വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചലച്ചിത്രങ്ങളുടെ ശ്രദ്ധേയത[തിരുത്തുക]

ജീവചരിത്രം, സാഹിത്യം , കല എന്നിവ പോലെയുള്ള ഒന്നിൽ പെടുന്നതാണല്ലോ ചലച്ചിത്രവും. നിരവധി മലയാള ചിത്രങ്ങൾ വിക്കിയിൽ ഇതിനകം വന്നു. ഇവയെല്ലാം ശ്രദ്ധേയതയുള്ളത് തന്നെയാണൊ അതല്ല, സിനിമക്ക് നോട്ടബിലിറ്റി നോക്കേണ്ടതില്ലന്നാണോ ?--വിചാരം 14:47, 29 ജൂലൈ 2010 (UTC)

സത്യത്തിൽ ഇതിനെക്കുറിച്ച് ഒരു നയം ഇതു് വരെ രൂപവൽക്കരിക്കപ്പെട്ടിട്ടില്ല. എന്തു് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തപ്പുന്ന ഒരു സംഗതി ആണിത്. എന്തെങ്കിലും നിർദ്ദേശങ്ങൾ ആരെക്കെങ്കിലും ഉണ്ടോ?--ഷിജു അലക്സ് 15:13, 29 ജൂലൈ 2010 (UTC)

എന്റെ അഭിപ്രായത്തിൽ അത് നോക്കേണ്ട ആവശ്യകത ഇല്ല... സ്വന്തം അനുഭവത്തിൽ തന്നെ ചില സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഗൂഗിളിൽ പോലും ഉത്രം കിട്ടാഅതെ വന്നിട്ടുണ്ട് (ഉദാ: ധ്രുവം സിനിമയിലെ സഹനടി രുദ്രയുടെ കേവലവിവരം പോയിട്ട് ഒരു ഫോട്ടോ പോലും ഊംഹും). മാത്രവുമല്ല എനിക്ക് തോന്നുന്നതെന്തെന്നാൽ പല തരം നവീനശാസ്ത്രവുമായും(വെറും ഉദാ. തെറ്റിദ്ധരിക്കാതിരിക്കുമല്ലൊ) അതിലുപരി ഞാൻ ഇവിടെ ചെയ്തുകൊൺറ്റിരിക്കുന്നതിലൊന്നായ ചില ഫുട്ബാളുമായും ലോകപ്രശസ്തരുമായും മറ്റും ബന്ധപ്പെട്ട ലേഖനങ്ങളിലുമുപരി നാം കേരളവുമായി ബന്ധപ്പെട്ടവക്ക് മുൻ‌ഗണന നൽകണമെന്നാണ്‌. എന്തെന്നാൽ ഇന്നത്തെ സാഹചര്യം വച്ച് ഞാനിപ്പറഞ്ഞവയെപ്പറ്റി ഒരു ശരിയായ അവശ്യത്തിന്‌ ആരും മലയാളം വികി നൊക്കാൻ സാദ്ധ്യത ഇല്ല. എന്നാൽ കേരളീയ കല, സാഹിത്ത്യം,സ്ഥലങ്ങൾ സിനിമകൾ, പുരാണം,രാഷ്റ്റ്രീയം എന്നിങ്ങനെയുള്ളവയുടെ സ്ഥിതി അതല്ല. അതിനാൽ ഇവിടെ ശ്രദ്ധേയതയുടെ കാര്യം നോക്കേണ്ടതില്ല എന്ന് എന്റെ പക്ഷം--വിഷ്ണു 11:56, 30 ജൂലൈ 2010 (UTC)

ശ്രദ്ധേയത ഇല്ലാത്ത ചലച്ചിത്രങ്ങളെക്കുറിച്ച് ലേഖനങ്ങൾ വരുന്നുണ്ടെങ്കിൽ അതിൽ ശ്രദ്ധേയത ഫലകം ഇടുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷേ, ഒരു ചലച്ചിത്രത്തെ പറ്റി സാങ്കേതികപരമായി വിവരങ്ങൾ ചേർത്തെഴുതുന്ന ലേഖനങ്ങൾ എപ്പോഴും അത്യാവശ്യമാണ്‌. ചലച്ചിത്രത്തിന്റെ ലേഖനം കൂടുതൽ വരുന്നു എന്നു പറയുന്നതിൽ അടിസ്ഥാനമില്ല. ഉദാഹരണത്തിനു Pathaayan എഴുതുന്ന ലേഖനങ്ങൾ. അദ്ദേഹം ഒരു ചലച്ചിത്രത്തെക്കുറിച്ചെഴുതുമ്പോൾ അതിൽ അത്യാവശ്യം വേണ്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. --Rameshng:::Buzz me :) 14:16, 30 ജൂലൈ 2010 (UTC)

മലയാള ചലച്ചിത്രങ്ങളുടെ കാര്യത്തിൽ ഒരു ചലച്ചിത്രത്തിന്റെ അടിസ്ഥാന വിവരങ്ങളായ അഭിനേതാക്കൾ, പീന്നിൽ പ്രവർത്തിച്ചവർ, ഗാനങ്ങൾ, റിലീസിംഗ് ഡേറ്റ് തുടങ്ങിയവ നൽകുന്ന ഒരു താൾ എത്ര കേട്ടുകേൾവിയില്ലാത്ത ചലച്ചിത്രത്തെപ്പറ്റിയാണെങ്കിലും ശ്രദ്ധേയതാ പ്രശ്നം ഉദിക്കുന്നില്ല എന്നാണ് അഭിപ്രായം. കാരണം അവയില്ലാതെ ഒരിക്കലും വിക്കിപീഡിയയിലെ മലയാളചലച്ചിത്രവിഭാഗം പൂർണ്ണമാവുകയില്ലല്ലോ.. എന്നാൽ അന്യ ഭാഷാ ചിത്രങ്ങളുടെ താളുകൾക്ക് വേണ്ടി മലയാളം വിക്കിയിൽ ഒരു ശ്രദ്ധേയതാ നയം രൂപീകരിക്കുന്നത് നന്നായിരിക്കും--Habeeb | ഹബീബ് 16:59, 30 ജൂലൈ 2010 (UTC)

ഹബീബിനോട് പൂർണ്ണമായി യോജിക്കാൻ പറ്റില്ല. അമേച്ചർ, എ-സർട്ടിഫിക്കേറ്റഡ് പടങ്ങളെങ്കിലും കാണും ചിലത്. പ്രശ്നമുണ്ടാകാനിടയില്ലാത്ത സാഹചര്യത്തിൽ ശ്രദ്ധേയത ഇല്ലാത്ത ചിത്രങ്ങളെ പൊതുമാനദണ്ഡംവെച്ച് കൈകാര്യം ചെയ്താൽ മതിയാകും. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ശ്രദ്ധേയതാനയം ഇവിടെ. മറ്റു ലേഖനങ്ങളുടെ മാനദണ്ഡം പോലെ തന്നെ കവറേജ് ആണ്‌ പ്രധാനം. എങ്കിലും മലയാളത്തിലെ മുഖ്യധാരാചലച്ചിത്രങ്ങൾ ഏതാണ്ടെല്ലാം വരുന്നതിൽ തടസ്സമൊന്നുമില്ല.--തച്ചന്റെ മകൻ 04:59, 1 ഓഗസ്റ്റ് 2010 (UTC)

വീണ്ടും ഒറ്റവരി[തിരുത്തുക]

പ്രാഥമിക വിവരങ്ങൾ തരാത്ത ലേഖനങ്ങളിൽ {{ഒറ്റവരി ലേഖനം}} ഫലകം ചേർത്ത് 30 ദിവസം, അല്ലെങ്കിൽ 45 ദിവസം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ലെങ്കിൽ അത് നീക്കം ചെയ്യുന്നതായിരിക്കും, ഇപ്പോഴത്തെ പോക്ക് വെച്ച് നോക്കുമ്പോൾ ഒറ്റവരിയാണ് കൂടുതൽ വരുന്നത്.--പ്രവീൺ:സം‌വാദം 15:26, 12 നവംബർ 2010 (UTC)

ചർച്ച ചെയ്ത് നേരം കളയുന്നതിലും ഭേദം ഇവയിൽ ഏതൊക്കെ ലേഖനങ്ങൾ വികസിപ്പിക്കാനാവും എന്ന് നോക്കുന്നതാണ്.

ഒറ്റ വരി ലേഖനങ്ങൾ (ലിസ്റ്റുചെയ്യപ്പെട്ടവ) ഏറ്റവും വർധിച്ചത് ഈ രണ്ടു മാസങ്ങളിലാണ്. അവയ്ക്കെന്താണ് കാരണമെന്ന് അറിയുകയും അതിനു പരിഹാരം ചെയ്യുകയാണ് ആവശ്യം. ചികിത്സിക്കാനാവില്ലെങ്കിൽ കൊല്ലണോ?

നിലവിലുള്ള ഒ.വ.ലേ. മൂന്ന് വിധത്തിലുള്ളവയായാണ് എനിക്കുതോന്നുന്നത്:
 1. കുറെയേറെ ഉപയോക്താക്കൾ വിക്കിപീഡിയയിലേക്ക് കടന്നുവന്നു. അവർ പലരും വിക്കിനയങ്ങൾ പരിചയപ്പെടുന്നതിനുമുമ്പ് എഴുതിയ കുറേ ലേഖനങ്ങൾ.
 2. വിക്കിപീഡിയ നന്നായി പരിചയപ്പെട്ട ഉപയോക്താക്കൾ ഒറ്റ വരി ലേഖനങ്ങൾ നീക്കംചെയ്യില്ലല്ലോ, അപ്പോൾ എന്തുമാകാമല്ലോ എന്ന അനാസ്ഥയോടെ എഴുതിയ ലേഖനങ്ങൾ. (ഇവർ എന്താണ് ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല.)
 3. ഫലകം നീക്കം ചെയ്യപ്പെടാതെ കിടക്കുന്നവ. ഇവയിൽ ചിലത് നീക്കംചെയ്യാൻ നിർദ്ദേശിച്ചവയാണ്. വിധികാത്ത് കിടക്കുകയാണ്.--തച്ചന്റെ മകൻ 16:18, 12 നവംബർ 2010 (UTC)
നീക്കം ചെയ്യാൻ വളരെ എളുപ്പമാണ്. ഇന്നത്തെ അവസ്ഥ പല ലേഖനങ്ങളും നമുക്കെല്ലാവർക്കും ചേർന്ന് വികസിപ്പിക്കാവുന്നതേയുള്ളൂ. വിക്കിപീഡിയയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇതൊരു പദ്ധതിയായി കണ്ട് എല്ലാവരും ചെയ്താൽ ഒറ്റവരി ലേഖനങ്ങളെ പൂജ്യത്തിലെത്തിക്കാം. വേണമെങ്കിൽ ഇതിനായി പ്രധാന മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു മെയിൽ ഇടുകയും ആവാം. --Anoopan| അനൂപൻ 08:01, 6 ജനുവരി 2011 (UTC)

വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ[തിരുത്തുക]

വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ദയവു ചെയ്ത് അറിയിക്കുക.--കിരൺ ഗോപി 12:17, 11 ജൂലൈ 2011 (UTC)

അഭിപ്രായ വ്യത്യാസമില്ലങ്കിൽ ഇപ്പോഴുള്ള മാനദണ്ഡങ്ങൾ വച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കൂടെ? --കിരൺ ഗോപി 16:39, 13 ജൂലൈ 2011 (UTC)
വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന താളിലെ നിർദ്ദേശങ്ങളനുസരിച്ച് ഈ അവകാശം ഏതൊരു കാര്യനിർവാഹകനും വിശ്വസ്ത ഉപയോക്താക്കൾക്ക് നൽകാവുന്നതാണ്. --Vssun (സുനിൽ) 00:20, 15 ജൂലൈ 2011 (UTC)

വിക്കിപഠനശിബിരം - നയ രൂപീകരണം[തിരുത്തുക]

http://lists.wikimedia.org/pipermail/wikiml-l/2011-July/002518.html എന്ന ത്രെഡിൽ ചർച്ച ചെയ്യുന്ന പോലെ, മറ്റ് സംഘടനകൾ നടത്തുന്ന ഒരൊ ശിബിരം കഴിയുമ്പോഴും ഇത്തരത്തിൽ വിവാദം ഉണ്ടാകുന്നത് മലയാളം വിക്കി സംരംഭങ്ങളെ ഒരു വിധത്തിലും സഹായിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ നിലവിലുള്ള മാർഗ്ഗ രേഖകൾക്ക് ഒപ്പം ഇത്തരം പ്രശ്നങ്ങൾ കൂടെ പരിഹരിക്കാൻ ഉതകുന്ന മാർഗ്ഗരേഖകൾ നിർമ്മിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 06:10, 13 ജൂലൈ 2011 (UTC)

എറണാകുളത്ത് വിക്കിശിബിരം നടന്നപ്പോഴും സമാനമായ ചർച്ചകൾ ഉണ്ടായിരുന്നു. ഈ ചർച്ചകൾ വ്യക്തമാക്കുന്ന ഒരു കാര്യം, ഡി.എ.കെ.എഫ് അറിവിനെ സ്വതന്ത്രമാക്കുക, മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള അവരുടെ പ്രഖ്യാപിത പ്രവർത്തന പരിപാടികളുടെ ഭാഗമായി വിക്കി പഠനശിബിരങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നു എന്നതാണ്.
അതേസമയം ചിലർ ഇതിനെ എതിർക്കുന്നുമുണ്ട്. എതിർപ്പുകളെ സൂഷ്മനിരീക്ഷണം ചെയ്താൽ, നിഷ്പക്ഷതാനയത്തിലുപരി, ഈ സംഘടനയ്ക്ക് വ്യക്തമായ രാഷട്രീയം ഉള്ളതാണെന്ന ആരോപണമുയർത്തി, ആ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരല്ലേ പലപ്പോഴും ഈ പരിപാടികളെ എതിർക്കുന്നതെന്ന് സംശയമുയരുന്നു....
അങ്ങനെയെങ്കിൽ അത് അത്ര ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും അരാഷ്ട്രീയ വാദികളും ഒക്കെ വിക്കിപീഡിയരാവാം. അവരുടെ എഴുത്ത് വിക്കിപീഡിയയുടെ നയത്തിന് അനുരോധമായതാണോ അല്ലയോ എന്ന് മാത്രം നമ്മൾ നോക്കിയാൽ മതിയല്ലോ. --Adv.tksujith 11:39, 13 ജൂലൈ 2011 (UTC)
പ്രത്യേക ഒരു രാഷ്ട്രീയ നിലപാടോടു കൂടി പറയുന്നതല്ല. വിക്കിപീഡിയയെക്കുറിച്ച് അറിയാതെ പഠനശിബിരം നടത്തി വിപരീത ഫലം ഉണ്ടാക്കുന്നതിൽ അനുകൂലിക്കുന്നില്ല. പിന്നെ, രണ്ടു പ്രാവശ്യവും ആരെയും അറിയിക്കാതെ കാര്യങ്ങൾ നടത്തി, പിന്നീട് ഇങ്ങിനെ നടത്തി എന്നും പറയുന്നതിൽ കാര്യമില്ല. അതു പോലെ പഠനശിബിരതാളിൽ പഠനശിബിരത്തിനു പകരം സംഘടനയുടെ ലക്ഷ്യങ്ങൾ എഴുതിപ്പിടിക്കൽ ഒക്കെ കാണുമ്പോൾ ഉദ്ദേശ ശുദ്ധിയിൽ സംശയം ആർക്കും തോന്നാം. ഇമ്മാതിരി ചില സംഭവങ്ങൾ ആദ്യം ഉണ്ടായപ്പോഴാണ് താഴെപ്പറയുന്ന ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കിയത്.
പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്‌.
 • മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
 • വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
 • ഏതെങ്കിലും മലയാളം വിക്കിസം‌രംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചവർ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആർക്കും അവർ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.

ഇതൊക്കെ ആരെങ്കിലും കണ്ടോ എന്നറിയില്ല. --RameshngTalk to me 12:59, 13 ജൂലൈ 2011 (UTC)


ഡി.എ.കെ.എഫ് മാത്രമല്ല വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ അവരവരുടെ വേദികളിൽ മലയാളം സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും ഒക്കെ വളരെ നല്ലതാനു്. അതിനൊന്നും വിലക്കേർത്തപ്പെടുത്താനോ കടിഞ്ഞിടാനൊ കഴിയുന്ന ഒരു സംവിധാനം അല്ല വിക്കിയിൽ ഉള്ളത് എന്ന് എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ഒപ്പം എല്ലായിടത്തും ഏത് സമയത്ത് ഓടിയെത്താൻ നിലവിൽ പഠനശിബിരങ്ങൾക്കും മറ്റും നേതൃത്വം കൊടുക്കുന്ന വിക്കിപീഡിയർക്ക് കഴിയുകയും ഇല്ല. അതിനാൽ തന്നെ നിലവിൽ വിവിധ തരത്തിൽ വിവിധ പ്രസ്ഥാനങ്ങൾ/ആളുകൾ നടത്തുന്ന ശിബിരങ്ങൾ നടക്കട്ടെ. ഇതിനൊക്കെ അപ്പുറം വിക്കിയിൽ ഇതെ പോലുള്ള സംഗതികൾ കെന്ദ്രീകൃതമായി നറ്റത്താവുന്ന നിലയിൽ നിന്ന് മലയാളം വിക്കി സമൂഹം വികസിച്ചു കഴിഞ്ഞു. അതിനാൽ ഇതെ പോലെ ഉള്ള വികെന്ദ്രീകൃതമായ വളർച്ചയും മാറ്റവും കാലത്തിന്റെ അനിവാര്യത കൂടാണു്. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ കൊണ്ട് താല്പര്യമുള്ള ആർക്കും പഠനശിബിരം നടത്തുന്നതിനു് ആർക്കും എതിർപ്പില്ല. അത് തുടരട്ടെ. കൂടുതൽ ആളുകൾ ഇത്തരം പരിപാടികൾ നടത്തട്ടെ.


ഇനി വിക്കിയിൽ പ്രവർത്തിക്കുന്നവരിൽ ചിലർക്ക് അഭിപ്രായവ്യത്യാസം ഉള്ള കാര്യങ്ങൾ നോക്കാം

1. ആരെയും അറിയിക്കാതെ പഠനശിബിരം നടത്തി

ഇത് ഒരു പ്രശ്നം അല്ല. സുജിത് മുകളിൽ സൂചിപ്പിച്ച പോലെ രാഷ്ട്രീയമുള്ളവർ, ഇല്ലാത്തവർ, അരാഷ്ട്രീയ വാദികൾ, വിവിധ മതസംഘടനകളിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലിലുള്ളവർരൊക്കെ വിക്കിയിൽ അംഗത്വമെടുക്കാം, പ്രവർത്തിക്കാം, സംഭാവനകൾ നൽകാം. അവരൊക്കെ വിക്കിയിൽ ഒന്നിച്ചു ചേരുന്നത് വിജ്ഞാനം സ്വതന്ത്രമാകണം, അത് എല്ലാവർക്കും (തങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവർക്ക് അടക്കം) സൗജന്യമായി എത്തിക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടെ കൂടിയാണു്. വിക്കിയുടെ നയങ്ങളും മാർഗ്ഗരെഖകളും അനുസരിച്ച് വിക്കിക്ക് അകത്തും പുറത്തും ധനാത്മകമായ സംഭാവനകൾ നൽകുന്ന കാലത്തോളം അവരുടെ യാതൊരു പ്രവർത്തനവും വിക്കിയുടെ പുരോഗതിക്ക് തടസ്സമല്ല.

ഞാൻ പ്രവർത്തിക്കുന്ന സംഘടനയിലെ (ഇവിടെ ഡി.എ.കെ.എഫ്) കൂട്ടുകാർക്ക് വിക്കി പരിചയപ്പെടുത്തുമ്പോൾ ആ പ്രദേശത്ത് വിക്കിയിൽ പ്രവർത്തിക്കുന്നവരെ മൊത്തം വിളിക്കണം/അറിയിക്കണം എന്ന് പറയുന്നത് ശരിയല്ല. വിക്കിപീഡിയർ നടത്തുന്ന ഔദ്യോഗിക പഠനശിബിരങ്ങൾക്ക് മാത്രമേ അങ്ങനെയുള്ള പൊതുവിജ്ഞാപനം ആവശ്യമുള്ളൂ. അതിനാൽ താല്പര്യമുള്ള ആർക്കും, എവിടേയും, എത് സമയത്തും ചില പൊതു മാർഗ്ഗനിർദ്ഡേശങ്ങൾ പാലിച്ചു കൊണ്ട് (അതും നിർബന്ധമായി അടിച്ചേൽപ്പിക്കാനൊന്നും പറ്റില്ല) വിക്കി പഠനശിബിരങ്ങൾ നടത്താം. അത് കാലത്തിന്റെ ആവശ്യം കൂടാണു്.


2. പഠനശിബിരം നടത്തുന്നവർക്ക് അത് നടത്താനുള്ള യോഗ്യതയോ പ്രവർത്തി പരിചയമോ ഉണ്ടോ?'

ഇക്കാര്യത്തിൽ ചില പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ടെങ്കിലും ഇതിലും നിർബന്ധം പിടിക്കാൻ നമുക്ക് പറ്റില്ല. വിക്കിയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്ന ആരും നല്ല ഉദ്ദേശത്തോടെ വേറെ കുറച്ച് പെർക്ക് വിക്കി പരിചയപ്പെടുത്തി കൊടുത്താൽ നല്ലത് എന്നെ ഞാൻ പറയൂ. വിക്കിയിൽ ആവശ്യത്തിനു പ്രവർത്തി പരിചയമില്ലാത്തവർ നടത്തിയാൽ അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. പക്ഷെ അത് വിക്കി സമൂഹത്തിൽ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമ്പോൾ തീരുന്നതേ ഉള്ളൂ. എങ്കിലും മുതിർന്ന വിക്കിപീഡിയരുമായി കാര്യങ്ങൾ ചർച്ച ചെയ്ത് ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ല.


3. ശിബിരത്തിനു ശെഷം ലിസ്റ്റിൽ മെയിൽ അയക്കാമോ?

അതിലും തെറ്റില്ല. വിക്കിയെ സംബന്ധിച്ച് നടന്ന ഒരു കാര്യം വിക്കിസമൂഹത്തെ അറിയിക്കുന്നത് നല്ലത് തന്നെയാണു്. മറ്റുള്ള വിക്കിപ്രവർത്തകർക്ക് ഓടിയെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ വേരെ കുറച്ച് പേർ (അത് ഏത് സംഘടനയുടെ പേരിൽ ആയാലും) ശിബിരം നടത്തി എന്നതിൽ ഞാൻ സന്തോഷിക്കുകയെ ഉള്ളൂ.


4. ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് ശിബിരത്തിനു മുൻപോ പിൻപോ വിക്കിയിൽ താൾ ഉണ്ടാക്കാമോ?

ഇവിടെയാണു് മിക്കവർക്കും അഭിപ്രായ വ്യത്യാസം ഉള്ളതെന്ന് മനസ്സിലാക്കുന്നു. വിക്കിസമൂഹത്തിന്റെ അറിവില്ലാതെ നടക്കുന്ന ശിബിരങ്ങൾക്ക് വിക്കി സമൂഹത്തിന്റെ ഔദ്യോഗിക പരിവേഷം നൽകുന്നത് തീർച്ചയായും ഒഴിവാക്കാം. ഒന്നുകിൽ അതത് സംഘടനകളുടെ സൈറ്റിൽ/ബ്ലോഗിൽ ഇതിനെ കുറിച്ചുള്ള കുറിപ്പിടാം. അല്ലെങ്കിൽ ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് വേറൊരു ഫലകം നിർമ്മിക്കാം. എനീട്ട് ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾ ഒക്കെ അതിന്റെ ഭാഗം ആക്കാം.

ഇവിടെയും ഡി.എ.കെ.എഫ് കുറ്റക്കരല്ല, അതുമായി ബന്ധമില്ലാത്ത ഒരു വിക്കിപ്രവർത്തകനാണു് ഇതിന്റെ താൾ ഉണ്ടാക്കിയത്. അനൗദ്യോഗിക ശിബിരം ആയതിനാൽ അതിനെ സംബന്ധിച്ചുള്ള താൾ ഒഴിവാക്കുന്നതാവും നല്ലത്.

5. വിക്കിശിബിരങ്ങൾ ഏതെങ്കിലും ലെഖനങ്ങൾക്ക് ശ്രദ്ധേയത സൃഷ്ടിക്കാൻ ഉപയോയിക്കാമോ?

ഒരിക്കലും അരുത്. അതു മാത്രമാനു് ഇക്കാര്യത്തിൽ ഡി.എ.കെ.എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള തെറ്റ്. അവർ നടത്തിയ ശിബിരങ്ങളെകുറിച്ചുള്ള വിവരം ഒന്നുകിൽ അതത് സംഘടനകളുടെ സൈറ്റിൽ/ബ്ലോഗിൽ ഇതിനെ കുറിച്ചുള്ള കുറിപ്പിടാം, അല്ലെങ്കിൽ ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് വേറൊരു താൾ നിർമ്മിച്ച് അവിടെ ക്രോഡീകരിക്കാം. വിക്കിക്ക് ചേരാത്ത പരാമർശമുള്ള കാര്യങ്ങളുള്ള കുറിപ്പ് ആണെങ്കിൽ അത് പുറത്തെ സൈറ്റിൽ/ബ്ലൊഗിൽ ഇടുന്നതാണു് നല്ലത്. അപ്പോൾ അതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും മറ്റും ഒഴിവാകും


പിൻകുറിപ്പ്: ഇത്രയും നാൾ മലയാളം വിക്കിസമൂഹം പുറത്ത് ചെയ്യുന്ന പരിപാടികൾക്ക് ഒരു ഒത്തൊരുമ ഉണ്ടായിരുന്നു. അതായിരുന്നു ഈ സമൂഹത്തിന്റെ ശക്തിയും. ഇന്ത്യയിൽ മറ്റൊരു വിക്കിസമൂഹത്തിനും സാധിക്കാത്ത നിരവധി പരിപാടികൾ നടത്താൻ നമുക്ക് കഴിഞ്ഞത് ഈ ഒത്തൊരുമ മൂലം ആയിരുന്നു. പക്ഷെ അത് വിട്ട് ഇപ്പോൾ വിക്കിപീഡിയർ അവർ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ ഒക്കെ പുറത്ത് പരിപാടികൾ സംഘടിപ്പിക്കുന്നതും മറ്റും ഇതുവരെയുള്ള കീഴ് വഴക്കങ്ങളിൽ നിന്നുള്ള മാറ്റം ആണ്. അത് കാലത്തിന്റെ അനിവാര്യത ആകാം. അത് ഗുണമോ ദോഷമോ എന്ന് കാലം തെളിയിക്കട്ടെ. വിക്കി സമൂഹത്തിൽ നിന്ന് വേറിട്ട് ഇത്തരം സംഗതികൾ ചെയ്യുന്നത് ചിലർ അതൊക്കെ ദോഷമായി അനുകരിക്കാൻ പ്രചോദനമാകുന്നതിനു കാരണം ആയേക്കാം. ഉദാ: http://www.thejasnews.com/index.jsp?tp=det&det=yes&news_id=201104103092747963 http://www.hainnOvakeralam.com/HKPage.aspx?PageID=13732 വിഷയങ്ങളെ വികാരപരമായോ പക്ഷപാതപരമായോ സമീപിക്കാനും എഴുതാനും വിക്കിയിൽ സാഹചര്യമില്ല എന്നതാണ് പലരെയും പ്രശ്നത്തിലാക്കുന്നത്. പക്ഷപാതപരമായി എഴുതപ്പെടുന്നത് പെട്ടെന്ന് തന്നെ റിവേർട്ട് ചെയ്യപ്പെടുന്നു എന്നത് അവരെ കൂടുതൽ പ്രകോപിതരാക്കുന്നു.


എന്തായാലും വിക്കിക്കകത്തെ പ്രവർത്തനങ്ങളിൽ ഇത്തരം വേർ തിരിവ് ഒരിക്കലും വരാതിരിക്കാൻ നോക്കണം. അങ്ങനെ വരുത്താൻ ശ്രമിക്കുന്നവയെ ചെറുത്ത് തൊൽപ്പിക്കുക തന്നെ വേണം. എന്നാലെ മലയാളം വിക്കിസമൂഹം ഇതുവരെ നിന്നത് പോലെ ഇനിയും ശക്തമായി നിലനിൽക്കൂ.

ഒരു അഭ്യർത്ഥന ഉണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഔദ്യോഗികമായി പഠനശിബിരം നടത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ ജില്ലകളീൽ ഒരോ ശിബിരം വീതം നടത്താൻ കഴിയുന്നവർ മുൻപോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു. ബാക്കി 11 ജില്ലകളും ഞങ്ങൾ കുറച്ച് പെർ ചേർന്ന് ഔദ്യൊഗികമായി നടത്തയിരുന്നു. ബാക്കിയുള്ള ഈ ജില്ലകളിൽ ഈ അടുത്ത് ഒന്നും അങ്ങനെ നടത്താനുള്ള സാഹചര്യത്തിൽ അല്ല ഞങ്ങളാരും. അതിനാൽ അതിനു കഴിയുന്നവർ ഇനി ശിബിരം നടത്തുമ്പോൾ ഈ ജില്ലകൾക്ക് പ്രാമുഖ്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്ന്ഉ. ഈ ജില്ലകളിൽ നടത്തുമ്പോൾ എല്ലാവരേയും (സംഘടനയ്ക്ക് പുറത്തുള്ള പൊതുജനങ്ങളേയും വിളിച്ച്) അത് ഔദ്യോഗികമായി നടത്താൻ അഭ്യർത്ഥിക്കുന്നു.


എന്റെ അഭിപ്രായത്തിൽ മലയാളം വിക്കി സമൂഹം ഒരുമിച്ച് ചേർന്ന് കാര്യങ്ങൾ (വിക്കിക്ക് അകത്തും പുറത്തും) ചെയ്യുന്നതാണു് ഏറ്റവും അഭികാമ്യം. പക്ഷെ അങ്ങനെ അല്ലാതെ ചെയ്യാനുനുള്ള സ്വാതന്ത്രവും വിക്കി തരുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് വിക്കികളുടെ നന്മയെ ലക്ഷ്യമാക്കി ചെയ്യുന്നത് എല്ലാവർക്കും നന്മയായി ഭവിക്കും.--ഷിജു അലക്സ് 15:11, 13 ജൂലൈ 2011 (UTC)

പൂർണ്ണമായും അനുകൂലിക്കുന്നു. ഒരു കാരണവശാലും അനൗദ്യോദിക പാഠ്യ പദ്ധതികൾ ചേർക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. സ്വതന്ത്യമായി നടത്തുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ. --Jigesh 06:51, 14 ജൂലൈ 2011 (UTC)
തുടക്കം മുതൽ പരസ്യമായ ആസൂത്രണത്തോടെ നടത്തപ്പെടുന്ന പഠനശിബിരങ്ങൾക്ക് മാത്രം താളുകൾ അനുവദിക്കുന്നതായിരിക്കും നല്ലത്. --ജുനൈദ് | Junaid (സം‌വാദം) 07:21, 14 ജൂലൈ 2011 (UTC)
float@ജുനൈദ് --Vssun (സുനിൽ) 08:44, 14 ജൂലൈ 2011 (UTC)

ഷിജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

ഷിജു സൂചിപ്പിച്ചതുപോലെ ഇപ്പോൾ ശിബിരങ്ങൾ വേണമെങ്കിൽ വിക്കി കമ്മ്യൂണിറ്റികൾക്ക് നേരിട്ട് നടത്താം. മറ്റുള്ളവരുടെ സഹായത്തോടെയും നടത്താം. ഒരുപക്ഷേ നമ്മുടെ പലശിബിരങ്ങളും നടന്നിട്ടുള്ളത്, ഐ.ടി @സ്കൂളിന്റെയോ, എസ്.എം.സി യുടേയോ, പരിഷത്തിന്റെയോ പോലുള്ള സംഘങ്ങളുടെ സഹായം കൊണ്ടായിരിക്കാം. ഇതിലൂടെയൊക്കെ ഒരു വിക്കിയിസം നമുക്ക് ഇവരിലേക്കൊക്കെ പകരാൻ കഴിഞ്ഞിട്ടുണ്ടാവുമെന്ന് തോന്നുന്നു. അതൊരു പ്രധാന കാര്യമാണെന്ന് തോന്നുന്നു.

മാത്രമല്ല, വിവിധ ഗ്രൂപ്പുകൾ വിക്കി പഠന ശിബിരങ്ങൾ നടത്തുമ്പോൾ, ആ ഗ്രൂപ്പുകൾ പ്രതിനിധാനം ചെയ്യുന്ന നിരവധി ആശയങ്ങൾ, അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ - പൊതുസമൂഹത്തിന് വിക്കിയിലൂടെ കിട്ടേണ്ടതും, വിക്കിയിൽ നിന്ന് പ്രതീക്ഷിച്ചേക്കാവുന്നതുമായ - പല ലേഖനങ്ങളും കൂടുതൽ നന്നായി അതത് ഗ്രൂപ്പുകളിലുള്ളവർക്ക് വിക്കിയിൽ എഴുതാൻ കഴിയുമെന്ന് തോന്നുന്നു....--Adv.tksujith 15:52, 14 ജൂലൈ 2011 (UTC)

ഷിജുചേട്ടൻ പറഞ്ഞതിനെ പൂർണ്ണമായും അനുകൂലിക്കുന്നു --Sivahari 17:29, 17 ജൂലൈ 2011 (UTC)

മുകളിൽ പറഞ്ഞതിന്റെ ഒപ്പം DAKF നോട് ആഭിമുഖ്യമുള്ള പുതു മുഖങ്ങളെ (മെയിലുകളിലൂടെയോ മറ്റോ ക്ഷണിക്കുന്നത് ആവാം) DAKFലേഖനത്തിൽ കൈവെപ്പിച്ച് വിക്കിയുടെ നയങ്ങൾക്ക് വിരുദ്ധമായ തിരുത്തലുകൾ നടത്തുന്നത് (അതായത് വാൻഡലിസം കാണിക്കുന്നത്) വിക്കിപീഡിയ എന്താണെന്നോ, അതിന്റെ നയങ്ങൾ എന്താണെന്നോ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നോ മനസ്സിലാവാഞ്ഞിട്ടാണു്. അങ്ങനെ ഉള്ളവർ പഠനശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണു് ചെയ്യുക. പുറത്ത് ഏത് സംഘടനയിൽ/വിഭാഗത്തിൽ പെട്ടവർ ആയാലും വിക്കിയിൽ പ്രവർത്തിക്കുമ്പോൾ വിക്കിസമൂഹത്തിൽ ചേർന്ന് അതിന്റെ മൂല്യങ്ങളൊടും നയങ്ങളൊടും പരമാവധി ചേർന്ന് പോകണം. അല്ലെങ്കിൽ സ്വതന്ത്രവും നിഷപക്ഷവുമായ വിജ്ഞാനം എന്നത് ഒരു പ്രഹേളികയായി അവശേഷിക്കും. ഇതൊക്കെ കൊണ്ടാണു് വിക്കിയിൽ പ്രവർത്തിച്ച് വിക്കി സമൂഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വിക്കി നയങ്ങളെ കുറിച്ചും അവഗാഹം നേടിയ ശേഷം പഠനശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും നല്ലതെന്ന് പഠനശിബിരനയത്തിൽ സൂചിപ്പിച്ചിരിക്കുന്നത്--ഷിജു അലക്സ് 02:01, 18 ജൂലൈ 2011 (UTC)

float@ഷിജു അലക്സ്. ഇത് ഞാനും ശ്രദ്ധിച്ചു. വിക്കിയിൽ പ്രവർത്തിക്കുമ്പോൾ സംഘടന/രാഷ്ട്രീയം/മതം എന്നതിലുപരി നിഷ്പക്ഷസമീപനമാണ് സ്വീകരിക്കേണ്ടത്.DAKF പഠനശിബിരത്തിന് ശേഷം അവരുടെ സംഘടനുടെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കാനുള്ള ഒരു ഇടമായാണ് പരിപാടിയിൽ പങ്കെടുത്തവർ കാണിക്കുന്നത്. ഉപയോക്താവിന്റെ സംവാദം താളിൽ പറഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ റിവേർട്ടുകളും എഡിറ്റുകളും വ്യക്തികൾ മാറി മാറി നടത്തുന്നു. വിക്കിയെന്താണെന്ന് അവരോട് സംവദിക്കുന്നതിൽ പരാജയപ്പെട്ടെന്ന് തോന്നുന്നു.

