കാസർകോടിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർകോട് പട്ടണത്തിലെ ഒരു റോഡ് അടയാളം

തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ തീരദേശ സംസ്ഥാനമായ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർഗോഡ് ജില്ല . ചരിത്രാതീതകാലം മുതൽ ആധുനികകാലം വരെ ഈ ജില്ലയ്‌ക്ക് ഒരു നീണ്ട ചരിത്രമുണ്ട്.

ജില്ലയുടെ വടക്കൻ അതിർത്തിയായ തലപ്പാടി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്തുള്ള പ്രധാന തുറമുഖ നഗരമായ മംഗലാപുരത്തിന് 10 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി കൂടിയായ ചന്ദ്രഗിരി നദി അറബിക്കടലിലേക്ക് ഒഴുകുന്ന അഴിമുഖത്താണ് കാസർകോട് പട്ടണം സ്ഥിതി ചെയ്യുന്നത്.

നീലേശ്വരത്തെ കവ്വായി കായലിന്റെ തെക്ക് ഭാഗത്താണ് ചരിത്രപ്രസിദ്ധമായ ഏഴിമല . ആരിക്കാടി കോട്ട, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ഹൊസ്ദുർഗ് കോട്ട (പുതിയകോട്ട ഫോർട്ട്) എന്നിങ്ങനെ നിരവധി കോട്ടകൾ ഉള്ള നാടാണ് കാസർഗോഡ്. കേരളത്തിലെ ഏറ്റവും വലിയ കോട്ട കൂടിയാണ് ബേക്കൽ കോട്ട.

കാസർകോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

പുരാതന കാലഘട്ടം[തിരുത്തുക]

കുംബള അനന്ദപുരയിലെ അനന്തപദ്മനാഭസ്വാമി ക്ഷേത്രം

ഇപ്പഴത്തെ കാസർകോട് ജില്ലയിൽ ഉൾപ്പെടുന്ന കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള തീരപ്രദേശം സംഘകാലത്തെ പുഴിനാടിന്റെ ഭാഗമായിരുന്നു എന്ന് സംഘകാലത്തെ പുരാതന തമിഴ് കൃതികൾ രേഖപ്പെടുത്തുന്നു. ഈ പ്രദേശം ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഏഴിമല തലസ്ഥാനമായിരുന്ന ഏഴിമല രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏഴിമലയിലെ ഏറ്റവും പ്രശസ്തനായ രാജാവ് നന്നനായിരുന്നു, അദ്ദേഹത്തിന്റെ രാജ്യത്തിന്റെ അതിർത്തികൾ ഗൂഡല്ലൂരിലേക്കും കോയമ്പത്തൂരിന്റെ വടക്കൻ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഏഴിമല രാജവംശത്തിന്റെ കിഴക്കൻ മേഖലകൾ അടങ്ങുന്ന പൂഴിനാടും കർകനാടും വയനാട് - ഗൂഡല്ലൂരും പിന്നെ കുടകിന്റെ ചില ഭാഗങ്ങളും തലസ്ഥാനം ആയിരുന്നു ഏഴിമല . മൂശക രാജാക്കന്മാരെ നന്നാന്റെ പിൻഗാമികളായി കണക്കാക്കുന്നു. പതിനാലാം നൂറ്റാണ്ടോടെ മൂശക രാജ്യം കോലത്തിരിനാട് എന്നും ഭരണാധികാരികൾ കോലത്തിരികൾ എന്നും അറിയപ്പെട്ടു. കോലത്തുനാട് രാജ്യം ഏറ്റവും ശക്തമായി നിലനിന്നിരുന്ന കാലത്ത് അതിന്റെ അതിരുകൾ വടക്ക് നേത്രാവതി നദിയുടെ ( മംഗലാപുരം ) [1] കര മുതൽ പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തെ കോരപുഴ ( കോഴിക്കോട് ) വരെയും തെക്ക് കുടക് മലകളിലെ കുന്നുകൾ വരെയും കിഴക്ക് അറബിക്കടലിലെ ലക്ഷദ്വീപിലെ [2] ഒറ്റപ്പെട്ട ദ്വീപുകളും വരെ ആയിരുന്നു.

