ചെങ്ങൽ ഭഗവതി ക്ഷേത്രം
ചെങ്ങൽ ശ്രീ ഭഗവതിക്ഷേത്രം | |
---|---|
ചെങ്ങൽ ശ്രീ ഭഗവതിക്ഷേത്രം | |
നിർദ്ദേശാങ്കങ്ങൾ: | 10°9′24″N 76°25′33″E / 10.15667°N 76.42583°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | കാഞ്ഞൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദുർഗ്ഗ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, കാർത്തികവിളക്ക് |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | കൊച്ചിൻ ദേവസ്വം ബോർഡ് |
എറണാകുളം ജില്ലയിലെ കാലടിയ്ക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ദേശത്ത് സ്ഥിതിചെയ്യുന്ന ദേവിക്ഷേത്രമാണ് ചെങ്ങൽ ശ്രീ ഭഗവതിക്ഷേത്രം. പെരിയാറിന്റെ പടിഞ്ഞാറേ തീരത്താണ് പരശുരാമൻ ദേവി പ്രതിഷ്ഠ നടത്തിയതും പിന്നീട് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും. ഇവിടെ പ്രധാന മൂർത്തിയായ ദേവി കിഴക്കു ദർശനമായി ദുർഗ്ഗാദേവിയായി കുടികൊള്ളുന്നു.
ഐതിഹ്യം
[തിരുത്തുക]പരശുരമാനാൽ പ്രതിഷ്ടിക്കപെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. ദുർഗ്ഗാദേവി ശാന്തരൂപത്തിൽ കിഴക്കോട്ടു ദർശനം നൽകുന്ന രീതിയിലാണ് ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിട്ടുള്ളത്.
ചരിത്രം
[തിരുത്തുക]ശ്രീ ശങ്കരാചാര്യർ ജനിച്ച കൈപ്പിള്ളി മന ഉൾപ്പെടെ പാറമന, ഇടമരംമന, തലയാറ്റുംപിള്ളിമന എന്നീ ബ്രാഹ്മണ ഗൃഹങ്ങളുടെ ഊരാന്മയിലായിരുന്നു ചെങ്ങൽ ഭഗവതി ക്ഷേത്രം. പിന്നീട് ഈ ക്ഷേത്രം അകവൂർ മന ഏറ്റെടുത്ത് നടത്തിയിരുന്നു. ഇന്ന് ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ്.
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]നവീകരണകലശം
[തിരുത്തുക]ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ 1183 കുംഭം 21 മുതൽ 29 തീയതി വരെ (2008 മാർച്ച് 4 മുതൽ 12 തീയതി വരെ) അഷ്ടമംഗല്യവിധിപ്രകാരം നവീകരണകലശം നടത്തിയിരുന്നു. ഭഗവതിയുടെ സാന്നിദ്യം ഉറപ്പാക്കാനും, ക്ഷേത്രം ഐശ്വര്യവൽക്കരിക്കാനും, ചൈതന്യവത്താക്കാനും വേണ്ടിയാണ് നവീകരണകലശം. ക്ഷേത്ര തന്ത്രി ബഹ്മശ്രീ വേഴപ്പറാമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വിലാണ് നവീകരണകലശവും, പരിവാരപ്രതിഷ്ടയും, ധ്വജപ്രതിഷ്ടയും നടന്നത്.
ശ്രീകോവിൽ
[തിരുത്തുക]നാലമ്പലം
[തിരുത്തുക]ആനക്കൊട്ടിൽ
[തിരുത്തുക]ചുറ്റുമതിൽ
[തിരുത്തുക]കൊട്ടാരം
[തിരുത്തുക]ആട്ടവിശേഷങ്ങളും വഴിപാടുകളും
[തിരുത്തുക]തിരുവുത്സവം
[തിരുത്തുക]മീനമാസത്തിൽ കാർത്തികനാളിൽ കൊടിയേറി തിരുവാതിരനാളിൽ ആറാട്ട് വരത്തക്കവണ്ണമാണ് ഇവിടത്തെ ഉത്സവം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉത്സവദിവസം നാനാജാതിമതസ്ഥർ അമ്മയുടെ അനുഗ്രഹം തേടിയെത്താറുണ്ട്. വർഷങ്ങളായി മേളത്തോടുകൂടി അഞ്ച് ഗജവീരന്മാർ അണി നിരക്കുന്ന പകൽപ്പൂരമാണ് ഇവിടെ നടക്കാറുള്ളത്. വലിയ ആറാട്ട്, ആറാട്ട് ഊട്ട് എന്നിവയോട് കൂടി ഉത്സവത്തിന് കൊടിയിറങ്ങുന്നു.
