ഊഞ്ഞാൽ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊഞ്ഞാൽ(നോവൽ)
പുറംചട്ട
കർത്താവ്എം. കുട്ടികൃഷ്ണമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർസുലഭ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1969

വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ഊഞ്ഞാൽ.[1]

ഉള്ളടക്കം[തിരുത്തുക]

വിജയൻ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ഈ നോവലിൽ കഥ പറയുന്നത്.സിംഗപ്പൂരിൽ നിന്നും നാട്ടിലേക്കു വരുന്ന വിജയൻ, പത്തുവർഷം മുൻപ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്.ആയാൽ സ്നേഹിച്ചിരുന്ന വിനോദിനിയെ വിവാഹം കഴിക്കണം എന്ന ഉദേശത്തോടു കൂടി വരുന്ന വിജയൻ അവളുടെ വിവാഹം കഴിഞ്ഞു എന്ന വിവരമാണു അറിയുന്നത്. എന്നാൽ പിന്നീടു വിധവയായ വിനോദിനിയെ വിവാഹം കഴിക്കാൻ ,വിജയൻ തീരുമാനിക്കുന്നു.എന്നാൽ സിംഗപ്പൂരിൽ വിജയന് റീത എന്ന സ്ത്രീയുമായുള്ള ബന്ധം വിനോദിനി അറിയുമ്പോൾ, വിവാഹം നടക്കുന്നില്ല

ഈ നോവലിൽ വിജയൻ എന്ന കഥാപാത്രത്തിനു ഒരു പരാജിതന്റെ മുഖം ആണ്, കഥാകൃത്ത്‌ നൽകിയിരിക്കുന്നത് .

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-12-30.
"https://ml.wikipedia.org/w/index.php?title=ഊഞ്ഞാൽ_(നോവൽ)&oldid=3625692" എന്ന താളിൽനിന്ന് ശേഖരിച്ചത്