"അന്താരാഷ്ട്ര തൊഴിൽ സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q54129 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
 
 
സംഘടനയുടെ ആവിർഭാവം. സാർവത്രികമായ വ്യവസായവത്കരണവും അന്താരാഷ്ട്ര-സാമ്പത്തിക മത്സരങ്ങളും ഉൾക്കൊണ്ട സമാധാനഭഞ്ജകങ്ങളായ വിപത്തുകളെയും തൊഴിലാളികളുടെ ദുരിതങ്ങളെയും അവ ഇല്ലാതാക്കാൻ ഭരണകൂടങ്ങൾ തമ്മിൽ സാമ്പത്തികക്കരാറുകൾ ഉണ്ടാക്കുന്നതിന്റെയും അഭിലഷണീയത 19-ാം ശ.-ത്തിൽതന്നെ പല സാമ്പത്തിക ശാസ്ത്രജ്ഞൻമാർക്കും ബോധ്യപ്പെട്ടുതുടങ്ങിയിരുന്നു. അതിന്റെ ഫലമായി സ്വിറ്റ്സർലൻഡിലെ ബേസിൽ നഗരം ആസ്ഥാനമാക്കി തൊഴിൽ നിയമനിർമാണത്തിന്നിയമനിർമ്മാണത്തിന് 1900-ൽ 'ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ലേബർ ലജിസ്ളേഷൻ' (International Association for labour Legislation) എന്ന ഒരു അന്താരാഷ്ട്രസംഘം സ്വകാര്യമേഖലയിൽ ഉദയം ചെയ്തു. അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ മുൻഗാമികളിൽ ഒന്നായിരുന്നു ഈ സ്ഥാപനം.
 
 
ഒന്നാംലോകയുദ്ധകാലത്ത് വ്യവസായശാലകളിൽ തീവ്രയത്നം നടത്താനും പടക്കളങ്ങളിൽ ജീവത്യാഗം ചെയ്യാനും പ്രേരിതരായ തൊഴിലാളികൾ സമാധാന-സന്ധിയാലോചനക്കാലത്ത് തങ്ങളുടെ നേതാക്കൾ മുഖേന അതിൽ പ്രാതിനിധ്യം വേണമെന്ന് വാദിച്ചു. 1919-ൽ ആദ്യം ബേൺ നഗരത്തിൽ ചേർന്ന ഒരു അന്താരാഷ്ട്ര തൊഴിലാളി സമ്മേളനം തൊഴിലാളികൾക്ക് പകുതി അംഗസംഖ്യയുള്ളതും നിയമ നിർമാണാധികാരംനിർമ്മാണാധികാരം ഉള്ളതുമായ ഒരു അന്താരാഷ്ട്രതൊഴിൽ പാർലമെന്റ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ ഫലമായി 'അമേരിക്കൻ ഫെഡറേഷൻ ഒഫ് ലേബറി'ന്റെ പ്രസിഡന്റായ സാമുവൽ ഗോംപേഴ്സിന്റെ അധ്യക്ഷതയിൽ ഒരു കമ്മീഷൻ രൂപവത്കൃതമായി. നിയമനിർമാണാധികാരമുളളനിയമനിർമ്മാണാധികാരമുളള ഒരു മഹാസമിതിയുടെ രൂപവത്കരണം അപ്രായോഗികമെന്ന് ബോധ്യമായതിനാൽ ത്രികക്ഷി പ്രാതിനിധ്യമുള്ളതും അംഗരാഷ്ട്രങ്ങൾക്കു ശുപാർശ ചെയ്യുവാൻ അധികാരമുള്ളതുമായ ഒരു സംഘടന വിഭാവന ചെയ്യപ്പെട്ടു. ഇവ അംഗീകരിച്ച് വാഴ്സായി സമാധാന ഉടമ്പടിയുടെ ഭാഗമാക്കിയാണ് അന്താരാഷ്ട്രതൊഴിൽസംഘടന രൂപംകൊണ്ടത്. അന്താരാഷ്ട്രക്കരാറുകൾ, ശുപാർശകൾ, സാങ്കേതികസഹായം, ഗവേഷണം, പ്രചാരണം എന്നീ രംഗങ്ങളിൽ സംഘടന ശ്രദ്ധിക്കുവാൻ തുടങ്ങി. ജനാധിപത്യ ഗവൺമെന്റുകളിൽ നിന്നാണ് ഈ സ്ഥാപനം അതിന്റെ നിയാമകശക്തിയും, മറ്റു വിഭവങ്ങളും സംഭരിക്കുന്നത്.
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തിനു]] പൂർണവിരാമമിട്ട 1919-ലെ സന്ധിപ്രമാണത്തിന്റെ ഫലമായി രൂപംകൊണ്ട ഒരു അന്താരാഷ്ട്ര സ്ഥാപനം 'ലീഗ് ഒഫ് നേഷൻസി'ന്റെ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സംഘടന 1946-ൽ തൊഴിൽപരമായ കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധമണ്ഡലമായിത്തീർന്നുവിദഗ്ദ്ധമണ്ഡലമായിത്തീർന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക-സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവർത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അന്താരാഷ്ട്രസംഘടനകളിൽ ത്രികക്ഷി പ്രാതിനിധ്യമുള്ള ഏകസ്ഥാപനമാണ് അന്താരാഷ്ട്രതൊഴിൽസംഘടന. ഓരോ അംഗരാഷ്ട്രത്തിന്റെയും ഗവൺമെന്റുകൾക്കു മാത്രമല്ല. അവിടങ്ങളിലെ സംഘടിത തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ സംഘടനയിൽ പ്രാതിനിധ്യമുണ്ട്. ഗവൺമെന്റ്, മുതലുടമ, തൊഴിലാളി എന്നിവരുടെ പ്രാതിനിധ്യം 2:1:1 എന്ന അനുപാതത്തിലാണ്. എല്ലാ അംഗങ്ങൾക്കും തുല്യവോട്ടവകാശമുണ്ട്.
 
