതു തോന്നുന്നവരുടെ മനസ്സിന്റെ വലുപ്പമായി മാത്രം കരുതുക. ഇത്രയ്ക്ക് തിളയ്ക്കേണ്ടുന്ന കാര്യമിതിലുണ്ടോ എന്നതിന് ഉണ്ട് എന്നു തന്നെയാണ് ഉത്തരം. ഇതിൽ എന്താണ് എടുത്തു ഉണക്കി ചാക്കിൽ കെട്ടി വച്ചിരിക്കുന്ന ശ്രദ്ധേയതകൾ.... ഒരു വിവരത്തെ അന്വേഷിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ ഇന്റർനെറ്റിൽ കിട്ടുന്നു എങ്കിൽ അതിന്റെ അർത്ഥം അതിന് ശ്രദ്ധേയത ഉണ്ട് എന്നതല്ല. കടലിൽ യാത്രചെയ്യുമ്പോൾ ആരും കടല്വെള്ളം കോരിക്കിടിക്കില്ല. അതെന്തുകൊണ്ടാണെന്നു മനസ്സിലാക്കിയാൽ മതിയാകും. അതാകണം ശ്രദ്ധേയത. അല്ലാതെ എല്ലായിടത്തും ഉണ്ട് അതുകൊണ്ട് നമുക്കും ആകാം എന്ന നിലയിൽ കാര്യങ്ങൾ കാണുന്നതിനു പിന്നിൽ ഏതോ ചേതോവികാരമായിരിക്കാം.
മൊണ്ണകൾക്ക് കടന്നുവരാൻ ഒരു ചർച്ചപോലും വേണ്ട.
എതിർത്തവർ എത്ര? അതെവിടെ? അനുകൂലിച്ചവർ എത്ര? അതെവിടെ? ആദ്യം അതൊക്കെ പൊക്കി ഇവിടെ കൊണ്ടുവാ.
മുകളിൽ പരാമർശിച്ചിരിക്കുന്ന ഒരെണ്ണമൊഴികെ ബാക്കിയൊന്നിലും ഞാൻ ശ്രദ്ധേയതാ ഫലകമോ മായ്ക്കൽ ഫലകമോ ചാർത്തിയിട്ടില്ല എന്നത് താങ്കൾ നോക്കിയാൽ മനസ്സിലാക്കാം. --സുഗീഷ് (സംവാദം) 07:12, 15 മേയ് 2013 (UTC)

/ / ഒരു വിവരത്തെ അന്വേഷിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ ഇന്റർനെറ്റിൽ കിട്ടുന്നു എങ്കിൽ അതിന്റെ അർത്ഥം അതിന് ശ്രദ്ധേയത ഉണ്ട് എന്നതല്ല. / / താങ്കളുടെ അഭിപ്രായമാണോ? അതോ വിക്കിപീഡിയയിലെ നയമോ? ആ നയം ഇവിടെ കൊണ്ടുവരൂ.

/ / എതിർത്തവർ എത്ര? അതെവിടെ? അനുകൂലിച്ചവർ എത്ര? അതെവിടെ? ആദ്യം അതൊക്കെ പൊക്കി ഇവിടെ കൊണ്ടുവാ./ / "വിക്കി കാര്യനിർവാഹകസംഘം" എന്ന ഗ്രൂപ്പിലായിരുന്നു ആ ചർച്ച നടന്നത്. അതിൽ പങ്കെടുത്തവർ ആ അഭിപ്രായങ്ങൾ ഇവിടെ ഉന്നയിച്ചാൽ നന്ന്. ഇല്ലെങ്കിൽ ചർച്ച ഇവിടുത്തെ നയത്തെ ആസ്പദമാക്കി മാത്രം നടത്താം. ഇവിടെ നടത്തുന്ന അഭിപ്രായപ്രകടനത്തിനല്ലേ അഭിപ്രായരൂപീകരണത്തിൽ വിലയുള്ളൂ?--അജയ് ബാലചന്ദ്രൻ (സംവാദം) 07:20, 15 മേയ് 2013 (UTC)

