ഹൈപ്പോആക്റ്റിവ് സെക്ഷ്വൽ ഡിസയർ ഡിസോർഡർ
Hypoactive sexual desire disorder | |
---|---|
സ്പെഷ്യാലിറ്റി | Psychiatry, gynaecology |
ലൈംഗികാഭിലാഷമില്ലായ്മ ( hypoactive sexual desire disorder-HSDD ), ലൈംഗികഉദാസീനത അല്ലെങ്കിൽ മറയ്ക്കപ്പെട്ട ലൈംഗികാഭിലാഷം ( ISD ) ഒരു ലൈംഗിക തകരാറായി കണക്കാക്കപ്പെടുന്നു, ചികിത്സകരുടെ അഭിപ്രായത്തിൽ ഇത് ലൈംഗിക ഭാവനകളുടെയും ലൈംഗിക കാമനകളുടെയും അഭാവമാണ്. ഇത് ഒരു വൈകല്യമായി കണക്കാക്കണമെങ്കിൽ, അത് മറ്റ് മാനസികപ്രശ്നങ്ങളെയോ ലഹരിയാസക്തിയെയോ ശാരീരികപ്രശ്നങ്ങളെയോ പോലെ പ്രകടമായ ക്ലേശങ്ങളോ വ്യക്തിപര ബുദ്ധിമുട്ടുകളോ ഉണ്ടാക്കണം, . ലൈംഗിക ഉദാസീനത ഉള്ള ഒരു വ്യക്തി ലൈംഗിക പ്രവർത്തനം ആരംഭിക്കുകയോ പങ്കാളിയുടെ ആഗ്രഹത്തോട് പ്രതികരിക്കുകയോ ചെയ്യില്ല. [1] ഐക്യനാടുകളിലെ ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ ഏകദേശം 10% അല്ലെങ്കിൽ ഏകദേശം 6 ദശലക്ഷം സ്ത്രീകളെ ലൈംഗികാഭിലാഷമില്ലായ്മ ബാധിക്കുന്നു. [2]
ഇതിന് വിവിധ ഉപവിഭാഗങ്ങളുണ്ട്. ലൈംഗികാഭിലാഷമില്ലായ്മ പൊതുവായതോ (ലൈംഗികാഭിലാഷത്തിന്റെ പൊതുവായ അഭാവം) അല്ലെങ്കിൽ സാഹചര്യപരമായതോ ആകാം (ഇപ്പോഴും ലൈംഗികാഭിലാഷമുണ്ട്, എന്നാൽ നിലവിലെ പങ്കാളിയോട് ലൈംഗികാഭിലാഷമില്ല), സാധാരണ ലൈംഗിക പ്രവർത്തനത്തിന് ശേഷം ആരംഭിച്ച ലൈംഗികവിമുഖതയാണെങ്കിൽ അത് വീണ്ടെടുക്കാനാകും. മുമ്പൊരിക്കലും ലൈംഗികാഭിലാഷമില്ലാതിരുന്ന വ്യക്തിക്ക് ആജീവാനാന്തം അത് തുടർന്നേയ്ക്കാം.
കാരണങ്ങൾ
[തിരുത്തുക]കുറഞ്ഞ ലൈംഗികാഭിലാഷം ലൈംഗികാഭിലാഷത്തകരാറല്ല. ലൈംഗികാഭിലാഷമില്ലായ്മ എന്നാൽ അത് പ്രകടമായ ബുദ്ധിമുട്ടുകൾക്കും വ്യക്തിപര ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നതാകണം. അതിനാൽ ലൈംഗികഉദാസീനതയ്ക്ക് കാരണമാകുന്നത് എന്താണെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. കുറഞ്ഞ ലൈംഗികാഭിലാഷത്തിന്റെ ചില കാരണങ്ങൾ വിവരിക്കാൻ എളുപ്പമാണ്.
പുരുഷന്മാരിൽ, സൈദ്ധാന്തികമായി കൂടുതൽ തരത്തിലുള്ള ലൈംഗികഉദാസീനത ഉണ്ടെങ്കിലും സാധാരണയായി പുരുഷന്മാരിൽ മൂന്ന് ഉപവിഭാഗങ്ങളിൽ ഒന്ന് മാത്രമേ കണ്ടെത്താറുളളു.
- ആജീവനാന്തം/സാമാന്യവൽക്കരിക്കപ്പെട്ടത്: പുരുഷന് ലൈംഗിക ഉത്തേജനം (പങ്കാളിയോടോ അല്ലെങ്കിൽ ഒറ്റയ്ക്കോ) കുറവ് അല്ലെങ്കിൽ ആഗ്രഹം ഇല്ലാതിരിക്കുക. അഥവാ മുൻപൊരിക്കലും ഇല്ലായിരിക്കുക.
- നേടിയെടുത്തത്/സാമാന്യവൽക്കരിക്കപ്പെട്ടത്: പുരുഷന് തന്റെ ഇപ്പോഴത്തെ പങ്കാളിയോട് മുമ്പ് ലൈംഗിക താൽപ്പര്യം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ പങ്കാളിയോടൊ ഏകാന്തമായോ ആയ ലൈംഗിക പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ല.
