Jump to content

വധശിക്ഷ സുഡാനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Sudan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് അഹ്മദ് അൽ മെഹ്ദി

ഇപ്പോൾ ആഫ്രിക്കയിൽ ഏറ്റവുമധികം വധശിക്ഷകൾ നടക്കുന്നത് സുഡാനിലാണ്.

ചരിത്രം

[തിരുത്തുക]

മുഹമ്മദ് അഹ്മദ് അൽ മെഹ്ദിയുടെ ഭരണകാലത്ത് ഇസ്ലാം മത നിയമത്തിനെതിരായ ചെറിയ കുറ്റങ്ങൾക്കുപോലും ചിലപ്പോൾ വധശിക്ഷ നൽകുമായിരുന്നു. ചാട്ടവാറടിച്ച് കൊല്ലലും നിലവിലുണ്ടായിരുന്നു. ഹാൻഡ്സ് ഓഫ്ഫ് കൈൻ എന്ന സംഘടന 1999-ൽ 19 വധശിക്ഷകൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 10 എണ്ണം കുരിശിൽ തറച്ചാണത്രേ നടന്നത്. [1]

മരണശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

[തിരുത്തുക]

ഗുദരതി, [2] സ്വരാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്യുക, [3] മതവിശ്വാസമില്ലാതിരിക്കുക, [4] വ്യഭിചാരം, രാജ്യദ്രോഹം, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും ഹനിക്കുന്ന പ്രവൃത്തികൾ, കൊലപാതകം, സായുധമോഷണം, ആയുധം കൊണ്ടുനടക്കൽ, ആയുധക്കടത്ത് എന്നിവയ്ക്കൊക്കെ വധശിക്ഷ നൽകാറുണ്ട്.

പുതിയ സംഭവവികാസങ്ങൾ

[തിരുത്തുക]

2012 ജനുവരി 23-ന് കാസ്സ് ജില്ലയിലെ നാലാണുങ്ങളെ ഒരു പെണ്ണിനെ ബലാത്സംഗം ചെയ്തതിന് വധശിക്ഷയ്ക്ക് വിധിച്ചു. ഇത് ആസൂത്രണം ചെയ്തതിന് നാല് പെണ്ണുങ്ങളെയും വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി.

അവലംബം

[തിരുത്തുക]
  1. http://www.handsoffcain.info/bancadati/schedastato.php?idstato=16000109
  2. "Sodomylaws.Org". Archived from the original on 2007-02-12. Retrieved 2012-06-12.
  3. "afrika.no – Sudan: Attorney General expects death penalty for islamist coup plotters". Archived from the original on 2005-04-09. Retrieved 2012-06-12.
  4. "Copyright 2007 Barnabas Fund | Islamic Teaching on the Consequences of Apostasy from Islam". Archived from the original on 2018-12-25. Retrieved 2012-06-12.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സുഡാനിൽ&oldid=3656996" എന്ന താളിൽനിന്ന് ശേഖരിച്ചത്