 
അന്താരാഷ്ട്രതൊഴിൽസംഘടനയുടെ പ്രഥമസമ്മേളനം 1919 ഒ.-ൽ വാഷിങ്ടണിൽ ചേർന്നു. ആൽബർട് തോമസ് സംഘടനയുടെ ആദ്യ ഡയറക്ടർ ജനറലായി. തോമസിന്റെ നേതൃത്വത്തിൽ, സംഘടനയുടെ പ്രവർത്തനലക്ഷ്യങ്ങൾ വിഭാവന ചെയ്യുകയും സംഘടന കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. ലീഗ് ഒഫ് നേഷൻസ് ഈ സംഘടനയുടെ പ്രാതിനിധ്യം അംഗീകരിച്ചു. 1932-ൽ ഹാരോൾഡ് ബട്ലർ ഡയറക്ടർ ജനറലായി. വൈനന്റും, ഡേവിഡ് മോർസും, എഡ്വേർഡ് ഫിലനേയും പിന്നീട് ഡയറക്ടർ ജനറൽമാരായി. 1940-ൽ സംഘടനയുടെ ആസ്ഥാനം ജനീവയിൽ നിന്ന് മോൺട്രിയലിലേക്കുമാറ്റി. യുദ്ധാനന്തര പ്രവർത്തനങ്ങൾക്ക് രൂപംകൊടുക്കുന്നതിന് 1944-ഫിലാഡൽഫിയയിൽ ഒരു അന്താരാഷ്ട്രസമ്മേളനം വിളിച്ചുകൂട്ടി. 1946-ൽ അന്താരാഷ്ട്രതൊഴിൽസംഘടന ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായിത്തീർന്നു. 1946 വരെ തൊഴിൽപരമായ നിരീക്ഷണങ്ങളിലും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിയമനിർമാണങ്ങളിലുംനിയമനിർമ്മാണങ്ങളിലും കൂടുതൽ ശ്രദ്ധിച്ചിരുന്നു. 1946-നുശേഷം അല്പവികസിതരാഷ്ട്രങ്ങൾക്കു സാങ്കേതിക സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിൽ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി.
 