- നേടിയെടുത്തത്/സാഹചര്യങ്ങൾ: പുരുഷന് തന്റെ ഇപ്പോഴത്തെ പങ്കാളിയോട് മുമ്പ് ലൈംഗിക താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഈ പങ്കാളിയോട് ലൈംഗിക താൽപ്പര്യമില്ല, പക്ഷേ ലൈംഗിക ഉത്തേജനത്തിനുള്ള ആഗ്രഹമുണ്ട് (അതായത് ഒറ്റയ്‌ക്കോ അല്ലെങ്കിൽ അവന്റെ ഇപ്പോഴത്തെ പങ്കാളിയല്ലാത്ത മറ്റൊരാളുമായോ. )
ചികിത്സ
[തിരുത്തുക]ബോധനചികിത്സ
[തിരുത്തുക]മറ്റു പല ലൈംഗിക വൈകല്യങ്ങളെയും പോലെ, രോഗിയുമായി ഒരു മാനസികബന്ധമുണ്ടാക്കി ചികിത്സിക്കേണ്ട ഒന്നാണ് ഇതും. സൈദ്ധാന്തികമായി, മാനസികബന്ധമുണ്ടാക്കാതെ തന്നെ രോഗനിർണയം നടത്താനും ചികിത്സിക്കാനും കഴിയും. എന്നിരുന്നാലും,സ്ത്രീകളിലെ രോഗനിർണയത്തിന് മാനസിക അടുപ്പം പ്രധാനഘടകമാണ്. [3] അതിനാൽ, രണ്ട് പങ്കാളികളും ചികിത്സയിൽ ഏർപ്പെടുന്നത് സാധാരണമാണ്.
ഇതും കാണുക
[തിരുത്തുക]- മയക്കുമരുന്നും ലൈംഗികാഭിലാഷവും
- അമിതകാമാസക്തി
- അലൈംഗികത
- ആനന്ദമില്ലാത്ത രതിമൂർച്ഛ
- ലൈംഗിക വിമുഖത
- ലൈംഗിക ഉത്തേജന തകരാ
റഫറൻസുകൾ
[തിരുത്തുക]- ↑ University of Maryland, Medical Centre: Inhibited sexual desire
- ↑ Frellick, Marcia. "FDA Approves New Libido-Boosting Drug for Premenopausal Women". Medscape. WebMD LLC. Retrieved 22 June 2019.
- ↑ "Correlates of sexually-related personal distress in women with low sexual desire". Journal of Sexual Medicine. 6 (6): 1549–1560. June 2009. doi:10.1111/j.1743-6109.2009.01252.x. PMID 19473457.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Cryle, Peter; Moore, Alison (2011). Frigidity: An Intellectual History. Basingstoke: Palgrave Macmillan. ISBN 978-0-230-30345-4.
- Cryle, Peter; Moore, Alison (May 2010). "Frigidity at the Fin-de-Siècle, a Slippery and Capacious Concept". Journal of the History of Sexuality. 19: 243–61. doi:10.1353/sex.0.0096. PMID 20617591.
- Moore, Alison (November 2009). "Frigidity, Gender and Power in French Cultural History – From Jean Fauconney to Marie Bonaparte". French Cultural Studies. 20: 331–49. doi:10.1177/0957155809344155.
- Moore, Alison (2009). "The Invention of the Unsexual: Situating Frigidity in the History of Sexuality and in Feminist Thought". French History and Civilization. 2: 181–92.
- Montgomery, KA (Jun 2008). "Sexual Desire Disorders". Psychiatry (Edgmont). 5 (6): 50–55. PMC 2695750. PMID 19727285.
- Basson, R; Leiblum, S; Brotto, L; et al. (December 2003). "Definitions of women's sexual dysfunction reconsidered: advocating expansion and revision". Journal of Psychosomatic Obstetrics and Gynaecology. 24 (4): 221–9. doi:10.3109/01674820309074686. PMID 14702882.
- Warnock, JJ (2002). "Female hypoactive sexual desire disorder: epidemiology, diagnosis and treatment". CNS Drugs. 16 (11): 745–53. doi:10.2165/00023210-200216110-00003. PMID 12383030.
- Basson, R (10 May 2005). "Women's sexual dysfunction: revised and expanded definitions". Canadian Medical Association Journal. 172 (10). Canadian Medical Association: 1327–1333. doi:10.1503/cmaj.1020174. PMC 557105. PMID 15883409.
- Nappi, RE; Wawra, K; Schmitt, S (Jun 2006). "Hypoactive sexual desire disorder in postmenopausal women". Gynecological Endocrinology. 22 (6): 318–23. doi:10.1080/09513590600762265. PMID 16785156.
ബാഹ്യ കണ്ണികൾ
[തിരുത്തുക]Classification | |
---|---|
External resources |