ഭാവി പരിപാടികൾക്ക് ആശംസകൾ. --മനോജ്‌ .കെ 03:52, 18 ജൂലൈ 2011 (UTC)

നാട്ടറിവുകളുടെ ആധികാരികത[തിരുത്തുക]

ഈ കമന്റ് തലപ്പന്തുകളി എന്ന താൾ കണ്ടപ്പോൾ ഇടാൻ തോന്നിയതാണ്. ഇത്തരം താളുകളിൽ പ്രാദേശികവും നാടൻ അറിവുകളാമാണുള്ളത്. ഇതൊന്നും a+b-c=h എന്ന ഇക്വേഷനിലെവിടെയും രേഖപ്പെടുത്തിക്കാണാനിടയില്ല. അത്തരമൊരു വേലയാണി വിക്കിപണിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ പേരിൽ ഇത്തരം നാട്ടുവിവര ശേഖരണ ലേഖനങ്ങളൊക്കെ ആധികാരികത ടാഗുകളിടുകയും കുറച്ച് കാലം കഴിഞ്ഞ് Ref കൃതികളും വാള്യങ്ങളും പേജ് നമ്പറുകളുമൊന്നും വന്നുവീവാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയുമാണെങ്കിലെന്ത് ചെയ്യും?. അതുമായി ബന്ധപ്പെട്ട ചർച്ച സംവാദത്തിൽ നടന്നാൽ പോരെ?--സുഹൈറലി 13:14, 27 ജൂലൈ 2011 (UTC)

നാട്ടറിവുകളുള്ള ലേഖനങ്ങൾ അവലംബമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയില്ല. (മുൻപ് ഇങ്ങനെ സമവായമായെങ്കിലും ആധികാരികതാമാനദണ്ഡങ്ങളിൽ എഴുതിച്ചേർത്തിട്ടില്ല). ലേഖനത്തിൽ {{ആധികാരികത}} ചേർക്കുന്നതു മൂലം, ഇത്തരം ലേഖനങ്ങളെക്കുറിച്ച് ആർക്കെങ്കിലും ആധികാരികമായ വിവരങ്ങൾ കണ്ടെത്തി അത് ചേർക്കാൻ പ്രചോദനമായേക്കും. --Vssun (സുനിൽ) 08:40, 12 ഒക്ടോബർ 2011 (UTC)

ചലച്ചിത്രങ്ങളുടേയും അഭിനേതാക്കളുടേയും ശ്രദ്ധേയത[തിരുത്തുക]

മലയാളം വിക്കിയിൽ ഇപ്പോൾ ചലച്ചിത്രം/അഭിനേതാവ്/അഭിനേത്രി എന്നിവയെകുറിച്ചുള്ള ഏത് ലേഖനവും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടാതെ നിലനിർത്താം എന്ന ഒരു അലിഖിത നയമുള്ളതുപോലെ തോന്നുന്നു. അതിനൊരു മാറ്റം വേണം. എല്ലാ ചപ്പുചവറു സിനിമകളും യാതൊരു ശ്രദ്ധേയതയില്ലാത്തെ അഭിനേതാക്കളും വിക്കിയിൽ ലേഖനത്തിൽ വിഷയമാവാം എന്നുള്ളത് ശരിയാണെന്ന് തോന്നുന്നില്ല. ശ്രദ്ധേയ നിരൂപണങ്ങളോ, അതല്ലങ്കിൽ അവാർഡുകളോ ഉള്ള ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും മാത്രം ശ്രദ്ധേയത കല്പിച്ചാൽ പോരെ.--വിചാരം 07:27, 29 ജൂലൈ 2011 (UTC)

Wikipedia:Notability (films) ഇതു ആധാരമാക്കി നമുക്കും ഒരു ശ്രദ്ധേയതാ നയം രൂപീകരിക്കാം. ആദ്യം അത് മലയാളത്തിലേക്ക് മാറ്റിയെഴുതണം. പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താം. --അനൂപ് | Anoop 09:15, 29 ജൂലൈ 2011 (UTC)
അത്യാവശ്യകാര്യങ്ങൾ ഉൾപ്പെടുത്തി ഒരു താൾ (രണ്ടൂ വരിയായെങ്കിലും) തുടങ്ങുന്നതാണ്, ഇംഗ്ലീഷ് വിക്കിയിൽ നിന്നും മൊഴിമാറ്റിക്കൊണ്ടുവരുന്ന നയങ്ങളേക്കാൾ എനിക്കിഷ്ടം. --Vssun (സുനിൽ) 02:42, 30 ജൂലൈ 2011 (UTC)

സ.വി.കോ ഫലകം[തിരുത്തുക]

ഒരു സംശയം. നിലവിലുള്ള ഒരു ലേഖനത്തിലേക്ക് അല്ലെങ്കിൽ പുതിയൊരു ലേഖനമെഴുതുമ്പോൾ ഏതാനും വരികൾ മാത്രം സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ചേർക്കുന്നുള്ളുവെങ്കിൽ സ.വി.കോ ഫലകം ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ എന്തെങ്കിലും നയം നിലവിലുണ്ടോ? എന്റെ അഭിപ്രായത്തിൽ വിക്കി ലേഖനത്തിന്റെ പകുതിയിലേറെ സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള പകർപ്പാണെങ്കിൽ മാത്രമേ ഫലകം ചേർക്കേണ്ട ആവശ്യകതയുള്ളു. അല്ലാത്ത പക്ഷം സർവ്വവിജ്ഞാനകോശലേഖനത്തിന്റെ ലിങ്ക് അവലംബമായി നൽകിയാൽ മതിയാകുമെന്ന് കരുതുന്നു. ---Johnchacks 13:30, 30 ജൂലൈ 2011 (UTC)

മറ്റൊരു വിജ്ഞാനകോശം തന്നെ അവലംബമായി നൽകുന്നതിനോട് യോജിക്കുന്നില്ല.--റോജി പാലാ 14:47, 30 ജൂലൈ 2011 (UTC)
ഫലകം ചേർക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഫലകം ചേർത്താൽ എല്ലാ വിവരങ്ങളും സ.വി.കോ. നിന്നും എടുത്തതാണെന്ന ഒളിഞ്ഞ സന്ദേശം ഉണ്ടോ??
മറ്റ് സർവ്വവിജ്ഞാനകോശങ്ങൾ അവലംബമാക്കുന്നതിൽ എതിർപ്പൊന്നുമില്ല. വിജ്ഞാനം കൃത്യമായി മറ്റുള്ളവരിൽ എത്തിയാൽമതിയാകും. --വൈശാഖ്‌ കല്ലൂർ 14:13, 24 സെപ്റ്റംബർ 2011 (UTC)


ഏതാനും വരികൾക്ക് പകരമായി 'കടപ്പാട് ഫലകം' ചേർക്കുന്നതിന് രണ്ടു പോരായ്മകൾ കാണുന്നുണ്ട്:<br\> 1) മറ്റ് പല സ്രോതസ്സുകളെയും കൂടുതൽ അവലംബമാക്കിയിരിക്കുന്ന വിവരങ്ങളോടൊപ്പം ഏതാനും വരികൾ സ.വി.കോ-യിൽ നിന്ന് ചേർക്കുമ്പോൾ എന്തിന് സ.വി.കോ-ക്ക് മാത്രം വലിയൊരു "കടപ്പാട്" കൊടുക്കണം? മറ്റ് സ്രോതസ്സുകളോടൊപ്പം ഇതും ഒരു അവലംബമായി മാത്രം പരിഗണിച്ചാൽ പോരേ? അതല്ലേ വാസ്തവവും?<br\> 2)ഇതിലും വലിയൊരു കുഴപ്പം വൈശാഖ്‌ സംശയിക്കുന്നത് തന്നെയാണ്. വളരെക്കുറച്ച് വിവരങ്ങൾക്ക് പകരമായി സ.വി.കോ. ഫലകം ചേർക്കുമ്പോൾ ലേഖനത്തിനു മുഴുവൻ ഒരു 'സ്വാഭാവിക ആധികാരികത' കൈവരുന്നുണ്ട്. എല്ലാ വിവരങ്ങളും അല്ലെങ്കിൽ ഒട്ടുമിക്ക വിവരങ്ങളും സ.വി.കോ.ലേഖനത്തിൽ നിന്ന് തന്നെ ചേർത്തതാണ് എന്ന ഒരു പ്രതീതി വായനക്കാരനു ജനിപ്പിക്കുന്നുണ്ട്. അതിനാൽ ലേഖനത്തിൽ ചേർത്തിട്ടുള്ള സ്വന്തം റിസേർച്ചുകൾ, ചില പത്ര പംക്തികളിലെ നിരീക്ഷണങ്ങൾ തുടങ്ങിയവ തിരിച്ചറിയാൻ സാധിക്കാതെ വന്നേക്കാം. (അതുപോലെ സ.വി.കോ ഫലകം ഉള്ള ലേഖനങ്ങൾ കാര്യമായി വിപുലീകരിക്കുമ്പോൾ/വ്യത്യാസപ്പെടുത്തുമ്പോൾ ആ സ്രോതസ്സുകളുടെ അവലംബങ്ങളും ചേർക്കേണ്ടതാണ്).<br\> ഇക്കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ഒരു നയരൂപീകരണം നടത്തുന്നത് നല്ലതായിരിക്കും. ---Johnchacks 16:11, 24 സെപ്റ്റംബർ 2011 (UTC)

സർവവിജ്ഞാനകോശത്തിലെ ഉള്ളടക്കം അതേപടി പകർത്തുന്നതുകൊണ്ടാണ് അതിന് കടപ്പാട് കൊടുക്കുന്നത്. മറ്റുറവിടങ്ങളിൽ നിന്ന് നേരിട്ട് പകർത്തുന്നതിനു പകരം അവയെ ആധാരമാക്കി എഴുതുകയല്ലേ ചെയ്യുന്നത്. വലിയൊരു കടപ്പാടിന്റെ കാര്യത്തിൽ ചർച്ച ചെയ്യാവുന്നതാണ്. ആ ഫലകത്തിന് ഒരു പുറംകണ്ണി ശൈലിയിലുള്ള രൂപം നൽകുന്നതിനെക്കുറിച്ച് അഭിപ്രായമെന്താണ്. --Vssun (സുനിൽ) 16:41, 24 സെപ്റ്റംബർ 2011 (UTC)

കാര്യനിർവ്വാഹകർ[തിരുത്തുക]

വാൻഡലിസം തടയുക പോലെ കാര്യനിർവ്വാഹകർക്ക് ചെയ്യാവുന്ന പണികളിൽ പെട്ടെന്ന് പ്രതികരണം ഉണ്ടാകേണ്ടത് വിക്കിപീഡിയയിൽ അത്യാവശ്യമായ സംഗതിയാണ്. ഇത് പരിഹരിക്കാൻ വിക്കിനയങ്ങളോട് പരമാവധി നീതിപുലർത്തുന്നതും, നിഷ്പക്ഷരും, വളരെയധികം സജീവ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഉപയോക്താക്കളെ കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാറുണ്ട്, അതേ സമയം സജീവ ഉപയോക്താക്കളുടെ എണ്ണവും കാര്യനിർവ്വാഹകരുടെ എണ്ണവും തമ്മിലുള്ള ന്യായമായ അനുപാതം പാലിക്കേണ്ടതുമുണ്ട്. നിലവിൽ 18 കാര്യനിർവ്വാഹകരുണ്ടെങ്കിലും ചിലർ സജീവമല്ല. വിക്കിപീഡിയയിൽ സജീവമല്ലാത്ത, ദീർഘകാലം തിരുത്തലുകൾ നടത്താത്ത, കാര്യനിർവ്വാഹക പ്രവർത്തികൾ ഉപയോഗിക്കാത്ത കാര്യനിർവ്വാഹകരെ ആ സ്ഥാനത്ത് നിന്നും (താൽക്കാലികമായെങ്കിലും) മാറ്റി നിർത്തുന്നതിനായുള്ള ഒരു നയം രൂപീകരിക്കാനായി അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കാര്യനിർവ്വാഹക സ്ഥനത്തുനിന്നും ഉപയോക്താക്കളെ മാറ്റി നിർത്തുന്നതിനു മുൻപായി അവരെ അറിയിക്കണമെന്നും അഭിപ്രായപ്പെടുന്നു. --ജുനൈദ് | Junaid (സം‌വാദം) 13:09, 20 ഒക്ടോബർ 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - ഒരു നിശ്ചിതകാലയളവിലേക്ക് അറിയിപ്പ് കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. അത് പോലെ പിന്നീട് സജീവമാവുകയാണെങ്കിൽ വോട്ടെടുപ്പിന്റെ ആവശ്യമില്ലാതെ പദവി കൊടുക്കാമെന്നും അഭിപ്രായപ്പെടുന്നു. --RameshngTalk to me 17:33, 20 ഒക്ടോബർ 2010 (UTC)
 • മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം, കാര്യനിർവാഹക സ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനം വഹിക്കുന്നതിനു മുൻപ് നടത്തിയ (അഥവാ കാര്യനിർവാഹകനായതിനു ശേഷമാണെങ്കിലും) പകർപ്പവകാശലംഘനങ്ങളെപ്പറ്റി കണ്ടു പിടിക്കപ്പെട്ടാൽ എന്തു നടപടി സ്വീകരിക്കുവാൻ കഴിയും? Rojypala 02:28, 21 ഒക്ടോബർ 2010 (UTC)
 • കാര്യനിർവാഹകരാവുന്നതിൻ മുൻപ് പ്രശ്നമുണ്ടാക്കിയവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന നയം വിക്കിയിലില്ല...അത് ഒരു വ്യക്തിയുടെ ചീത്ത ചരിത്രം ചികഞ്ഞെടുത്ത് ചാട്ടവാറിനടിയ്ക്കുന്നതിനു തുല്യമാണ്...
 • കാര്യനിർവാഹകരായതിനു ശേഷം പ്രശ്നമുണ്ടെങ്കിൽ, ഉടനടി കാര്യനിർവാഹക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും..പിന്നെയും ആ നില തന്നെ തുടർന്നാൽ അക്കൗണ്ട്് ബാൻ ചെയ്യുകയും വേണം--♔ കളരിക്കൻ ♔ | സംവാദം 03:43, 21 ഒക്ടോബർ 2010 (UTC)
കളരിക്കൻ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ലല്ലോ. ഇവിടെ സമവായത്തിനിട്ടിരിക്കുന്നത് വിക്കിയിൽ സജീവമല്ലാത്ത കാര്യനിർവ്വാഹകരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുന്നതിന് വേണ്ടിയാണ്. --RameshngTalk to me 05:11, 21 ഒക്ടോബർ 2010 (UTC)

- ഇതിന്റെ ഒരു അഭിപ്രായമാണ് ഞാൻ പറഞ്ഞത്...അഭിപ്രായ സ്വാതന്ത്രവും ഇല്ലേ...--♔ കളരിക്കൻ ♔ | സംവാദം 07:07, 21 ഒക്ടോബർ 2010 (UTC)

ഇത് ഉണ്ടാക്കുന്നതിൻ മുൻപ് ഇവിടെ ഒന്ന് നോക്കുന്നതും നന്നായിരിക്കും, മാത്രമല്ല അനാവശ്യ കമന്റുകൾ ഒരു അഡ്മിന്റെ ശത്രുത ആകർഷിക്കാനും ഇടയാക്കിയേക്കാം..
ഒരു പക്ഷേ ഒരു അറിയിപ്പ് കൊടുത്താൽ ആരെങ്കിലും അവരുടെ അഡ്മിൻ പദവി ഇല്ലാതാകും എന്ന് സംശയം മൂലം ഒരു ഒത്തുതീർപ്പിനുവരും എന്നാണ് ഞാൻ കരുതുന്നത് (ഭൂലോകത്തുണ്ടെങ്കിൽ)..
രമേഷ് ഒരു നയം താൾ തുടങ്ങുക, എല്ലാവരും അതിലേക്ക് നിയമങ്ങൾ സംഭാവന നൽകട്ടെ, ആവശ്യത്തിൻ എഡിറ്റുകൾ വരുത്തി അതിനെ ഒരു അംഗീകൃത നയമാക്കി മാറ്റാൻ സാധിക്കും..
ഇവിടെ ആംഗലേയ വിക്കിയിൽ ഇതിനേപ്പറ്റി നടന്ന ഒരു ചർച്ചയുണ്ട്...പക്ഷേ ഒരു തീരുമാനത്തിലെത്തിയിട്ടില്ല...ഇങ്ങനെ ഒരു നയം ആംഗലേയ വിക്കിയിലും കാണുന്നില്ല..--♔ കളരിക്കൻ ♔ | സംവാദം 13:57, 21 ഒക്ടോബർ 2010 (UTC)
ആംഗലേയ വിക്കിയിലെ പരാജയപ്പെട്ട നയം----♔ കളരിക്കൻ ♔ | സംവാദം 14:16, 21 ഒക്ടോബർ 2010 (UTC)

ഇംഗ്ലീഷ് വിക്കിയിലെ പകർപ്പ് ആയിരിക്കണം മറ്റ് വിക്കിയിലെ നയങ്ങൾ എന്ന ആഗോള നയം ഇല്ല. ഒരോ വിക്കിസമൂഹത്തിനും വിക്കിപീഡിയയുടെ അടിസ്ഥാനനയ്ങ്ങൾക്ക് എതിരല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. --ഷിജു അലക്സ് 14:21, 21 ഒക്ടോബർ 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു വിക്കിപീഡിയയിൽ കഴിഞ്ഞ ആറുമാസത്തിൽ ഒരു തിരുത്തലുകൾ എങ്കിലും നടത്താത്ത കാര്യനിർവ്വാഹകരെ ആദ്യം കണ്ടെത്തണം. പിന്നീട് അവർക്ക് അവരുടെ സംവാദം താളിലും, മെയിൽ വഴിയും ഈ വിവരം അറിയിക്കണം. അവരുടെ മറുപടി അനുസരിച്ച് താൽക്കാലികമായി മാറ്റി നിർത്തുകയും അവർ ഏതെങ്കിലും കാലത്ത് വിക്കിപീഡിയയിൽ സജീവമാവുകയാണെങ്കിൽ അവർക്ക് സീസോപ്പ് ഫ്ലാഗ് വോട്ടെടുപ്പൊന്നും കൂടാതെ തന്നെ തിരിച്ചു നൽകുകയും ചെയ്യാം. --Anoopan| അനൂപൻ 15:47, 21 ഒക്ടോബർ 2010 (UTC)
 • ആദ്യം ഒരു നയം താൾ വരട്ടെ....നിയമങ്ങൾ എഴുതപ്പെടട്ടെ...സമവായത്തിലെത്താം...അതോ സമവായത്തിലെത്തിയ ശേഷം നയം ഉണ്ടാക്കണോ...
 • Symbol support vote.svg അനുകൂലിക്കുന്നു എന്ന് ആളുകൾ ഇവിടെ വോട്ട് ചെയ്യുന്നതു കണ്ടൂ, ആ വോട്ടുകൾ ഒരു പ്രത്യേക നയത്തിനുവേണ്ടിയാകട്ടെ...--♔ കളരിക്കൻ ♔ | സംവാദം 16:54, 21 ഒക്ടോബർ 2010 (UTC)

എല്ലാവരും ഇനി ശ്രദ്ധ ഇങ്ങോട്ട് കേന്ദ്രീകരിച്ച് ഒരു നയമുണ്ടാക്കി എടുക്കുക, ഒരു ചട്ടക്കൂട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

താങ്കൾ ഒരോ കുറിപ്പ് ചേർക്കുമ്പോഴും അതിനു മുകളിൽ വിലങ്ങൻ വര ചേർക്കുന്നതെന്തിനാണ്? വല്ല അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുണ്ടെങ്കിൽ ഇവിടെ ചേർക്കുക, പഞ്ചായത്ത് താങ്കളുടെ ഉപയോക്തൃമണ്ഡലത്തിലല്ല നടക്കുന്നത്. --ജുനൈദ് | Junaid (സം‌വാദം) 05:58, 22 ഒക്ടോബർ 2010 (UTC)
ജുനൈദ് --
 1. വിലങ്ങൻ വര ചേർക്കാൻ പാടില്ല എന്ന് നിയമം വല്ലതുമൊണ്ടോ...
 2. അതോ താങ്കൾക്ക് വിലങ്ങൻ വര ഇഷ്ടമില്ലാത്തതുകൊണ്ടാണോ...
 3. ഇനിയധവാ നിയമമോ മറ്റോ ഉണ്ടെങ്കിൽ എനിക്കൊരു കുറിപ്പിട്ടാൽ പോരെ...
 4. ഇതൊന്നും ചെയ്യാതെ ഞാൻ എന്തിനാണ് വിലങ്ങൻ വര ഇടുന്നതെന്ന് ചോദിച്ചാൽ, അത് എന്റെ സൗകര്യത്തിന് വേണ്ടി മാത്രമായിരിക്കും എന്നാണ് മറുപടി (എന്റെ അഭിപ്രായത്തിന്റെ ഒരു ഭാഗം)
 • പഞ്ചായത്ത് എന്റെ ഉപയോക്തൃമണ്ഡലത്തിലല്ല നടക്കുന്നത് എന്നും അറിയാം, അത് താങ്കൾ പ്രത്യേകം പറഞ്ഞിട്ടു വേണ്ട അറിയാൻ, എന്റെ ഉപയോക്തൃമണ്ഡലത്തിലെത്തി പഞ്ചായത്ത് നടത്താൻ ഒരാളെപ്പോലും ഞാൻ ക്ഷണിച്ചിട്ടില്ല, (താങ്കൾക്ക് ഒരു ക്ഷണം തന്നില്ലായിരുന്നു) മറിച്ച് ഒരു നയം ഉണ്ടാക്കി എടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു, എന്താ നയം വേണ്ടേ...വേണ്ടങ്കിൽ വേണ്ട..അതു ഞാൻ മായ്ക്കാനും നിർദ്ധേശം കൊടുത്തു കഴിഞ്ഞു...
 • താങ്കളുടെ വാക്കുകളിലെ ധാർഷ്ട്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് - വല്ല അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുണ്ടെങ്കിൽ ഇവിടെ ചേർക്കുക... എനിക്കും താങ്കളോട് പറയാനുള്ളത് ഇവിടം ദയവായി സന്ദർശിക്കുക എന്നു മാത്രമാണ്...
 • ഇവിടം രണ്ടുവ്യക്തികൾ തമ്മിലുള്ള താൽപ്പര്യവ്യത്യാസത്തെ മുൻ നിർത്തി കാണാതെ ഒരു നയം ഉണ്ടാക്കിയെടുക്കുക എന്നു മാത്രമാണ് പറയാനുള്ളത്....ജുനൈദിന്, മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും കാര്യം അനുയോജ്യമല്ല എന്നു തോന്നിയാൽ, എന്റെ സംവാദത്താളിൽ മറുപടി പറയുക..സ്നേഹത്തോടെ..--♔ കളരിക്കൻ ♔ | സംവാദം 07:00, 22 ഒക്ടോബർ 2010 (UTC)
പ്രിയ കളരിക്കൻ, വിക്കിപീഡിയയിലെ നയങ്ങൾ രൂപീകരിക്കുന്നതിനാണു പഞ്ചായത്തിലെ ഈ നയരൂപീകരണം എന്ന ഈ താൾ. ഇവിടെ ഒരു ഉപയോക്താവ് ഒരു നയം രൂപീകരിക്കാനുള്ള ചർച്ച ആരംഭിക്കുന്നു. തുടർന്ന് മറ്റു ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങൾ ഇതേ താളിൽ തന്നെ എഴുതുന്നു. ഇങ്ങനെ ചർച്ച ചെയ്ത് തീരുമാനിക്കുന്ന കാര്യങ്ങൾ പിന്നീട് നയങ്ങളായി മാറുന്നു. ഇങ്ങനെയാണ് വിക്കിപീഡിയയിലെ മിക്ക നയങ്ങളും രൂപീകരിച്ചിരിക്കുന്നത്. അതാണു കീഴ്‌വഴക്കവും. ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്ന നയങ്ങൾ കഴിവതും ഈ താളിൽ തന്നെ ആകുവാൻ ശ്രദ്ധിക്കുക. കാരണം ഇതു ഭാവിയിൽ റഫറൻസിനായും ഉപകരിക്കും. ഇത്തരം ചർച്ചകൾ ഒരു ഉപയോക്താവിന്റെ താളിലേക്ക് മാറ്റുന്നത് നല്ല കീഴ്വഴക്കമല്ല. ഇനി ഞാൻ മുകളിൽ എഴുതിയ ഓരോ വാചകവുമെടുത്ത് അവയ്ക്കെല്ലാം വിക്കിയിൽ നയമുണ്ടോ എന്നാണു ചോദിക്കുന്നതെങ്കിൽ അതിനു മുൻപ് വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ചു കളിക്കൽ എന്ന താൾ ശ്രദ്ധയോടെ വായിച്ചു നോക്കുക. ആശംസകളോടെ --Anoopan| അനൂപൻ 07:36, 22 ഒക്ടോബർ 2010 (UTC)
താങ്കൾ എഴുതിയതിനോട് ഞാനും യോജിക്കുന്നു...എല്ലാത്തിനും വിക്കിയിൽ നയമുണ്ടോ...വിക്കിയിൽ നയമുണ്ടോ..എന്ന് ചോദിക്കുന്നത് ഏത് കാരണം മൂലമാണെന്ന് താങ്കൾ കണ്ടിരിക്കും എന്ന് വിശ്വസിക്കുന്നു...ചർച്ചകൾ ഉപയോക്താവിന്റെ താളിലേക്കു മാറ്റുന്നതിനൊട് എനിക്കും യോജിപ്പില്ല...മുകളിൽ പറഞ്ഞ താൾ(നയം) എനിക്കറിയാകുന്ന രീതിയിൽ ഉണ്ടാക്കിയതാണ്...അത് ശരിയല്ലെങ്കിൽ നല്ലരീതിയിൽ പറഞ്ഞാൽ പോരെ, മാറ്റാമല്ലോ..എന്തിനാണ് വേറെ ഒരു ഭാഷ. വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ചു കളിക്കൽ എന്ന താൾ ഞാൻ മാത്രമല്ല എല്ലാവരും വായിക്കേണ്ട ഒന്നാകുന്നു... മാത്രമല്ല അനാവശ്യ സന്ദർഭങ്ങളിൽ എന്തിനാണ് വെറുതെ ഒരു വാഗ്വാദം...--♔ കളരിക്കൻ ♔ | സംവാദം 08:42, 22 ഒക്ടോബർ 2010 (UTC)

അഡ്മിൻ ആയാൽ ലഭിക്കുന്ന കൂടുതലായ കഴിവുകൾ സമചിത്തതയോടെയും പക്വതയോടെയും ഉപയോഗിക്കുന്ന കാലത്തോളം ഒരാൾ വിക്കിയിൽ അഡ്മിൻ ആയി തുടരുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. വിക്കിയിൽ ആക്റ്റീവ് അല്ലാത്ത ഒരാളുടെ അഡ്മിൻ പദവി മാറ്റുന്നതിൽ യാതൊരു പ്രയോജനവും ഞാൻ കാണുന്നില്ല. ഉള്ള പദവി രുദുപയോഗം ചെയ്യുന്നവരുടെ പദവി മാറ്റാൻ വേണമെങ്കിൽ ഒരു നയം ആവാം :) --ശ്രീജിത്ത് കെ (സം‌വാദം) 10:33, 23 ഒക്ടോബർ 2010 (UTC)

ചില കാര്യനിർവ്വാഹകർ സജീവതയില്ലാത്തവരാകുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്താനായി സജീവമായ ഉപയോക്താക്കളെ വീണ്ടും തിരഞ്ഞെടുക്കേണ്ടി വരും ഈ പ്രക്രിയ തുടർന്നാൽ കാര്യനിർവ്വാഹകരുടെ എണ്ണം രേഖകളിലെങ്കിലും ഉയർന്ന് നിൽക്കും. ഇതൊഴിവാക്കേണ്ടതാണെന്ന് കരുതുന്നു. സജീവമല്ലാത്തവരിൽ നിന്ന് പദവി തൽക്കാലികമായെങ്കിലും തിരിച്ചെടുക്കണം. ഭാവിയിലെപ്പോൾ വേണെമെങ്കിലും സജീവരാകാൻ ഉദ്ദേശിക്കുന്ന പക്ഷം അവരെ പദവി തിരികെ നൽകുകയും വേണം.--ജുനൈദ് | Junaid (സം‌വാദം) 09:20, 7 നവംബർ 2010 (UTC)

ഈ നയം ഇനി നമുക്ക് പ്രാബല്യത്തിൽ വരുത്താം. മെറ്റാ നയം തന്നെയാകട്ടെ അടിസ്ഥാനം. ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയുടെ നയം കടമെടുക്കുകയാണെങ്കിൽ An "inactive administrator" is one who has not edited during the past six months and has not made more than 50 edits during the last year. അല്ലെങ്കിൽ മെറ്റായിലെ ഈ നയവും തിരഞ്ഞെടുക്കാം. എന്തായാലും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണം. പഞ്ചായത്തിലിട്ട് ചർച്ചിച്ച് ചർച്ചിച്ച് ഇല്ലാതാക്കുന്ന ദുഷ്പേര് ഒന്നു മാറി കിട്ടട്ടെ. --സിദ്ധാർത്ഥൻ 07:32, 30 ഡിസംബർ 2010 (UTC)

പല വിക്കികളും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടണ് കൈക്കൊളുന്നത് . ഇംഗ്ലീഷിലാണങ്കിൽ സജീവമല്ലാത്തതിന്റെ പേരിൽ ആരെയും പുറത്താക്കാറില്ല. എന്നാൽ മറ്റു ചില വിക്കികളിൽ വ്യത്യസ്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. ഫ്രഞ്ചിൽ ആറുമാസത്തിലധികവും ആക്ടിവല്ലാത്തവരെ ഡീസീസോപ്പ് ചെയ്യാറുണ്ട്. ചർച്ചചെയ്തവ ചുവടെ ചേർക്കുന്നു.

 1. സജീവമല്ലാത്ത കാര്യനിർവാഹകരെ ആ സ്ഥാനത്തു നിന്നും താൽക്കാലികമായി നീക്കം ചെയ്യാം
 2. സജീവമാകുമ്പോൽ വോട്ടെടുപ്പില്ലാതെ തന്നെ ബ്യൂറോക്രാറ്റുകളുടെ നോട്ടീസ് ബോർഡിൽ കുറിപ്പിട്ട് പദവി നേടാം.

സജീവം എന്നു മുകളിൽ സൂചിപ്പിച്ചത് ആറുമാസത്തിനിടയിൽ ഒരു എഡിറ്റ് പോലും നടത്താവരെയാണ്. പക്ഷെ ആറുമാസത്തിനിടയിൽ ഒന്നൊ രണ്ടൊ എഡിറ്റ് നടത്തി എന്നുള്ളത് ഒരു കാര്യനിർവാഹകനെ സംബന്ധിച്ചിടത്തോളം തുലോം വിരളമാണ്. എഡിറ്റുകൾ മാത്രമല്ല ഒരു കാര്യനിർവാഹകനിൽ നിന്നും വിക്കി സമൂഹം പ്രതീക്ഷിക്കുന്നത്. അദ്ദേഹം കാര്യനിർവാഹക പണികൂടി ചെയ്യേണ്ടതായുണ്ട്. എഡിറ്റുകൾ ആർക്കു വേണമെങ്കിലും നടത്താവുന്നതാണ് സജീവം എന്നാകുമ്പോൽ ഏറ്റവും കുറഞ്ഞത് 10 കാര്യനിർവാഹക പ്രവൃത്തിയും(റോന്തുചുറ്റൽ അല്ലാതെ) 50 എഡിറ്റുകളെങ്കിലും നടത്തിയാലെ കുറച്ചെങ്കിലും സജീവം എന്നു പറയാൻ കഴിയൂ. ഒരു കാര്യനിർവാഹകൻ സജീവമല്ലെങ്കിൽ അദ്ദേഹത്തിന് മെയിലയക്കുകയോ സംവാദത്താളിൽ കുറിപ്പിടുകയോ ചെയ്യേണ്ടതുണ്ടോ? കാരണം ഇതു ഒരു നയമായാൽ ഇതിനെപ്പറ്റിയുള്ള അവബോധം ഒരോ കാര്യനിർവാഹകനും ഉണ്ടാകേണ്ടതാണ്. സജീവമല്ലാത്ത ഒരു വ്യക്തി കാര്യനിർവാഹകനായിരിക്കുന്നത് കാര്യനിർവ്വാഹകരുടെ എണ്ണം കൂട്ടി കാണിക്കാം എന്നെയുള്ളു. സമയക്കുറവും മറ്റും മൂലം സ്വയം കാര്യനിർവാഹക സ്ഥാനത്തു നിന്നും വിരമിച്ചവർക്കും(മാതൃകാ പ്രവർത്തനം) ഇതേനയം പ്രാബല്ല്യത്തിൽ വരുത്താമെന്നു കരുതുന്നു. എന്നാൽ മറ്റു കാരണങ്ങളാൽ(അഡ്മിൻ പദവി ദുരുപയോഗം, സ്വഭാവ ദൂഷ്യം) ഡീസിസോപ്പ് ചെയ്യുന്നവർക്ക് ഫ്ലാഗ് തിരഞ്ഞെടുപ്പിൽകൂടിയേ നൽകാവൂ. സമവായശേഷം സംക്ഷിപ്തരൂപം ഇവിടെ ചേർക്കാം. --കിരൺ ഗോപി 08:54, 30 ഡിസംബർ 2010 (UTC)

 • Symbol oppose vote.svg എതിർക്കുന്നു

വിക്കിപീഡിയയുടെ അടിസ്ഥാനലക്ഷ്യങ്ങൾക്കും ഉന്നമനത്തിനും പ്രതികൂലമായി പ്രവർത്തിക്കാത്തിടത്തോളം കാലം മുൻ‌കാലങ്ങളിൽ ഏതെങ്കിലും ഔദ്യോഗികസ്ഥാനങ്ങളിലേക്കു് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു ഉപയോക്താവിനേയും തദ്സ്ഥാനത്തുനിന്നു് സ്വമേധയാ അല്ലാതെ നീക്കാൻ പാടില്ല എന്നാണെന്റെ അഭിപ്രായം. വ്യക്തമായ ചുരുക്കം ചില കാരണങ്ങൾ (ഉദാഹരണം; മരണം) മാത്രമാകണം ഇതിനപവാദം. വിക്കിപീഡിയയിലെ സജീവത ഇതിനു് ഒരളവുകോലാവരുതു്. പല വിക്കിപീഡിയന്മാരും മറ്റു സാഹചര്യസമ്മർദ്ദങ്ങൾ മൂലമാവാം നീണ്ട കാലത്തേക്കു് സജീവപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതു്. വ്യക്തിപരമായ തിരക്കു്, മറ്റേതെങ്കിലും വിക്കിപീഡിയനുമായുണ്ടായ സംഘർഷം മാനസികമായി ഉണ്ടാക്കിയ വിമുഖത ഇവയൊക്കെ കാരണമാവാം. ഇവയെല്ലാം മാസങ്ങൾക്കുശേഷം തീർന്നുപോകാവുന്നതേ ഉള്ളൂ. അങ്ങനെ ഒഴിഞ്ഞുനിൽക്കുന്നവർക്കുപോലും ചില അടിയന്തിരസന്ദർഭങ്ങളിൽ (മറ്റു പ്രവർത്തകർ ലഭ്യമല്ലാത്തപ്പോൾ) രംഗത്തെത്തി കാര്യനിർവ്വഹണത്തിൽ സഹായിക്കാനാവും എന്നതിനു് ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടു്.