 1. എന്റെ മാത്രം അഭിപ്രായമാണ്.
 2. ഇതാണ് പല സ്ഥലത്തും ഞാൻ പറഞ്ഞിട്ടുള്ളത്; വിക്കിയിൽ നിയമങ്ങളും നയങ്ങളും തീരുമാനങ്ങളും ഉണ്ടാക്കുന്നത് കാര്യനിർവ്വാഹകരാണെന്ന്.. അതുകൊണ്ടു തന്നെയാണ് പഞ്ചായത്തിൽ ആരും ചർച്ചയ്ക്ക് വരാത്തതും. ഇവിടെ ഞാൻ പറയുന്നതിന് ആരും വിലതരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചർച്ചയിൽ അഭിപ്രായം പറയാൻ ഒരു സാദാ ഉപയോക്താവിന് അധികാരമില്ല എന്നത് പുതിയ അറിവാണ്. അങ്ങനെ നയമുണ്ടാക്കി വച്ചിട്ടുണ്ട് എങ്കിൽ അത് ആദ്യം കൊണ്ടുവാ... --സുഗീഷ് (സംവാദം) 07:26, 15 മേയ് 2013 (UTC)
ഞാൻ ഉപേക്ഷിച്ചു. നിങ്ങളായി നിങ്ങളുടെ പാടായി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 15 മേയ് 2013 (UTC)

/ / ഇതാണ് പല സ്ഥലത്തും ഞാൻ പറഞ്ഞിട്ടുള്ളത്; വിക്കിയിൽ നിയമങ്ങളും നയങ്ങളും തീരുമാനങ്ങളും ഉണ്ടാക്കുന്നത് കാര്യനിർവ്വാഹകരാണെന്ന്../ /
/ / ചർച്ചയിൽ അഭിപ്രായം പറയാൻ ഒരു സാദാ ഉപയോക്താവിന് അധികാരമില്ല എന്നത് പുതിയ അറിവാണ്. / / ഇതു രണ്ടും ഞാൻ പറഞ്ഞതിൽ നിന്ന് എങ്ങനെ മനസ്സിലായി?!!!!! വിക്കിപീഡിയയ്ക്ക് പുറത്ത് ചിലർ അഭിപ്രായം പറഞ്ഞത് ഞാൻ ഇവിടെ പറഞ്ഞു എന്ന് മാത്രമല്ലേയുള്ളൂ? അവിടെ എന്തെങ്കിലും നയരൂപീകരണം നടന്നോ? ഇവിടെ നടക്കുന്ന ചർച്ചകളിൽ നിന്നാണ് നയരൂപീകരണമുണ്ടാകുന്നത്. ഇതിനു വെളിയിൽ നടക്കുന്ന ചർച്ചയ്ക്ക് നയരൂപീകരണത്തിൽ ഒരു വിലയുമില്ല. ഫേസ് ബുക്ക് പേജിൽ സുഗീഷും ഞാനും പോസ്റ്റുകൾ ചെയ്യാറുണ്ടല്ലോ? മെയിലിംഗ് ലിസ്റ്റിലും ആൾക്കാർ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ട്. അതിലൂടെയാണോ നയരൂപീകരണം നടത്തുന്നത്? എത്ര സാദാ ഉപയോക്താക്കൾ ഫേസ്ബുക്ക് പേജിൽ അംഗങ്ങളാണ്? ഇവിടെ സുഗീഷിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല എന്ന് ആരെങ്കിലും പറഞ്ഞോ? പുറത്ത് ആൾക്കാർ പറഞ്ഞ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത് എന്ന് ഞാൻ പറഞ്ഞോ?

/ / ഞാൻ ഉപേക്ഷിച്ചു. നിങ്ങളായി നിങ്ങളുടെ പാടായി. / / CryBaby.gif--അജയ് ബാലചന്ദ്രൻ (സംവാദം) 07:45, 15 മേയ് 2013 (UTC)