കാർത്തികവിളക്ക്
[തിരുത്തുക]ദേവിയുടെ പിറന്നാൾ ദിനമായ വൃശ്ചികത്തിലെ കാർത്തിക നാളിൽ ദേവിക്ക് 25 കുടം കലശവും വിശേഷാൽ പൂജയും ഉച്ചക്ക് കാർത്തികയൂട്ടും കൂടാതെ സന്ദ്യക്ക് ലക്ഷം ദീപം ആരാധനയും നടത്താറുണ്ട്. അന്നേ ദിവസം ജാതി മത ഭേതമന്യേ ചെങ്ങൽ ദേശത്തുള്ളവരും അടുത്ത ദേശങ്ങളിൽ നിന്നുള്ളവരുമെല്ലാം അമ്മയുടെ അനുഗ്രഹത്തിനായ് എത്താറുണ്ട്.
പ്രതിഷ്ഠകളുടെ വിശേഷദിവസങ്ങളും പ്രധാനവഴിപാടുകളും
[തിരുത്തുക]ശ്രീ ദുർഗ്ഗാദേവി: ചൊവ്വ, വെള്ളി-- കാർത്തികയൂട്ടു, പിഴിഞ്ഞ് പായസം, നെയ്പയാസം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നിറമാല, നാരങ്ങമാല, നാരങ്ങവിളക്ക്
ശാസ്താവ്: ശനി, ബുധൻ—എള്ളുതിരി, ശർക്കരപായസം, നീരാജനം, കർപ്പൂരം കത്തിക്കൽ, വെള്ളനിവേദ്യം
മഹാദേവൻ: തിങ്കൾ, ശനി-- ധാര, കൂവളമാല, മൃത്യുഞ്ജയപുഷ്പാഞ്ജലി, കൂട്ടുപയാസം, പിൻവിളക്ക്, മുൻവിളക്ക്
ഭദ്രകാളി: ചൊവ്വ, വെള്ളി-- ഗുരുതി, പുഷ്പാഞ്ജലി, കടുംപായസം, മാലവിളക്ക്
ഗണപതി: വെള്ളി-- ഗണപതിഹോമം, കറുകമാല, പുഷ്പാഞ്ജലി, നെയ്‌വിളക്ക്
ഭുവനേശ്വരി: ചൊവ്വ, വെള്ളി-- വെള്ളനിവേദ്യം, പുഷ്പാഞ്ജലി, കൂട്ട്പായസം, വിളക്ക്മാല
പ്രതിഷ്ഠാമൂർത്തികൾ
[തിരുത്തുക]ദുർഗ്ഗാദേവി
[തിരുത്തുക]ഉപദേവന്മാർ
[തിരുത്തുക]- ഗണപതി
- ഭദ്രകാളി
- മഹാദേവൻ
- ശാസ്താവ്
- ഭുവനേശ്വരി
ക്ഷേത്ര ഭരണം
[തിരുത്തുക]എത്തിച്ചേരുവാനുള്ള വഴി
[തിരുത്തുക]നെടുമ്പാശ്ശേരി വിമാനത്താവളം-ൽ നിന്ന് 9 കിലോമീറ്റർ അകലെയണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. അങ്കമാലിയിൽ നിന്നും 11 കിലോമീറ്റർ അകലെയണ്. പെരുമ്പാവൂർ നിന്ന് 11 കിലോമീറ്റർ അകലെയണ് . ആലുവ-യിൽ നിന്നും 18 കിലോമീറ്റർ അകലെയണ് ക്ഷേത്രം. മലയാറ്റൂർ നിന്ന് 14 കിലോമീറ്റർ അകലെയണ്. മഞ്ഞപ്ര-യിൽ നിന്ന് 8 കിലോമീറ്റർ അകലെയണ് ചെങ്ങൽ ഭഗവതി ക്ഷേത്രം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ചെങ്ങൽ ഭഗവതി ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യം: chengal bhagavathy temple- Youtube Video
- ചെങ്ങൽ ഭഗവതി ക്ഷേത്രത്തിന്റെ ആറാട്ടുകടവ് ഗൂഗിൾ മാപ് ദൃശ്യം: http://maps.google.co.in/maps/ms?msa=0&msid=201446584392553523336.0004a9d64f4a5f0e3ef11&hl=en&ie=UTF8&ll=10.156622%2C76.432539&spn=0.001389%2C0.0025&t=h&z=19&iwloc=0004a9d658e74b19e6936