പടിഞ്ഞാറെ വെള്ളാനിക്കര
പടിഞ്ഞാറെ വെള്ളാനിക്കര | |
---|---|
നഗരപ്രാന്തം/ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680651 |
വാഹന റെജിസ്ട്രേഷൻ | KL- 08 |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പ്രധാന നഗരപ്രാന്തവും തൃശ്ശൂർ നഗര കവാടവുമായ മണ്ണുത്തിയോട് ചേർന്നുള്ള ഒരു ചെറുഗ്രാമമാണ് വെള്ളാനിക്കര. മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരള കാർഷിക സർവ്വകലാശാല ഇവിടെ സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയുടെ കിഴക്ക് പത്ത് കിലോമീറ്റർ മാറി , മണ്ണുത്തിയിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്ക് മാറി വെള്ളാനിക്കര സ്ഥിതിചെയ്യുന്നു. വെള്ളാനിക്കരയുടെ കിഴക്കേ ഭാഗമായ കിഴക്കേ വെള്ളാനിക്കരയിൽ ആണ് കേരള കാർഷിക സർവ്വകലാശാല കേരള വനശാസ്ത്ര കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ-മുക്കാട്ടുക്കര-മണ്ണുത്തി റോഡിൽ മര്യാദമൂല ജങ്ക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പടിഞ്ഞാറെ വെള്ളാനിക്കരയിൽ എത്തിച്ചേരും. പ്രശസ്തമായ ശ്രീ ആണ്ടുണ്ണിദേവർ ശിവക്ഷേത്രം , ഗവ.ആയുർവേദ ആശുപത്രി,വെള്ളാനിക്കര സഹകരണബാങ്ക് ആസ്ഥാനം, വെള്ളാനിക്കര വില്ലേജ് ഓഫീസ്,പടിഞ്ഞാറെ വെള്ളാനിക്കര ഗ്രാമീണവായനശാല,വെള്ളാനിക്കര ശ്രീ അയ്യപ്പൻക്കാവ് ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.