 
== ലക്ഷ്യങ്ങൾ ==
സാമ്പത്തികസമത്വത്തിലും സാമൂഹികനീതിയിലും കൂടി മാത്രമേ ലോകമെങ്ങും സ്ഥായിയായ സമാധാനം ഉണ്ടാക്കാൻ കഴിയൂ എന്നതാണ് സംഘടനയുടെ മൌലികതത്ത്വം. 1919-ൽ സംഘടനയുടെ ഭരണഘടന ഉണ്ടാക്കിയപ്പോഴും 1944-ൽ [[ഫിലാഡെൽഫിയ|ഫിലാഡൽഫിയയിൽ]] നടന്ന തൊഴിൽസമ്മേളനത്തിലും ഈ വസ്തുത ഊന്നിപ്പറഞ്ഞിരുന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താതിരിക്കുന്നതും അവർക്കു ദോഷം ഉണ്ടാകുന്ന രീതിയിൽ തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാകുന്നതും ലോകസമാധാനത്തിന് അപകടമാണെന്നതുകൊണ്ട് ഈ ദുഃസ്ഥിതി അവസാനിപ്പിക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ പ്രധാനോദ്ദേശ്യങ്ങൾ 1944-ൽ പ്രസ്താവിച്ചപ്പോഴും മൌലികതത്ത്വങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ''എവിടെയെങ്കിലും ദാരിദ്രമുണ്ടെങ്കിൽ അത് എല്ലായിടത്തും ഐശ്വര്യത്തിന് വിഘാതമായിരിക്കും'' എന്നത് സംഘടനയുടെ ആദർശസൂക്തമാണ്. ജനങ്ങൾക്ക് സ്വാതന്ത്ര്യവും സാമ്പത്തികസുരക്ഷിതത്വവും അവസരസമത്വവും പ്രദാനം ചെയ്യുന്നതോടൊപ്പം അവർക്ക് ഭൗതികവും മാനസികവുമായ വളർച്ചയുണ്ടാകാൻ കഴിയണമെന്നും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയാണ് സംഘടനയുടെ ദേശീയവും അന്താരാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും ഇതിന്റെ വെളിച്ചത്തിൽ എല്ലാ അന്താരാഷ്ട്ര സാമ്പത്തികബന്ധങ്ങളും പരിശോധിക്കുന്നതിനുള്ള ചുമതല അന്താരാഷ്ട്രതൊഴിൽ സംഘടനയ്ക്കുള്ളതാണെന്നും സംഘടനയുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മൌലികോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ സംബന്ധമായ എല്ലാ പരിപാടികളും നിർവഹിക്കുകയും അവയുടെ അഭിവൃദ്ധിക്കുവേണ്ടി സംഘടന സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തൊഴിൽസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ട പദ്ധതികൾ ആവിഷ്കരിക്കുക; തൊഴിലാളികൾക്ക് സാങ്കേതികപരിശീലനം നല്കുക; ജോലിസമയം, വേതനം എന്നിവയെ സംബന്ധിച്ച നയങ്ങൾ രൂപവത്കരിക്കുക; സൌഹാർദപരമായ മുതലാളി-തൊഴിലാളി ബന്ധങ്ങൾക്ക് പ്രോത്സാഹനം നല്കുക; തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഏർപ്പെടുത്തുക; ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ സംഘടനയുടെ പ്രവർത്തനപരിധിയിൽപ്പെടുന്നു. ഇവ കൂടാതെ അന്താരാഷ്ട്ര കൺവൻഷനുകൾ ഏർപ്പെടുത്തുന്നതിന് അംഗരാഷ്ട്രങ്ങളോടു ശുപാർശ ചെയ്യുക, അംഗരാജ്യങ്ങൾ അന്യോന്യം സാങ്കേതിക സഹായങ്ങൾ നല്കുക, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലില്ലായ്മ നിർമാർജനംനിർമാർജ്ജനം ചെയ്യുക എന്നിവയും സംഘടനയുടെ പ്രവർത്തനങ്ങളാണ്.
 