സജീവമായി എഡിറ്റു ചെയ്യുക, മേൽനോട്ടം നടത്തുക എന്നിവ ചെയ്യാതെത്തന്നെ ചില പ്രവർത്തകർക്കു് വിക്കിപീഡിയയ്ക്കു മുതൽക്കൂട്ടാവാൻ കഴിയും. സാങ്കേതികമായോ വിഷയത്തിലോ ഉള്ള മികച്ച അറിവു്, വിക്കിപീഡിയയുടെ ഭരണപരമായ കാര്യങ്ങളിലുള്ള മുൻപരിചയം, വിക്കിപീഡിയ പ്രചരണത്തിൽ വഹിച്ചുകൊണ്ടിരിരിക്കുന്ന പങ്ക്, വിക്കിയിലേക്കു് നേരിട്ടല്ലാതെ (മറ്റു വിക്കിപീഡിയന്മാർ വഴിയോ ബോട്ടുകൾ വഴിയോ) സംഭാവന തുടർന്നുകൊണ്ടിരിക്കുക ഇവയൊക്കെ അത്തരം ഘടകങ്ങളാണു്. നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ഇവയൊന്നും അളന്നെടുക്കാൻ കഴിയില്ല. അത്തരം ആളുകളെ പിന്തിരിപ്പിക്കുന്നതോ നിരുൽസാഹപ്പെടുത്തുന്നതോ ആയ നീക്കമായിരിക്കും ഇതുപോലൊരു പ്രവൃത്തി.

എന്തൊക്കെ പറഞ്ഞാലും, മലയാളം വിക്കിപീഡിയ ഇപ്പോഴും ശൈശവദിശയിൽത്തന്നെയാണു്. ഞാൻ സ്വപ്നം കാണുന്ന പക്വപീഡിയയുടെ 5% പോലും നാം ഇപ്പോഴുമായിത്തീർന്നിട്ടില്ല എന്നാണെന്റെ എളിയ വിശ്വാസം. പരമാവധി ആളുകൾ വിക്കിപീഡിയയിലേക്കു വന്നെത്തുക, അതിനു കാരണമൊരുക്കുക എന്നതുതന്നെയായിരിക്കണം നമ്മുടെ ശക്തമായ വളർച്ചയ്ക്കുള്ള ഏറ്റവും ഫലപ്രദമായ തന്ത്രം. ആ നിലയ്ക്കും ഇത്തരം നിർമ്മാർജ്ജനനയങ്ങൾക്കു് ഇന്നത്തെ അവസ്ഥയിലെങ്കിലും സമയമായിട്ടില്ല. ഒരുപക്ഷേ ഇത്തരം ഒരവസ്ഥ വർഷങ്ങൾക്കുശേഷം ഉണ്ടായെന്നുവരാം.

സ്വയം എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന ഒരു സ്ഥാനത്തുനിന്നും ഒരാളെ അയാളുടെ ഇച്ഛാനുസാരമല്ലാതെ പുറത്താക്കുന്നതിൽ വാസ്തവത്തിൽ എന്തർത്ഥമാണുള്ളതു്? അംഗസംഖ്യയിലും അനുപാതത്തിലുമുള്ള വ്യത്യാസം നമുക്കാരെയാണു് കാണിക്കേണ്ടതു്?

മഹാനദി പോലെ ഒഴുകിക്കൊണ്ടിരിക്കേണ്ടതാണു് വിക്കിപീഡിയ. അതു കടന്നുപോവുന്ന വഴിയിലെ ചെറിയ പാറക്കൂട്ടങ്ങളും പുൽത്തലപ്പുകളും മാത്രമാണു നാമെല്ലാം. എങ്കിലും പിന്നൊരുകാലത്തെ ചരിത്രബോധത്തിന്റെ സൂക്ഷാംശങ്ങളാവാനുള്ള അർഹത നമുക്കോരോരുത്തർക്കുമുണ്ടു്. ആ അംശാധികാരത്തേയും നാം പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ ആർക്കും നിരാകരിക്കേണ്ടതില്ല.

മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുത്ത് മുകളിൽ വോട്ടുചെയ്ത സുഹൃത്തുക്കളെല്ലാവരും തന്നെ തങ്ങളുടെ അനുകൂലാഭിപ്രായങ്ങൾ പുനഃപരിശോധിക്കണമെന്നഭ്യർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു. ----ViswaPrabha (വിശ്വപ്രഭ) 10:49, 30 ഡിസംബർ 2010 (UTC)

മുകളിലെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് വിക്കിപീഡിയ_സംവാദം:കാര്യനിർവാഹകർ#ഡീസിസോപ്പിങ് എന്ന ഭാഗത്ത് നയത്തിൽ ഉൾപ്പെടുത്തേണ്ട ഭാഗം ചേർത്തിരിക്കുന്നു. ചർച്ച ഇവിടെത്തന്നെത്തുടരുക. (വിശ്വപ്രഭയുടെ എതിരഭിപ്രായം മുകളിലെഴുതിയതിനു ശേഷമാണ് കണ്ടത്). --Vssun (സുനിൽ) 11:05, 30 ഡിസംബർ 2010 (UTC)
പദവികൾ ആരിൽ നിന്നും ബലമായി പിടിച്ചു വാങ്ങുന്നില്ല, മറിച്ച് ദീർഘനാളായി സജീവമല്ലാത്ത ഒരു വ്യക്തിയിൽ നിന്നും താൽക്കാലികമായി മാത്രമേ ഫ്ലാഗ് എടുക്കുന്നുള്ളു. സജീവമാകുമ്പോൾ അദ്ദേഹത്തിന് തന്നെ മറ്റൊരു തിരഞ്ഞെടുപ്പ് കൂടാതെ പ്രസ്തുത പദവി ലഭിക്കുകയും ചെയ്യും. ഇതിൽ ആരെയും മോശമായി ചിത്രീകരിക്കുന്നുമില്ല. കാര്യനിർവാഹകസ്ഥനത്തുള്ള ഒരോ വ്യക്തിയിൽ നിന്നും വിക്കി സമൂഹം മറ്റു ഉപയോക്തക്കളെക്കാൾ കൂടുതലായി സംഭാവനകൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരാളേയും നമ്മൾ സ്വഭാവ ദൂഷ്യത്തിന്റെ പേരിലല്ല പുറത്താക്കുന്നത്.

ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു കാര്യനിർവാഹകൻ ഇടപെടാതിരിക്കുന്നത്(തീരുമാനം എടുക്കാത്തത്) അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നത്. --കിരൺ ഗോപി 11:12, 30 ഡിസംബർ 2010 (UTC)

 1. ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കുകയാണ് താൽക്കാലിക ഡീസിസോപ്പിങിന്റെ പ്രധാനലക്ഷ്യമായി ഞാൻ കരുതുന്നത്
 2. പുതിയ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനിടുമ്പോൾ എന്തിന് ഇത്ര കാര്യനിർവാഹകർ എന്ന ചോദ്യം (ഈ ചോദ്യം കാര്യമാക്കാറില്ല) ഉയരാറുണ്ട്.

ഇവയാണ് ഇതിനെ അനുകൂലിക്കാനുള്ള എന്റെ കാരണങ്ങൾ --Vssun (സുനിൽ) 11:33, 30 ഡിസംബർ 2010 (UTC)

 • Symbol oppose vote.svg എതിർക്കുന്നു നേരത്തെ ഈ വിഷയം അഡ്മിൻ മെയിലിങ് ലിസ്റ്റിൻ ചർച്ചയ്ക്കു വന്നപ്പോഴും ഞാൻ എന്റെ എതിർപ്പ് വ്യക്തമാക്കിയിരുന്നതാണ്. കാര്യനിർവാഹകൻ എന്നത് ഒരു elite "പദവി" ആയി കരുതുന്നിടത്തോളം കാലം ഈ രീതിയിലുള്ള ചർച്ചകൾ ഉണ്ടാവാം. കാര്യനിർവാഹകരെ "community confirmed users" (സമൂഹം സ്ഥിരീകരിച്ച ഉപയോക്താക്കൾ) ആയി വേണം കരുതേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഒരിക്കൽ സ്ഥിരീകരിച്ച ഉപയോക്താവ് എന്നും സ്ഥിരീകരിച്ച ഉപയോക്താവ് തന്നെയാണ്.
 1. എന്റെ പക്ഷം ഓരോ കാര്യനിർവാഹകനും unique ആണ്. unique ആയ ചുമതലകൾ നിറവേറ്റാൻ കെൽപ്പുള്ളവരും ആഗ്രഹിക്കുന്നവരുമാണ്. ഏറ്റവും സംഭാവന നൽകാൻ സാധിക്കുന്ന / ആഗ്രഹിക്കുന്ന പ്രവൃത്തിയുടെ ആവശ്യകത അധികമില്ലാത്ത അവസരത്തിൽ ഒരുപക്ഷേ കാര്യനിർവാഹകൻ താത്കാലികമായി നിർജീവമാവാം. ഉദാഹരണത്തിനു പെരിങ്ങോടനാണ് ഇൻസ്ക്രിപ്റ്റ് വിക്കിയിൽ ചേർക്കാൻ മുൻകൈയെടുത്തത്. ഇന്ന് ആ expertise വിക്കിയ്ക്ക് അത്ര ആവശ്യമില്ലായിരിക്കാം. പക്ഷേ സമാനമായ expertise ആവശ്യം വരുന്ന അവസരത്തിൽ (maintainance മാത്രമല്ല), 50 തിരുത്തൽ വരുത്തിയശേഷം ബ്യൂറോക്രാറ്റിന്റെ അടൂത്തുചെന്ന് അഡ്മിൻ ഫ്ലാഗ് വാങ്ങിച്ച് ഉദ്ദേശിച്ച പണി ചെയ്ത് പോകൂ എന്നൊക്കെ പറയുന്നത് എല്ലാവർക്കും അത്ര motivating ആയിരിക്കണമെന്നില്ല. (എന്റെ കാര്യമല്ല പറഞ്ഞത്). നിർജീവരായ കാര്യനിർവാഹകർ ഓരോരുത്തരും ഒരുകാലത്ത് വീണ്ടൂം സജീവമാവുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല, പക്ഷേ അവർക്ക് സജീവമാകാനുള്ള ഒരവസരവും നിഷേധിക്കുന്നതിനോട് എനിക്കു യോജിപ്പില്ല..
 2. "നിയമം" എന്നും അതിന്റേതായ നൂലാമാലകളും തലവേദനകളും സൃഷ്ടിക്കാം. ഉദാഹരണത്തിനു സജീവ സ്റ്റീവാർഡായ ജ്യോതിസ് ഈ വർഷം 112 തിരുത്തലുകളേ ലേഖനങ്ങളിൽ വരുത്തിയിട്ടുള്ളൂ. ജ്യോതിസിന്റെ സജീവതയും സംഭാവനകളും വച്ചു നോക്കുമ്പോൾ ഇത് വളരെ disproportionate ആണ്. തിരുത്തലുകളുടെയും അഡ്മിൻ പ്രവൃത്തികളുടെയും എണ്ണം സജീവതയുടെ മാനദണ്ഡമായെടുക്കുന്നതിന്റെ ഒരു പ്രശ്നമാണ് ചൂണ്ടിക്കാണിച്ചത്.
 3. മെറ്റാ ധാരാളം സമയം ഇതിന്റെ പുറകേ കളയുന്നുണ്ട്. മെറ്റായിൽ ഒരു വർഷത്തിനുമേൽ നടന്ന ചർച്ചകൾ വിശകലനം ചെയ്തതിൽ അവിടെ നിലവിലുള്ള desysop നിയമംകൊണ്ട് അവർ ഒന്നും നേടിയതായി എനിക്കു തോന്നിയിട്ടില്ല. (വ്യക്തിപരമായ നിരീക്ഷണം). ഈ സമയവും ഊർജ്ജവും ക്രിയാത്മകമായ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നാണെന്റെ പക്ഷം, പ്രത്യേകിച്ച് കൂടുതൽ ഉപയോക്താക്കളെയും അവർ ഓരോരുത്തരുടെയും കൂടുതൽ സമയവും എന്നും ആവശ്യമുള്ള അവസരത്തിൽ.
 4. ഈ നിയമംകൊണ്ട് വിക്കിപീഡീയയ്ക്കെന്ത് പ്രയോജനം? രേഖകളിൽ കാര്യനിർവാഹകരുടെ എണ്ണം കൂടിയിരിക്കുന്നതിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല.. നിർജീവരായവരെക്കൊണ്ട് ഉപദ്രവമൊന്നുമില്ലെങ്കിൽ പിന്നെ എന്തിനീ നയം? inactive ആയ ലോഗിൻ ദുരുപയോഗിക്കപ്പെട്ടതായി കണ്ടാൽ അന്നേരെ സ്ഥിരമായി desysop ചെയ്താൽ പോരേ? എന്റെ അഭിപ്രായം ഒരു കാര്യനിർവാഹകൻ മരിച്ചാൽ മാത്രം desysop ചെയ്താൽ മതിയെന്നാണ്.
 5. വിക്കിപീഡിയ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ലാഭേച്ചയില്ലാതെയാണ് എല്ലാവരും ഇവിടെ സംഭാവന ചെയ്യുന്നതും. എല്ലാ കാര്യനിർവാഹകരും എല്ലായെപ്പോഴും സജീവരാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടാന് "ഇത്രയധികം" കാര്യനിർവാഹകരെ ആവശ്യവും. എന്തിന് ഇത്രയധികം കാര്യനിർവാഹകർ എന്ന ചോദ്യം നമ്മുടെ ലക്ഷ്യത്തിൽനിന്ന് നമ്മെ വഴിതെറ്റിക്കാൻ പാടില്ല.
--ജേക്കബ് 20:47, 30 ഡിസംബർ 2010 (UTC)
അഞ്ചുപേർ ഇതിനെ അനുകൂലിച്ചും മൂന്നുപേർ എതിർത്തും വാദങ്ങൾ നിരത്തിയിട്ടുണ്ട്. മൂന്നിൽ രണ്ട് പിന്തുണയെങ്കിലുമില്ലാതെ നയമായി ചേർക്കാനാവില്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 15:15, 4 ജനുവരി 2011 (UTC)
എന്റെ എണ്ണം തെറ്റിയതാണ്. 6/3 ആണ്. അതായത് കൃത്യം മൂന്നിൽ രണ്ട് പിന്തുണ. ആർക്കെങ്കിലും കൂടുതൽ അഭിപ്രായങ്ങളുണ്ടെങ്കിൽ ചേർക്കുക. --Vssun (സുനിൽ) 15:28, 4 ജനുവരി 2011 (UTC)
ഈ നയം വോട്ടിട്ട് തീരുമാനിക്കേണ്ട കാര്യമാണോ? സമവായമുണ്ടെങ്കിൽ മാത്രം നയമാക്കുകയല്ലേ വേണ്ടത്? --ജേക്കബ് 16:18, 4 ജനുവരി 2011 (UTC)


വോട്ട് വേണ്ട. സമവായം നോക്കിയാൽ മതി.

സമവായം രൂപപ്പെടുന്നില്ലെങ്കിൽ വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളീൽ, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള കാര്യനിർവാഹകർ എന്ന ഉപവിഭാഗത്തിൽ, നിലവിൽ സജീവരല്ലാത്ത കാര്യനിർവാഹകർ എന്നൊരു ഉപവിഭാഗം ചേർത്താൽ മതി. സജീവത നിർണ്ണയിക്കാനുള്ള മാനദണ്ഡം മാത്രം നിർണ്ണയിച്ചാൽ മതി. --ഷിജു അലക്സ് 16:25, 4 ജനുവരി 2011 (UTC)

ഇതിനായി സമയം കളയുന്നതിനോടു യോജിപ്പുണ്ടായിട്ടല്ല. എങ്കിലും ഒരു സമവായമെന്ന നിലയിൽ ഷിജുവിന്റെ നിർദേശത്തോടു യോജിക്കുന്നു:
 1. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷകാലഘട്ടത്തിൽ, താഴെപ്പറയുന്ന രണ്ടു വിഭാഗത്തിലും (ഏതെങ്കിലും ഒരു വിഭാഗത്തിലല്ല) പെടുന്ന കാര്യനിർ‌വാഹകരെ സജീവരല്ലാത്ത കാര്യനിർവാഹകർ എന്ന വിഭാഗത്തിൽ പെടുത്താം. ഇവരെ അഡ്‌മിൻ മെയിലിങ് ലിസ്റ്റിൽനിന്നു നീക്കം ചെയ്യുന്നതുമാണ്.
  1. ഏതെങ്കിലും ആറുമാസക്കാലം തുടർച്ചയായി ഒരു തിരുത്തലോ അഡ്മിൻ പ്രവൃത്തിയോ പോലും ഇല്ലാത്തവർ. ഇതുകൂടാതെ,
  2. ഒരു വർഷക്കാലം 50 തിരുത്തലുകൾ അഥവാ 10 അഡ്മിൻ പ്രവൃത്തികൾ (അഡ്മിനുകൾക്ക് മാത്രം വരുത്താവുന്ന പ്രവൃത്തികൾ) എങ്കിലും ഇല്ലാത്തവർ
 2. സജീവരല്ലാത്ത കാര്യനിർ‌വാഹകർ സജീവരാകാനാഗ്രഹിക്കുമ്പോൾ തങ്ങളുടെ പേര് പ്രസ്തുത പട്ടികയിൽനിന്ന് നീക്കം ചെയ്യാവുന്നതാണ്. അഡ്മിൻ മെയിലിങ് ലിസ്റ്റിൽ ചേർക്കാൻ ബ്യൂറോക്രാറ്റിനോട് അഭ്യർത്ഥിക്കാവുന്നതുമാണ്.
 3. അഡ്മിൻ‌ മെയിലിങ് ലിസ്റ്റിൽ എല്ലാ സഹോദരവിക്കിപ്രസ്ഥാനങ്ങളിലെയും അഡ്മിനുകളും അംഗങ്ങളാണ്. അതിനാൽ അഡ്‌മിൻ മെയിലിങ് ലിസ്റ്റിൽനിന്നു നീക്കം ചെയ്യാനുള്ള നിർ‌ദേശം പ്രസ്തുതവിക്കികളിലും ഇട്ട് അവിടുള്ള കാര്യനിർ‌വാഹകർക്കും ബാധകമാക്കാവുന്നതാണ്.
--ജേക്കബ് 19:11, 4 ജനുവരി 2011 (UTC)

ചോദ്യം മണ്ടത്തരമായിത്തോന്നുമെങ്കിൽ ക്ഷമിക്കണം.

ഈ അഡ്മിൻ മെയിലിങ്ങ് ലിസ്റ്റ് ഏതാണു്? ഞാനും അതിൽ അംഗമാണോ? Wikiml-l@lists.wikimedia.org ആണോ ഉദ്ദേശിക്കുന്നതു്? അതല്ലെങ്കിൽ എനിക്കു് അംഗത്വമുണ്ടെന്നു തോന്നുന്നില്ല. പൊതുവായും, വിക്ഷണറിയുടെ ഭാഗത്തുനിന്നും ലിസ്റ്റിൽ വരിക്കാരനാവാൻ താൽപ്പര്യമുണ്ടു്. നന്ദി. --ViswaPrabha (വിശ്വപ്രഭ) 19:36, 4 ജനുവരി 2011 (UTC)

കാര്യനിർവാഹകരുടെ എണ്ണമല്ല, പ്രശ്നം. കാര്യം നിർവഹിക്കാൻ വേണ്ടി വിക്കിസമൂഹം തിരഞ്ഞെടുത്തവർ അത് ചെയ്യാതിരിക്കുമ്പോൾ−എന്തു കാരണം കൊണ്ടുമാകട്ടെ − ആ സ്ഥാനത്തുനിന്നു വിട്ടുനിൽക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്. അവരെ സീനിയോറിറ്റി ലിസ്റ്റാക്കി സ്ഥിരീകരിക്കുന്നതാണ് എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല.

കാര്യനിർവാഹകരെ സ്ഥിരമായി നിലനിർത്താനാണ് ഭാവമെങ്കിൽ, തിരുത്തലുകൾ വരുത്തി ആ സ്ഥാനത്തെത്തിയ ഒരാൾക്ക്, തിരുത്തൽ പ്രവൃത്തിയിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള പ്രവണത കൂടുതലായിരിക്കും. ഈ ഉദാസീനതതന്നെയാണ് മലയാളം വിക്കിപീഡിയയ്ക്ക് ഇന്നുള്ള ദോഷം. എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കിൽ പുതിയ തലമുറ ഇവിടെ സജീവമായതാണ് കാരണം.

പെരിങ്ങോടന്റെ കാര്യം ഇവിടെ പറയേണ്ടതില്ല. അദ്ദേഹത്തിന് കാര്യനിർവാഹകപദവിയില്ലെങ്കിലും വിക്കിപീഡിയയ്ക്ക് മാറ്റമൊന്നും ഉണ്ടാവില്ല. അദ്ദേഹം ചെയ്യുന്നത് വേറെയാരെങ്കിലും വഴി ചെയ്യാമല്ലോ.

വളരെക്കാലം വിക്കിപീഡിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരാളെ −എന്തു കാരണം കൊണ്ടുമാകട്ടെ − സ്ഥിരമായി ആ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഞാൻ പറയുന്നത്. വീണ്ടും അയാൾ വിക്കിപീഡിയയിൽ സജീവമായാൽ, ഒരു കാര്യനിർവാഹകനെ ആവശ്യമുണ്ടെങ്കിൽ മാത്രം തിരിച്ചെടുത്താൽ മതി. വിക്കിപീഡിയയ്ക്ക് കാരണവന്മാരുടെ ആവശ്യമൊന്നുമില്ല. ഇതു കാരണം വല്ല ആനകളും വീണുപോകുന്നെങ്കിൽ ഒരു പുണ്ണാക്കും സംഭവിക്കാനും പോകുന്നില്ല. ആറുമാസത്തെ അനുഭവപരിചയമുള്ള, ചുറുക്കുള്ള എത്രയോ പേർ പുറത്തുനിൽക്കുന്നു. പുതിയ കാര്യനിർവാഹകർ വിക്കിപീഡിയയിൽ വരുന്നതിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നത് 'നിർജീവരായ' ഈ അഡ്മിന്മാരാണ്. അല്ലെങ്കിൽ പതിനെട്ട് സജീവകാര്യനിർവാഹകർ നമുക്കുണ്ടാകുമായിരുന്നില്ലേ, ബാക്കിയുള്ളവന്മാരെ അവിടെത്തന്നെ നിർത്തിയാലും?--തച്ചന്റെ മകൻ 06:06, 6 ജനുവരി 2011 (UTC)

കാര്യനിർവ്വാഹകർ വെറും ഉപകരണങ്ങൾ മാത്രമാണെന്ന കാര്യം ഓർക്കുക. വിക്കി സോഫ്റ്റ്വെയറിന് തനിയേ ചെയ്യാനാവാത്ത മനുഷ്യ വിവേകം ആവശ്യമുള്ള പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്ന ഉപകരണങ്ങൾ. ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ആ സ്ഥാനത്ത് കാലാകാലം തുടരുന്നതിൽ എന്തർത്ഥമാണുള്ളത്. അല്ലാതെ കാര്യനിർവ്വാഹകർക്ക് മറ്റ് ഉപയോക്താക്കളേക്കാൾ ഏതെങ്കിലും തരത്തിലുള്ള അധിക പരിഗണയൊന്നുമില്ല, മറ്റ് ഉപയോക്താക്കൾ ഏതെങ്കിലും തരത്തിൽ കുറഞ്ഞവരും അല്ല. വിക്കിപീഡീയയ്ക്ക് വേണ്ടി മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിന് കാര്യനിർവ്വാഹക പദവി ഉണ്ടായിരിക്കണം എന്നും ഇല്ല. കൂടാതെ സ്വകാര്യത ലംഘനം കാരണമായി പല തിരുത്തലുകൾ ലേഖനങ്ങളും വിക്കിയിൽ മറയ്ക്കപ്പെട്ടിട്ടുണ്ട്, ഇവ കാര്യനിർവ്വാഹകർക്ക് ആവശ്യമുണ്ടെങ്കിൽ കാണാൻ കഴിയും. ഒരു പരിധിയിൽ കൂടുതൽ ആൾക്കാർക്ക് അവ ലഭ്യമാകുന്നത് ഫലത്തിൽ പൊതുവായി ലഭ്യമാകുന്നതിനോളം വരും. ഇതൊക്കെ ഒഴിവാക്കേണ്ടതല്ലേ? --ജുനൈദ് | Junaid (സം‌വാദം) 07:16, 6 ജനുവരി 2011 (UTC)

സാമാന്യതത്വത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ നിർജീവരായ കാര്യനിർവാഹകരെക്കൊണ്ട് എന്താണ് പ്രയോജനം. ഒരു സമയക്ലിപ്തത വെച്ച് അവരെ കാര്യനിർവാഹകപദവിയിൽനിന്ന് ഡിസീസോപ്പ് ചെയ്യുക തന്നെയാണ് വേണ്ടത്. ഇങ്ങനെ ഡിസീസോപ്പ് ചെയ്യപ്പെട്ടവർ വീണ്ടും സജീവരാകുമ്പോൾ കാര്യനിർവാഹകപദവി വേണമെങ്കിൽ തിരിച്ചുനല്കാമെന്ന വ്യവസ്ഥയുമുണ്ടല്ലോ. അപ്പോൾ ഇതിനെ എതിർക്കേണ്ട ആവശ്യമൊന്നുമില്ല. കാര്യനിർവാഹകപദവിയിൽ സജീവമായി തൽക്കാലത്തേക്കെങ്കിലും സംഭാവന ചെയ്യാൻ സാധിക്കില്ല എന്ന സാഹചര്യത്തിൽ സീസോപ്പ് പദവി വിട്ട പല മുൻഗാമികളും മലയാളം വിക്കിപീഡിയയ്ക്ക് മാതൃകയാക്കാവുന്നതാണ്. പക്ഷേ എല്ലാവരോടും അങ്ങനെ ചെയ്യണമെന്ന് നമുക്ക് അനുശാസിക്കാനാകില്ലല്ലോ. അതിനാൽ തൽക്കാലത്തേക്കെങ്കിലും അവരെ ഡിസീസോപ്പ് ചെയ്യുക തന്നെ വേണം. പിന്നെ മരിച്ചവർക്കൊഴികെ എന്ന പരാമർശത്തിനും പ്രസക്തിയില്ല. വിക്കിപീഡിയയിലെ പലരും അന്യോന്യം കാണുക തന്നെ പതിവില്ല. പലപ്പോഴും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ മറ്റു വിക്കിപീഡിയർ അറിയണമെന്നുമില്ല. --സിദ്ധാർത്ഥൻ 05:28, 7 ജനുവരി 2011 (UTC)

വികാരവാക്കുകൾ ഒഴിച്ചുനിർത്തിയാൽ ഇവയാണ് ഉയർന്നു വന്ന വാദഗതികൾ എന്നു തോന്നുന്നു.

 1. >> പുതിയ കാര്യനിർവാഹകർ വിക്കിപീഡിയയിൽ വരുന്നതിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നത് 'നിർജീവരായ' ഈ അഡ്മിന്മാരാണ്.
  എന്റെ അഭിപ്രായം ഇങ്ങനെയൊരു ചിന്ത രൂപപ്പെടാനുണ്ടായ സാഹചര്യത്തിനു പരിഹാരം കാണണമെന്നാണ്. കാര്യനിർവഹണത്തിനു പ്രാപ്തരായ കൂടുതലാളുകളുണ്ടെങ്കിൽ, അവർ കാര്യനിർവാഹരെന്ന നിലയിൽ ചെയ്യാൻ സന്നദ്ധമായ പ്രവൃത്തി നിലവിൽ സജീവ കാര്യനിർവാഹകരൊന്നും നിർവഹിക്കുന്നില്ലെങ്കിൽ, എന്തുകൊണ്ട് അവരെ കാര്യനിർവാഹക സ്ഥാനത്തേയ്ക്ക് നിർദേശിച്ചുകൂടാ? അതല്ലെ ഈ പ്രശ്നത്തിനു constructive ആയിട്ടുള്ള പരിഹാരാം. ഇതിനു കാര്യനിർവാഹകരുടെ നീണ്ടതെന്നു തോന്നിക്കുന്ന പട്ടിക ഒരു മാനസിക തടസ്സം വരുത്തുന്നുണ്ടെങ്കിൽ അതു നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ നിർജീവരായവരെ വേറൊരു പട്ടികയിലേയ്ക്ക് മാറ്റാം. വിക്കിപീഡിയയിൽ വാൻഡലുകൾ അടക്കിവാണിരുന്ന ഒരുകാലത്ത് കൂടുതൽ കാര്യനിർവാഹകർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വ്യക്തിപരമായി ഏറെ ആഗ്രഹിച്ചിരുന്നു. അതിനാലാവാം, നീണ്ട കാര്യനിർവാഹകപ്പട്ടിക എനിക്ക് ഒരു ദോഷമായി തോന്നിയിട്ടില്ല. വ്യക്തിപരമാവാം..
 2. >> കൂടാതെ സ്വകാര്യത ലംഘനം കാരണമായി പല തിരുത്തലുകൾ ലേഖനങ്ങളും വിക്കിയിൽ മറയ്ക്കപ്പെട്ടിട്ടുണ്ട്, ഇവ കാര്യനിർവ്വാഹകർക്ക് ആവശ്യമുണ്ടെങ്കിൽ കാണാൻ കഴിയും. ഒരു പരിധിയിൽ കൂടുതൽ ആൾക്കാർക്ക് അവ ലഭ്യമാകുന്നത് ഫലത്തിൽ പൊതുവായി ലഭ്യമാകുന്നതിനോളം വരും
  ഇതിനോടു ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. ഓവർസൈറ്റ് എന്ന പരിപാടി ഇപ്പറഞ്ഞ പ്രശ്നത്തിനു നല്ലൊരു പരിഹാരമായി ഇംഗ്ലീഷിലും മറ്റു വിക്കിപീഡിയകളിലും നിലവിലുണ്ട്. മലയാളം വിക്കിപീഡിയയ്ക്ക് അതിന്റെ ആവശ്യമുള്ള സമയമായെന്നു തോന്നുന്നെങ്കിൽ അതിനു പ്രാപ്തനായ ഒരാളെ പ്രസ്തുത ചുമതലയേൽക്കാൻ നിർദേശിക്കുകയാണ് വേണ്ടത്.
 3. >> സാമാന്യതത്വത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ നിർജീവരായ കാര്യനിർവാഹകരെക്കൊണ്ട് എന്താണ് പ്രയോജനം?
  എന്താണ് സജീവത നിർണ്ണയിക്കാനുള്ള കൃത്യതയുള്ള അളവുകോൽ? തിരുത്തലുകളുടെ എണ്ണം സജീവതയുടെയും വിക്കിപീഡിയയിൽ നൽകിയ സംഭാവനകളുടെയും മാനദണ്ഡമല്ല എന്ന് പല സ്ഥിതിവിവരക്കണക്കുകളിലും നാം എഴുതാറുണ്ട്. പിന്നെ എന്താണ് മാനദണ്ഡം? മെയിലിങ് ലിസ്റ്റിൽ, ഐ. ആർ. സി. ചാറ്റിൽ, ഫൗണ്ടേഷൻ പരിപാടികളിൽ, പഠനശിബിരങ്ങളിൽ, വാർത്താപത്രികയിൽ ഇവയിലൊക്കെ സംഭാവന നൽകിയതിന്റെ അളവുകോൽ എന്താണ്? m:instruction creep ഒഴിവാക്കി ലളിതമായി, ഞാൻ മേൽ നിർദേശിച്ച സമവായനിർദേശത്തോടു ചേർന്ന് നാലാമതായി ദീർഘകാലം വിക്കിപീഡിയയിൽ സജീവമാവാൻ സാധിക്കില്ല എന്നു പ്രതീക്ഷിക്കുകയോ വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്ന കാര്യനിർവാഹകർ പ്രസ്തുത കാലഘട്ടത്തിൽ കാര്യനിർവാഹകസ്ഥാനം രാജിവയ്ക്കുന്നത് ഉചിതമായിരിക്കും. മലയാളം വിക്കിപീഡിയ ഇതു പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ രാജിവയ്ക്കുന്ന കാര്യനിർവാഹകർ വീണ്ടും സജീവരാകാൻ ആഗ്രഹിക്കുമ്പോൾ ബ്യൂറോക്രാറ്റിന്റെ സംവാദത്താളിൽ അതു വ്യക്തമാക്കി ഒരു കുറിപ്പിട്ടാൽ സിസോപ്പ് ഉപകരണങ്ങൾ തിരഞ്ഞെടുപ്പുകൂടാതെ വീണ്ടും ലഭ്യമാവുന്നതാണ്. എന്നു ചേർത്താലോ?

--ജേക്കബ് 08:28, 9 ജനുവരി 2011 (UTC)


ഉപകാരമില്ലാതെ എന്തിനാണ് കാര്യനിർവാഹർ. നോക്കൂ ഉപയോക്താവ്:Bijee, ഉപയോക്താവ്:Peringz ഇവർ രണ്ടു വർഷത്തിലധികമായി ഇവിടെ തിരിഞ്ഞു നോക്കിയിട്ട്. ഇനി വേറെ ഭാഷയിൽ ഉണ്ടെങ്കിൽ അവർ അവിടെ പ്രവർത്തിക്കട്ടെ. മലയാളത്തിൽ സജീവമല്ലാത്ത അവരെ തീർച്ചയായും ഒഴിവാക്കി നിർത്തണം. പകരം ഇപ്പോൾ ഉള്ളതിൽ നിന്നും ഇവിടെ പ്രവർത്തിക്കുന്ന നല്ലവരെ രണ്ടു പേരെ തിരഞ്ഞെടുക്കു. ഇനി തിരിച്ചു വരികയാണെങ്കിൽ അപ്പോൾ അവകാശം നൽകിയാൽ പോരെ. ലിസ്റ്റിൽ എണ്ണം കൂട്ടാൻ മാത്രം ആവശ്യമില്ല. കാര്യനിർവ്വാഹകർ സജീവമാകാൻ കഴിയില്ലെങ്കിൽ സ്വയം സ്ഥാനം ഒഴിയണമെന്നു നയമോ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ മാറ്റി നിർത്തണമെന്നോ നയം വേണം. പുതിയ ആൾക്കാർ വരെട്ടെ. ഉപയോഗമില്ലാതെ എന്തിനാണ് അഡ്മിൻസ്. ഇതിൽ തീരുമാനം ഇനിയും വൈകിക്കേണ്ടതില്ല. --Roshan (സംവാദം) 06:01, 21 ജനുവരി 2012 (UTC)
ഇതിനുള്ള മറുപടി മുകളിൽ വിശദമായി പറഞ്ഞതാണ്. യോഗ്യരായ രണ്ടു പേർ കാര്യനിർവാഹകരാകാനുണ്ടെങ്കിൽ അവരെ കാര്യനിർവാഹകരാകാൻ നിർദേശിക്കൂ. നിലവിലുള്ള കാര്യനിർവാഹകരുടെ പട്ടികയുടെ നീളം (കുറവോ കൂടുതലോ ആകട്ടെ) അതിനു ഒരു മാനദണ്ഡമാക്കേണ്ടതില്ല. --ജേക്കബ് (സംവാദം) 18:00, 31 ജനുവരി 2012 (UTC)

സജീവമല്ലാത്ത കാര്യനിർവ്വാഹകർ[തിരുത്തുക]

മുകളിൽ വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#കാര്യനിർവ്വാഹകർ എന്ന തലക്കെട്ടിൽ നിർദ്ദേശിച്ച നയം തന്നെ വീണ്ടും നിർദ്ദേശിക്കുന്നു.

വാൻഡലിസം തടയുക പോലെ കാര്യനിർവ്വാഹകർക്ക് ചെയ്യാവുന്ന പണികളിൽ പെട്ടെന്ന് പ്രതികരണം ഉണ്ടാകേണ്ടത് വിക്കിപീഡിയയിൽ അത്യാവശ്യമായ സംഗതിയാണ്. ഇത് പരിഹരിക്കാൻ വിക്കിനയങ്ങളോട് പരമാവധി നീതിപുലർത്തുന്നതും, നിഷ്പക്ഷരും, വളരെയധികം സജീവ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഉപയോക്താക്കളെ കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാറുണ്ട്, അതേ സമയം സജീവ ഉപയോക്താക്കളുടെ എണ്ണവും കാര്യനിർവ്വാഹകരുടെ എണ്ണവും തമ്മിലുള്ള ന്യായമായ അനുപാതം പാലിക്കേണ്ടതുമുണ്ട്. നിലവിൽ 18 കാര്യനിർവ്വാഹകരുണ്ടെങ്കിലും ചിലർ സജീവമല്ല. വിക്കിപീഡിയയിൽ സജീവമല്ലാത്ത, ദീർഘകാലം തിരുത്തലുകൾ നടത്താത്ത, കാര്യനിർവ്വാഹക പ്രവർത്തികൾ ഉപയോഗിക്കാത്ത കാര്യനിർവ്വാഹകരെ ആ സ്ഥാനത്ത് നിന്നും (താൽക്കാലികമായെങ്കിലും) മാറ്റി നിർത്തുന്നതിനായുള്ള ഒരു നയം രൂപീകരിക്കാനായി അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കാര്യനിർവ്വാഹക സ്ഥനത്തുനിന്നും ഉപയോക്താക്കളെ മാറ്റി നിർത്തുന്നതിനു മുൻപായി അവരെ അറിയിക്കണമെന്നും അഭിപ്രായപ്പെടുന്നു. --ജുനൈദ് | Junaid (സം‌വാദം) 13:09, 20 ഒക്ടോബർ 2010 (UTC)

ഇത് ഒരു നയമാക്കിയാൽ കാര്യനിർവ്വാഹകർ എന്ന താളിൽ ചേർക്കേണ്ട നയം വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർ#ഡീസിസോപ്പിങ് എന്നയിടത്ത് സുനിൽ നൽകിയിട്ടുണ്ട്. നീണ്ട വാദഗതികൾ ഒഴിവാക്കി അനുകൂലം എന്നോ പ്രതികൂലം എന്നോ കാര്യകാരണസഹിതം വോട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.--ശ്രീജിത്ത് കെ (സം‌വാദം) 12:17, 21 മാർച്ച് 2012 (UTC)

വോട്ടെടുപ്പ് എന്ന ഭാഗത്ത് ദയവു ചെയ്ത് അഭിപ്രായങ്ങൾ എഴുതാതിരിക്കാൻ ശ്രദ്ധിക്കുക, അഭിപ്രായങ്ങൾ സംവാദം എന്ന ഭാഗത്ത് ആയാൽ നന്ന്.--KG (കിരൺ) 12:23, 21 മാർച്ച് 2012 (UTC)

വോട്ടെടുപ്പ്[തിരുത്തുക]

അനുകൂലം[തിരുത്തുക]

 • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ 12:25, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--KG (കിരൺ) 12:33, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഒരു വർഷത്തിലേറെ ഒരു തിരുത്തൽ പോലും നടത്താത്ത സീസോപ്പുമാരുടെ പദവി അവർ വീണ്ടും ആവശ്യപ്പെടുന്നതുവരെ ഒഴിവാക്കാൻ ഒരോട്ട് --ശ്രീജിത്ത് കെ (സം‌വാദം) 12:35, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഒരു വർഷത്തിലധികമായി ഒരു തിരുത്തൽ പോലും നടത്താത്ത അഡ്‌മിനിസ്ട്രേറ്റർമാർക്ക് ആദ്യം അവരുടെ സംവാദം താളിൽ ഒരു കുറിപ്പിടുകയും വിക്കിസംരഭം വഴി ഇമെയിൽ (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) അയക്കുകയും വേണം. അതിനു രണ്ടാഴ്ചയായി മറുപടി ഇല്ലെങ്കിൽ അവരുടെ സീസോപ്പ് പദവി ഒഴിവാക്കണം. പിന്നീട് അവർ സജീവമാകുമ്പോൾ, സജീവമായി ഒരു മാസത്തിനുശേഷം അവർ അഡ്മിൻ ഫ്ലാഗിനു ആവശ്യപ്പെടുകയാണെങ്കിൽ അതു തിരിച്ചു നൽകാം. --Anoopan (സംവാദം) 13:14, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ചർച്ചിച്ച് സമയം കളയാതെ ഇത്തവണയെങ്കിലും ഇത് നയമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 14:35, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - അനൂപ്‌ പറഞ്ഞതിനോട് യോജിക്കുന്നു -- ടിനു ചെറിയാൻ‌ 14:59, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മുകളിൽ അനൂപൻ പറഞ്ഞ നിർദ്ദേശങ്ങളോടും യോജിക്കുന്നു. മെയിൽ അയക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 16:44, 21 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vssun (സംവാദം) 02:39, 22 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:14, 22 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 05:02, 22 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - നിർജ്ജീവമായ സിസോപ്പുകൾ പദവി നീക്കുന്നതിൽ തെറ്റില്ല. അവർ ഒരു വിക്കിപീഡിയൻ ആയി തന്നെ തുടരും എന്നതുകൊണ്ട് ഇതിൽ ഒരു തെറ്റുമില്ല. പിന്നീട് സജീവരായി സിസോപ് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തിരുച്ചു നൽകുന്ന ഒരു നയമുണ്ടെങ്കിൽ ഇതിന്റെ എതിർക്കുന്നതെന്തിനാണ്. --RameshngTalk to me 09:30, 22 മാർച്ച് 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ഒരു വർഷത്തിലേറെ ഒരു തിരുത്തൽ പോലും നടത്താത്ത സീസോപ്പുമാരുടെ പദവി ഒഴിവാക്കാൻ ഒരോട്ട് ....Irvin Calicut.......ഇർവിനോട് പറയു... 09:44, 22 മാർച്ച് 2012 (UTC)

പ്രതികൂലം[തിരുത്തുക]

 • Symbol oppose vote.svg എതിർക്കുന്നു - ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:46, 21 മാർച്ച് 2012 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ദീർഘവീഷണമില്ല്ലാത്ത കാര്യങ്ങൾക്കായി ഇങ്ങനെ വോട്ട് ചെയ്യരുത്. പിന്നെ ഇത് മലയാളം വിക്കിപീഡിയനയമാണോ അതോ മറ്റ് വിക്കിപീഡിയയിൽ ഉള്ളതോ? പ്രവർത്തിക്കാത്ത കാര്യനിർവാഹകർ വിക്കിപീഡിയക്ക് ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണമാണോ ഈ തീരുമാനം??? എങ്കിൽ എന്താണ് ആ പ്രശ്നം? തെളിവുണ്ടോ? --Jigesh (സംവാദം) 12:56, 21 മാർച്ച് 2012 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ഒന്ന്. ഇത്തരം കാര്യങ്ങൾ വോട്ടെടുപ്പിലൂടെയല്ല തീരുമാനിക്കുന്നത്. രണ്ട്. ഇതിനെക്കുറിച്ച് വിശദമായ ചർച്ച മുകളിൽ "കാര്യനിർവ്വാഹകർ" എന്ന തലക്കെട്ടിൽ നടന്നിട്ടുണ്ട്. അതിൽ രൂപപ്പെട്ട നിർദേശങ്ങളും സമവായങ്ങളും ഒന്നും മേൽപ്പറഞ്ഞ നയത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഈ നിലയിൽ വോട്ടെടുപ്പ് തുടർന്നുകൊണ്ടുപോകുന്നത് നിർത്താൻ അഭ്യർത്ഥിക്കുന്നു. --ജേക്കബ് (സംവാദം) 15:37, 21 മാർച്ച് 2012 (UTC)

സംവാദം[തിരുത്തുക]

വിക്കി കാര്യനിർവ്വാഹകന് ശരിക്കും ഒരു തൂപ്പുകാരന്റെ റോളാണ്. കുറേയധികം നാൾ നമ്മുടെ നഗരത്തിലും മറ്റും മലിന്യനീക്കം നടന്നില്ലെങ്കിൽ ഉള്ള അവസ്ഥയാണ് കാര്യനിർവ്വാഹകർ ഇല്ലെങ്കിൽ. അത്യാവശ്യമായി നടത്തേണ്ട പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെങ്കിൽ ഈ സ്ഥാനത്ത് തുടർന്നിട്ട് എന്ത് പ്രയോജനം. സമയമില്ലെന്നുള്ളവർ സ്വയം ഒഴിവാകുന്നതാണ് ഉചിതം. വീണ്ടും സജീവമാകുമ്പോൾ പണിയായുധങ്ങൾ തിരികെ നൽകാവുന്നതാണ് --അഖിലൻ 12:52, 21 മാർച്ച് 2012 (UTC)
ദീർഘവീക്ഷണമില്ലായ്മ എന്നുദ്ദേശിച്ചത് മനസിലായില്ല. --KG (കിരൺ) 13:44, 21 മാർച്ച് 2012 (UTC)
@ജിഗേഷ് - മുകളിലെ സംവാദങ്ങൾ വായിച്ചു നോക്കുക. ഇവിടെ മറ്റു വിക്കിയിലെ നയങ്ങൾ നോക്കേണ്ടതില്ല. ഇവിടെ നയം സൃഷ്ടിക്കാനാണീ തീരുമാനം. പ്രവർത്തിക്കാത്ത കാര്യനിർവാഹകർ വിക്കിപീഡിയക്ക് ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണമല്ല. ഉപവിഭാഗം എന്താണ്? ഇവിടെ ഉപയോഗമില്ലാത്തവരെ നിലവിലുള്ളവർ എന്നു വർണ്ണിക്കാമോ? ഇതിലെ ആദ്യവരി തന്നെ നോക്കുക! + ഒരു വിക്കിസംരംഭത്തിന് കാര്യനിർവാഹകരുടെ ആവശ്യം എന്താണ്? --റോജി പാലാ (സംവാദം) 14:47, 21 മാർച്ച് 2012 (UTC)

എതിർക്കുന്നവർ നിർജ്ജീവകാര്യനിർവാഹകർ മൂലമുള്ള ഉപകാരമോ ആവശ്യമോ പറയുക. --Roshan (സംവാദം) 17:50, 21 മാർച്ച് 2012 (UTC)

സജീവമല്ലാത്ത കാര്യനിർവ്വാഹകർ, സിസോപ്പുമാർ എന്നിവർക്ക് സ്വയം വിരമിക്കാവുന്നതാണ്. അവരും വിക്കിപീഡിയരാണ് എന്നകാര്യം സ്വയം മറക്കുന്നു എങ്കിൽ അവർക്ക് രാജിവയ്ക്കാം. കാരണങ്ങൾ പലതാകാമെങ്കിലും. എങ്കിൽക്കൂടി ഒരു നയമാക്കി മാറ്റിയാൽ എത്രത്തോളം പ്രാവർത്തികമാകും എന്നും നോക്കേണ്ടതാണ്. --സുഗീഷ് (സംവാദം) 21:27, 21 മാർച്ച് 2012 (UTC)
സജീവമായി ഒരുമാസത്തിനുശേഷം എന്ന അനൂപന്റെ നിർദ്ദേശത്തോട് യോജിപ്പില്ല. ഇത്തരത്തിൽ ഡീസിസോപ്പ് ചെയ്യപ്പെട്ടവർ തിരിച്ചെത്തുമ്പോൾത്തന്നെ ഒരുപാധിയും കൂടാതെ മുൻ അവകാശങ്ങൾ നൽകുന്നതാണ് നല്ലതെന്ന് കരുതുന്നു.--Vssun (സംവാദം) 02:44, 22 മാർച്ച് 2012 (UTC)
തിരിച്ചെത്തിയ ഉടനെ ഒരുപാധിയും കൂടാതെ അവകാശങ്ങൾ തിരികെ നൽകുന്നതിൽ അപാകതകളുണ്ട്. ചിലപ്പോൾ വന്ന് ഒന്നോ രണ്ടോ ദിവസം എഡിറ്റുകൾ നടത്തി വീണ്ടും അപ്രത്യക്ഷമാവുകയാണെങ്കിൽ അവർക്ക് തിരിച്ചു കിട്ടിയ സീസോപ്പ് പദവി കൊണ്ട് വിക്കിക്കോ വിക്കി സമൂഹത്തിനോ യാതൊരു ഗുണവുമില്ലാതാകും. അതുകൊണ്ടാണ് ഒരു മാസത്തിനു ശേഷം നിർദ്ദേശിച്ചത്. ഒരു മാസം എന്നൊരു നിർദ്ദേശം വെച്ചു എന്നേ ഉള്ളൂ. അതു ചർച്ച ചെയ്ത് ഒരാഴ്ചയോ പതിനഞ്ചു ദിവസമോ, ഒരു മാസമോ, രണ്ടു മാസമോ അതിലപ്പുറമോ ആകാം. --Anoopan (സംവാദം) 03:35, 22 മാർച്ച് 2012 (UTC)
അനൂപൻ പറഞ്ഞതിനോട് യോജിക്കുന്നു. തിരിച്ചെത്തിയ ഉടനെ ഒരുപാധിയും കൂടാതെ അവകാശങ്ങൾ തിരികെ നൽകേണ്ടതില്ല. ഒപ്പം തിരികെയെത്തുന്നവർ പദവി നിലനിർത്താൻ മാത്രം ഒരു വർഷം ഇത്ര തിരുത്തൽ വേണം എന്ന നിബന്ധന ദുർവിനിയോഗം ചെയ്യുന്നു എന്നു കണ്ടാൽ അതിന്മേലും നടപടി വേണം. (ഉദാ:- വർഷത്തിൽ 10 തിരുത്തു വേണം എന്ന നയം വച്ചാൽ വെറുതെ അതു മാത്രം ചെയ്ത് ആ പദവി നിലനിർത്താൻ ശ്രമിക്കാം.) കാര്യനിർവാഹകർ വിക്കിയിൽ സജീവരല്ലാത്തവരാകുകയും വല്ലപ്പോഴും മാത്രം ഓടിയെത്തുകയും ചെയ്താൽ ഇവിടെ പിന്തുടരുന്ന നയങ്ങളിൽ യാതൊരു അവബോധവുമില്ലാതാകും. അതു ഗുണത്തേക്കാളേറേ ദോഷമേ ഉണ്ടാക്കൂ! അവർക്ക് സാധാരണ ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ കാര്യനിർവാഹക പദവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരികയും ചെയ്യും. കാര്യനിർവാഹകരെ സമൂഹം തിരഞ്ഞെടുക്കുന്നത് എന്തിനോ അവർ അതിനു വേണ്ടി പ്രവർത്തിക്കണ്ടേ? സമയമില്ലാത്തവർ സ്വയം ഒഴിയുക. അല്ലെങ്കിൽ വിക്കിസംരംഭങ്ങൾ എല്ലാത്തിനുമെന്ന പോലെ ഇതിനും നയം സൃഷ്ടിക്കാൻ ശ്രമിക്കും. അത് ആവശ്യം തന്നെ! --റോജി പാലാ (സംവാദം) 05:24, 22 മാർച്ച് 2012 (UTC)
റോജിയുടേയും അനൂപന്റേയും അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നില്ല. മലയാളം വിക്കിപീഡിയയിൽ (ഇന്നത്തെ അവസ്ഥയിൽ) സിസോപ് പദവി നൽകിയിട്ടുണ്ടെങ്കിൽ അത് അൽപ്പമെങ്കിലും കാര്യമായിട്ട് പക്വത കാണിച്ചിട്ടുള്ളവർക്കും, കൂടാതെ നന്നായി സംഭാവനകൾ നൽകിയിട്ടുള്ളവരുമാണ്. ഒരു സുപ്രഭാതത്തിൽ അവർ പദവിക്കു വേണ്ടിയോ മറ്റോ അത് ദുർവിനിയോഗം ചെയ്യുമെന്ന് കരുതാൻ ബുദ്ധിമുട്ടാണ്. --RameshngTalk to me 09:41, 22 മാർച്ച് 2012 (UTC)
ശരിയായിരിക്കാം. എങ്കിലും വർഷങ്ങളോളം നിർജ്ജീവരായിരിക്കുന്നവർ സ്വയം ഒഴിയാൻ തയ്യാറാകാതിരുന്നതിനാലാണ് ആ അഭിപ്രായം പറഞ്ഞത്. അവർ വീണ്ടും വരുമ്പോൾ പുതിയ നയങ്ങളും ശൈലികളും വിക്കിയിൽ രൂപപ്പെട്ടിട്ടുണ്ടാകാം, അത് കണ്ടല്ലേ മനസിലാക്കാൻ സാധിക്കൂ. എന്നിട്ടു പോരേ?--റോജി പാലാ (സംവാദം) 09:58, 22 മാർച്ച് 2012 (UTC)
മറ്റൊരു സംഗതി പറഞ്ഞോട്ടെ സ്ഥിതിവിവരക്കണക്ക് പ്രകാരം 288 സജീവ ഉപയോക്താക്കൾ ഉണ്ട് (കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിട്ടുള്ള ഉപയോക്താക്കൾ) ഇതിൽ നാലും മൂന്നും ഏഴു പേർ മൊത്തം വോട്ടും ചെയ്ത്, രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരു നയം രൂപീകരിക്കുകയും മുഴുവൻ ഉപയോക്താക്കളും അതു പിന്തുടരുകയും ചെയ്യുന്നതിലെ ശരിയും ശരികേടും ചിന്തിക്കേണ്ടതല്ലേ? ദീപു [deepu] (സംവാദം) 15:14, 22 മാർച്ച് 2012 (UTC)
അത് ഈ കാര്യത്തിൽ മാത്രമല്ലല്ലോ? മലയാളം വിക്കികളടക്കം എല്ലാ വിക്കിസംരംഭങ്ങളിലും എല്ലാ നയങ്ങളും അത്തരത്തിൽ തന്നെയല്ലേ വോട്ടെടുപ്പിലൂടെ രൂപീകരിക്കുന്നത്. ഇവിടെയെന്താണ് വ്യത്യാസം?--റോജി പാലാ (സംവാദം) 15:34, 22 മാർച്ച് 2012 (UTC)

സജീവതയെ സംബന്ധിച്ച് ചർച്ച നടക്കുന്നതുകൊണ്ട് പറഞ്ഞതാണ് ദീപു [deepu] (സംവാദം) 15:50, 22 മാർച്ച് 2012 (UTC)

ഇവിടെ മാത്രമായി ഒരു വ്യത്യാസവുമില്ല, മലയാളം വിക്കിപ്പീഡിയയിലിന്നുവരെ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കൾ 34,018, കഴിഞ്ഞ മുപ്പത് ദിവസങ്ങളിലെ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ 287 സജീവ അംഗങ്ങൾ, ഈ ചർച്ചയ്ക്ക് കാരണമായ നയരൂപീകരണത്തിൽ ആകെ 18 പേർ വോട്ട് ചെയ്തു, 13 പേർ അനുകൂലം 5 പേർ പ്രതികൂലമായും. ഇതു വരെയുള്ള 34,018 പേർക്കും ഇനി വരുന്നവർക്കും ബാധകമായ നയരൂപീകരണത്തിൽ സജീവ ഉപയോക്താക്കളുടെ മൊത്തം വോട്ടും, കുറഞ്ഞപക്ഷം 80% വോട്ടെങ്കിലും ഇല്ലാതെ ഒരു തീരുമാനമെടുക്കുന്നത് ശരിയല്ലെന്നൊരു അഭിപ്രായം എനിക്കുണ്ട്, പ്രത്യേകിച്ചും അഡ്മിൻമാരുടേയും ബ്യൂറോക്രാറ്റുകളുടേയും സജീവത വിഷയമായ ഈ നയരൂപീകരണത്തിൽ.
രണ്ടു ദിവസമല്ലേ ആയുള്ളു ആരംഭിച്ചിട്ട്, കാത്തിരുന്ന് കാണാം 287 പേരുടെ സജീവത വിക്കിപ്പീഡിയയുടെ അടിസ്ഥാന പ്രക്രിയയായ നയരൂപീകരണത്തിൽ എന്തു സംഭാവന നൽകുന്നു എന്ന്! ദീപു [deepu] (സംവാദം) 18:11, 23 മാർച്ച് 2012 (UTC)
വിക്കിയിൽ നിന്നും ഇതു മൂലം ആരെയും വിലക്കുന്നില്ല. പ്രത്യേക അവകാശങ്ങളുള്ള കാര്യനിർവാഹക പദവിയിൽ നിന്നും ഉപയോക്താവിനെ അറിയിപ്പു നൽകി തൽക്കാലത്തേക്ക് ആ പദവിയിൽ നിന്നുംമാറ്റി നിർത്താൻ ഒരു നയം രൂപീകരിക്കാൻ ഒരു ശ്രമം. അതിനെ മറ്റു രീതിയിൽ കാണേണ്ടതില്ല. വിക്കിയിൽ ഇതു വരെ രൂപീകരിച്ച നയങ്ങളും ഇനി രൂപീകരിക്കാനിരിക്കുന്ന നയങ്ങളും ഇങ്ങനെ തന്നെയാണ്. അന്നും അനുകൂലിക്കാനും പ്രതികൂലിക്കാനും ഈ പറയുന്ന സജീവ അംഗങ്ങളിൽ നിന്നും വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമേ ശ്രമിക്കൂ, ഇതു വരെ ശ്രമിച്ചിട്ടുള്ളു. കൂടുതൽ സജീവമായിരിക്കേണ്ട കാര്യനിർവാഹകരെ പോലും വിക്കിയിലെ ശ്രദ്ധേയതാനയങ്ങൾ രൂപീകരിക്കുമ്പോൾ പോലും അഭിപ്രായം പറയാനോ വോട്ടു ചെയ്യാനോ കാണാറില്ല. പിന്നെ വോട്ടെടുപ്പിന്റെ കാര്യം നോക്കുകയാണെങ്കിൽ വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. വിഷയത്തിൽ താല്പര്യമുള്ളവർ മാത്രം വോട്ടു ചെയ്യാൻ വരുന്നു. അത് എല്ലാ പദ്ധതിതാളിലും അങ്ങനെയല്ലേ? ഇവിടെ ദിനം പ്രതിയെന്നവണ്ണം വോട്ടു ചെയ്യാനുള്ള മേഖലകളും ഉണ്ട് (പ്രധാനതാളിനെ ബാധിക്കുന്ന വിഷയങ്ങൾ). ഇതു പോലെ അവിടെയും ആരെയും കാണാറില്ലല്ലോ? പിന്നെ, സാധാരണ ഉപയോക്താവിനില്ലാത്ത പ്രത്യേക അവകാശങ്ങളാണല്ലോ കാര്യനിർവാഹകപദവി. സജീവമായി പ്രവർത്തിക്കുന്നവരിൽ നിന്നും അവരെ തിരഞ്ഞെടുക്കുന്നത് സാധാരണ ഉപയോക്താവിനു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാനാണ്. ദിനംപ്രതി സംഭവിക്കാവുന്ന നശീകരണ പ്രവർത്തനങ്ങളിൽ തടയിടാൻ ഒരു കാര്യനിർവാഹകനെങ്കിലും ദിവസവും ആവശ്യമുണ്ട്. അവർ ഇവിടെ സജീവമായിനിന്നു അതു ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ആ പദവിയുടെ ആവശ്യം? അതും വർഷങ്ങളോളം തിരിഞ്ഞുപോലും നോക്കാത്ത കാര്യനിർവാഹകനെ ഇനി വന്നാൽ വീണ്ടും സ്ഥാനം തിരികെ നൽകാം എന്ന ഉറപ്പിലാണ് നയം രൂപീകരിക്കുന്നതെന്നു ശ്രദ്ധിക്കുക. എന്നിട്ടും?--റോജി പാലാ (സംവാദം) 18:50, 23 മാർച്ച് 2012 (UTC)
ദീപു പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് കാത്തിരുന്നു കാണാം. അല്ലെങ്കിൽ തന്ന ഒരു പാട് കാര്യങ്ങൾ വിക്കിയിൽ ചെയ്യാൻ ബാക്കി കിടക്കുകയാണ്. സീസോപ്പുകളെ ഡീസോപ്പ് ചെയ്തിട്ട് എന്തുകാര്യം എന്നാണ് എനിക്കുമനസിലാക്കാൻ സാധിക്കാത്തത്. ഇതുവരെ ഒരു അനിഷ്ഠസംഭവങ്ങൾ ഇതു മൂലം ഉണ്ടാകാതെയാണ് വിക്കി ഇന്നേവരേ പോയികൊണ്ടിരിക്കുന്നത്. അപ്പോൾ പിന്നെ സജീവമായിരിക്കുന്നവർക്ക് പഴയ വ്യക്തികളെയും അവരുടേ സംഭാവനയേയും അല്പം പോലും വിലവെക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടായിരിക്കണം. ഇത് മുല്ലപ്പെരിയാറിന്റെ കഥയോടും പോലും ഉപമിക്കാൻ പറ്റില്ലല്ല്ലോ. ഇപ്പോ പൊട്ടും പൊട്ടും എന്നു പറഞ്ഞിട്ട് എന്താ! ഭാഗ്യമോ അതോ! ഡീസോപ്പ് ചെയ്തിലെങ്കിൽ എന്താ വിക്കിപീഡിയക്ക് പറ്റുക എന്നാണ് എനിക്കു മനസിലാക്കാൻ പെറ്റാത്തത്. ഇത് ആരെയും അപമാനിക്കാൻ വേണ്ടി പറയുന്നതല്ല. നല്ലോരു കൂട്ടായ്മയാണ് വിക്കി, വെറുതെ അധികാരവും വർഗ്ഗവൽക്കരിക്കപെട്ട ഒറ്റപ്പെട്ട ചിന്താഗതി കൊണ്ട് എന്തു നേടാൻ. നമ്മുക്ക് ചെയ്യാനുള്ളത് ഒരുപാട് ഉണ്ട് വിക്കിയിൽ! ഈ നിസാരകാര്യം പറഞ്ഞുകൊണ്ട് വെറുതെ എന്തിനാണ് ഈ ചർച്ച. എന്നെ സംബന്ധിച്ച് ഇത് മൂലം ഒരു പ്രശ്നം ഉണ്ടായെങ്കിൽ മാത്രമെ ഇത് ചർച്ചക്ക് എടുക്കാൻ പാടുള്ളൂ. അല്ലാതെ ഇത് ഒരു പ്രശ്നമാണെന്ന് കരുതി ചർച്ച ചെയ്ത് നമ്മൾ എന്തു നേടാനാണ്. ഡീസോപ്പ് ചെയ്യാൻ ഒരുപാട് നിയമങ്ങൾ നിലനിൽക്കെ നമ്മുക്ക് വേണോ ഇങ്ങനെ ഒരു നയം. കാരണം വിക്കിയിലെ ജോലി ഒരു നിർബന്ധമായി ചെയ്യാനുള്ള ജോലിയല്ല. ഇത് ഒരു ജോലിയല്ല. ഒരു സേവനമാണ്. വിക്കിയിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ഉണ്ടാക്കണോ? തിരഞ്ഞെടുക്കുന്ന സീസോപ്പുകളെല്ലാവരും തന്നെ. തികഞ്ഞ അറിവോട് കൂടിയാണ് സീസോപ്പാകുന്നുന്നത്.അവർ സജീവമായി ജോലിചെയ്യണം എന്നത് നിർബന്ധബുദ്ധി തന്നെയാണ്. അവരിൽ നിന്ന് ഡീസോപ്പിചെയ്യാനുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഒരു ബ്യൂറോക്രാറ്റിന് തീരുമാനിക്കാവുന്നതാണ്. അതിന് ഒരു ചർച്ച ആവശ്യമില്ല. ബ്യൂറോക്രാറ്റ് തീരുമാനിക്കട്ടെ ഡീസോപ്പ് ചെയ്യണൊ വേണോ എന്ന്. ബ്യൂറോക്രാറ്റ് ചെയ്യുന്നത് തെറ്റാണെങ്കിൽ അതിനുമുകളിൽ പരാതി നൽകാൻ സാധിക്കും എന്ന് മറക്കരുത്. ഉദ്ദാ: ഈ നയം വെച്ച് ഡീസോപ്പ് ചെയ്തയാൾ ഒരു പരാതി കൊടുത്താൽ ഇങ്ങനെ ഒരു നയം ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മീഡിയവിക്കിയിൽ സമ്മതിക്കുമോ?? ഒരു സംശയം മാത്രമാണ്. എന്തായാലും ഈ തർക്കത്തിൽ നിന്നും ഞാൻ പിൻ വലിയുന്നു. --jigesh (സംവാദം) 19:25, 23 മാർച്ച് 2012 (UTC)

ഇപ്രാവശ്യം, ഈ ചർച്ചയിൽ ഞാൻ ഇതുവരെ പങ്കെടുക്കാഞ്ഞതു് ഒട്ടൊക്കെ മനഃപൂർവ്വമാണു്. തൽക്കാലത്തേക്കെങ്കിലും അനാവശ്യമായ ഇത്തരമൊരു നിർദ്ദേശം മലയാളം വിക്കിപീഡിയയുടെ അടിസ്ഥാനനയമായി അംഗീകരിക്കുന്നതിനെ അതിശക്തമായി എതിർത്തുകൊണ്ട് മുമ്പു പലപ്പോഴും പലയിടത്തുമായി ഞാൻ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടു്. അതൊക്കെ വായിച്ച് ശരിയായി മനസ്സിലായിട്ടുണ്ടെങ്കിൽ വീണ്ടും വീണ്ടും ഇത്തരമൊരു അപക്വമായ നിർദ്ദേശം ഇവിടെ പൊന്തിവരുമായിരുന്നില്ല. പഴുത്ത പ്ലാവിലകളെ നോക്കി കൊഞ്ഞനം കുത്തുന്ന പച്ചപ്ലാവിലകളെയാണു് ഈ ചർച്ച കാണുമ്പോൾ എനിക്കോർമ്മ വരുന്നതു്. പത്തോ നൂറോ പേർ ചേർന്നു് കൊണ്ടുനടക്കുന്ന ഇപ്പോളത്തെ മലയാളം വിക്കിപീഡിയയുടെ നിലവിലുള്ള ഘടനയും ശരീരവും വലിപ്പവുമാണു് ഇനി എല്ലാ കാലത്തേക്കും ഉണ്ടാവുക എന്ന മൂഢമായ അനുമാനമാണു് ഇത്തരം ഋണചിന്തകളെ സഹായിക്കുന്നുണ്ടാവുക.

ജനാധിപത്യരീതികളും വോട്ടെടുക്കലും ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കലും എല്ലാം നമുക്കു് വളരെ പരിചിതമായിരിക്കാം. അവയുടെ പോലും പോരായ്മകൾ തിരിച്ചറിയാതെയും അത്തരം തീരുമാനങ്ങളുടെ ഭീകരമായ ഭാവിപരിണതികൾ മനസ്സിലാക്കാതെയും നാം ഇപ്പോഴും ഇതിനുമുമ്പും ഇനി വരും കാലവും പല നയങ്ങളും “കല്ലേപ്പിളർക്കുന്ന കൽ‌പ്പനകളാക്കി“ ചില്ലിട്ടുവെച്ചിട്ടുണ്ടാവാം. അത്തരമൊരു ചട്ടകൂടിൽ ഈ വോട്ടെടുപ്പും പൂർത്തിയായി, ഒരു “ഭൂരിപക്ഷ”തീരുമാനപ്രകാരം മേൽ‌പ്പറഞ്ഞ ‘നയം’ ഇനി എല്ലാ കാലത്തേക്കും പ്രാബല്യത്തിൽ വന്നേക്കാം. സമവായമില്ലാതിരുന്നിട്ടും, കേവലം ഭൂരിപക്ഷപേശീബലത്തിനോടു മല്ലിട്ട് എന്റെ പാവം വോട്ടും നാനമില്ലാതെ ഇവിടെ തോറ്റുകിടന്നേക്കാം. എങ്കിലും പരിഗണനാർഹമായ സാഹചര്യങ്ങൾ എന്നെങ്കിലും വരുന്നതുവരെ എന്റെ അഭിപ്രായവും വോട്ടും ഈ നയത്തിനെതിരെ ശക്തമായിത്തന്നെ നിലനിൽക്കും.

നാമൊക്കെ കൂടി മഹത്തായൊരു വിജ്ഞാനവ്യാപനപ്രസ്ഥാനം പടുത്തുയർത്തുകയാണെന്നു മേനി പറയാമെങ്കിലും ആത്യന്തികമായി നമുക്കുള്ളിലെ ഒരു ‘ഈഗോ’ സാറ്റിസ്ഫാക്ഷൻ കൂടിയാണു് വിക്കിപീഡിയയിൽ ‘ആയിരിക്കുന്നതും’ അതിൽ നമ്മുടേതായ എളിയതും പെരിയതുമായ സംഭാവനകൾ അർപ്പിക്കുന്നതും. സ്വന്തം മനഃസാക്ഷിയോടു വിശദമായി ചോദിച്ചറിഞ്ഞാൽ ഓരോരുത്തർക്കും ഇതു ബോദ്ധ്യം വരും.

അഡ്മിനുകളും ബ്യൂറോക്രാറ്റുകളും ആയിരിക്കുക എന്നതു് അധികാരങ്ങളേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങളാണെന്നു നമുക്കു മേനി പറഞ്ഞുകൊണ്ടേയിരിക്കാമെങ്കിലും, ആത്യന്തികമായി ഒരാൾ സ്വയമോ മറ്റുള്ളവരാലോ നേടിയെടുക്കുന്ന ഒരു പാരിതോഷികം കൂടിയാണു് ആ ‘പദവി’ എന്നുള്ളതും ആയാൾക്കു് അത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നുള്ളതും സത്യം തന്നെയായിരിക്കും. സ്വന്തം മനഃസാക്ഷിയോടു വിശദമായി ചോദിച്ചറിഞ്ഞാൽ അത്തരം ഓരോ ആൾക്കും ഇതു ബോദ്ധ്യം വരും.

നമ്മെ നിസ്സംഗതയോടുകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്ന വിക്കിപീഡിയ എന്ന ഈ വലിയ പുഴ പല കാലഘട്ടങ്ങളും താണ്ടിയാണു് ഈ സമയബിന്ദുവിൽ എത്തിനിൽക്കുന്നതു്. ഈ ഒരു കടവിൽ നിൽക്കുന്ന നമുക്കു് ഒരു കാഴ്ച്ചപ്പാട് അപ്പുറവും ഇപ്പുറവും മാത്രമെ കണ്ണിലെത്തുന്നൂണ്ടാവുന്നൂള്ളൂ. അതിനുമപ്പുറത്ത് ഇന്നലെകളിലും ഇനി നാളെകളിലും, വിക്കിപീഡിയയ്ക്കുവേണ്ടി സ്വന്തം പകലുകളും രാത്രികളും നമ്മുടെ അതേ ആവേശത്തോടെ, ഒരു പക്ഷേ അതിനേക്കാളൊക്കെ, ആവേശത്തോടെ, ഉഴിഞ്ഞുവെച്ച കാഴ്ച്ചക്കാരും പങ്കാളികളും ഉണ്ടായിരുന്നു, ഉണ്ടാവും. അവർക്കിടയിൽ നാമൊക്കെ ഒരു പക്ഷേ തീർത്തും നിസ്സാരന്മാരായിരിക്കും.

അങ്ങനെയുള്ള നാമാരു്, ഇത്ര മാത്രം പ്രാധാന്യമുള്ള ഒരു നയപ്രഖ്യാപനം നടത്തുവാൻ?

മുമ്പ് കാര്യനിർവ്വാഹകരായിരുന്നവർ, (സ്വന്തം അശ്രാന്തപ്രയത്നം കൊണ്ട്, മറ്റുള്ളവരുടെ അംഗീകാരവും ആശീർവ്വാദവും നേടി, വർഷങ്ങളോളം ആ ചുമതലയോടു് ന്യായമായ രീതിയിൽ നീതി പുലർത്തിക്കൊണ്ടിരുന്നു് പിന്നീടെപ്പൊഴോ തങ്ങളുടെ പരിമിതികളിലേക്കു് തിരിച്ചുപോയവർ) സ്വയം പിരിഞ്ഞുപോയില്ലെങ്കിൽ, അതിനർത്ഥം വിക്കിപീഡിയയുടെ ചരിത്രത്തിന്റെ ഒരു ഭാഗത്തിൽ ആത്മാർത്ഥമായി പങ്കുചേർന്നിരുന്ന അവരുടെ നാളുകളെക്കുറിച്ചും അന്നവർക്കു കിട്ടിയ ‘ബഹുമതി’യെക്കുറിച്ചും അവർക്കിപ്പോഴും അഭിമാനമുണ്ടെന്നാണു്. വിക്കിപീഡിയയെപ്പോലെ, മറ്റൊരു പ്രതിഫലവും നന്ദിസ്മാരകവും കൊടുക്കാനില്ലാത്ത ഒരു പാവം പ്രസ്ഥാനത്തെസംബന്ധിച്ചിടത്തോളം, നമുക്ക് ആകെച്ചെയ്യാനാവുക അവരുടെ ആ ‘ബഹുമതിയെ’പ്രത്യേകിച്ചു ശല്യമൊന്നും ചെയ്യാതെ നിലനിർത്തുക എന്നുള്ളതു മാത്രമാണു്. അങ്ങനെ നാം ഒതുങ്ങിക്കൂടിയിരുന്നാൽ, നാളെ എന്നെങ്കിലും, പൂർവ്വാധികം ശക്തമായിത്തന്നെ തിരിച്ചുവരാനും സ്വന്തം ഉത്തരവാദിത്തങ്ങളിൽ വീണ്ടും ശ്രദ്ധ ചെലുത്തിത്തുടങ്ങാനും ആ മൌനാനുവാദം chilappOL, ഒരു പക്ഷേ, ഒരു ചെറിയ പക്ഷേ, അവരെ പ്രോത്സാഹിപ്പിച്ചെന്നിരിക്കാം.

അതുവരേയ്ക്കും നമുക്കു ചെയ്തുതീർക്കാവുന്ന ഇതിലുമൊക്കെ അടിയന്തിരപ്രാധാന്യമുള്ള, എത്രയോ ഭീമമായ ജോലികൾ വിക്കിപീഡിയയിൽ ഇപ്പോൾ ബാക്കിയുണ്ടു്.


നേരെ മറിച്ച്, നമ്മുടെ സമൂഹത്തിന്റെ ചരിത്രബോധമില്ലായ്മയെന്ന സ്വതസ്സിദ്ധമായ ശീലം ഉൾക്കൊണ്ട്, നമുക്കിപ്പോൾ നിഷ്ഠുരതയോടെ അവരുടെ പേരു വെട്ടിയിടാം. വേണമെങ്കിൽ അവർ പിന്നീട് അഭയാർത്ഥികളെപ്പോലെ വന്നു് സമക്ഷത്തിൽ അഭ്യർത്ഥിക്കുമ്പോൾ വെട്ടിനുമീതെ വെട്ടിട്ട് അവർക്ക് ‘റീ-അഡ്മിഷൻ’കൊടുക്കാം. പക്ഷേ, തങ്ങളുടെ പഴയ ‘സജീവത’യിലേക്കു തിരിച്ചുവരാൻ ഒരു ചെറിയ പഴുതെങ്കിലുമുണ്ടെങ്കിൽ മൊറേൽ പോലീസിങ്ങിന്റെ (morale /m@"rA;l/ · n. the confidence, enthusiasm, and discipline of a person or group at a particular time.[OED])കുന്തമുനകൊണ്ട് ആ പഴുതു തഴുതിട്ടടക്കുകയാവും അപ്പോൾ നമ്മൾ ചെയ്യുന്നതു്.

ഇതിൽ‌പരം എനിക്ക് ഈ ചർച്ചയിൽ ഒന്നും കൂടുതൽ പറയാനില്ല. ‘സജീവരല്ലാത്ത’ കാര്യനിർവ്വാഹകമഹാപാപികളെ തെരഞ്ഞുപിടിച്ച് ഉച്ചാടനം ചെയ്യുന്ന നയത്തിനെതിരെയുള്ള എന്റെ ശക്തമായ വോട്ട് ലളിതമായ നിസ്സഹായതയിൽ പൊതിഞ്ഞുകൊണ്ട് മുകളിൽ ചേർത്തിട്ടുണ്ടു്.

എഡിറ്റ് ലോഗുകളിൽ വളരെയൊന്നും സജീവമായി ഒരിക്കലും കാണാത്ത, മലയാളം ‘വിൿഷണറി‘യിലെ മാത്രം ഒരു മൂത്ത സിസോപ്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:57, 23 മാർച്ച് 2012 (UTC)


ലളിതമായ ഒരു ചോദ്യം. ഒരു കാര്യനിർവാഹകൻ മരിച്ചു പോയാൽ വിക്കിപീഡിയയ്ക്ക് എന്തു ചെയ്യാൻ സാധിക്കും. അപ്പോഴും ഇടണോ നിലവിലുള്ള കാര്യനിർവാഹകനെന്ന്? ഉത്തരം പറയൂ.--Roshan (സംവാദം) 10:20, 24 മാർച്ച് 2012 (UTC)

ഈ നയത്തെ എതിർക്കുന്നവർ ഒക്കെ സൂചിപ്പിക്കുന്ന ഒരു കാര്യം വിക്കിയിലെ അഡ്‌മിൻ പദവി എന്തോ മഹത്തരമായ ഒരു കാര്യമാണെന്നും അത് എടുത്ത് കളയുന്നത് അവരോട് ചെയ്യുന്ന എന്തോ പാതകമാണെന്നും, അത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നുമൊക്കെയാണ്. വിക്കിയിലെ നയങ്ങൾ മനസിലാക്കാതിരിക്കുന്നതു കൊണ്ടുള്ള ഒരു പ്രശ്നമാണത്. വിക്കിയിൽ അഡ്‌മിൻ എന്നത് ഒരു ടൂൾ മാത്രമാണ്. വിക്കി പോലെ കൊളാബ്രറേഷൻ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയിൽ ചില ടൂളുകൾ(ഉദാഹരണമായി താളുകൾ ഡിലീറ്റ് ചെയ്യൽ) എല്ലാവർക്കും നൽകാൻ സാധിക്കില്ല. അഥവാ അങ്ങനെ ചെയ്താൽ അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകളുണ്ട്. അതുകൊണ്ട് അത്തരം ടൂളുകൾ ചിലർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ടൂളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ മാത്രമാണ് അഡ്‌മിൻ. അതിനപ്പുറം സാധാരണ ഉപയോക്താവിൽ നിന്നു മറ്റൊരു മഹത്വവും അഡ്‌മിൻഷിപ്പിനില്ല.

വിക്കിപീഡിയ പോലുള്ള പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത് ഏതെങ്കിലും ഒരു അഡ്‌മിനെയോ ബ്യൂറോക്രാറ്റിനേയോ ആശ്രയിച്ചല്ല. ഒരാൾ നിഷ്‌ക്രിയമാകുമ്പോൾ മറ്റൊരാൾ ആ സ്ഥാനത്തേക്ക് കടന്നു വരും. പുതുതായി വരുന്നയാൾ ഒരു പക്ഷേ തന്റേ മുൻ‌ഗാമിയേക്കാൾ പതിന്മടങ്ങ് കഴിവുള്ളവനായിരിക്കും. പിന്നിടുള്ള വിക്കിയുടെ വളർച്ച തന്നെ ത്വരിതപ്പെടുത്താൻ ചിലപ്പോൾ പിൻഗാമിക്കായേക്കും. അതുകൊണ്ട് ആ അഡ്‌മിൻ പോയാൽ വിക്കി വളർച്ച മുരടിക്കുമല്ലോ. അയാളുടെ അഡ്‌മിൻഷിപ്പ് എടുത്തു കളഞ്ഞാൽ അയാൾ പിന്നെ എഡിറ്റ് ചെയ്തില്ലെങ്കിലോ? അയാൾ ഇല്ലെങ്കിൽ മലയാളം വിക്കി സം‌രഭങ്ങൾ തന്നെ പൂട്ടിപ്പോകുമല്ലോ തുടങ്ങിയ സന്ദേഹങ്ങൾ തികച്ചും ബാലിശമാണ്. ഇതൊരു നയമാക്കി മാറ്റുവാൻ നമുക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ --Anoopan (സംവാദം) 11:26, 24 മാർച്ച് 2012 (UTC)


വീണ്ടും ചോദിക്കുന്നു. അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒന്നു പറയുക. സിസോപ്പ് മരണപ്പെട്ടാലും ഇവിടെ സ്ഥാപിക്കണോ നിലവിലുള്ള കാര്യനിർവാഹകനെന്ന്. മരണം ഒരിക്കലും ഇവിടെ ആരും അറിയാൻ പോകുന്നില്ല. അതിനാൽ സജീവമല്ലാത്ത അഡ്മിന്റെ പദവി ഒഴിവാക്കണം. (അക്കൗണ്ട് ദുർവിനിയോഗ സാധ്യതയാണ് മറ്റൊരു പ്രധാന കാരണം) ഈ നയം അത്യാവശ്യം തന്നെ.--Roshan (സംവാദം) 13:20, 24 മാർച്ച് 2012 (UTC)

സജീവതയുടെ പേരിൽ ഈ നയം രൂപീകരിക്കണമെങ്കിൽ, സജീവരായ എല്ലാ ഉപയോക്താക്കളുടേയും വോട്ട് വരണം, ഇവിടെ സജീവതയുടെ കാലാവധി നിർണ്ണയിക്കുകയാണ് ചെയ്യുന്നത്, ഒരു വർഷം അല്ലെങ്കിൽ ആറുമാസം എന്ന മട്ടിൽ, അതും പത്തോ പതിനഞ്ചോ പേരുടെ താൽപര്യത്തിനു വഴങ്ങി ആവരുതെന്നുണ്ട്.
തീർത്തും സമയബന്ധിതമല്ലാത്ത ഈ പദ്ധതിയിൽ സജീവതയുടെ കാലാവധി കുറച്ചാളുകൾ തീരുമാനിക്കുന്നതിൽ അപാകത മാത്രമേ എനിക്കു കാണാൻ സാധിക്കുന്നുള്ളൂ, ദീപു [deepu] (സംവാദം) 14:27, 24 മാർച്ച് 2012 (UTC)
ഇവിടെ ആരുടേയും അക്കൗണ്ട് തടയുന്നില്ല. സജീവരായ എല്ലാവരും ചേർന്നാണോ അഡ്മിൻസിനെ തിരഞ്ഞെടുത്തത്. ഉപയോക്താക്കൾ തിരഞ്ഞെടുത്ത കാര്യനിർവാഹക പദവി ഉപയോഗിക്കാൻ താല്പര്യമില്ലാത്ത ഉപയോക്താവിനെ അദ്ദേഹം വീണ്ടും ആവശ്യപ്പെടുമ്പോൾ നൽകാം എന്ന ഉറപ്പിൽ തൽക്കാലത്തേക്ക് ഉപയോക്താക്കൾ ചേർന്ന് നയം രൂപീകരിച്ച് ഒഴിവാക്കി നിർത്തുന്നു. ഇത് ഇനി എങ്ങനെയാണാവോ പറഞ്ഞു മനസിലാക്കേണ്ടത്? ഇപ്പോഴും അഡ്മിൻ പദവി ഉപയോഗിക്കാത്ത ഉപയോക്താക്കളെ ഇവിടെ ചർച്ചയ്ക്ക് കാണുന്നില്ലല്ലോ? എവിടെപ്പോയി? എന്തായാലും ഇവിടെ ചർച്ചയിലുള്ള ആരുടേയും പദവി നഷ്ടപ്പെടില്ലെന്നുറപ്പാണ്!--റോജി പാലാ (സംവാദം) 14:46, 24 മാർച്ച് 2012 (UTC)
ദീപു, വിക്കിപീഡിയയിലെ എല്ലാ നയം പോലെ തന്നെയാണ് ഈ നയവും. എല്ലാ വോട്ടെടുപ്പിന്റെയും കാലാവധി സാധാരണയായി 7 ദിവസമാണ്. ആ ദിവസത്തിനുള്ളിൽ ചെയ്യപ്പെടുന്ന വോട്ടിന്റെ എണ്ണം നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഈ നയത്തിനു മാത്രമെന്താണൊരു വ്യത്യാസം വേണമെന്ന് അഭിപ്രായപ്പെടുന്നത്?
മറ്റൊരു കാര്യം, സജീവ ഉപയോക്താക്കൾക്കെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിട്ടുള്ളവരെയാണ് സജീവ ഉപയോക്താക്കളെന്ന് പറയുന്നത് ( ഇതെഴുമ്പോഴത്തെ കണക്കു പ്രകാരം 287). പക്ഷെ മലയാളം വിക്കിപീഡിയയിലെ ഇപ്പോഴത്തെ നയപ്രകാരം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് 30 ദിവസം തികഞ്ഞവർക്കും, 100 തിരുത്തലുകൾ നടത്തിയവർക്കും മാത്രമേ വോട്ടെടുപ്പിൽ പങ്കെടുക്കാനാവൂ. --Anoopan (സംവാദം) 15:07, 24 മാർച്ച് 2012 (UTC)

@ദീപു സജീവതയുടെ പേരിൽ എല്ലാവരും വോട്ട് ചെയ്യണം എന്ന് വാശിപിടിക്കരുത്, ഒരു അഡ്മിനെ തിരഞ്ഞെടുക്കുമ്പോൾ പോലും സജീവരയ എല്ലാരും വോട്ട് ചെയ്യാറില്ല. ആപേജ് ഫോളൊ ചെയ്യുന്ന 20-25 പേർ മാത്രമേ അഭിപ്രായം രേഖപ്പെടുത്തുന്നുള്ളു. ഇതും അതുപോലെ കണ്ടാൽ മതി. അഡ്മിൻ പദവി പോയാലും അയാളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്ന് ആരും തടയുന്നില്ലല്ലോ? പിന്നെന്താ പ്രശ്നം. സിസോപ്പായി ഇരിക്കാൻ ആഗ്രഹമുള്ളവർ ഈ നയം മൂലം എങ്കിലും ഇവിടെ വന്ന് എഡിറ്റ് ചെയ്യട്ടെ.--KG (കിരൺ) 15:18, 24 മാർച്ച് 2012 (UTC)

ഇങ്ങനെയൊരു പദ്ധതിയിൽ ഒരാളുടെ സജീവതയുടെ കാലാവധി മറ്റുള്ളവർ തീരുമാനിക്കുന്നത് അനൗചിത്യമായി എനിക്കു തോന്നുന്നു അതാണ് അനൂപാ പറഞ്ഞുവന്നത്. വാശിയൊന്നുമില്ല കിരൺ :), സജീവതയുടെ കാലാവധി നിർണ്ണയിക്കുന്നതിലെ എതിർപ്പാണ് അങ്ങനെ പറഞ്ഞു തീർത്തത്.
അഡ്മിൻ/ബ്യൂറോക്രാറ്റ് ഫ്ലാഗ് നീക്കുന്നതിലല്ല എന്റെ എതിർപ്പ് എന്നു റോജിക്ക് ഇതുവരെ മനസിലായില്ല എന്ന് തോന്നുന്നു.ദീപു [deepu] (സംവാദം) 15:44, 24 മാർച്ച് 2012 (UTC)
വോട്ടെടുപ്പ് അഡ്മിൻ ഫ്ലാഗ് നീക്കുന്നതിനു വേണ്ടിയല്ലേ?--റോജി പാലാ (സംവാദം) 12:05, 25 മാർച്ച് 2012 (UTC)

തീരുമാനം[തിരുത്തുക]

ചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾ[തിരുത്തുക]

ചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾക്കായി ഇവിടെയുള്ളതു പോലെയൊരു ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. (മലയാളചലച്ചിത്രം) എന്നുള്ളത് അനാവശ്യമായി പല ലേഖനങ്ങളിലും ഉപയോഗിക്കുന്നതനായി കാണപ്പെടുന്നു. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ചിട്ടുണ്ട്. ഒരേ പേരിലുള്ള തലക്കെട്ട് ഒന്നിൽകൂടുതൽ വിഷയങ്ങൾക്കുള്ളപ്പോൾ മാത്രമാണ് ബ്രാക്കറ്റിൽ എന്തെങ്കിലും ചേർക്കേണ്ടത്. ബ്രാക്കറ്റിനകത്തുള്ളത് സംക്ഷിപ്‌തമാവുന്നതുമാണ് നല്ലത്. അതിനാൽ അങ്ങനെയുള്ള അവസരങ്ങളിൽ (ചലച്ചിത്രം) എന്നു മാത്രം ചേർത്താൽ മതിയെന്നാണ് എന്റെ അഭിപ്രായം. അതേ പേരിലുള്ള ചലച്ചിത്രം മറ്റു ഭാഷകളിലുള്ളപ്പോൾ മാത്രമേ (മലയാളചലച്ചിത്രം) എന്നുപയോഗിക്കേണ്ട ആവശ്യമുള്ളൂ. ഒരേ പേരിലുള്ള രണ്ടു മലയാളചലച്ചിത്രങ്ങൾ വർഷമനുസരിച്ച് തരംതിരിക്കുന്നതിനെ കുറിച്ചും നയം രൂപികരിക്കണം. ഉദാ: നീലത്താമര (2009) / നീലത്താമര (2009-ലെ ചലച്ചിത്രം); ഇതിൽ ആദ്യത്തേതായിരിക്കും നല്ല രീതിയെന്ന് കരുതുന്നു.

ഇതുകൂടാതെ മലയാളചലച്ചിത്രം, മലയാള ചലച്ചിത്രം എന്നിങ്ങനെ രണ്ടു രീതികൾ ഉപയോഗിക്കുന്നുണ്ട്. ചില വർഗ്ഗങ്ങളിലും ഈ വ്യത്യാസമുണ്ട്. ഇതിനെയും ഏകീകരിക്കണം. ആദ്യത്തേത് സാർവ്വത്രികമാക്കണമെന്നാണ് എന്റെ അഭിപ്രായം.

അതുപോലെ തന്നെ (ചലച്ചിത്രനടൻ), (ചലച്ചിത്രസംവിധായകൻ) എന്നവിയ്ക്ക് പകരം (നടൻ), (സംവിധായകൻ) എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്. --Jairodz സം‌വാദം 13:42, 21 നവംബർ 2011 (UTC)

/ /ചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾക്കായി ഇവിടെയുള്ളതു പോലെയൊരു ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. (മലയാളചലച്ചിത്രം) എന്നുള്ളത് അനാവശ്യമായി പല ലേഖനങ്ങളിലും ഉപയോഗിക്കുന്നതനായി കാണപ്പെടുന്നു. / /


തെറ്റിദ്ധാരണ ഒഴിവാക്കേണ്ട അവസരങ്ങളിൽ മാത്രമേ (മലയാളചലച്ചിത്രം) എന്ന് തലക്കെട്ടിൽ ഉപയോഗിക്കേണ്ടതുള്ളൂ എന്നത് ഇതിനകം ചർച്ച ചെയ്ത് നയം രൂപീകരിച്ച ഒന്നാണു്. പക്ഷെ ആദ്യകാലങ്ങളിൽ എഴുതപ്പെട്ട ലേഖങ്ങളിൽ പലതും തലക്കെട്ട് മാറ്റാതെ കിടക്കുന്നുണ്ടാകാം. അത് പുതുക്കേണ്ടതുണ്ട്.--ഷിജു അലക്സ് 15:34, 21 നവംബർ 2011 (UTC)

(ചലച്ചിത്രം) എന്നു മാത്രം മതി എന്നാണെന്റെ അഭിപ്രായം. ഇതിനെക്കുറിച്ച് നടന്ന ചർച്ചയുടെ ലിങ്ക് ഏതാണ്. സെർച്ച് ചെയ്തു നോക്കിയിട്ട് കിട്ടിയില്ല. --Jairodz സം‌വാദം 08:54, 22 നവംബർ 2011 (UTC)

ഇതിൽ ഏത് ശൈലിയുപയോഗിക്കുന്നതാണ് നല്ലത്?

 • രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)
 • രതിനിർവ്വേദം (2011 ചലച്ചിത്രം)
 • രതിനിർവ്വേദം (2011)

--Jairodz (സംവാദം) 15:45, 2 ഡിസംബർ 2011 (UTC)

ഇവിടെ ചർച്ചക്കു വെച്ചിരിക്കുന്ന വിഷയത്തിൽ തീരുമാനമാകുന്നതിനു മുൻപേ തന്നെ തലക്കെട്ടുകൾ മാറ്റുന്നത് നല്ല പ്രവണതയല്ല. --അനൂപ് | Anoop (സംവാദം) 18:15, 2 ഡിസംബർ 2011 (UTC)
അപ്പോൾ ചർച്ച തുടരാം. മലയാളതലക്കെട്ടുകളുള്ള മലയാളചലച്ചിത്രങ്ങൾക്ക് (മലയാളചലച്ചിത്രം) എന്നിടുന്നതിന്റെ ആവശ്യം മനസ്സിലാകുന്നില്ല. നാലുകെട്ട് (നോവൽ) എന്നതിന് പകരം നാലുകെട്ട് (മലയാളനോവൽ) എന്നിടേണ്ട ആവശ്യമുണ്ടോ? --Jairodz (സംവാദം) 18:25, 2 ഡിസംബർ 2011 (UTC)
ഈ വിഷയത്തിൽ മുൻപ് നടന്ന ഒരു ചർച്ച ഇവിടെ കാണാം. --അനൂപ് | Anoop (സംവാദം) 18:43, 2 ഡിസംബർ 2011 (UTC)

വലയം വേണമോ വേണ്ടയോ എന്നതല്ല ഞാൻ ഇവിടെ പ്രധാനമായും ചർച്ചയ്ക്ക് വച്ചത്. (മലയാളചലച്ചിത്രം) എന്നതിന് പകരം (ചലച്ചിത്രം) എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം. മലയാളചലച്ചിത്രങ്ങളുടെ പട്ടികയിൽ എല്ലാ ചലച്ചിത്രങ്ങളുടെയും കൂടെ (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തിയിരിക്കുന്നത് ഒരു പ്രശ്നമായി തോന്നുന്നില്ല. ഇതിന് പെട്ടെന്ന് ഒരു തീരുമാനമെടുത്താൽ എല്ലാം വൃത്തിയാക്കിയെടുക്കുന്ന കാര്യം ഞാനേറ്റു. :-) --Jairodz (സംവാദം) 18:56, 2 ഡിസംബർ 2011 (UTC)

എല്ലാ ചലച്ചിത്രങ്ങളുടെ പട്ടികകളിലും നിന്നും വലയം നീക്കം ചെയ്യണം. ലേഖനം സൃഷ്ടിക്കുന്ന അവസരത്തിൽ ആവശ്യമുണ്ടെങ്കിൽ മാത്രം അനുയോജ്യമായി (ചലച്ചിത്രം) / (മലയാളചലച്ചിത്രം) എന്നീ വലയങ്ങൾ ഉൾപ്പെടുത്തണം. --Jairodz (സംവാദം) 19:15, 2 ഡിസംബർ 2011 (UTC)
തലക്കെട്ട് ഏറ്റവും ലളിതമായിരിക്കണം എന്നഭിപ്രായപ്പെടുന്നു. വലയം ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. --Vssun (സംവാദം) 04:43, 3 ഡിസംബർ 2011 (UTC)
ഇനി ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ തന്നെ അർത്ഥമില്ല. ഈ ചർച്ച ആരംഭിച്ച ആൾ തന്നെ ഇതിലൊരു തീരുമാനമാകുന്നതിനു മുൻപേ സ്വന്തം ഇഷ്ടപ്രകാരം നിരവധി ലേഖനങ്ങളുടെ തലക്കെട്ടുകൾ മാറ്റിക്കഴിഞ്ഞു. അങ്ങനെ ആയ സ്ഥിതിക്ക് ചർച്ച ചെയ്യുകയും നയം രൂപീകരിക്കുകയും ചെയ്യുന്നതിന്റെ ആവശ്യമെന്ത്? ഇതല്ല വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിൽ ഇതുവരെ ഞാൻ കണ്ടറിഞ്ഞ രീതി. വിക്കിപീഡിയയിൽ ചർച്ച ചെയ്ത് എത്തിയ നയത്തിനനുസരിച്ച് എല്ലാവരും പ്രവർത്തിക്കുന്നതാണ് ഇതുവരെ കണ്ടിരുന്നത്. പുതിയ ഉപയോക്താവായാലും, പ്രവർത്തന പരിചയമുള്ള ഉപയോക്താവായാലും അവർ ഇതുവരെ ആ നയത്തെ/ശൈലിയെ അനുസരിച്ചിരിച്ചിരുന്നു. അതിൽ അപാകതകളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിച്ച് നയം/ശൈലി മാറ്റിയ ശേഷമാണ് ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നത്.
ഇത്രയും ആയ സ്ഥിതിക്ക് അവരവർ സ്വന്തം ഇഷ്ടമുള്ള രീതിയിൽ തലക്കെട്ടു നൽകട്ടെ. ഒരാൾ നൽകിയ തലക്കെട്ട് മറ്റൊരാൾ അയാൾക്കനുചിതമെന്നു തോന്നുന്ന രീതിയിൽ മാറ്റട്ടെ. അത് ഇഷ്ടപ്പെടാത്ത മറ്റൊരാൾ അത് വീണ്ടും മാറ്റട്ടെ. അങ്ങനെ നമ്മുടെ എഡിറ്റുകൾ കൂടട്ടെ. ഡെപ്ത് കൂടട്ടെ. കൂടെ നമ്മുടെ വിക്കിയും വളരട്ടെ. --അനൂപ് | Anoop (സംവാദം) 06:09, 3 ഡിസംബർ 2011 (UTC)
ഇവിടെ ചർച്ച നടക്കാത്ത അവസ്ഥയായപ്പോഴാണ് തലക്കെട്ടുകൾ മാറ്റാൻ തുടങ്ങിയത്. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഇവിടെ പ്രതികരിക്കുമെന്ന് കരുതി. 2009-2011 വരയുള്ളവയുടെ തലക്കെട്ടാണ് ഞാൻ മാറ്റിയത്. അത് പൂർവ്വസ്ഥിതിയിലാക്കാനോ ബാക്കിയുള്ളവയുടെ തലക്കെട്ടുകൾ മാറ്റാനോ അധികം സമയം വേണ്ട. ഒരു തീരുമാനമായാൽ മാത്രം മതി. മലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടിൽ വലയം ഉപയോഗിക്കുന്നതിനെക്കുറിച്ചും മലയാളചലച്ചിത്രം എന്നുപയോഗിക്കേണ്ടതിനെ കുറിച്ചും ഒരു നയം രൂപീകരിച്ചതായി ഈ താളിൽ നോക്കിയിട്ട് കണ്ടില്ല. പട്ടികകളിൽ എല്ലാ ചലച്ചിത്രങ്ങളുടെയും കൂടെ (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തിയിരിക്കുന്നതാണ് ഇങ്ങനെയൊരു തെറ്റായ ശൈലി പിന്തുടർന്നുവരാൻ കാരണമായതെന്ന് കരുതുന്നു. എത്രയും പെട്ടെന്ന് തിരുത്തിയാൽ അത്രയും നല്ലതാണ്. സമയം കടന്നുപോകുംതോറും കൂടുതൽ ബുദ്ധിമുട്ടാകും. മലയാളവിക്കിപീഡിയയിലെ ചലച്ചിത്രലേഖനങ്ങളെ വൃത്തിയാക്കിയെടുക്കണം എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളൂ.
 • തെറ്റിധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ തലക്കെട്ട് മാത്രം ഉപയോഗിക്കുക.
 • തെറ്റിദ്ധാരണ ഒഴിവാക്കേണ്ട അവസരങ്ങളിൽ (ചലച്ചിത്രം) എന്ന വലയം ഉപോയിഗിക്കുക.
 • അതേ പേരിലുള്ള തലക്കെട്ട് മറ്റു ഭാഷകളിൽ ഉണ്ടെങ്കിൽ മാത്രം (മുഖ്യമായും ഇംഗ്ലീഷ് തലക്കെട്ടുകൾക്കാണ് ഇങ്ങനെ വരുന്നത്) (മലയാളചലച്ചിത്രം) എന്നുപയോഗിക്കുക.
 • ഒരേ പേരിലും ഭാഷയിലുമുള്ള രണ്ടു ചലച്ചിത്രങ്ങൾ ഉള്ളപ്പോൾ വർഷമനുസരിച്ച് തരംതിരിക്കണം. താഴെയുള്ളവയിലെ ഒരു ശൈലി തിരഞ്ഞെടുക്കണം.
  • രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)
  • രതിനിർവ്വേദം (2011 ചലച്ചിത്രം)
  • രതിനിർവ്വേദം (2011)

--Jairodz (സംവാദം) 07:04, 3 ഡിസംബർ 2011 (UTC)

വലയത്തിൽ വർഷം മാത്രം കൊടുത്താൽ തെറ്റിദ്ധാരണ വരും എന്നു വിചാരിക്കുന്നു. അതുകൊണ്ട് (2011-ലെ ചലച്ചിത്രം) ശൈലിയെ പിന്തുണക്കുന്നു. ജയ്ദീപിന്റെ മറ്റു നിർദ്ദേശങ്ങളേയും അനുകൂലിക്കുന്നു. --Vssun (സംവാദം) 17:39, 3 ഡിസംബർ 2011 (UTC)
തെറ്റിദ്ധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ പേരു മാത്രം ലേഖനത്തിന്റെ തലക്കെട്ടായി ഉപയോഗിക്കുക എന്നതിനോടു യോജിക്കുന്നു. മറ്റവസരങ്ങളിൽ ഇപ്പോൾ പിന്തുടരുന്നതു പോലെ മലയാളചലച്ചിത്രം തമിഴ്ചലച്ചിത്രം എന്നും ഉപയോഗിക്കുക. തലക്കെട്ടു കൂടുതൽ വ്യക്തമാകുന്നതിനു ഇതു സഹായകരമാകും. തലക്കെട്ടിൽ ചലച്ചിത്രം എന്നു ചേർക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുകയേ ഉള്ളൂ. രതിനിർവ്വേദം (2011-ലെ മലയാളചലച്ചിത്രം) എന്നു തലക്കെട്ടു നൽകുന്നതാകും ഉചിതം. --അനൂപ് | Anoop (സംവാദം) 05:41, 5 ഡിസംബർ 2011 (UTC)
സുനിൽ പറഞ്ഞതനുകൂലിക്കുന്നു, വ്യക്തിപരമായ അഭിപ്രായത്തിൽ തലക്കെട്ടുകൾ ലളിതമാക്കുന്ന രീതിയാണ് നല്ലത്. മലയാള പേരുകളുടെ കൂട്ടത്തിൽ മലായാളചലച്ചിതം എന്നെഴുതി ചേർക്കേണ്ട കാര്യമൂണ്ടോ? അനങ്ങനെ എഴുതി ചേർക്കുന്നത് മലയാളം അല്ലാതെ മറ്റൊരു ചിത്രം കൂടി അതെ പേരിലുണ് എന്ന തെറ്റായ ഒരു സൂചന നൽകാനെ ഇടയാക്കു. ഒരേപേരിൽ വ്യത്യസ്ത ഭാഷകളിൽ ചിത്രം ഉണ്ടങ്കിൽ മാതം ഭാഷകൂടി ഉൾപ്പെടുത്തിയാൽ മതിയാകും എന്നഭിപ്രായം--കിരൺ ഗോപി 05:47, 5 ഡിസംബർ 2011 (UTC)
അനൂപ് | Anoop പറഞ്ഞതിനോട് യോജിക്കുന്നു. --Sivahari (സംവാദം) 05:51, 5 ഡിസംബർ 2011 (UTC)
ലാളിത്യം എന്നതിലുപരി കൂടുതൽ അർത്ഥവത്താകുന്ന തലക്കെട്ട് എന്നതിനോടാണ് എനിക്ക് യോജിപ്പ്. ദയ (മലയാളചലച്ചിത്രം) എന്നെഴുതുമ്പോൾ തലക്കെട്ടിൽ നിന്നു തന്നെ അതിന്റെ അർത്ഥം പൂർണ്ണമായി വായനക്കാരനു ലഭ്യമാകുന്നു. ലാളിത്യമാണുദ്ദേശിക്കുന്നതെങ്കിൽ ദയ(ച) എന്നോ ദയ (സി) എന്നോ മറ്റോ എഴുതിയാൽ പോരെ? അതെന്താണെന്ന് വായനക്കാരനു അറിയണമെങ്കിൽ അവൻ/അവൾ ലേഖനം വന്നു വായിക്കട്ടെ. --അനൂപ് | Anoop (സംവാദം) 06:13, 5 ഡിസംബർ 2011 (UTC)
തലക്കെട്ടുകളിൽ വലയം ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം തന്നെ ഒരേ തലക്കെട്ടുകുളുള്ള രണ്ടു വിഷയങ്ങളെ വേർതിരിച്ചറിയുക എന്നുള്ളതാണ്. മഴവില്ല് ഉദാഹരണമായി എടുക്കുക. മഴവില്ല് എന്ന് സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ. മഴവില്ല്, മഴവില്ല് (മലയാളചലച്ചിത്രം) എന്നീ രണ്ടു തലക്കെട്ടുകൾ ദൃശ്യമാകും. മഴവില്ല് (ചലച്ചിത്രം) എന്നിടുന്നതുവഴി വായനക്കാരന് രണ്ടും തമ്മിലുള്ള വ്യത്യാസം ഗ്രഹിച്ചെടുക്കാൻ കൂടുതൽ പ്രയാസമാകുമെന്ന് തോന്നുന്നില്ല.
(മലയാളചലച്ചിത്രം), (ച) എന്നൊക്കെ പറയുന്നത് രണ്ടു ധ്രുവങ്ങൾ പോലെയാണ്. അല്ലെങ്കിൽ മലയാളത്തിലെ ഒരു പഴഞ്ചൊല്ല് പോലെ. :-) (ചലച്ചിത്രം) എന്നിടുന്നത് ലളിതവും അതോടൊപ്പം ഉചിതവുമാണ്. --Jairodz (സംവാദം) 06:56, 5 ഡിസംബർ 2011 (UTC)

എന്തായാലും, ഒരു ശൈലി സ്ഥാപിച്ച് പിന്തുടരുക.

 • നായകൻ (മലയാള ചലച്ചിത്രം)
 • നായകൻ (തമിഴ് ചലച്ചിത്രം)
 • നായകൻ (2012-ലെ തമിഴ് ചലച്ചിത്രം) - (വീണ്ടും ഇറങ്ങിയാൽ)
 • നായകൻ (2012-ലെ മലയാള ചലച്ചിത്രം) - (വീണ്ടും ഇറങ്ങിയാൽ)

എന്തായാലും ഇതു മുൻകൂട്ടി കണ്ട് ഭാഷ ഇപ്പോഴേ ചേർക്കുന്നതാണ് (നിലവിൽ പിന്തുടരുന്നത്) നമുക്ക് ഉചിതമെന്നു കരുതുന്നു. തമിഴ്ചിത്രം മാത്രമെയുള്ളെങ്കിൽ നായകൻ (ചലച്ചിത്രം) എന്നു കൊടുത്താൽ മലയാളചിത്രം വരുമ്പോൾ രണ്ടും തലക്കെട്ടു മാറ്റണം. അതിനാൽ വലയം കൊടുക്കേണ്ടിടത്ത് ഭാഷ നല്ലത്. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ചിട്ടുണ്ട് എന്നു ജയ്ദീപ് പറഞ്ഞത് അവരെ നമ്മൾ പറഞ്ഞുമനസില്ലാക്കുകയാണ് ചെയ്യേണ്ടത്.--റോജി പാലാ (സംവാദം) 07:15, 5 ഡിസംബർ 2011 (UTC)

ഭാവിയിൽ അതേ പേരിൽ ഒരു സിനിമ വരുമയിരിക്കും എന്നു കരുതി ഇപ്പോൾ അങ്ങനെ ചെയ്യണോ? അതു ആവശ്യമില്ലാത്ത് ഒരു കീഴ് വഴക്കം സൃഷ്ഠിക്കുകയേ ഉള്ളു. ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ മിക്ക ജീവചരിത്ര ലേഖനങ്ങൾക്കും വലയം വേണ്ടി വരും. ഉദാഹരണം ജി. കാർത്തികേയൻ തന്നെ എടുക്കു, നിലവിൽ രണ്ട് ജി.കാർത്തികേയന്മാർ വിക്കിയിലുണ്ട്, നാളെ വേറോരു ജി. കാർത്തികേയൻ വരികയും ഇപ്പോഴുള്ള വരെക്കായിലും പ്രശസ്തനാവുകയും ചെയ്താൽ നിശ്ചയമായും നിലവിലുള്ളവയുടെ തലക്കെട്ട് മാറ്റേണ്ടതാണ്. അതിനാൽ ഭാവിയിൽ ഇറങ്ങിയേക്കും എന്നു കരുതി ഇപ്പോഴെ സ്ഥലം ഒഴിച്ചിടണോ? --കിരൺ ഗോപി 07:39, 5 ഡിസംബർ 2011 (UTC)
ഒരു വായനക്കാരൻ വിക്കിയിലെത്തുന്നത് സെർച്ച് ബോക്സിൽ തിരഞ്ഞു മാത്രമല്ലെന്ന് മനസിലാക്കുക. മറ്റു പല വെബ്സൈറ്റുകളിലൂടെയും ഗൂഗ്‌ൾ റിസൽട്ടുകളിലൂടെയും ഒക്കെ വിക്കിയിൽ എത്തിച്ചേരാം. അതു കൂടാതെ വിക്കിയിലെ തന്നെ കണ്ണികൾ വഴിയും ആ ലേഖനത്തിലെത്തിച്ചേരാം. കമ്പനി (ചലച്ചിത്രം) എന്നു കാണുമ്പോൾ അതേതു ഭാഷയിലേതാണെന്ന് സ്വാഭാവികമായും സംശയമുണ്ടാകും. കമ്പനി (ഹിന്ദി ചലച്ചിത്രം), കമ്പനി (മലയാളചലച്ചിത്രം) എന്നു നൽകുന്നത് തീർച്ചയായും ഇത് താൻ ഉദ്ദേശിക്കുന്ന ലേഖനം തന്നെയാണെന്നു ഉറപ്പു വരുത്താനാകും. ഇപ്പോൾ തലക്കെട്ടിൽ മലയാളചലച്ചിത്രം എന്നു ചേർക്കുന്നതിൽ എന്തപാകതയാണുള്ളതെന്ന് ഇതുവരെ ആരും മുകളിൽ പറഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് തിരുത്തിയാൽ അത്രയും നല്ലതാണ്. സമയം കടന്നുപോകുംതോറും കൂടുതൽ ബുദ്ധിമുട്ടാകും. എന്നൊക്കെ മുകളിൽ എഴുതിയത് വായിച്ചാൽ തോന്നുക നമ്മൾ ഇതുവരെ ചെയ്തു വന്നിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണു് എന്നൊക്കെയാണ്. എന്താണീ തെറ്റെന്ന് പറയുന്നുമില്ല. തലക്കെട്ടിൽ ചലച്ചിത്രം എന്ന് അപൂർണ്ണമായി ഉപയോഗിക്കാമെങ്കിൽ ച എന്നും അപൂർണ്ണമായി ഉപയോഗിക്കാം.--അനൂപ് | Anoop (സംവാദം) 07:43, 5 ഡിസംബർ 2011 (UTC)
മുൻകൂട്ടി കണ്ട് ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. നായകൻ എന്ന പേരിൽ ഭാവിയിൽ ചിത്രങ്ങൾ ഇറങ്ങുമ്പോൾ അപ്രകാരം ചെയ്യുക. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ച് തെറ്റിധാരണ വരാത്ത ചലച്ചിത്രങ്ങൾക്ക് (മലയാളചലച്ചിത്രം) എന്നിടുമ്പോൾ നിലവിൽ വലയം നീക്കം ചെയ്യുകയാണ് പതിവ്. അതുപോലെ ഇക്കാര്യത്തിലും അനുയോജ്യമായ മാറ്റങ്ങൾ തലക്കെട്ടുകളിൽ വരുത്തുക. നായകൻ, അപൂർവരാഗം എന്നിങ്ങനെ ചുരുക്കം ചില തലക്കെട്ടുകൾക്കാണ് മലയാളത്തിലും തമിഴിലും ചലച്ചിത്രങ്ങളുള്ളത്. ഇനി അങ്ങനെയല്ലെങ്കിൽ കൂടി (ചലച്ചിത്രം) എന്ന ശൈലി പിന്തുടരുന്നതാണ് ശരി. ഇംഗ്ലീഷ് തലക്കെട്ടുകൾക്കും നിർബ്ബന്ധമായും (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തേണ്ട കാര്യമില്ല. ഉദാ: ഡേഞ്ചർ ബിസ്ക്കറ്റ്, ബാംബൂ ബോയ്സ് എന്നീ പേരുകളിൽ വേറെ ചിത്രങ്ങൾ ഒരു ഭാഷയിലും നിലവിലില്ല. --Jairodz (സംവാദം) 07:45, 5 ഡിസംബർ 2011 (UTC)
ചലച്ചിത്രത്താളുകളെക്കുറിച്ചുള്ള അഭിപ്രായമാണ് ഇവിടെ പറഞ്ഞത്. ചുരുക്കം:- നിലവിൽ ഇവിടെ പിന്തുടരുന്ന രീതി തുടരുക. --റോജി പാലാ (സംവാദം) 07:47, 5 ഡിസംബർ 2011 (UTC)
ചലച്ചിത്രം എന്നുള്ളത് അപൂർണ്ണമാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. മലയാളചലച്ചിത്രം എന്നുള്ളത് അനാവശ്യമായി ഉപയോഗിക്കേണ്ട കാര്യമില്ല എന്നതാണ് എന്റെ അഭിപ്രായം. ഇന്ദുലേഖ (മലയാളനോവൽ), ഭരതൻ (മലയാളചലച്ചിത്രസംവിധായകൻ) എന്നീ ശൈലികളെയും അർത്ഥവത്താണ് എന്ന കാരണത്താൽ സ്വീകരിക്കുമോ? ഇപ്പോൾ നിലവിലുള്ള ശൈലിയിൽ അനേകം ലേഖനങ്ങളുണ്ട്, മലയാളചലച്ചിത്രം എന്ന് കേൾക്കാൻ കൂടുതൽ സുഖമുണ്ട്, എന്നിങ്ങനെയുള്ള കാരണങ്ങളാൽ, ശരിയായ ശൈലി സ്വീകരിക്കുന്നതിനെ എതിർക്കരുത്. --Jairodz (സംവാദം) 16:09, 5 ഡിസംബർ 2011 (UTC)
ചലച്ചിത്രം അപൂർണ്ണമാകുന്നതെങ്ങനെയെന്ന് മുകളിൽ നിരവധി ഉദാഹരണങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. തലക്കെട്ടു വായിക്കുമ്പോൾ തന്നെ ലേഖനം ഏതു വിഷയമാണു കൈകാര്യം ചെയ്യുന്നതെന്നറിയാനാണ് ബ്രാക്കറ്റിനകത്ത് സൂചിപ്പിക്കുന്നത്. അങ്ങനെ സൂചിപ്പിക്കുമ്പോൾ അതു വ്യക്തവും പൂർണ്ണവുമായിരിക്കണം. അതു കൊണ്ടു തന്നെയാണ് മലയാളചലച്ചിത്രം എന്നുപയോഗിക്കണമെന്ന് പറയുന്നത്. അത് ചലച്ചിത്രം എന്നു മാത്രമാകുമ്പോൾ അത് തീർച്ചയായും അപൂർണ്ണമാണു്. അങ്ങനെ അപൂർണ്ണമായ ചലച്ചിത്രം എന്നുപയോഗിക്കുന്നതിനേക്കാൾ എത്രയോ ലളിതമാണ് ബ്രാക്കറ്റിനകത്ത് ച എന്നോ സി എന്നോ സൂചിപ്പിക്കുന്നത്. ഇവിടെ വിഷയം ചലച്ചിത്രങ്ങളുടെ തലക്കെട്ട് ആയതിനാൽ അവയെക്കുറിച്ചു മാത്രം ചർച്ച ചെയ്യുക. ബാക്കിയുള്ള വിഷയങ്ങളിൽ അങ്ങനെയായതിനാൽ ഇവിടെയും ഇങ്ങനെയാവണം എന്നു കരുതുന്നത് വിക്കിയിൽ സ്വീകരിക്കാനാവില്ല. --അനൂപ് | Anoop (സംവാദം) 16:50, 5 ഡിസംബർ 2011 (UTC)
കാഴ്ച (ചലച്ചിത്രം) - ഇതിൽ വ്യക്തതയ്ക്ക് എന്താണ് കുറവ് എന്ന് വിശദീകരിക്കാമോ? തലക്കെട്ട് കാണുമ്പോൾ തന്നെ ലേഖനം ഏത് വിഷയമാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും വ്യക്തമാകില്ലേ?. --Jairodz (സംവാദം) 17:07, 5 ഡിസംബർ 2011 (UTC)
അതിനു മുൻപ് ഇപ്പോൾ നിലവിലുള്ള കാഴ്ച (മലയാളചലച്ചിത്രം) എന്ന തലക്കെട്ടിനു എന്താണു പ്രശ്നമെന്ന് വിശദീകരിക്കാമോ? നിലവിലുള്ളവയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമല്ലേ പുതിയ രീതിയെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. കൂടുതൽ വ്യക്തത നൽകുന്ന ഒരു ശൈലിയിൽ നിന്ന് വ്യക്തത കുറഞ്ഞ ഒരു ശൈലിയിലേക്ക് നീങ്ങുന്നത് (ഇപ്പോൾ തന്നെ ഒരു ഉപയോക്താവ് സ്വന്തം ഇഷ്ട്രപ്രകാരം സമവായമൊന്നുമില്ലാതെ തന്നെ അത്തരം ലേഖനങ്ങൾ നീക്കിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം) ഒരിക്കലും വിക്കിക്ക് യോജിച്ചതല്ല. അതു സമാന്യ ബുദ്ധിക്കുറവാണെങ്കിൽ അങ്ങനെ. --അനൂപ് | Anoop (സംവാദം) 17:50, 5 ഡിസംബർ 2011 (UTC)
തെറ്റിദ്ധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ പേരു മാത്രം ലേഖനത്തിന്റെ തലക്കെട്ടായി ഉപയോഗിക്കുക എന്നതിനോടു യോജിക്കുന്നു എന്നു പറഞ്ഞല്ലോ. അത് വിഷയത്തെ വിവേചിച്ചറിയാൻ വലയത്തിന്റെ ആവശ്യമില്ല എന്നുള്ളതുകൊണ്ടല്ലേ? അതുപോലെ ഇവിടെയും വിഷയത്തെ വേർതിരിച്ചിറിയാൻ മലയാള എന്ന് ചേർക്കേണ്ടതില്ല. അതിൽ യാതൊരു ഔചിത്യവും കാണുന്നില്ല, പ്രത്യേകിച്ച് അതൊരു മലയാളതലക്കെട്ടായതുകൊണ്ടും. നിലവിൽ മലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടുകളിൽ (മലയാളചലച്ചിത്രം), (മലയാള ചലച്ചിത്രം), (ചലച്ചിത്രം) എന്നിങ്ങനെ പല രീതികളിലുള്ള വലയങ്ങളാണുള്ളത്. തെറ്റിധാരണ വരാത്ത പല ലേഖനങ്ങളിലും (മലയാളചലച്ചിത്രം) എന്നും ചേർത്തിട്ടുണ്ട്. നിലവിൽ ഇതേപ്പറ്റി ഒരു നയം ഉള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. ചലച്ചിത്രപട്ടികളിൽ എല്ലാ ചലച്ചിത്രങ്ങളുടെയും തലക്കെട്ടിന്റെ കൂടെ (മലയാളചലച്ചിത്രം) എന്നു ചേർത്തതാണ് ഇങ്ങനെയൊരു അനാവശ്യമായ ശൈലി പിന്തുടർന്നുവരാൻ കാരണമായത്. അത് അധികം പ്രയാസമില്ലാതെ തിരുത്താവുന്നതെയുള്ളൂ. --Jairodz (സംവാദം) 18:21, 5 ഡിസംബർ 2011 (UTC)
"ഇപ്പോൾ തന്നെ ഒരു ഉപയോക്താവ് സ്വന്തം ഇഷ്ട്രപ്രകാരം സമവായമൊന്നുമില്ലാതെ തന്നെ അത്തരം ലേഖനങ്ങൾ നീക്കിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം" ഇക്കാര്യം ഇനിയും ആവർത്തിക്കണോ അനൂപൻ? ചർച്ച തുടങ്ങി ഒരാഴ്ചയിലധികം അഭിപ്രായങ്ങളൊന്നുമില്ലാതിരുന്ന അവസ്ഥയാണ് അത്തരം ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ഇവിടെ സമവായമാകുകയാണെങ്കിൽ തിരിച്ചുമാറ്റാമെന്നും ഉ:jairodz പറഞ്ഞിട്ടുണ്ടല്ലോ. --Vssun (സംവാദം) 18:39, 5 ഡിസംബർ 2011 (UTC)


എന്റെ വിനീതമായ അഭിപ്രായം

Disambiguation ഒഴിവാക്കാനുള്ള ആദ്യത്തെ തലമായാണു് തലക്കെട്ടുകളിൽ വലയം ഉപയോഗിക്കേണ്ടതു്. ഈ നയം സ്വീകരിക്കുകയാണെങ്കിൽ, അതനുസരിച്ച് നമ്മുടെ ലക്ഷ്യം തലക്കെട്ടുകളിൽ വലയങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ ഏറ്റവും ചുരുക്കുകയാണു്.
ഇനി രണ്ടുമൂന്നു് ഉദാഹരണങ്ങൾ നോക്കാം:
1. തച്ചോളി ഒതേനൻ
 1. തച്ചോളി ഒതേനൻ - ( തച്ചോളി ഒതേനൻ എന്ന പേജിൽ ആ പേരിലുള്ള ആളുടെ ചരിത്രം / ഐതിഹ്യം. അതു കൂടാതെ, മുകളിൽ തന്നെ തച്ചോളീ ഒതേനൻ എന്ന പേരിലുള്ള ചലച്ചിത്രം കാണുവാൻ ഇവിടെ നോക്കുക എന്ന പേരിൽ തച്ചോളി ഒതേനൻ (ചലച്ചിത്രം) എന്ന താളിന്റെ ലിങ്ക് ഉണ്ടാവും.
 2. തച്ചോളി ഒതേനൻ (ചലച്ചിത്രം) - ഇവിടെയും അത്തരം ലിങ്ക് (ആവശ്യമെങ്കിൽ മാത്രം) ഒന്നാമത്തെ താളിലേക്കു നൽകാവുന്നതാണു്.
2. നായകൻ
 1. നായകൻ - ‘നായകൻ’ എന്ന മലയാളചലച്ചിത്രത്തിനെക്കുറിച്ചുള്ള താൾ. ‘നായകൻ‘ (മുഖ്യകഥാപാത്രം) (Hero / protagonist) എന്ന ആശയത്തെക്കുറിച്ചുള്ള ഒരു പേജ് അഥവാ ഉണ്ടെങ്കിൽ, ഈ പേജിൽ അതിലേക്കുള്ള ലിങ്കും നൽകണം. കൂടാതെ മൂന്നാമത്തേതിലേക്കും
 2. നായകൻ’ (മുഖ്യകഥാപാത്രം) - കഥ, നോവൽ, നാടകം, ചലച്ചിത്രം തുടങ്ങിയ കലാരൂപങ്ങളിലെ മുഖ്യകഥാപാത്രത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന താൾ. (ഇവിടെ ഒന്നും മൂന്നും താളുകളിലേക്കുള്ള ലിങ്കുകൾ കൊടുക്കാവുന്നതാണു്.
 3. നായകൻ (തമിഴ് ചലച്ചിത്രം) - തമിഴിലുള്ള നായകൻ എന്ന ചലച്ചിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന താൾ. ഒന്നിലേക്കും രണ്ടിലേക്കും ലിങ്കുകൾ കൊടുക്കാവുന്നതാണു്.
3. രതിനിർവ്വേദം
 1. രതിനിർവ്വേദം - ആദ്യം വന്ന ചലച്ചിത്രം. ഈ താളിന്റെ തുടക്കത്തിൽ രതിനിർവ്വേദം എന്ന 2011-ലെ ചലച്ചിത്രത്തിലേക്കുള്ള ലിങ്ക് ചേർക്കാം.
 2. രതിനിർവ്വേദം (2011) - 2011ൽ വന്ന ചലച്ചിത്രത്തിനുള്ള താൾ. (ആ താളിൽ മറ്റു ലിങ്കുകൾ ചേർക്കാം)
 3. രതിനിർവ്വേദം (ചെറുകഥ) - പത്മരാജൻ എഴുതിയ ‘മൂന്നു കഥകൾ‘(അതോ ‘ഒന്നു്, രണ്ട്, മൂന്നു്‘? - ഇപ്പോൾ ഉറപ്പില്ല, ആദ്യചിത്രം വരുന്നതിനുമുമ്പേ പുസ്തകം വായിച്ചിട്ടുണ്ടു്. ) എന്ന കഥാസമാഹാരത്തിലെ ഒരു കഥ. ആ കഥയെക്കുറിച്ചുള്ള താൾ (വേണമെങ്കിൽ / തനതായ ശ്രദ്ധേയതയുണ്ടെങ്കിൽ)
തലക്കെട്ടുകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതും വിക്കിപീഡിയ ഉള്ളടക്കത്തിനെ പൊതുവായി ബാധിക്കുന്നതുമായ ഈ വിഷയത്തിലെ പ്രധാന കാര്യം വലയങ്ങളുടെ ഉപയോഗമാണു്. അതു് പരമാവധി ചുരുക്കണം. ലേഖനങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം അനുസരിച്ചു് തലക്കെട്ടുകൾക്കു് പൊതുവായ ഒരു രൂപം വേണമെന്നു ശഠിക്കേണ്ടതില്ല. അത് ഉപയോഗിക്കേണ്ടതു് വർഗ്ഗം എന്ന സൌകര്യം മുൻ‌നിർത്തിയാണു്.
ഒന്നിലധികം ഉപപത്തികൾ ഉണ്ടാകാവുന്ന തലക്കെട്ടുകളിൽ ഏതിലാണു് വലയമില്ലാതെത്തന്നെ ചാടേണ്ടതു് എന്നു തീരുമാനിക്കേണ്ടതു് ഒരു വിഷയനിഷ്ഠമായ (subjective) തീരുമാനമാണു്. ശ്രദ്ധേയത അനുസരിച്ച് ഓരോ തലക്കെട്ടിനും ഇതു വ്യത്യാസപ്പെട്ടെന്നിരിക്കാം. ചിലപ്പോൾ സന്ദർഭം / സമയം മാറുന്നതിനനുസരിച്ച് ശ്രദ്ധേയത മാറുന്നുണ്ടെങ്കിൽ, പരസ്പരം മാറ്റേണ്ടിവന്നെന്നുപോലുമിരിക്കാം.
സമാനമായ മൂന്നോ അതിലധികമോ താളുകൾക്ക് പരസ്പരം ഏകദേശം തുല്യമായ ശ്രദ്ധേയത ഉണ്ടെങ്കിൽ എല്ലാം ഒരു വിവക്ഷാതാളിലേക്കു മാറ്റി ഓറോന്നിനും വലയങ്ങളോടു കൂടിയ പ്രത്യേകം തലക്കെട്ടുകൾ നൽകുകയാവും ഉചിതം.
ഒരിക്കൽ ആലോചിച്ചുറപ്പിച്ചാൽ ഇതേ നയം തന്നെ ശ്ലോകങ്ങൾ, വൃത്തം, സാഹിത്യരചനകൾ തുടങ്ങിയ എല്ലാ വർഗ്ഗങ്ങളിലും ഉപയോഗിക്കണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:25, 5 ഡിസംബർ 2011 (UTC)

ViswaPrabha (വിശ്വപ്രഭ) പറഞ്ഞതിനോട് യോജിക്കുന്നു. (2011) / (2011-ലെ ചലച്ചിത്രം) - ഇക്കാര്യത്തിൽ മാത്രം അല്പം കൺഫ്യൂഷൻ. --Jairodz (സംവാദം) 05:05, 6 ഡിസംബർ 2011 (UTC)

ചർച്ച തുടങ്ങി ഒരാഴ്ചക്കകം തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ അത് ശൈലിയായി മാറും എന്നുള്ളത് മലയാളം വിക്കിപീഡിയയിലെ നയമാണോ? എങ്കിൽ ഞാനറിഞ്ഞിരുന്നില്ല. എന്നോട് ക്ഷമിക്കുക. നിരവധി ലേഖനങ്ങളിൽ മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന് കരുതിയതാണ്. എങ്കിലും ഏറെ നാളുകളായി ഇല്ലാത്ത സമയമുണ്ടാക്കി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തിൽ ഒരു തെറ്റു ശൈലിയായി മാറുന്നത് കാണുമ്പോൾ പ്രതികരിക്കേണ്ടത് അതിനോട് ആത്മാർത്ഥതയുള്ള ഒരു ഉപയോക്താവിന്റെ കടമയാണെന്നു കരുതി പ്രതികരിച്ചുവെന്നു മാത്രം. ഞാനെന്റെ അഭിപ്രായങ്ങൾ മുകളിൽ നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള രീതിയിൽ തന്നെ പിന്തുടരുക. അതായത് കമ്പനി (ഹിന്ദി ചലച്ചിത്രം), ബ്യൂട്ടിഫുൾ (മലയാളചലച്ചിത്രം) എന്നിങ്ങനെ. പൂർണ്ണമായ ഒരു തലക്കെട്ടു മാറ്റി അപൂർണ്ണമായ ചലച്ചിത്രം എന്നു ചേർക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ഇനി ഈ വിഷയത്തിൽ ഒരു അഭിപ്രായപ്രകടനത്തിനില്ല. --അനൂപ് | Anoop (സംവാദം) 05:31, 6 ഡിസംബർ 2011 (UTC)

ബ്യൂട്ടിഫുൾ (മലയാളചലച്ചിത്രം) എന്ന് സ്വീകരിക്കുന്നതിനോട് എനിക്ക് പൂർണ്ണമായ വിയോജിപ്പില്ല. എന്നാൽ മലയാളം വിക്കിപീഡിയയിൽ മലയാളചലച്ചിത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ഒരു നയം സ്വീകരിക്കുകയാണെങ്കിൽ ബ്യൂട്ടിഫുൾ (ചലച്ചിത്രം) എന്നിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല, പ്രത്യേകിച്ച് ആ പേരിൽ വേറെ ലേഖനങ്ങൾ ഇല്ലാത്ത അവസ്ഥയിൽ. എന്നാൽ നായിക (മലയാളചലച്ചിത്രം) എന്നിണ്ടേ ഒരാവശ്യവും ഞാൻ കാണുന്നില്ല. അതിനോട് ഒരുതരത്തിലും യോജിക്കാനുമാവില്ല. നായിക (ചലച്ചിത്രം) എന്നത് പൂർണ്ണമാണ് എന്ന് നിസ്സംശയം പറയാം. --Jairodz (സംവാദം) 05:43, 6 ഡിസംബർ 2011 (UTC)

ഈ വിഷയത്തിൽ ഇതുവരെ തീരുമാനമായില്ലല്ലോ. വോട്ടെടുപ്പ് വേണോ? വോട്ടെടുപ്പില്ലാതെ സമവായമാകണമെന്നാണ് എന്റെ പക്ഷം. പക്ഷേ, ആവശ്യത്തിന് ചർച്ച നടന്നു കഴിഞ്ഞുവെന്ന് തോന്നുന്നു... --Jairodz (സംവാദം) 17:48, 13 ഡിസംബർ 2011 (UTC)

നിലവിൽ ഒരു നയമില്ലാത്തതിനാലും, ഇവിടെ ഒരു അഭിപ്രായസമന്വയത്തിലെത്താത്തതിനാലും പുതിയ താളിന് എന്തു തലക്കെട്ട് കൊടുക്കണം എന്ന സംശയം വരും. വോട്ടെടുപ്പായിരിക്കും പോംവഴി എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 01:07, 14 ഡിസംബർ 2011 (UTC)

വോട്ടെടുപ്പ്[തിരുത്തുക]

തെറ്റിദ്ധാരണയുണ്ടാക്കാത്ത മലയാളചലച്ചിത്രങ്ങളുടെ താളുകൾക്ക് വലയത്തിൽ മലയാളചലച്ചിത്രം എന്നു വേണ്ട. ചലച്ചിത്രം എന്നു മാത്രം മതി. ഈ നിർദ്ദേശത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും വോട്ടുചെയ്യുക. (ചർച്ച മുകളിൽ തുടരാവുന്നതാണ്. ഇവിടെ വോട്ട് മാത്രം ചെയ്യുക) --Vssun (സംവാദം) 01:07, 14 ഡിസംബർ 2011 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --Jairodz (സംവാദം) 03:23, 14 ഡിസംബർ 2011 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - അപൂർണ്ണമായതും വായനക്കാരിൽ സംശയമുളവാക്കുന്നതുമായ ചലച്ചിത്രം എന്നു ചേർക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്നു. ഇപ്പോൾ നിലവിൽ പിന്തുടരുന്ന ശൈലിക്ക് എന്താണു പ്രശ്നമെന്ന് ഇതുവരെ പറയാൻ ഈ ചർച്ചയിൽ അനുകൂലിക്കുന്നവർക്കാർക്കും കഴിഞ്ഞിട്ടില്ല. ചലച്ചിത്രം എന്നു അപൂർണ്ണമായി ഉപയോഗിക്കാമെന്നാണു തീരുമാനമെങ്കിൽ ബ്രാക്കറ്റിനകത്ത് എന്നോ സി എന്നും ഉപയോഗിക്കാമെന്നും നയത്തിൽ ചേർക്കണം. --അനൂപ് | Anoop (സംവാദം) 05:55, 14 ഡിസംബർ 2011 (UTC)
 • Symbol oppose vote.svg എതിർക്കുന്നു- --റോജി പാലാ (സംവാദം) 06:04, 14 ഡിസംബർ 2011 (UTC)
 • സംവാദം - ഇംഗ്ലീഷ് ഉൾപ്പെടെ മറ്റെല്ലാ വിക്കികളിലും (ചലച്ചിത്രം) / (film) എന്ന ശൈലിയാണ് പിന്തുടരുന്നത്. മലയാളത്തിൽ മാത്രം (മലയാളചലച്ചിത്രം) എന്നത് അനാവശ്യമായി ഉപയോഗിക്കാൻ ഇടവന്നത് ചലച്ചിത്രപട്ടികകളിലെ ലിങ്കുകൾ കാരണമാണ്. തെറ്റിധാരണ വരാത്ത അവസരങ്ങളിൽ (ഉദാ: കാഴ്ച (മലയാളചലച്ചിത്രം) --> കാഴ്ച (ചലച്ചിത്രം)) ചലച്ചിത്രം എന്ന ശൈലി ഉപയോഗിക്കുന്നതിലെ പ്രശ്നമെന്താണെന്നും ഇതിനെ എതിർക്കുന്നവർ വ്യക്തമാക്കിയിട്ടില്ല. --Jairodz (സംവാദം) 06:16, 14 ഡിസംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു എന്നു മാത്രം ചേർക്കുന്നത് സംശയം ഉളവാക്കും, എന്നാൽ ചലച്ചിത്രം എന്ന് ചേർക്കുന്നത് താൾ ചലച്ചിത്രത്തേക്കുറിച്ചാണ് എന്നറിയാൻ സഹായിക്കും, തലക്കെട്ടുകൾ ലഘൂകരിക്കണം എന്നഭിപ്രായം --കിരൺ ഗോപി 06:17, 14 ഡിസംബർ 2011 (UTC)
 • സംവാദം ഇംഗ്ലീഷ് വിക്കി അതു പോലെ പകർത്തുകയല്ല മലയാളം വിക്കിപീഡിയയുടെ ലക്ഷ്യം. ഇവിടെ ശൈലി എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് മലയാളം വിക്കിപീഡിയരാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു തെറ്റായ പ്രവണത മലയാളം വിക്കിപീഡിയയിലും ആരംഭിക്കണം എന്നു പറയുന്നത് ബാലിശമാണ്. അല്ലെങ്കിൽ വിക്കിപീഡിയ എന്തെന്നറിയാത്തതിലുള്ള പ്രശ്നമാണ്. കാഴ്ച (മലയാളചലച്ചിത്രം) എന്നത് പൂർണ്ണവും അർഥവത്തായതുമായ തലക്കെട്ടാണ്. കാഴ്ച (ചലച്ചിത്രം) എന്നത് അപൂർണ്ണവും വായനക്കാരിൽ സംശയമുളവാക്കുന്നവയുമാണ്. വിക്കിപീഡിയയിൽ എഴുതപ്പെടുന്ന ഓരോ വരിയും അതിന്റെ വായനാക്കാരനു വേണ്ടിയുള്ളതാണ്. അല്ലാതെ അത് എഴുതുന്നവരുടെ സൗകര്യത്തിനനുസരിച്ച് മാറ്റാനുള്ളതല്ല. --അനൂപ് | Anoop (സംവാദം) 06:40, 14 ഡിസംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ആത്യന്തികമായി വിക്കിപീഡിയയിലെ ഏതു താളിന്റേയും ആശയതലം “പൊതു” എന്നും അതിനുകീഴിൽ മാത്രം ചലച്ചിത്രം എന്നും അതിനും കീഴിൽ മാത്രം “മലയാളത്തിലുള്ള ചലച്ചിത്രം” എന്നുമാണു്. ഒരേ തലത്തിൽ തുല്യമായ പേരുള്ള മറ്റൊരു എതിരാളിത്താൾ വരുന്നതുവരെ ഓരോ പേജുകളും (അതിന്റെ ശീർഷകം) അതിനു കഴിയാവുന്നത്ര ഉയർന്ന തലത്തിലായിരിക്കണം. കൂടുതൽ വിശദീകരണം മുകളിലെ ചർച്ചയിൽ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:48, 14 ഡിസംബർ 2011 (UTC)
 • സംവാദം തെറ്റിദ്ധാരണയുണ്ടാക്കാത്ത മലയാളചലച്ചിത്രങ്ങളുടെ താളുകൾക്ക് വലയത്തിൽ മലയാളചലച്ചിത്രം എന്നു വേണ്ട. ചലച്ചിത്രം എന്നു മാത്രം മതി -- അതു ലേഖനം വായിച്ചാൽ മാത്രമല്ലേ മലയാളമാണോ എന്നു തിരിച്ചറിയാൻ സാധിക്കൂ. ഒറ്റവാക്കിൽ മലയാളചലച്ചിത്രം എന്നു തിരിച്ചറിയുന്നതിനെന്തിനാണ് ഒരു തടസം നിൽക്കുന്നത്. അറിവുപകരാനുള്ള എളുപ്പവഴിയെ എന്തിനു മൂടി വെയ്ക്കണം. തലക്കെട്ടിൽ തന്നെ ലേഖനത്തിലെ ഉള്ളടക്കത്തെ തിരിച്ചറിയാനുള്ള വഴിയെ എന്തിനു കൊട്ടിയടക്കണം. ഇതെല്ലാം വെറും ബാലിശം. മുന്നോട്ടു പോകുമ്പോൾ മലയാളചലച്ചിത്രമെന്ന വർഗ്ഗം തന്നെ അന്യമാകുമോ? എല്ലാം ചലച്ചിത്രം തന്നെയല്ലേ പിന്നെന്തിനൊരു വേർതിരിവ്?--റോജി പാലാ (സംവാദം) 06:58, 14 ഡിസംബർ 2011 (UTC)

┌─────────────────────────────────┘
എന്താണ് ബാലിശം? വെവ്വേറെ ഭാഷകളിൽ ഒരേ പേരിൽ ചലച്ചിത്രമില്ലങ്കിൽ വെറുതേ ആ ഭാഷയുടെ പേര് എന്തിനാണ് ചലച്ചിത്രത്തിൽ കുത്തി നിറയ്ക്കുന്നത്. ജുറാസ്സിക്‌ പാർക്ക്‌ ( ഇംഗ്ലീഷ് ചലച്ചിത്രം) എന്ന തലക്കെട്ട് വേണമെന്നാണോ പറയുന്നത്? --കിരൺ ഗോപി 07:26, 14 ഡിസംബർ 2011 (UTC)

 • സംവാദം - ഇംഗ്ലീഷ് വിക്കിപീഡിയ അതു പോലെ പകർത്തണമെന്ന് എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അവിടെ ഉപയോഗിക്കുന്ന ഒരു ഉചിതമായ ശൈലി മലയാളം വിക്കിപീഡിയയിൽ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. കാഴ്ച (ചലച്ചിത്രം) എന്നുള്ളത് വായനക്കാരിൽ ഏതു തരത്തിലുള്ള സംശയമാണ് ഉളവാക്കുന്നത്? നായിക, പ്രണയം, ഋതു, ജലോത്സവം, പതാക, രസതന്ത്രം, തന്മാത്ര, ചതുരംഗം, ആകാശഗംഗ, ലേലം, സ്ഫടികം... എന്നിങ്ങനെയുള്ള തലക്കെട്ടുകളുടെ കൂടെ മലയാളചലച്ചിത്രം എന്നു ചേർക്കേണ്ട ആവശ്യമെന്താണ്? ചലച്ചിത്രം എന്നുള്ളത് പൂർണ്ണവും വായനക്കാരന് വിഷയം തിരിച്ചറിയാൻ പര്യാപ്തവുമാണ്. --Jairodz (സംവാദം) 07:01, 14 ഡിസംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു വായനക്കാരന് തിരയുന്നത് "എന്താണെന്ന്" വളരെ ലളിതമായി മസസ്സിലാക്കാൻ ചലച്ചിത്രം എന്നു മാത്രം മതിയാകും. മലയാളചലച്ചിത്രം എന്നത് ചേർക്കേണ്ട സാഹചര്യം മറ്റ് ഭാഷകളിലും ഇതേ തലക്കെട്ടിൽ ചലച്ചിത്രങ്ങളുള്ളപ്പോൾ ആണ്. --എഴുത്തുകാരി സംവാദം 07:11, 14 ഡിസംബർ 2011 (UTC)
 • സംവാദം ലളിതമായി കൂടുതൽ മനസിലാക്കുന്നതിനെ എല്ലാവരുംകൂടി പടിയടക്കുന്നു. --റോജി പാലാ (സംവാദം) 07:30, 14 ഡിസംബർ 2011 (UTC)
ചർച്ച മുകളിൽ മതിയെന്ന നിർദ്ദേശം ബഹുമാനിക്കപ്പെടാതെ പോകുകയാണോ എന്നറിയില്ല. പക്ഷേ, ഇവിടെത്തന്നെ ഇതു ചേർക്കുന്നതാണു് അനുയോജ്യം എന്നു കരുതുന്നു.
വിക്കിപീഡിയയിൽ ലാളിത്യം എന്നതു് ഏതു ദിശയിൽ നിന്നാണു് നോക്കുന്നതു് എന്നതിനനുസരിച്ച് ആപേക്ഷികമാണു്. വിക്കിപീഡിയ എന്ന പൊതുസഞ്ചയത്തിൽ നിന്നു നോക്കുമ്പോൾ ഋതു എന്നാൽ ഒരു വായനക്കാരനു് എന്തൊക്കെയാവാം എന്നതിനെ ആശ്രയിച്ചിരിക്കും അതിനൊപ്പം ചേർക്കേണ്ട വിശേഷണ(1)/വിശേഷണ(2)/വിശേഷണ(3)/വിശേഷണ(...)പദങ്ങൾ. ഋതു എന്നതു് കാലത്തിന്റെ ഒരു രൂപഭേദമാകാം. അതിൽ‌പ്പരം ഒരു മലയാളചലച്ചിത്രമാവാം. അതിലുമപ്പുറം ഒരു ഹിന്ദി പടവുമാകാം. നാളെ ഒരു സിനിമാനടി ആ പേരിൽ വന്നുകൂടാ എന്നില്ല. പക്ഷേ, അവൾ വരുന്നതുവരേയ്ക്കും ഋതു (സിനിമാ നടി) (അല്ലെങ്കിൽ ഋതു (ഹിന്ദി ചലച്ചിത്രം)) അതുമല്ലെങ്കിൽ ഋതു (2012ലെ ചലച്ചിത്രം) എന്നു ചേർക്കുന്നതിൽ അർത്ഥമില്ല.
വായനക്കാരനെ സംബന്ധിച്ചിടത്തോളം പ്രസക്തിയനുസരിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ വാക്കാണു ലളിതം. പ്രസക്തികൾ കാലം ചെല്ലുംതോറും മാറിക്കൊണ്ടിരിക്കും. ആദ്യം വരുന്ന ശീർഷകം അതിനനുസരിച്ച് മാറിക്കൊള്ളണമെന്നില്ല.
ചുരുക്കത്തിൽ പ്രത്യേകിച്ച് വ്യതിരിക്തതയുടെ ആവശ്യമില്ലെങ്കിൽ (അല്ലെങ്കിൽ ആവശ്യം വരുന്നതുവരെ) ഒരു ശീർഷകം അതിന്റെ വർഗ്ഗത്തിന്റെ സ്വഭാവം കാണിക്കേണ്ടതില്ല. വായിക്കാൻ വരുന്നവർക്കു് അതാണു് കൂടുതൽ ലളിതം.
ഒരിക്കൽ ഇതൊരു സാർവ്വത്രികനയമായാൽ, ഇതേ നയം എല്ലാ തരം വിഷയങ്ങളിലും (ചലച്ചിത്രം, അതിൽ തന്നെ വിവിധ തരം/ഭാഷ/വർഷം), സാഹിത്യകൃതികൾ, വ്യക്തിനാമങ്ങൾ, ശ്ലോകങ്ങൾ, രാഗങ്ങൾ, നദികൾ തുടങ്ങി ഏതു വർഗ്ഗങ്ങളിലും ഇതേ നയം വ്യക്തമായും കൃത്യമായും പിന്തുടരാം എന്നതാണു് ഇത്തരമൊരു വീക്ഷണത്തിന്റെ പ്രധാനമെച്ചം.
(കൂട്ടത്തിൽ ഒരു സംശയം കൂടി: പോളിങ്ങ് ഓഫീസറുടെ വോട്ടു കണ്ടില്ലല്ലോ!) ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:01, 14 ഡിസംബർ 2011 (UTC)
 • സംവാദം എഡിറ്റർ എന്ന നിലയിൽ മാത്രം വിക്കിപീഡിയയെ കാണുന്നതു കൊണ്ടുള്ള പ്രശ്നങ്ങളാണ് മുകളിൽ ഭംഗിയായി അവതരിക്കപ്പെട്ടിരിക്കുന്നത്. ഋതു (ചലച്ചിത്രം) എന്നെഴുതിയാൽ അതൊരു മലയാള ചലച്ചിത്രമാണെന്നു നമ്മൾ കരുതുന്നത് ആ വിഷയത്തിൽ നമുക്ക് അവഗാഹമുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ ആ ചലച്ചിത്രത്തെക്കുറിച്ചു നമുക്ക് മുൻ അറിവുകൾ ഉള്ളതു കാരണമാണ്. വിഷയത്തിൽ അവഗാഹമുള്ള വ്യക്തിക്ക് കൂടുതൽ അറിവു പകർന്നു കൊടുക്കുന്നതിനു മാത്രമായി വിക്കിപീഡിയ ചുരുങ്ങരുത്. വിഷയത്തെക്കുറിച്ച് യാതൊരു അറിവില്ലാത്ത വ്യക്തിക്കും വിഷയത്തെക്കുറിച്ച് ഏറ്റവും പുതിയതും, പൂർണ്ണവുമായ അറിവു പകർന്നു നൽകുന്നതിനാവണം വിക്കിപീഡിയ. അല്ലെങ്കിൽ നിരന്തരം പുതുക്കപ്പെടുന്നതും ആർക്കും തിരുത്താവുന്നതുമായൊരു സർവ്വവിജ്ഞാനകോശം ഒരു പിടി തലമുതിർന്ന എഡിറ്റർമാർക്കും അവരുടെ ശിങ്കിടികളായ മറ്റു എഡിറ്റർമാർക്കും മാത്രമായി ചുരുങ്ങും( മലയാളം വിക്കിപീഡിയയെപ്പറ്റി പുറത്തു നിന്നു കേൾക്കുന്ന ഒരു പ്രധാന പരാതി ഇതു തന്നെ ആണെന്നു കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ.) ഒരു ലേഖനത്തിന്റെ തലക്കെട്ടു ലളിതമായിരിക്കണം എന്നതിനേക്കാൾ പ്രാധാനം പൂർണ്ണവും വ്യക്തവുമായിരിക്കണം എന്നുള്ളതിനാണ്. ആയതു കൊണ്ടു തന്നെ മറ്റു ലേഖനങ്ങളിൽ കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടേണ്ട ആവശ്യമുണ്ടെങ്കിൽ അവിടെ <ഭാഷ>ചലച്ചിത്രം (ഉദാഹരണം : മലയാളചലച്ചിത്രം) എന്നു തന്നെ ഉപയോഗിക്കുക. നീലത്താമര (2009) എന്ന തലക്കെട്ട് ഈ ചലച്ചിത്രത്തെക്കുറിച്ച് ഒരിക്കൽ പോലെങ്കിലും കേട്ടിട്ടില്ലാത്ത വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ. വിക്കിപീഡിയയുടെ ഉദ്ദേശശുദ്ധിയെ തന്നെ തകർക്കുന്ന രീതിയിലുള്ള ഈ നയരൂപീകരണത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. നിർത്തുന്നു.--അനൂപ് | Anoop (സംവാദം) 08:23, 14 ഡിസംബർ 2011 (UTC)


അനൂപേ, വിക്കിപീഡിയ എന്ന പേരിലുള്ള ഒരു സ്ക്രീൻ എന്റെ മുമ്പിലുണ്ടെങ്കിൽ, വായിക്കാനായാലും എഴുതാനായാലും, അതിനു മുമ്പിൽ ഒരു അക്ഷരമെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ, ആ നിമിഷങ്ങളിലൊക്കെ, ആദ്യമായും അവസാനമായും ഞാൻ ഒരു വിക്കിവായനക്കാരനാണു്. അതും ‘ഞാൻ‘ ആയിട്ടല്ല. പ്രായമായ, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത, പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള, സ്വന്തം ഗ്രാമം വിട്ട് പരസഹായം കൂടാതെ പുറത്തൊരിടത്തും പോയിട്ടില്ലാത്ത, സങ്കീർണ്ണമായ സാങ്കേതികവിദ്യകൾ ഒന്നും പുതുതായി അറിയാനുള്ള ശേഷിയോ ശേമുഷിയോ ബാക്കിയില്ലാത്ത, എങ്കിലും നൈസർഗ്ഗികമായ യുക്തിബോധത്തിലും സാഹിത്യസാമൂഹ്യചിന്തകളിലും എന്നെക്കാളൊക്കെ വളരെ ഉയർന്നു മികച്ചതെന്നു ഞാൻ അഭിമാനിക്കുന്ന, ആരാധിക്കുന്ന എന്റെ സ്വന്തം, അമ്മയ്ക്കു് ആ സ്ക്രീൻ കാണുമ്പോൾ, എന്തു മനസ്സിലാവും എന്ന പ്രതീക്ഷയോടെയും ആശങ്കയോടെയും ഉത്തരവാദിത്തബോധത്തോടെയും കൂടിയാണു് മലയാളം വിക്കിപീഡിയയുടെ മുന്നിൽ ഏതുനിമിഷവും ഞാനിരുന്നിട്ടുള്ളതു്. അതേ മാനസികഭാവത്തിന്റെ പൂർണ്ണകാഷ്ഠയിലാണു് മുകളിലുള്ള വിശദീകരണവും എഴുതിയിട്ടുള്ളതു്.
വിക്കിപീഡിയ എന്തായിരിക്കണമെന്നു് എന്നെ സംബന്ധിച്ചിടത്തോളമുള്ള, പരമപ്രാധാനമെന്നു ഞാൻ കരുതുന്ന അഭിപ്രായം ഈയിടെ ഒരു ഗൂഗിൾ പ്ലസ്സിൽ ഇട്ടിരുന്നു. (അതിപ്പോൾ എന്റെ ഉപയോക്തൃതാളിലേക്കു ചേർത്തെഴുതിയിട്ടുണ്ടു്.
അതുകൊണ്ട് പ്രിയപ്പെട്ട അനൂപ് ഒരിക്കൽകൂടി സ്വന്തം അഭിപ്രായം വിശകലനം ചെയ്തുനോക്കുക. Progressive inquiry or "Progressive elaboration" is the great technique by which humans excel in their intelligence and knowledge acquisition plans. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:14, 14 ഡിസംബർ 2011 (UTC)


ഇപ്പോൾ പിന്തുടരുന്ന രീതിയിലെ അപാകത ചൂണികാണ്ടിച്ചതിന് നന്ദി, നിലവിൽ നീലത്താമര (2009) എന്നാണ് തലക്കെട്ട് പുതിയ നിർദ്ദേശപ്രകാരം അത് നീലത്താമര (2009-ലെ ചലച്ചിത്രം) എന്നാവുമെല്ലോ, ആ തലക്കെട്ടിൽ വായനക്കാരന് എന്ത് ആശയക്കുഴപ്പം ആണ് ഉണ്ടാക്കുന്നത്? --കിരൺ ഗോപി 08:56, 14 ഡിസംബർ 2011 (UTC)
 • സംവാദം വിക്കിപീഡിയ എന്ന സംരംഭം നമ്മൾ ജീവിച്ചിരിക്കുന്ന കാലം മാത്രമല്ലെന്നു ഓർമ്മിക്കുക. വിശാലമായ ഒരു അറിവിനെ ചുരുക്കിക്കെട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു സംഭവത്തിന്റെയോ വസ്തുവിന്റെയോ എന്തിന്റെയെങ്കിലും പേരിൽ ഒരു ചിത്രമുണ്ടെങ്കിൽ തലക്കെട്ടു കൊണ്ട് അതിനെ അല്പം ആഴത്തിൽ തിരിച്ചറിയപ്പെട്ടാലുള്ള കുഴപ്പം എന്തെന്നു വ്യക്തമാകുന്നില്ല. അല്ലെങ്കിൽ ചർച്ച നടത്തിയവർ ആ കുഴപ്പത്തെ വ്യക്തമാക്കാനൊട്ടു ശ്രമിച്ചിട്ടുമില്ല, വ്യക്തമായി പരാമർശിക്കുവാനും സാധിച്ചിട്ടില്ല. ഇംഗ്ലീഷ് വിക്കിയുടെ ചുവട് പിടിച്ച് ചലച്ചിത്രമെന്നാക്കിയശേഷം പിന്നീട് ഇംഗ്ലീഷ് വിക്കിയിൽ ഭാഷ ചേർക്കൽ നടപ്പിൽ വന്നാൽ മലയാളം വിക്കി വീണ്ടും അതിലേക്കു മാറാൻ ശ്രമിക്കുമോ? --റോജി പാലാ (സംവാദം) 08:56, 14 ഡിസംബർ 2011 (UTC)
അതായത് ഇപ്പോഴെ തലക്കെട്ടുകൾ മമ്മൂട്ടി (മലയാളചലച്ചിത്രനടൻ), സച്ചിൻ തെൻഡുൽക്കർ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ), തുടങ്ങിയ രീതിയിലാക്കണോ? --കിരൺ ഗോപി 08:59, 14 ഡിസംബർ 2011 (UTC)

ചർച്ച എന്തിനെക്കുറിച്ചാണ്?--റോജി പാലാ (സംവാദം) 09:01, 14 ഡിസംബർ 2011 (UTC)

വിശാലമായ ഒരു അറിവിനെ ചുരുക്കിക്കെട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. മുകളിൽ സൂചിപ്പിച്ച ആ വിശാലതയെയാണ് ഉദ്ദേശിച്ചത്--കിരൺ ഗോപി 09:05, 14 ഡിസംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു-- ടൈറ്റാനിക് (ചലച്ചിത്രം) മതി.
  ടൈറ്റാനിക് (ഇംഗ്ലീഷ് ചലച്ചിത്രം)അനാവശ്യമാണ് ഇങ്ങനൊരു തലക്കെട്ട്. -രാജേഷ് ഉണുപ്പള്ളി Talk‍ 10:04, 14 ഡിസംബർ 2011 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vssun (സംവാദം) 16:14, 14 ഡിസംബർ 2011 (UTC)

ബോട്ടിന് താൽക്കാലിക സിസോപ്പ്[തിരുത്തുക]

ഇവിടെ നാനൂറോളം താളുകൾ നീക്കം ചെയ്യാനുണ്ട്. സിസോപ്പ് അക്കൗണ്ടിൽ നിന്നും ബോട്ട് പ്രോഗ്രാം പ്രവർത്തിപ്പിച്ച് ഇത് എളുപ്പത്തിൽ ചെയ്യാം. എന്നാൽ ബോട്ടിന് താൽക്കാലിക അഡ്മിൻ പദവി നൽകി ബോട്ട് പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നതാണ് നല്ല കീഴ്വഴക്കമെന്ന് കരുതുന്നു. അതുകൊണ്ട് അത്യാവശ്യസന്ദർഭങ്ങളിൽ സിസോപ്പ് അവകാശം നിശ്ചിതകാലയളവിലേക്ക് (സ്വതേ 3 ദിവസം) ബോട്ടുകൾക്ക് നൽകാൻ ഒരു നയം വേണമെന്ന് കരുതുന്നു. ഇത്, സിസോപ്പ് അവകാശമുള്ള ഉപയോക്താക്കൾ പ്രവർത്തിപ്പിക്കുന്ന ബോട്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും വേണം. അഭിപ്രായം പറയുക. --Vssun (സംവാദം) 02:54, 15 ജനുവരി 2012 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--കിരൺ ഗോപി 18:50, 15 ജനുവരി 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:26, 15 ജനുവരി 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--വൈശാഖ്‌ കല്ലൂർ (സംവാദം) 04:49, 17 ജനുവരി 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 07:04, 17 ജനുവരി 2012 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 17:53, 17 ജനുവരി 2012 (UTC)
 • സംവാദം കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ (botadmin) എന്ന ഉപയോക്തൃവിഭാഗത്തെ മലയാളം വിക്കിയിൽ കൊണ്ടുവന്നാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു. നിലവിൽ മൂന്ന് ദിവസത്തേ അഡ്മിൻ അവകാശം കിട്ടിയാലും മെറ്റായിൽ പോയി ഒഴിവാക്കാൻ നടക്കണം. പുതിയ ഉപയോക്തൃവിഭാഗമായാൽ ക്രാറ്റിന് തന്നെ ചെയ്യാവുന്നതേയുള്ളു അല്ലെങ്കിൽ ആവശ്യം കഴിഞ്ഞ് സ്വന്തമായി നീക്കം ചെയ്യുകയും ചെയ്യാം. --കിരൺ ഗോപി 11:28, 18 ജനുവരി 2012 (UTC)
float--Vssun (സംവാദം) 14:53, 18 ജനുവരി 2012 (UTC)
ഒരു ബഗ്ഗിട്ട് ചർച്ച ആവഴിക്കാക്കിക്കൂടെ? --കിരൺ ഗോപി 17:56, 18 ജനുവരി 2012 (UTC)
ബഗ് ഇവിടെക്കാണുക --Vssun (സംവാദം) 18:16, 18 ജനുവരി 2012 (UTC)
താൽക്കാലിക ആവശ്യത്തിനു അനുവദിക്കുന്ന ബോട്ടുകൾക്ക് സ്വന്തമായി ഈ അവകാശം നീക്കം ചെയ്യുന്നതിന്കൂടി നൽകുന്നതിൽ തെറ്റില്ലന്ന് കരുതുന്നു. --കിരൺ ഗോപി 18:26, 18 ജനുവരി 2012 (UTC)
float + ഇത് ബഗ്ഗിൽ കൂട്ടിച്ചേർത്തു. --Vssun (സംവാദം) 16:16, 19 ജനുവരി 2012 (UTC)

Yes check.svg വിക്കിപീഡിയ:കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ പുതിയ യൂസർഗ്രൂപ്പ് നടപ്പിൽ വന്നു. --Vssun (സംവാദം) 01:23, 21 ജനുവരി 2012 (UTC)

റോന്തു ചുറ്റുന്നവർ വിശ്വസ്തരല്ലേ? ആവശ്യമെങ്കിൽ അവർക്കു നൽകുന്നത് തെറ്റാകുമോ?--Roshan (സംവാദം) 02:54, 21 ജനുവരി 2012 (UTC)

കാര്യനിർവാഹകരുടെ പണി എളുപ്പത്തിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഗ്രൂപ്പിനുള്ളത്. അതുകൊണ്ടാണ് കാര്യനിർവാഹകർക്കായി പരിമിതമാക്കണമെന്നു പറഞ്ഞത്. അതാണ് നല്ലതെന്നും കരുതുന്നു. --Vssun (സംവാദം) 03:25, 22 ജനുവരി 2012 (UTC)

കർണാടക / കർണ്ണാടക/ കർണ്ണാടകം --> കർണാടകം[തിരുത്തുക]

മുമ്പ് ഇക്കാര്യത്തിൽ ചർച്ചചെയ്തു് സമവായത്തിലെത്തിയിട്ടുണ്ടോ എന്നറിയില്ല. ഈ താളിലെ ചർച്ചയിലേക്കു് ക്ഷണിച്ചുകൊള്ളുന്നു ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:42, 11 ഡിസംബർ 2011 (UTC)

സംവാദം:കർണാടക കാണുക. --Vssun (സംവാദം) 15:07, 11 ഡിസംബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അവ ലേഖനങ്ങളിൽ ഉപയോഗിക്കുന്നവ ആയിരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഒരു സമവായത്തിലെത്തേണ്ടതുണ്ട്. അങ്ങനെയില്ലെങ്കിൽ മാനദണ്ഡങ്ങൾ കൂടുതൽ വ്യക്തമാകുന്ന രീതിയിൽ തിരുത്തണം എന്നാണ് എന്റെ അഭിപ്രായം. --AneeshJose (സംവാദം) 05:48, 11 ജൂലൈ 2012 (UTC)

നിലവിൽ ഉപയോഗിക്കുന്നവ കൂടാതെ ഉപയോഗിക്കവുന്നവ(സമീപഭാവിയിൽ)യെയും കൂടെ ഉൾപ്പെടുത്തേണ്ടതല്ലേ? ബിനു (സംവാദം) 06:19, 11 ജൂലൈ 2012 (UTC)

ചിത്രത്തെ സംബന്ധിക്കുന്ന ഒരു ലേഖനം മലയാളം വിക്കിയിൽ ഉണ്ടോ എന്നു എങ്ങനെ അറിയും --AneeshJose (സംവാദം) 13:43, 17 ജൂലൈ 2012 (UTC)
ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. എന്നു ഇപ്പോൾ തന്നെ മാനദണ്ഡങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇനിയെന്താണു മാറ്റം വരുത്തേണ്ടതെന്ന് മനസിലായിട്ടില്ല. --Anoop | അനൂപ് (സംവാദം) 13:55, 17 ജൂലൈ 2012 (UTC)
നിർബന്ധമായും ലേഖനത്തിൽ ഉണ്ടായിരിക്കണം എന്നല്ലല്ലോ പറഞ്ഞിരിക്കുന്നത്. ഇവിടെയുള്ള സംവാദം ശ്രദ്ധിക്കുക. --AneeshJose (സംവാദം) 14:07, 17 ജൂലൈ 2012 (UTC)
തിരഞ്ഞെടുക്കുന്നവർക്ക് ഏതു ലേഖനത്തിൽ പരാമർശിക്കുന്ന ചിത്രമെന്ന് എല്ലായ്പ്പോഴും തിരിച്ചറിയാൻ സാധിക്കണമെന്നില്ല. പട്ടിയോ പൂച്ചയോ അങ്ങനെ എളുപ്പമുള്ള ചിത്രങ്ങൾ ആണെങ്കിൽ കണ്ട് മനസ്സിലാക്കാം. ഏതു ലേഖനവുമായാണ് ബന്ധമെന്ന് മനസിലാക്കാൻ സാധിക്കാത്തവ തിരഞ്ഞെടുക്കുന്നവർക്ക് ബുദ്ധിമുട്ടു നേരിടും. അതിനാൽ തിരഞ്ഞെടുക്കാൻ സമർപ്പിക്കുമ്പോൾ ആ കമന്റ് കൂടി ഉൾപ്പെടുത്തി സമർപ്പിച്ചാൽ മതിയാകും. ലേഖനവുമായി ബന്ധമില്ലാത്ത ചിത്രം തിരഞ്ഞെടുക്കാൻ സാധിക്കില്ല. അല്ലെങ്കിൽ സമർപ്പിക്കുമ്പോൾ നിർബന്ധമായും ലേഖനത്തിൽ ഉൾപ്പെടുത്തുക. ഇനി അത് താളിൽ ചിത്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണെങ്കിൽ നിലവിലുള്ള ഒരു ചിത്രം മാറ്റി പകരം ചേർത്താൽ മതിയാകും.--റോജി പാലാ (സംവാദം) 14:01, 17 ജൂലൈ 2012 (UTC)
തിരഞ്ഞെടുക്കാൻ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട ലേഖനത്തിന്റെ കണ്ണി നൽകണം (ചിത്രം ലേഖനത്തിലില്ലെങ്കിൽ). താളിലെ നിലവിലുള്ള ചിത്രം മാറ്റി തിരഞ്ഞെടുക്കാൻ സമർപ്പിക്കുന്നവ ചേർക്കുന്നത് നല്ല രീതിയല്ല. അനാവശ്യമായി ചിത്രങ്ങൾ മാറ്റപ്പെടാനും ലേഖനത്തിന്റെ വ്യക്തത നഷ്ടപ്പെടാനും ഇടയുണ്ട്. ചിത്രം ലേഖനവുമായി ബന്ധപ്പെട്ടവയാകണം. ലേഖനം മനസ്സിലാകാൻ സാധിക്കുന്ന വിധത്തിലുള്ളതാവണം എന്നത് നിർബ്ബന്ധമാണ്. --Ranjithsiji (സംവാദം) 14:38, 17 ജൂലൈ 2012 (UTC)
വിക്കിപീഡിയ ഒരു പ്രമാണസംഭരണി (കോമൺസ് പോലെ) മാത്രമല്ലാത്തതിനാൽ, ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാനദണ്ഡങ്ങളിൽ അത് വ്യക്തമാകുന്നില്ലെങ്കിൽ അത് വ്യക്തമാക്കി എഴുതേണ്ടതാണ്. --Vssun (സംവാദം)
ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അവ ലേഖനങ്ങളിൽ ഉപയോഗിക്കുന്നവ ആയിരിക്കേണ്ട ആവശ്യം വെകുക വഴി ലേഖനങ്ങൾ ചിത്ര സഞ്ചയം ആയി മാറും . നാമനിർദേശം ചെയുപ്പോൾ ഒരു ലിക് ആ ലേഖനത്തിലേക് കൊടുത്താൽ മതി , ഇല്ലെകിൽ ചിത്രങ്ങൾ മാറ്റപ്പെടാനും ലേഖനത്തിന്റെ വ്യക്തത നഷ്ടപ്പെടാനും ഇടയുണ്ട്. ....Irvin Calicut.......ഇർവിനോട് പറയു... 05:55, 18 ജൂലൈ 2012 (UTC)
സുനിലിനോട് യോജിക്കുന്നു. വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തിൽ ലേഖനത്തിനായിരിക്കണം പ്രാധാന്യം ചിത്രത്തിനാവരുത്. അതുകൊണ്ടു തന്നെ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ മാത്രമേ തെരഞ്ഞെടുക്കാവൂ. ചിത്രവുമായി ബന്ധപ്പെട്ട ലേഖനമില്ലെങ്കിൽ അതു സൃഷ്ടിച്ച് അടിസ്ഥാന വിവരങ്ങളെങ്കിലും ചേർത്ത മാത്രം ചിത്രം തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുക. ഇതോടൊപ്പം തന്നെ ഒരു ലേഖനത്തിൽ ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചേർത്ത് അവ തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം. --Anoop | അനൂപ് (സംവാദം) 06:20, 18 ജൂലൈ 2012 (UTC)
ഒരു ലേഖനത്തിൽ ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചേർത്ത് അവ തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം എന്നത് ശരിയല്ല. ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതു തന്നെ മികച്ച ചിത്രങ്ങളുടെ അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കാനല്ലേ? അതിനാൽ സമർപ്പിക്കുമ്പോൾ ലേഖനത്തിൽ ഇല്ലാത്ത ചിത്രമാണെങ്കിൽ ഏത് താളിൽ ഉപയോഗിക്കാം എന്ന് വ്യക്തമാക്കിയാൽ മതി. ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ മാത്രമേ തെരഞ്ഞെടുക്കാവൂ. എന്ന നിബന്ധന വച്ചാൽ ലേഖനത്തിൽ ചിത്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാമെന്നേ ഉള്ളു --റോജി പാലാ (സംവാദം) 06:46, 18 ജൂലൈ 2012 (UTC)
ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നത് മികച്ച ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ തന്നെ. പക്ഷെ പത്ത് ഫോട്ടോഗ്രാഫർമാർ ഒരു പൂവിന്റെ വിവിധ ആംഗിളിൽ നിന്നുള്ള ഫോട്ടോകളെടുത്ത് അവയൊക്കെ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു എന്ന രീതിയിലാണു ഇപ്പോഴത്തെ കാര്യങ്ങൾ. മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പൂവുകളായിരിക്കും. പിന്നെയും പിന്നെയും ഒരേ പൂവിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതു കൊണ്ട് ആർക്കാണു നേട്ടം? --Anoop | അനൂപ് (സംവാദം) 07:01, 18 ജൂലൈ 2012 (UTC)

ലേഖനത്തിലില്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് എന്റെയും അഭിപ്രായം. ഇപ്പോൾ നിലവിലുള്ള മറ്റോരു മാനദന്ധം മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രമായിരിക്കണം എന്നതാണ്. എന്നാൽ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് എങ്ങനെ ഉറപ്പുവരുത്തും? മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രം എന്ന വർഗ്ഗം ആരും ചിത്രത്തിൽ ചേർത്തു കാണുന്നില്ല. പലരുടെയും കോമൺസിലെയും വിക്കിപീഡിയയിലെയും ഉപയോക്തൃനാമം വ്യത്യസ്തവുമാണ്. ചുരുക്കത്തിൽ കോമൺസിലെ ഏതു ചിത്രവും നാമനിർദേശം ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോൾ. --AneeshJose (സംവാദം) 03:47, 25 ജൂലൈ 2012 (UTC)

തിരഞ്ഞെടുത്ത ചിത്രങ്ങൾ, മികച്ച ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ മാത്രമായി കാണാതെ വീണ്ടും ചിത്രങ്ങൾ ചേർക്കാനും പുതിയ ഒരു ഉപയോക്താവിനു പ്രജോതനം നൽകുവാനും ഉതകുന്നതാണ്. ചിത്രങ്ങൾ പൂവിന്റെ ആകൃതി, ഉറപ്പിക്കൽ, ദളം എന്നിങ്ങനെ പലഭാഗങ്ങൾ പരാമർശിക്കാൻ യോഗ്യമാണെങ്കിൽ ലേഖനം മിഴിവുള്ളതു തന്നെയാക്കുന്നു. അല്ല ഒരേ വർഗ്ഗസ്വഭാവവും ദൃശ്യ അനുഭൂതിയും തരുന്ന ചിത്രങ്ങളാണെങ്കിൽ കാരണ സഹിതം എതിർക്കുവാൻ തിരഞ്ഞെടുപ്പ് ഉപയോഗിക്കാം.(താറാവ് ചിത്രം ഓർമ്മവരുന്നു)

ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്ന നയം വന്നാൽ: ഇങ്ങനെ ഒരു ലേഖനത്തിൽ ഉൾപ്പെടുത്താനും വിവരണമോ ലേ ഔട്ടോ നന്നാകാനും (ലേ ഔട്ട് തകരാറിലാവുന്നതിനേക്കാൾ) സാധ്യതയാണ്. അങ്ങനെയെങ്കിൽ ഈ നയം സ്വാഗതാർഹമാണ്. ഒരു ചിത്രം ചേർക്കാൻ ഒരു ലേഖനം തന്നെ തുടങ്ങിയിട്ടുണ്ട്(നയം വ്യക്തമായിരുന്നില്ല ആ സമയത്ത്). ഇതേ സമയം ലേഖനത്തിൽ സമാനചിത്രങ്ങൾ ഉണ്ടെന്നിരിക്കെ, പുതിയവ ചേർക്കുവാൻ കഴിയാതെ വരുകയും ചെയ്യുന്ന അവസരത്തിൽ, നിർദ്ദേശിക്കാൻ കഴിയാതെ വരാം, ഇത് നിരുത്സാഹകരവുമാണ്. മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്ന മാനദണ്ഡം, ചിത്രം കോമൺസിൽനിന്നുള്ളതാകുമ്പോഴുള്ള ആശയക്കുഴപ്പവും നിലനിൽക്കുന്നു. കോമൺസിലെ വർഗ്ഗീകരണമോ ഉപയോക്തൃനാമമോ അടിസ്ഥാനമാക്കി മാത്രം നിർദ്ദേശിക്കാൻ കഴിയാതെ പോകുന്നു. ഈ അവസരത്തിൽ വർഗ്ഗീകരണം ശക്തമാക്കുകയും, നിർദ്ദേശിക്കുന്നത് സ്വയമോ(സ്വന്തം ചിത്രം), അന്വേഷണത്തിനുശേഷമോ (ഉപയോതാവ് മലയാളം വിക്കിപീഡിയനാണോ എന്നത്) ആയിരിക്കണം. --എഴുത്തുകാരി സംവാദം 13:38, 27 ജൂലൈ 2012 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയയിലും ചിത്രം തിരഞ്ഞെടുക്കാൻ ലേഖനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം എന്ന നയം ഉണ്ട്. കൂടാതെ ഒരു ചിത്രം താളിൽ ചേർത്ത് 7 ദിവസമെങ്കിലും കഴിഞ്ഞേ സാധാരണ ഗതിയിൽ നാമനിർദേശം ചെയ്യാവൂ എന്നും നിഷ്കർഷിക്കുന്നു. ആ നയം തന്നെ ഇവിടെയും പിന്തുടരണം എന്നാണ് എന്റെ പക്ഷം. --AneeshJose (സംവാദം) 09:34, 31 ജൂലൈ 2012 (UTC)
float --Vssun (സംവാദം) 09:55, 31 ജൂലൈ 2012 (UTC)
float Adds significant encyclopedic value to an article എന്നാണു ഇംഗ്ലീഷ് വിക്കിയിൽ. അതായത് ലേഖനത്തിൽ കാര്യമായി വൈജ്ഞാനികമൂല്യം നൽകുന്ന ചിത്രങ്ങളായിരിക്കണം തെരഞ്ഞെടുക്കുന്നത് എന്ന്. ഇതേ നയം തന്നെ നമുക്കും സ്വീകരിക്കാം എന്നു കരുതുന്നു. ഇങ്ങനെയാകുമ്പോൾ ഒരേ ലേഖനത്തിൽ ചേർത്ത നിരവധി ആംഗിളുകളിലുള്ള താറാവുകൾ തെരഞ്ഞെടുക്കുന്നത് നമുക്ക് ഒഴിവാക്കുകയും ചെയ്യാം.--Anoop | അനൂപ് (സംവാദം) 10:07, 31 ജൂലൈ 2012 (UTC)
float ചിത്രം തിരഞ്ഞെടുക്കാൻ ലേഖനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം, കൂടാതെ ഒരു ചിത്രം താളിൽ ചേർത്ത ശേഷമേ നാമനിർദേശം ചെയ്യാവൂ എന്നും നയം വരണം. തോന്നിയ പോലെ ചിത്രങ്ങൾ തിരഞ്ഞെടുകുനത് ഒഴിവാക്കാൻ ഇത് സഹായിക്കും ....Irvin Calicut.......ഇർവിനോട് പറയു... 10:28, 31 ജൂലൈ 2012 (UTC)
ചിത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമർദ്ദേശം ചെയ്യാവൂ. അപ്പോൾ മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്ന മാനദണ്ഡമോ, ഇതിനു വ്യക്തത വേണം ?--എഴുത്തുകാരി സംവാദം 04:11, 1 ഓഗസ്റ്റ് 2012 (UTC)

മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തെ പോഷിപ്പിക്കാൻ ഉതകുന്ന ഏതൊരു ചിത്രവും തിരഞ്ഞെടുക്കപ്പെടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യം മുൻപേതന്നെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും മലയാളം വിക്കിപീഡിയർ അപ്ലോഡ് ചെയ്തവ മാത്രം മതിയെന്നുമാണ് തീരുമാനമുണ്ടായിട്ടുള്ളത്. സമവായമായിരിക്കുന്ന, മുകളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന, നിബന്ധനകൾ താളിൽ ചേർത്ത് പുതുക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 08:46, 1 ഓഗസ്റ്റ് 2012 (UTC)

ചില ആശയക്കുഴപ്പങ്ങളുണ്ട് ഒന്ന് മുകളിലിത്തെ ചിത്രശാലയേപ്പറ്റിയുള്ള സംവാഡത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രം ചേർക്കരുത് എന്നു പറയുന്നു. ഉദാഹരണത്തിന് ചിത്രശലഭം(Just an example only) എന്ന താളിൽ ലേഖനത്തേ നേരാവണ്ണം പരിപോഷിപ്പിക്കുന്ന ഒരു ചിത്രമുണ്ടന്ന് കരുതുക ഇത് തെരഞ്ഞെടുത്ത ചിത്രവുമാണ്. ഇതിനേക്കായിലും മികച്ച് ഒരു ചിത്രം ചിത്രീകരിച്ചാൽ അത് എങ്ങനെ തെരഞ്ഞെടുക്കാൻ കഴിയും.--KG (കിരൺ) 06:53, 2 ഓഗസ്റ്റ് 2012 (UTC)
ഒരേ ധർമ്മം നിർവ്വഹിക്കുന്ന മെച്ചപ്പെട്ട രണ്ടാം ചിത്രം വന്നാൽ ആദ്യത്തെ ചിത്രത്തെ ഒഴിവാക്കി രണ്ടാമത്തേത് ലേഖനത്തിൽ ചേർക്കണം. തുടർന്ന് തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചാൽ പോരേ? --Vssun (സംവാദം) 10:23, 2 ഓഗസ്റ്റ് 2012 (UTC)
കുഴപ്പമില്ല, അത് തിരുത്തൽ യുദ്ധം ആകാതിരുന്നാൽ മതി.--KG (കിരൺ) 10:31, 2 ഓഗസ്റ്റ് 2012 (UTC)
സമവായത്തിലെത്താൻ ഇവിടെ നിഷ്കർഷിച്ചിരിക്കുന്ന 7 ദിവസത്തെ സമയം ഉപയോഗപ്പെടും. --Vssun (സംവാദം) 10:33, 2 ഓഗസ്റ്റ് 2012 (UTC)
 • സംവാദം നിലവിലെ
ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. എന്നത്
ചിത്രം ലേഖനത്തിനു മിഴിവേകുക മാത്രമല്ല ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും, വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമർദ്ദേശം ചെയ്യാവൂ. എന്നാക്കുകയും
മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്നത് നിലനിർത്തുകയും ചെയ്യാം.

--എഴുത്തുകാരി സംവാദം 15:17, 4 ഓഗസ്റ്റ് 2012 (UTC)

ചിത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ. എന്ന, മുൻപുപറഞ്ഞ, വാചകങ്ങളാണ് കൂടുതൽ നല്ലതെന്ന് കരുതുന്നു. തൽക്കാലം അങ്ങനെ ചേർക്കുന്നു. വാചകത്തിൽ മാറ്റം വേണമെങ്കിൽ ചർച്ചചെയ്ത് തീരുമാനിക്കാം.--Vssun (സംവാദം) 16:16, 4 ഓഗസ്റ്റ് 2012 (UTC)

നയത്തിൽ ചേർത്തു. --Vssun (സംവാദം) 16:18, 4 ഓഗസ്റ്റ് 2012 (UTC)

ചിത്രശാല[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ പല ലേഖനങ്ങളിലും ചിത്രശാല എന്നൊരു വിഭാഗമുണ്ട്. പല ലേഖനങ്ങളിലും ചിത്രശാലയിൽ നിരവധി ചിത്രങ്ങളാണുള്ളത്. ഉദാഹരണമായി വാഴ എന്ന ലേഖനമെടുക്കുക. ഈ ലേഖനത്തിന്റെ ചിത്രശാലയിൽ 34 ചിത്രങ്ങളുണ്ട്. മറ്റു ഭാഗങ്ങളിൽ 10 ചിത്രങ്ങളും. അങ്ങനെ 44 ചിത്രങ്ങളാണ് ഈ ലേഖനത്തിലുള്ളത്!!! ഇതു പോലെ പല ലേഖനങ്ങളിലും ചിത്രങ്ങളാണ് ലേഖനത്തേക്കാളേറെ. ഇംഗ്ലീഷ് പോലുള്ള വിക്കികളിൽ ചിത്രശാലഎന്നൊരു വിഭാഗം തന്നെയില്ല.

 1. ഇങ്ങനെ നിരവധി ചിത്രങ്ങൾ ഒരു ലേഖനത്തിൽ ആവശ്യമാണോ?
 2. ഇംഗ്ലീഷ് വിക്കിയിലേതു പോലെ ചിത്രശാല എന്ന വിഭാഗം ഒഴിവാക്കണോ?
 3. ചിത്രശാല ആവശ്യമെങ്കിൽ തന്നെ അവയിൽ ചേർക്കാവുന്ന ചിത്രങ്ങൾക്ക് ഒരു എണ്ണം നിശ്ചയിക്കണോ?

അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അനൂപ് | Anoop (സംവാദം) 06:38, 6 ഡിസംബർ 2011 (UTC)

ഇംഗ്ലീഷ് വിക്കിയിൽ gallery ഉണ്ടല്ലോ. ഇവിടേയും ആവശ്യമുണ്ട്. പക്ഷെ 44 ചിത്രങ്ങൾ ഇച്ചിരി കടന്ന് പോയി. ഒരു 10 എണ്ണം ഒക്കെ ആണെങ്കിൽ നല്ലതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 06:42, 6 ഡിസംബർ 2011 (UTC)


എണ്ണം പരിമിതപ്പെടുത്തിയാൽ മതിയാകും. --ഷിജു അലക്സ് (സംവാദം) 06:45, 6 ഡിസംബർ 2011 (UTC)
ഇംഗ്ലീഷ് വിക്കിയിലും ചിത്രശാലയുണ്ട്. മുകളിൽ എഴുതിയത് വെട്ടുന്നു. --അനൂപ് | Anoop (സംവാദം) 06:50, 6 ഡിസംബർ 2011 (UTC)

എണ്ണം പത്തായി പരിമിതപ്പെടുത്തിയാൽ മതിയാകും എന്നു കരുതുന്നു. പക്ഷേ ഏതൊക്കെ തിരഞ്ഞെടുക്കും എന്നുള്ളത് ശ്രമകരമാണ്. --Jairodz (സംവാദം) 06:54, 6 ഡിസംബർ 2011 (UTC)

പത്തിൽ താഴെ നിലനിർത്തുക. കോമൺസ് കണ്ണി ഉറപ്പാക്കുക.--റോജി പാലാ (സംവാദം) 06:59, 6 ഡിസംബർ 2011 (UTC)
ചിത്രശാല എന്ന ഉപവിഭാഗത്തെ പൂർണ്ണമായും എടുത്തുകളയേണ്ടതില്ല. എന്നാൽ 34 ചിത്രങ്ങൾ എന്നൊക്കെ പറയുമ്പോൾ അത് ഇച്ചിരി കൂടുതലല്ലേ എന്ന് സംശയം. ഇന്റർനെറ്റ് 'ബാൻഡ്‌വിഡ്ത്' കുറവുള്ള വായനക്കാരെ ഇത് കുഴപ്പത്തിലാക്കും(അതേപോലെ വേഗതയും) :(
ചിത്രശാല ആവശ്യമെങ്കിൽ തന്നെ അവയിൽ ചേർക്കാവുന്ന ചിത്രങ്ങൾക്ക് ഒരു എണ്ണം നിശ്ചയിക്കണോ? അതാവും നല്ലതെന്ന് തോന്നുന്നു. ഒരു 10ൽ ഒതുക്കാം. ചില താളുകളിൽ ഉപവിഭാഗമായി ചിത്രങ്ങൾ ചേർക്കേണ്ടതായി വരാം.(ഉദാഹരണം കാണിക്കാൻ കണ്ണിയില്ലാ :( ) അപ്പോൾ ഇതേ നിയമം പാലിക്കേണ്ടിവരുമോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 07:00, 6 ഡിസംബർ 2011 (UTC)

അതെ, ലേഖനത്തിലെ മറ്റു ചിത്രങ്ങളെ കൂടാതെ ഗാലറിയിൽ 10 എണ്ണം "പരമാവധി" മതിയാകും. ഒപ്പം ഒരു സംശയം കൂടി. ചിത്രശാല എന്നതിലും നല്ലപദം ചിത്രസഞ്ചയം അല്ലേ? ---Johnchacks (സംവാദം) 07:03, 6 ഡിസംബർ 2011 (UTC)

ചിത്രശാലയെ മാത്രം ബാധകമാക്കിയാൽ മതിയാകും. പിന്നെ ഉപവിഭാഗത്തിൽ ലേഖനത്തെ സഹായിക്കാത്ത ചിത്രങ്ങൾ കുത്തിനിറക്കേണ്ടതില്ല. --റോജി പാലാ (സംവാദം) 07:09, 6 ഡിസംബർ 2011 (UTC)
ചുരുങ്ങിയ സമയമാണെങ്കിലും ഈ ചർച്ചയിൽ പങ്കെടുത്ത മിക്കവരും ഒരു നിശ്ചിത എണ്ണമായി ചുരുക്കുക എന്നതിനോട് യോജിക്കുന്നുണ്ട്. പക്ഷെ അവിടെയും പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിനു് തെയ്യം എന്ന ലേഖനമെടുക്കാം. ഈ ലേഖനത്തിന്റെ ചിത്രശാലയിൽ ഇപ്പോൾ നിരവധി ചിത്രങ്ങളുണ്ട്. അവയെല്ലാം വിവിധ തെയ്യങ്ങളുടെ ചിത്രങ്ങളാണ്. അവയും ഒഴിവാക്കണോ അതോ അവ നിലനിർത്തണോ. ഇക്കാര്യങ്ങൾ കൂടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. --അനൂപ് | Anoop (സംവാദം) 07:21, 6 ഡിസംബർ 2011 (UTC)


ചിത്രശാലയിലെ ചിത്രങ്ങൾ അവയെത്രതന്നെയായിരുന്നാലും അവയിലൊന്നും തന്നെ നിരാകരിക്കേണ്ടതില്ല. പക്ഷേ, അവയെ ലേഖനത്തിനും പുറത്തു് പ്രത്യേകം ഒരു സഞ്ചയമാക്കി നിലനിർത്തി, അതിലേക്കു് ലേഖനത്തിൽ നിന്നും കണ്ണി കൊടുത്താൽ മതി.

ഇതു പറയാൻ ഒരു കാരണമുണ്ട്. പല ചിത്രങ്ങളും ഒരു പ്രത്യേക ലേഖനവുമായുള്ള അതിന്റെ യോജിപ്പിൽ മറ്റു ചിത്രങ്ങളേക്കാൾ പുറന്തള്ളപ്പെട്ടുവെന്നു വരാം. പക്ഷേ മറ്റൊരവസരത്തിൽ, മറ്റൊരു ലേഖനത്തിൽ അതേ ചിത്രം വളരെയേറെ പ്രയോജനപ്പെട്ടു എന്നുവരാം. അത്തരം സന്ദർഭങ്ങളിൽ യുക്തമായ ഒരു ചിത്രം ബന്ധപ്പെട്ട ഒരു കണ്ണിയിലൂടെ, ഒരു പൊതുശേഖരത്തിൽ നിന്നും തെരഞ്ഞെടുക്കാൻ പറ്റുന്നതു് വളരെ സൌകര്യമുണ്ടാക്കും. (ഉദാ: വാഴയുടെ ഇലയുടെ വിന്യാസക്രമീകരണത്തെക്കുറിച്ചു പറയുമ്പോൾ വേണ്ടതു് വാഴയുടെ മൊത്തം ചിത്രമോ വാഴക്കുലയുടേതോ ആവില്ല. വാഴ എന്ന ലേഖനത്തിൽ പുറന്തള്ളപ്പെട്ടുപോയ ഒരു രണ്ടാം കിട ചിത്രമാകാം അവിടെ ഒന്നാം കിടയായി മാറുന്നതു്.
ഇതിലും പ്രധാനമായ മറ്റൊരു കാരണം കൂടിയുണ്ടു്. വിക്കിമീഡിയയിൽ / വിക്കിപീഡിയയിൽ നാം പരമാവധി ചിത്രങ്ങൾ സൂക്ഷിക്കുന്നതു് സ്വതന്ത്രവും സൌജന്യവുമായ ചിത്രങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കോ പ്രൊജക്റ്റുകൾ ചെയ്യുന്ന മറ്റുള്ളവർക്കോ (നിബന്ധനകൾ അനുസരിച്ചുതന്നെ) ലഭിയ്ക്കട്ടെ എന്നു കൂടി കരുതിയാണു്. അവർക്കാവശ്യമുള്ള യോജിച്ച ചിത്രം ഏതായിരിക്കും എന്നതു് സാഹചര്യം അനുസരിച്ചിരിക്കും.
അതുകൊണ്ടു് വിക്കിമീഡിയ കോമൺസിലോ വിക്കിപീഡിയയിലോ ഇതുവരെ ശേഖരിക്കപ്പെട്ട ചിത്രങ്ങളിലേക്കുള്ള നേരിട്ടുള്ള കണ്ണികൾ എങ്കിലും നിലനിർത്തിക്കൊണ്ടുവേണം ഈ വിഷയത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാൻ. നന്ദി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:31, 6 ഡിസംബർ 2011 (UTC)
വിക്കിമീഡിയ കോമൺസിലേക്ക് കണ്ണി ചേർക്കാൻ ഇപ്പോൾ തന്നെ രീതികളുണ്ട്. അതിനായി ഫലകം:Commonscat ഉപയോഗിക്കാം. അതു മതിയാകും എന്നു കരുതുന്നു --അനൂപ് | Anoop (സംവാദം) 08:51, 6 ഡിസംബർ 2011 (UTC)
കോമൺസിൽ ലോകത്തിന്റെ മറ്റൊരറ്റത്തുള്ള വേറെ ആരെങ്കിലും ചെന്നു് തനതുവർഗ്ഗങ്ങൾ അറിഞ്ഞോ അറിയാതെയോ (പിന്നീടു് ) മാറ്റിയാൽ അതു് (മലയാള) ലേഖനവുമായി ബന്ധിക്കപ്പെട്ട കണ്ണി നഷ്ടപ്പെടുവാൻ ഇടയാക്കരുതു്. അതിനാൽ ഫയലിന്റെ പേരുമായോ UIDയുമായോ നേരിട്ടു ബന്ധപ്പെടുന്ന വിധത്തിൽ മലയാളത്തിനുള്ളിൽ തന്നെ ഒരു intermediate category / list ശേഖരമാക്കി വെക്കുന്നതു് നന്നായിരിക്കും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:00, 6 ഡിസംബർ 2011 (UTC)
മലയാളം വിക്കിപീഡിയയിലെ തെരഞ്ഞെടുത്ത ലേഖനങ്ങളിൽ ഉൾക്കൊള്ളീച്ചിരിക്കുന്ന ചിത്രങ്ങളുടെ കണക്ക് എടുത്തത് ഇവിടെ കാണാം. ഇവിടെ ചില ലേഖനങ്ങളിൽ 75 ചിത്രങ്ങളുണ്ട്. ചിത്രങ്ങളില്ലാത്ത ലേഖനങ്ങളുമുണ്ട്. --അനൂപ് | Anoop (സംവാദം) 10:25, 6 ഡിസംബർ 2011 (UTC)

ഒരു താളിന്റെ ചിത്രശാല എന്നത് ഒരു ഉപവിഭാഗമായിട്ടാണല്ലോ കാണിക്കാറ്, ഇതിനെ 'ഏതെങ്കിലും വിധത്തിൽ' മറച്ച് വെച്ച്(ലോഡ് ചെയ്യരുത്!) ചിത്രശാലയിലെ മറ്റ് ചിത്രങ്ങൾ കാണുവാൻ 'ഇവിടെ ഞെക്കുക' എന്നോ മറ്റോ കണ്ണികൊടുത്ത് അജാക്സ് വഴി ലോഡ് ചെയ്യുകയാണെങ്കിൽ നന്നായിരുന്നു. അപ്പോൾ ആവശ്യക്കാരൻ മാത്രം കണ്ടാൽ മതി. --വൈശാഖ്‌ കല്ലൂർ (സംവാദം) 10:37, 6 ഡിസംബർ 2011 (UTC) ഇപ്പോൾ ഉപയോഗിക്കുന്ന ജാവാസ്ക്രിപ്റ്റ് വെച്ചിട്ട് കാര്യമില്ല. മറച്ചുവെച്ചാലും Inpage loading ആയി അവ ആദ്യം തന്നെ എത്തിച്ചേരും. JQuery ഉപയോഗിച്ചുള്ള അജാക്സ് വേണാമെങ്കിൽ ഉപയോഗിക്കാം. പക്ഷേ, സങ്കീർണ്ണത കുറക്കാൻ, വേറെ ഒരു പേജിൽ തന്നെ ആക്കുന്നതാണു് നല്ലതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:21, 6 ഡിസംബർ 2011 (UTC)

ശരിയാണല്ലൊ.... ഒത്തിരി വേണ്ട എന്നുതന്നെയാണ് എന്റെയും അഭിപ്രായം. ഹൈഡു ചെയ്ത് ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നതിനോട് യോജിക്കാനാവും, അത് പ്രായോഗികമാക്കുന്നത് നല്ലതാണാന്നാണ് തോന്നുന്നത്. ലേഖനങ്ങളുടെ വിവരണങ്ങൾക്കു അനുപാതികമായി സ്വാഭാവികമായി ചിത്രങ്ങളും കൂടാം --രാജേഷ് ഉണുപ്പള്ളി Talk‍ 12:24, 7 ഡിസംബർ 2011 (UTC)
മുകളിലെ നിർദ്ദേശങ്ങൾ (അജാക്സ് ലോഡിങ്ങ്) ലേഖനങ്ങളിൽ പ്രായോഗികമാകുമോ എന്നുറപ്പില്ല. ഇപ്പോളുള്ള ഒരു വഴി ആ ചിത്രത്തിന്റെ വർഗ്ഗത്തിലേക്കുള്ള കണ്ണി ( template:commonscat പോലെ) ലേഖനത്തിൽ നൽകുക മാത്രമാണ്. അല്ലെങ്കിൽ കോമൺസ് ചിത്രങ്ങൾക്ക് മലയാളത്തിൽ വർഗ്ഗം സൃഷ്ടിച്ച് അവയിലേക്കൊരു കണ്ണി നൽകണം. --അനൂപ് | Anoop (സംവാദം) 08:47, 9 ഡിസംബർ 2011 (UTC)

അജാക്സ് ലോഡിങ്ങ് മീഡിയവിക്കി സോഫ്റ്റ്വെയറിന്റെ ഭാഗമായി വരേണ്ടതാണ്. അതിനേക്കാൾ നല്ലത് ചിത്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തന്നെയാണ്. പ്രധാനപ്പെട്ട ചിത്രങ്ങൾ ലേഖനത്തിന്റെ വിവരണത്തിന്റെ ഭാഗമായി വരുമെന്നതിനാൽ അത്തരം ചിത്രങ്ങൾ ഒഴിവാക്കപ്പെടുകയില്ല. --ജുനൈദ് | Junaid (സം‌വാദം) 07:14, 14 ഡിസംബർ 2011 (UTC)

അജാക്സ് ലോഡിങ്ങിനെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിക്കിമീഡിയ കോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ കാറ്റഗറി ആണ് സാധാരണയായി നമ്മൾ {{commonscat}} ഫലകത്തിൽ ചേർക്കുന്നത്. അത് മാറാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാറിയാൽ തന്നെ മുൻ തലക്കെട്ട് റീഡയരക്ടായി ഉണ്ടാകും. ലേഖനവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ ഈ വർഗ്ഗത്തിലോ ഉപവർഗ്ഗങ്ങളിലോ ചേർത്താൽ മാത്രം മതി. --അനൂപ് | Anoop (സംവാദം) 08:31, 14 ഡിസംബർ 2011 (UTC)
+അതായത് നിലവിലുള്ള രീതി തന്നെ.--റോജി പാലാ (സംവാദം) 08:49, 14 ഡിസംബർ 2011 (UTC)
റോജി ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമായില്ല. വ്യക്തമാക്കാമോ? --അനൂപ് | Anoop (സംവാദം) 08:54, 14 ഡിസംബർ 2011 (UTC)

നിലവിൽ കോമൺസ് കണ്ണി ചേർക്കുന്ന രീതി. അനുയോജ്യം ഉപവർഗ്ഗമെങ്കിൽ അതല്ലേ കോമൺസ് കണ്ണിയായി നൽകാറ്--റോജി പാലാ (സംവാദം) 10:50, 22 ഡിസംബർ 2011 (UTC)

വിവരണങ്ങളൊന്നുമില്ലാതെ ചിത്രശാല എന്ന പേരിൽ ചിത്രങ്ങൾ ഉൾക്കൊള്ളിക്കുന്നതിനോട് യോജിക്കുന്നില്ല. ചിത്രശാലയിൽ ചിത്രങ്ങൾ ഉൾക്കൊള്ളിക്കാൻ താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം എന്നു വിചാരിക്കുന്നു.

 1. ലേഖനത്തിന്റെ മുകൾഭാഗങ്ങളിൽ ഉൾക്കൊള്ളിക്കാൻ സ്ഥലപരിമിതിയുണ്ട്.
 2. ചിത്രത്തിലെ പ്രതിപാദ്യത്തെക്കുറിച്ച് ലേഖനത്തിൽ വിവരണം വേണം.
 3. ചിത്രത്തിനു താഴെ വിവരണം നിർബന്ധമായും വേണം
 4. ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രമാകരുത്.

മറ്റുള്ളവക്കൊക്കെ, കോമൺസിലെ വർഗ്ഗത്തിലേക്കുള്ള കണ്ണി മതി എന്നു കരുതുന്നു. --Vssun (സംവാദം) 01:16, 4 ഫെബ്രുവരി 2012 (UTC)

വാഴ പോലുള്ള ലേഖനങ്ങളിൽ ചിത്രശാല എന്നത് ഉപതാളായി ഉൾപ്പെടുത്തുന്നതിനെകുറിച്ച് എന്താണ് അഭിപ്രായം.(ഉദാഹരണമായി)വാഴയുടെ കോമൺസ് കാറ്റഗറിയിൽ പോയാൽ നമ്മുടെ നാട്ടിയുള്ളവ ആയിരിക്കില്ല അധികവും കാണുന്നത്. പട്ടികകൾ എന്ന പോലെ ചിത്രശാലകൾ എന്നൊരു വർഗ്ഗമുണ്ടാക്കിയാൽ പോരെ ? --മനോജ്‌ .കെ 05:19, 4 ഫെബ്രുവരി 2012 (UTC)
കേരളത്തിലെ വാഴകൾ കാണണമെങ്കിൽ കോമൺസിൽ ആ പേരിൽ ഒരു വർഗ്ഗമുണ്ടാക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 13:24, 4 ഫെബ്രുവരി 2012 (UTC)
ചിത്രശാലയിൽ ചിത്രങ്ങൾ ഉൾകൊള്ളിക്കുന്നതിനു സുനിൽ നിർദേശിച്ച നിബന്ധനകൾ എന്തുകൊണ്ടും നല്ലതാണ്. പക്ഷെ ചിത്രശാലകൾ എന്ന വർഗം ഉണ്ടാകുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. --അഞ്ചാമൻ (സംവാദം) 13:31, 4 ഫെബ്രുവരി 2012 (UTC)

ചിത്രശാലയെക്കുറിച്ചുള്ള മുകളിൽപ്പറഞ്ഞ നാലു നിർദ്ദേശങ്ങൾ ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിച്ചാലോ? --Vssun (സംവാദം) 08:49, 1 ഓഗസ്റ്റ് 2012 (UTC) Yes check.svg ശൈലീപുസ്തകത്തിൽ ചേർത്തു. --Vssun (സംവാദം) 02:29, 8 ഓഗസ്റ്റ് 2012 (UTC)

മായ്ക്കൽ ഫലകം[തിരുത്തുക]

‎"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌."

http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D എന്ന പേജ് ഇടയ്ക്കിടെ തുറക്കുമ്പോളെല്ലാം കാണുന്ന ഹൃദയഭേദകമായ കാഴ്ച! വിഷമം ആ ബ്ലോഗിനെക്കുറിച്ചുള്ള പേജ് സ്ഥിരപ്പെടുത്താത്തതിലല്ല. റിലയബിലിറ്റിക്കുവേണ്ടിയുള്ള മലയാളം വിക്കിയുടെ ശുഷ്കാന്തിയിൽ അഭിമാനമുണ്ട്. പക്ഷേ, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവും അറിവിന്റെ മഹാസാഗരമായ വിക്കിയുടെ നിസ്വാർത്ഥമായ പങ്കുവെക്കൽ നയങ്ങളാലും ആകർഷിക്കപ്പെട്ട് അതേ ട്രാക്കിൽ ഒരു കൈത്തോട് വെട്ടിയുണ്ടാക്കിയവർക്ക് മേൽ വാചകമുണ്ടാക്കുന്ന വേദന വലുതാണ്. അതൊന്ന് പരിഷ്കരിച്ച്, "വിക്കിയിലേക്ക് ചേർക്കാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുന്നു"എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എത്ര നന്നായേനേ..!

മായ്ക്കാനായി നിർദ്ദേശിക്കുന്ന ലേഖനങ്ങൾക്ക് അക്കാര്യം ഫലകത്തിൽ നൽകുന്നതുതന്നെയാണ് ശരിയായ രീതി എന്നു കരുതുന്നു. നയങ്ങൾക്ക് എതിരായതിനാൽ എന്ന വാക്യത്തെ നിഷ്പക്ഷമാക്കി, നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ എന്നു മാറ്റി. --Vssun (സംവാദം) 02:36, 8 ഓഗസ്റ്റ് 2012 (UTC)

നയരൂപീകരണവുമായി ബന്ധമില്ലാത്തതിനാൽ പഞ്ചായത്തിലെ നിർദ്ദേശങ്ങൾ എന്ന ഭാഗമാണ് ഈ ചർച്ചക്ക് യോജിച്ചയിടം എന്നു കരുതുന്നു. --Vssun (സംവാദം) 02:38, 8 ഓഗസ്റ്റ് 2012 (UTC)

നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളുടെ സംവാദങ്ങൾ[തിരുത്തുക]

ഇത്തരത്തിലുള്ള നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദത്താളുകൾ നിലനിർത്തേണ്ടതുണ്ടോ? ഇവ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരുടേയും അഭിപ്രായം ആരായുന്നു. --Vssun (സുനിൽ) 14:49, 17 സെപ്റ്റംബർ 2011 (UTC)

സുനിലിനോടു യോജിക്കുന്നു. സംവാദ താൾനിലനിർത്തുന്നതിൽ പ്രസ്ക്തിയുണ്ടെന്നു തോന്നുന്നില്ല. --Fuadaj 15:07, 17 സെപ്റ്റംബർ 2011 (UTC)
സംവാദങ്ങൾ സൂക്ഷിച്ചു വയ്ക്കുകയാണ് നല്ലത്. അതേ താളിൽ തന്നെ വേണമെന്നില്ല. --ജുനൈദ് | Junaid (സം‌വാദം) 15:45, 17 സെപ്റ്റംബർ 2011 (UTC)
ജുനൈദ് പറഞ്ഞതിനോട് യോജിക്കുന്നു. --വൈശാഖ്‌ കല്ലൂർ 17:20, 17 സെപ്റ്റംബർ 2011 (UTC)

എവിടെ എങ്ങനെ സൂക്ഷിക്കണം എന്നതിന് ഒരു നിർദ്ദേശം തരാമോ? വിക്കിപീഡീയ നാമമേഖലയായിരിക്കും യോജിച്ചതെന്ന് കരുതുന്നു. അതിൽ നീക്കം ചെയ്യപ്പെട്ട പേരിന്റെ പേരിൽ ഉപതാളിലേക്ക് പേരുമാറ്റിയാൽ മതിയാകുമോ? അതിലേക്കുള്ള കണ്ണികൾ‌ പ്രധാന താളിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 18:40, 17 സെപ്റ്റംബർ 2011 (UTC)

അതെ, വിക്കിനാമമേഖല തന്നെയായിരിക്കും ഉചിതം. പേരുമാറ്റൽ തന്നെ നടത്തണം, കാരണം അത് നാൾ വഴി സംരക്ഷിക്കും, പിന്നീടെപ്പോഴെങ്കിലും സംവാദത്തിന്റെ ലേഖനം പുനർജനിച്ചാൽ പഴയ സംവാദങ്ങൾ നാൾവഴികളോടെ തിരിച്ചു കൊണ്ടുവരികയും ചെയ്യാം. ഉപതാളുകൾ കണ്ടുപിടിക്കാനുള്ള സൗകര്യം വിക്കിയിൽ സ്വതേ ഉള്ളതിനാൽ പ്രധാന താളിൽ ലിസ്റ്റ് ചെയ്യണമോ എന്നതിനെ കുറിച്ച് ഉറപ്പില്ല, --ജുനൈദ് | Junaid (സം‌വാദം) 19:56, 17 സെപ്റ്റംബർ 2011 (UTC)

നീക്കം ചെയ്ത പ്രമാണങ്ങൾക്കും ഇത് ബാധകമാക്കിക്കൂടെ? ഉദാ --കിരൺ ഗോപി 04:57, 7 ഡിസംബർ 2011 (UTC)

നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദങ്ങൾ എന്നൊരു വർഗ്ഗം വേണ്ടതാണ്. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും വിലയിരുത്തുവാൻ അത് അത്യാവശ്യവുമാണ്. ലേഖനങ്ങളുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമാക്കിയതു പോലെ ഇതിൽ പെട്ടെന്നൊരു തീരുമാനം നല്ലത്. --റോജി പാലാ (സംവാദം) 18:36, 13 ജനുവരി 2012 (UTC)
നിലവിൽ ഇതൊരു വർഗ്ഗമായല്ലല്ലോ നമ്മൾ ശേഖരിക്കുന്നത്. വിക്കിപീഡിയ നാമമേഖലയിലെ ഒരു താളിന്റെ ഉപതാളുകളായാണ് അത് ചെയ്യുന്നത്. വിക്കി:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന തരത്തിൽ മറ്റു നാമമേഖലയിലുള്ള നീക്കം ചെയ്യപ്പെടുന്ന താളുകളുടെ സംവാദങ്ങൾക്കും താളുകളുണ്ടാക്കി, അതിന്റെ ഉപതാളുകളായി സംവാദങ്ങൾ ശേഖരിക്കാവുന്നതാണ്. --Vssun (സംവാദം) 13:25, 14 ജനുവരി 2012 (UTC)
തെറ്റിപ്പറഞ്ഞതാണ്. വർഗ്ഗമല്ല. നിലവിൽ നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദങ്ങൾ ഇതിലൂടെ അത്യാവശ്യത്തിനു പുനസ്ഥാപിച്ചു ശേഖരിക്കുന്നതിൽ തെറ്റുണ്ടോ? --റോജി പാലാ (സംവാദം) 14:29, 14 ജനുവരി 2012 (UTC)
അത്യാവശ്യമെങ്കിൽ മുൻപ് നീക്കം ചെയ്തവയും പുനസ്ഥാപിച്ച് പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 14:40, 14 ജനുവരി 2012 (UTC)

നിലവിൽ ഇതിനായി ഉപയോഗിക്കുന്ന താളിന്റെ പേരുമാറ്റി വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്നാക്കി, എല്ലാ മേഖലകളിൽ നിന്നുള്ള താളുകളേയും അതിന്റെ ഉപതാളുകളായി ശേഖരിക്കുകയും ചെയ്താലോ? --Vssun (സംവാദം) 16:00, 4 ഫെബ്രുവരി 2012 (UTC)