ആദ്യം മുതൽ വായിക്കുക..
 1. എതിർപ്പുകൾക്കൊപ്പം തന്നെ ഈ സ്റ്റബുകൾ രണ്ടും അങ്ങനെ കിടക്കട്ടെ എന്ന അഭിപ്രായവും ആ വേദിയിൽ കണ്ടിരുന്നു എന്ന് പറയാൻ വിട്ടുപോയി. ഇത് ഞാനെഴുതിയതല്ലല്ലോ? അവിടെ ഇങ്ങനെ ഒരു തീരുമാനമാണല്ലോ ലേഖനം നിലനിർത്താനുള്ള പ്രചോദനം.
 1. ഇവിടെ നടത്തുന്ന അഭിപ്രായപ്രകടനത്തിനല്ലേ അഭിപ്രായരൂപീകരണത്തിൽ വിലയുള്ളൂ? ഇതിന്റെ അർത്ഥം എന്താ? അഭിപ്രായരൂപീകരണത്തിൽ മാത്രം വിലയുള ഒരു സാധനമാണ് അഭിപ്രായം. അല്ലാതെ അഭിപ്രായത്തിന് യാതൊരു വിലയും ഇല്ല എന്നുതന്നെയല്ലേ ??
വിക്കിപീഡിയയുടെ പുറത്തുപറയുന്ന കാര്യങ്ങളിലല്ലല്ലോ ഇവിടെ തീരുമാനം എടുക്കേണ്ടത്.
അവിടെ നയരൂപീകരണം നടന്നുകാണും എന്നു ഞാൻ പറഞ്ഞാൽ നിങ്ങൽക്ക് നിഷേധിക്കാൻ പറ്റില്ല.. കാരനം തെളിവ് കാണിക്കാൻ പറ്റില്ല തന്നെ. പക്ഷേ നയരൂപീകരനം നടന്നു എന്നു ഞാൻ പറഞ്ഞാൽ അതു സമ്മതിക്കേണ്ടി വരും. കാരണം അതിന് തെളിവുണ്ട്. ആ തെളിവാണ് ഈ രണ്ട് ലേഖനങ്ങൾ.
FB പേജിലെ അംഗങ്ങൾ 1641.
കരഞ്ഞിട്ട് കാര്യമില്ല.. --സുഗീഷ് (സംവാദം) 08:07, 15 മേയ് 2013 (UTC)
 • വിൽസ്യൂം എന്നുപറഞ്ഞാൽ എന്താണ്?
 • അഭിപ്രായരൂപീകരണം (അഭിപ്രായസമന്വയത്തിന്) ഇവിടെ നടക്കുന്ന ചർച്ച കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് ഞാൻ പറഞ്ഞത്.
 • / / ഇത് ഞാനെഴുതിയതല്ലല്ലോ? / / ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത് ലേഖനമാക്കിക്കഴിഞ്ഞാണ് ഞാൻ ഇതിനോടുള്ള എതിർപ്പുകളെപ്പറ്റി അറിഞ്ഞത്. എന്നതും ഞാൻ തന്നെയല്ലേ പറഞ്ഞത്? ദയവായി അതൊന്ന് മറന്നുകള. ഇവിടുത്തെ ശ്രദ്ധേയതയെപ്പറ്റിയുള്ള ചർച്ച ഇവിടെ നടത്തൂ.
 • / / FB പേജിലെ അംഗങ്ങൾ 1641./ / മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ നാല്പതിനായിരത്തിനു മുകളിലുണ്ട്. അപ്പോൾ ഫേസ് ബുക്കിലെന്തിനാണ് സുഗീഷ് നയരൂപീകരണം നടത്തുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ?
 • / / പക്ഷേ നയരൂപീകരനം നടന്നു എന്നു ഞാൻ പറഞ്ഞാൽ അതു സമ്മതിക്കേണ്ടി വരും. കാരണം അതിന് തെളിവുണ്ട്. ആ തെളിവാണ് ഈ രണ്ട് ലേഖനങ്ങൾ./ / ലേഖനമെഴുതിയത് വിക്കിപീഡിയയിലെ ഒരു താളിലെ ആവശ്യമനുസരിച്ചാണ്. അതിനു തെളിവുണ്ടല്ലോ? ലിങ്ക് ഞാൻ തന്നെ തന്നിട്ടുണ്ടല്ലോ? നാൾവഴി നോക്കിയാൽ മതി. അല്ലെങ്കിൽ ആ താളിന്റെ നിലവറയിൽ നോക്കൂ. ലേഖനം സൃഷ്ടിക്കുന്നതിന് എന്ത് നയരൂപീകരണമാണ് ആവശ്യം? ഈ ലേഖനങ്ങൾ ആവശ്യപ്പെട്ടശേഷം ലേഖനങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയോ നീക്കം ചെയ്യുന്നതിനെപ്പറ്റിയോ എന്ത് നയരൂപീകരണമാണ് നടന്നത്? ആ കാര്യങ്ങളെല്ലാം വിക്കിപീഡിയയിൽ നിന്ന് സുഗീഷിന് ലഭിക്കുമല്ലോ? ലേഖനത്തിന് ആവശ്യം ഉന്നയിക്കപ്പെട്ടശേഷം ലേഖനത്തിന്റെ സൃഷ്ടിക്ക് സഹായകമായ വിധത്തിൽ നടത്തിയ നയരൂപീകരണം ഒന്ന് ചൂണ്ടിക്കാണിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:24, 15 മേയ് 2013 (UTC)
എന്തായാലും ഈ ചർച്ച എങ്ങുമെത്തുമെന്ന് എനിക്ക് തോന്നുന്നില്ലാത്ത‌തിനാൽ ഞാൻ പിൻവാങ്ങുന്നു. നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ സുഗീഷ് അതിനുള്ള നിർദ്ദേശം വയ്ക്കൂ. (സുഗീഷ് ഇന്ന് നടത്തിയ നീക്കം ചെയ്യൽ നിർദ്ദേശങ്ങളിൽ താളിൽ ഫലകം ചേർത്തുവെങ്കിലും ക്രമം പൂർത്തിയാക്കാൻ വിട്ടുപോയിട്ടുണ്ട്). ഒന്നും വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ വന്നിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:36, 15 മേയ് 2013 (UTC)