 
 
== സാങ്കേതികസഹായം ==
തൊഴിൽനിയമനിർമാണത്തിലുംതൊഴിൽനിയമനിർമ്മാണത്തിലും അവ നടപ്പിലാക്കുന്നതിലുമായിരുന്നു സംഘടന ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1949-നുശേഷം സംഘടന അതിന്റെ സാങ്കേതിക സഹായപരിപാടികൾ വിപുലീകരിച്ചു. തൊഴിൽസാധ്യതകൾ ആരായുന്നതിനും ഉന്നതപരിശീലനത്തിനും കൃഷി, വ്യവസായം, ചെറുകിട തൊഴിലുകൾ എന്നിവയുടെ വികസനത്തിനും വേണ്ട സഹായങ്ങൾ നല്കിവരുന്നുണ്ട്.
 
തൊഴിലാളി യൂണിയനുകളുണ്ടാക്കുന്നതിനുള്ള അവകാശം നേടുന്നതിനായി 1948-ൽ ആദ്യത്തെ കൺവെൻഷൻ നടത്തി. തൊഴിൽ സംഘടനകൾ രൂപവത്കരിക്കുന്നതിലും സംഘടിതമായ വിലപേശലിനുംവേണ്ടി 1949-ലും കൺവെൻഷൻ നടത്തുകയുണ്ടായി. പരാതികളെപ്പറ്റി അന്വേഷിക്കുന്നതിന് ഭരണസമിതി 1951-ൽ ഒരു സമിതിയെ നിയോഗിച്ചു. നിർബന്ധമായി തൊഴിലെടുപ്പിക്കുന്നതിനെക്കുറിച്ചന്വേഷിക്കുന്നതിന് 1951-ൽ നിയമിച്ച ഒരു അഡ്ഹോക്ക് സമിതി 24 രാജ്യങ്ങളിലായി 100 അന്വേഷണങ്ങൾ നടത്തി. അന്താരാഷ്ട്രതൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 1968 ഒ. 23 മുതൽ ന. 15 വരെ ജംഷഡ്പൂരിൽ സാങ്കേതിക വിദഗ്ധവിദഗ്ദ്ധ പരിശീലനത്തെപ്പറ്റി ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ഒരു സെമിനാർ നടത്തുകയുണ്ടായി. 14 ഏഷ്യൻ രാജ്യങ്ങളിലെ വിദഗ്ധൻമാർവിദഗ്ദ്ധൻമാർ ചേർന്ന് 'ഏഷ്യൻ അസോസിയേഷൻ ഒഫ് പേർസണേൽ മാനേജ്മെന്റ്' രൂപവത്കരിച്ചു. എല്ലാ രാജ്യങ്ങളും 1969 ജൂല. 15-ന് ഈ അസോസിയേഷന്റെ അംഗത്വം സ്വീകരിച്ചു. ആഗോളവത്കരണത്തിന്റെ വരവും ലോകവാണിജ്യ സംഘടനയുടെ രൂപീകരണവും ഈ സംഘടനയുടെ പ്രസക്തിയെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കാരണം ഐ.എൽ.ഒയുടെ തീരുമാനങ്ങൾ ലോകവാണിജ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഉടലെടുക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ തീർപ്പിന് വിധേയമാണ്. ഇന്റർനാഷണൽ ലേബർ റിവ്യു (International Labour Review), ബുള്ളറ്റിൻ ഒഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (Bulletin of Labour Statistics ), ട്രെയിനിങ് ഫോർ പ്രോഗ്രസ് (Training for progress) എന്നിവ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280040" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി