എം.കെ. മേനോൻ
എം.കെ. മേനോൻ (വിലാസിനി) | |
---|---|
ജനനം | മൂർക്കനാട്ടു കൃഷ്ണൻകുട്ടി മേനോൻ 1928 ജൂൺ 23 |
മരണം | മേയ് 15, 1993 | (പ്രായം 64)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | വിലാസിനി |
തൊഴിൽ | നോവലിസ്റ്റ്, പത്രപ്രവർത്തകൻ |
അറിയപ്പെടുന്നത് | അവകാശികൾ എന്ന നോവലിന്റെ കർത്താവ് |
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.കെ. മേനോൻ (ജൂൺ 23, 1928 - മേയ് 15, 1993). നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.[1][2]
ജീവിതരേഖ
[തിരുത്തുക]വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിൽ ജനിച്ചു.[3] 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-ൽ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു.
കൃതികൾ
[തിരുത്തുക]- നിറമുള്ള നിഴലുകൾ (1965)
- ഇണങ്ങാത്ത കണ്ണികൾ (1968)
- ഊഞ്ഞാൽ (1969)
- ചുണ്ടെലി (1971)
- അവകാശികൾ(നാലു വാല്യം) (1980)
- യാത്രാമുഖം (1987)
. തുടക്കം (1977 )
അവാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-04. Retrieved 2008-12-03.
- ↑ http://www.thecolorsofindia.com/interesting-facts/literature/longest-indian-novel.html
- ↑ http://www.vayalarramavarmaliteraryaward.in/1983.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-28. Retrieved 2008-12-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-24. Retrieved 2008-12-03.