ഒരു സംശയം - ലേഖനവും സംവാദവും വായിച്ചു.. പക്ഷേ, ഈ താളിനെക്കുറിച്ച് എന്താണ് എതിർപ്പ് എന്ന് മാത്രം മനസ്സിലായില്ല - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:02, 15 മേയ് 2013 (UTC)


@പ്രാഞ്ചിയേട്ടൻ .ഈ ലേഖനം എഴുത്തു എന്ന് പറഞ്ഞ് ഒരാൾ കൊല്ലങ്ങളായി ഇവിടെ റിക്വസ്റ്റ് അയച്ചു , പല ഉപയോക്താക്കളുടെയും താളുകളിലും മെയിലിലും നിരന്തരം റിക്വസ്റ്റ് അയക്കുകയും കഴിഞ്ഞ കൊല്ലം ഇത്തരം അപേക്ഷകളെ പ്രോത്സാഹിപ്പികേണ്ട എന്ന് അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ ഇത്തരം പരസ്യസ്വഭാവമുള്ള ലേഖനങ്ങൾ എഴുതൽ വേണ്ടെന്നുവച്ചതും ആണ്. നിർഭാഗ്യവശാൽ അജയ് ആ മെയിൽ ലിസ്റ്റ് (Wikiml-l Digest, Vol 46, Issue 26 -13/06/2012) കാണാതിരികുകയും ലേഖനങ്ങൾ എഴുതുകയും ആണ് ഉണ്ടായത്. - Irvin Calicut....ഇർവിനോട് പറയു 09:10, 15 മേയ് 2013 (UTC)
ഇർവിൻ പറഞ്ഞതാണ് പ്രശ്നം (ഒരു എഡിറ്റ് കോൺഫ്ലിക്റ്റ് വന്നു). ഈ അപേക്ഷ പല നാളായി അവിടെ കിടക്കുകയാണ്. ഇയാൾ പല വിക്കിപീഡിയരെയും ഈ ലേഖനമെഴുതൂ എന്നപേക്ഷിച്ച് സമീപിച്ചിട്ടുണ്ട്. ആരും ഈ അപേക്ഷ നീക്കം ചെയ്യാനുള്ള നടപടിയൊന്നും എടുത്തില്ല (ലേഖനമെഴുതുകയും ചെയ്തില്ല). ലേഖനങ്ങൾക്കായുള്ള അപേക്ഷ സ്വീകരിക്കുന്ന താൾ ഇതിനായി ഉപയോഗിക്കാമോ എന്നതാണ് ഇവിടുത്തെ പ്രശ്നം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:17, 15 മേയ് 2013 (UTC)
ഇപ്പോഴാണ് ഞാൻ ത്രെഡ് കാണുന്നത് ഇതിനും ഒരു മാസം മുൻപു മാത്രമാണ് (19 മേയ് 2012) ഞാൻ മലയാളം വിക്കിയിൽ തിരുത്താൻ തുടങ്ങിയത്. 4/06/2012 മുതലെങ്കിലും ഞാൻ മെയിലിംഗ് ലിസ്റ്റിൽ ഉണ്ട്. പക്ഷേ അന്നൊന്നും വരുന്ന മെയിലുകൾ തലയിൽ കയറില്ലായിരുന്നു (ഈ മെയിൽ എന്തായാലും തലയിൽ കയറിയിട്ടില്ല). വിക്കിപീഡിയയിൽ ചർച്ച ചെയ്ത് ഇതൊരു നയമായി സ്വീകരിക്കുകയും വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിന്റെ നെറ്റിയിൽ ഒരു മാർഗ്ഗനിർദ്ദേശപ്പെട്ടിയായി ഒട്ടിക്കുകയും ചെയ്താൽ മതിയായിരുന്നു. താളുണ്ടാക്കണമെങ്കിൽ അങ്ങോർ തന്നെ ഉണ്ടാക്കട്ടെ എന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:31, 15 മേയ് 2013 (UTC)
വിക്കിപീഡിയ:പഞ്ചായത്ത് (പലവക)/അല്ലെങ്കിൽ (നയരൂപീകരണം). പഞ്ചായത്തിൽ ചർച്ചക്ക് ഇത് ഇട്ടിടുണ്ട് അജയ് :) - Irvin Calicut....ഇർവിനോട് പറയു 09:34, 15 മേയ് 2013 (UTC)

ഇത്രേള്ളൂ.. ഇതിനാ ഈ പുകിൽ എല്ലാം.. ഈ സംഗതി മനസ്സിലാകത്തവർക്കായി മോണ്ണകൾ എന്ന ഒരു താൾ ഉണ്ടാക്കിയാലോ? LaughingOutLoad.gif - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:06, 15 മേയ് 2013 (UTC)

 1. "വിലയും" എന്നത് ടൈപ്പിയപ്പോൾ അങ്ങനെ ആയതാണ്.. തിരുത്തിയിട്ടുണ്ട്.
 2. ഈ താളിൽ അഭിപ്രായരൂപീകരണം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടില്ലല്ലോ?
 3. ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത് ലേഖനമാക്കിക്കഴിഞ്ഞാണ് ഞാൻ ഇതിനോടുള്ള എതിർപ്പുകളെപ്പറ്റി അറിഞ്ഞത്. എന്നിട്ടും രണ്ട് പേർ ഈ ലേഖനം നിലനിൽക്കട്ടെ എന്നു പറഞ്ഞപ്പോൾ നിലനിർത്തി എന്നതല്ലേ സംഭവിച്ചത്?? ആ ചർച്ചയിൽ സമവായം ആയോ?
 4. FB പേജിൽ സമവായമോ നയമോ ആരും ഉണ്ടാക്കിയില്ലല്ലോ?? നിങ്ങൾ കുറച്ച് കാര്യനിർവ്വാഹകർ അവരുടേതായ മെയിൽ ലിസ്റ്റിൽ ചർച്ച നടത്തി അതിൽ നിന്നുമുള്ള തീരുമാനപ്രകാരമാണ് ഇത് നിലനിർത്തിയത് എന്ന് താങ്കൾ തന്നെയാണ് പറഞ്ഞത്.
 5. ലേഖനങ്ങളുടെ അപേക്ഷയിൽ അങ്ങനെ പല കാര്യങ്ങളും ഉണ്ടാകും. അതെല്ലാം വിക്കിയിൽ വരണമെന്ന് ശഠിക്കുന്നത് ശരിയായ കീഴ്വഴക്കമല്ല. എന്ത് എഴുതണം എങ്ങനെ എഴുതണം എന്നു തീരുമാനിക്കാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്തവരാണോ ലേഖകർ??
 6. ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ചേർക്കാനല്ലല്ലോ ഞാൻ പെട്ടെന്ന് നീക്കം ചെയ്യാനുള്ള ഫലകം ചാർത്തിയത്..
പ്രാഞ്ചിയേട്ടാ, ഈ താളിനേക്കുറിച്ച് ആദ്യം ഞാൻ അനുകൂലമോ പ്രതികൂലമോ ആയ കാര്യമോ ഇതിന്റെ ശ്രദ്ധേയതയെ ചോദ്യം ചെയ്ത് ഫലകമോ മറ്റെന്തെങ്കിലും സംഭവമോ ചാർത്തിയിട്ടില്ല, ചോദിച്ചിട്ടില്ല. താങ്കൾ മുകളിൽ നിന്നും വായിച്ചു വരുമ്പോൾ അതു മനസ്സിലാക്കാം എന്നു കരുതുന്നു..--സുഗീഷ് (സംവാദം) 12:31, 15 മേയ് 2013 (UTC)

3. സുഗീഷേ - ഇത് നിലനിർത്താൻ തീരുമാനമൊന്നും എടുത്തിട്ടില്ല. നീക്കം ചെയ്യാനോ നിലനിർത്താനോ ഉള്ള തീരുമാനം വിക്കിപീഡിയയിലാണ് ചെയ്യേണ്ടത്. ഇർവിൻ മുൻപ് ചൂണ്ടിക്കാണിച്ച എതിർപ്പ് ഞാൻ ഈ താൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപു തന്നെ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാൻ താളുകൾ സൃഷ്ടിച്ചശേഷമാണ് അത് കണ്ടത്. അതിനുശേഷം ഇതെപ്പറ്റി കൂടുതൽ ചർച്ചയൊന്നും ഉണ്ടായില്ല. നീക്കം ചെയ്യാൻ നിർദ്ദേശമുണ്ടാകുമ്പോൾ അത് ചർച്ച ചെയ്താൽ മതിയല്ലോ?

5. / / എന്ത് എഴുതണം എങ്ങനെ എഴുതണം എന്നു തീരുമാനിക്കാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്തവരാണോ ലേഖകർ??/ / അതെ. ലേഖകർക്ക് ആ സാമാന്യബുദ്ധിയുണ്ട് എന്ന് കരുതുക. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:23, 16 മേയ് 2013 (UTC)

പരസ്യസ്വഭാവമുള്ള ലേഖനങ്ങൾ[തിരുത്തുക]

ലേഖനങ്ങൾക്കുള്ള അപേക്ഷയിൽ പരസ്യസ്വഭാവമുള്ള ലേഖനങ്ങൾ എഴുതുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം. ഈ പറയുന്ന വിഷയങ്ങൾക്ക്‌ സുപ്രതിഷ്ഠിതമായ മാദ്ധ്യമ സ്രോതസ്സുകൾ , ശ്രദ്ധേയത എന്നിവ ഉണ്ടാക്കാം. - Irvin Calicut....ഇർവിനോട് പറയു 08:45, 15 മേയ് 2013 (UTC)
ഈ താൾ സൃഷ്ടിച്ച ശേഷമാണ് ഞാൻ ഇതെപ്പറ്റി ചിന്തിക്കുന്നത്. ഇതെന്തായാലും ചർച്ച ചെയ്യേണ്ട വിഷയമാണ്. ശ്രദ്ധേയതയുള്ളതും എന്നാൽ പരസ്യസ്വഭാവമുള്ളതുമായ എന്തിനെയെങ്കിലും സംബന്ധിച്ച് ലേഖനം സൃഷ്ടിക്കാൻ ആരെങ്കിലും അപേക്ഷിക്കുന്നുവെങ്കിൽ ആ അപേക്ഷ നീക്കം ചെയ്യാൻ ഒരു തീരുമാനമെടുക്കാവുന്നതാണ് എന്നു തോന്നുന്നു. ആർക്കെങ്കിലും അത്തരമൊരു ലേഖനം (ബൈക്കിനെപ്പറ്റിയുള്ളതോ, കാറിനെപ്പറ്റിയുള്ളതോ, ഒരു കമ്പനിയെപ്പറ്റിയുള്ളതോ ഉദാഹരണം) സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ അവർ തന്നെ സൃഷ്ടിക്കട്ടെ എന്ന് തീരുമാനമെടുക്കാം.
പക്ഷേ മറ്റൊരു വശവും ചിന്തിക്കാവുന്നതാണെന്ന് തോന്നുന്നു. മലയാളം മാത്രമറിയാവുന്ന (ഇംഗ്ലീഷ് നന്നായറിയാത്ത) ഒരു തൊഴിലാളിക്ക് ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ലഭിച്ചു എന്ന് കരുതുക. അയാൾ ആ കമ്പനിയെപ്പറ്റി ഒരു മലയാളം വിക്കി ലേഖനം ആവശ്യപ്പെട്ടു എന്നും കരുതുക. ലേഖനം ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്യുന്നത് തെറ്റാകുമോ? വിക്കിപീഡിയ:പഞ്ചായത്ത് (പലവക)/അല്ലെങ്കിൽ (നയരൂപീകരണം) ഇത് ചർച്ച ചെയ്യാവുന്ന സ്ഥലമാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 15 മേയ് 2013 (UTC)

മറ്റൊരു കാര്യം കൂടിയുണ്ട്. വിക്കിപീഡിയയിൽ ആർക്കും സത്യാവസ്ഥ ഉൾപ്പെടുത്താൻ സാധിക്കും എന്നതുകൊണ്ട് ഒരു മോശം വാഹനത്തെപ്പറ്റി പുകഴ്ത്തിക്കൊണ്ട് ഒരു താൾ സൃഷ്ടിച്ചാൽ സമീപഭാവിയിൽ തന്നെ അത് സത്യം റിഫ്ലെക്റ്റ് ചെയ്യുന്ന ലേഖനമായി മാറും (കാറിന്റെ ദോഷവശങ്ങളെല്ലാം ആവശ്യമായ അവലംബങ്ങളോടുകൂടി ഒരു വിഭാഗമായി താളിൽ ഉൾപ്പെടുത്തിയാൽ മതിയല്ലോ? അവലംബമില്ലാത്തതും പുകഴ്ത്തുന്നതുമായ പ്രസ്താവനകൾ നീക്കം ചെയ്യുകയുമാവാം)

അതുകൊണ്ട് ഒരു ലേഖനത്തിന്റെ ആദ്യരൂപത്തോട് എതിർപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതല്ല ശരിയായ വിക്കി സംസ്കാരം. അതിനെ ശരിപ്പെടുത്തിയെടുക്കുക എന്നതാണ് വേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:08, 15 മേയ് 2013 (UTC)

പഞ്ചായത്തിൽ ചർച്ചക്ക് ഇടു അജയ് . ശ്രദ്ധേയതയുള്ളതും എന്നാൽ പരസ്യസ്വഭാവമുള്ളതുമായ എന്തിനെയെങ്കിലും സംബന്ധിച്ച് ലേഖനങ്ങൾ വിക്കിയിൽ സൃഷ്ടിക്കുന്നതിനെ കുറിച്ച് (അപേക്ഷ വഴി) ഒരു നയം ആവശ്യമാണ് - Irvin Calicut....ഇർവിനോട് പറയു 09:18, 15 മേയ് 2013 (UTC)

ഇർവിൻ ജീ, വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്നയിടത്തും ഞാൻ ഒരു ചർച്ചയ്ക്കിട്ടു (വീണ്ടും പാരലൽ പ്രോസസ്സിംഗ് പ്രശ്നം). ഇത് കരടോടു കൂടിയ ചർച്ചയാണ്. ഇതാവും തീരുമാനത്തിലെത്താൻ എളുപ്പം എന്ന് തോന്നുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 10:05, 15 മേയ് 2013 (UTC)

Sourcing[തിരുത്തുക]

Does anyone need me to get sourcing for this article? The Peel secular school board is larger than the Dufferin-Peel Catholic board so there should be plenty of sources available. WhisperToMe (സംവാദം) 05:52, 22 മേയ് 2013 (UTC)