മധ്യകാലഘട്ടം[തിരുത്തുക]

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണ് മാലിക് ദിനാർ പള്ളി, തളങ്കര, കാസർഗോഡ്,
മൈപ്പാടി കൊട്ടാരം
കുംബള യിൽ ഉള്ള അരികാടി കോട്ട

മംഗലാപുരം നഗരത്തിന് ഏകദേശം 50  കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന കാസർകോട് മുൻകാലങ്ങളിൽ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. 12 നൂറ്റാണ്ടിലെ പഴയ മലയാളം ലിപിയിൽ എഴുതിയിരിക്കുന്ന ഏറ്റവും പുരാതനമായ സാഹിത്യസൃഷ്ടിയായ രാമചരിത്രത്തിന്റെ , കൈയ്യെഴുത്തു കണ്ടെത്തിയത് കാസർകോട് ജില്ലയിലെ നീലേശ്വരത്ത് നിന്നായിരുന്നു. ആ കാവ്യത്തിൽ കുംബളയിലെ അനന്തപുര തടാകം ക്ഷേത്രത്തെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. [3] കാസർഗോഡ് അറബികളുടെ ഇടയിൽ ഹാർക്ക്‌വില്ലിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പഴക്കുമുള്ള മസ്ജിദുകളിൽ ഒന്ന് ആണ് കാസർകോട് നഗരത്തിലെ മാലിക് ദിനാർ പള്ളി [4]

കിസ്സാത്ത് ശാകർവാതി ഫർമാദ് എന്ന അറബിഭാഷയിൽ ഉള്ള ഒരു ചേരമാൻ പെരുമാളിന്റെ ജീവചരിത്ര ഗ്രൻഥം പ്രകാരം കൊടുങ്ങല്ലൂർ, കൊല്ലം, മാടായി, ബർകൂർ, മംഗലാപുരം, കാസർഗോഡ്, കണ്ണൂർ, ധർമടം, പന്തലായിനി, ചാലിയം, എന്നിവിടങ്ങളിലെ പള്ളികൾ മാലിക് ദിനാറിന്റെ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ് , അവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ മസ്ജിദുകൾ ആണ്. [5] മാലിക് ദിനാർ കാസർകോട് നഗരത്തിലെ തളങ്കരയിൽ വച്ചാണ് മരിച്ചതെന്ന് കരുതപ്പെടുന്നു. [4] ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ കേരളം സന്ദർശിച്ച നിരവധി അറബ് സഞ്ചാരികൾ അക്കാലത്ത് ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്ന കാസർകോട് സന്ദർശിച്ചു. 1514 -ൽ കാസർകോട് ടൗണിനടുത്തുള്ള കുംബ്ല സന്ദർശിച്ച പോർച്ചുഗീസ് യാത്രക്കാരനായ ഡ്യുവാർട്ടെ ബാർബോസ മാലദ്വീപിലേക്ക് കയറിനു പകരം അരി കയറ്റുമതി ചെയ്യുന്നതായി രേഖപ്പെടുത്തി. [6] ബാർബോസയുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്തുള്ള വടക്ക് കുംബ്ല മുതൽ തെക്ക് കന്യാകുമാരി വരെയുള്ള ആളുകൾ തനതായ ഒരു ഭാഷ സംസാരിച്ചിരുന്നു, അതിനെ അവർ "മലിയാമ" ( മലയാളം ) എന്ന് വിളിച്ചിരുന്നു. [7] അദ്ദേഹം പറയുന്നത് ശരിയാണെങ്കിൽ, CE പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ കുമ്പള മലയാള പ്രദേശത്തിന്റെ വടക്കേ അറ്റമായിരിക്കും.

16-ാം നൂറ്റാണ്ടിൽ വരെ കാസർകോട് നഗരം മലയാളത്തിൽ കാഞ്ഞിരകോട് (കാഞ്ഞിര മരങ്ങളുടെ നാട് എന്ന അർത്ഥത്തിൽ) എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത് . [8]

ചന്ദ്രഗിരി നദിയുടെയും നേത്രാവതി നദിയുടെയും ഇടയിൽ ഉണ്ടായിരുന്ന , ഇപ്പഴത്തെ മഞ്ചേശ്വരം താലൂക്കും കാസർകോട് താലൂക്കും ഉൾപ്പെടെയുള്ള പ്രദേശം ഉൾപ്പെട്ടിരുന്ന തുളുനാട് ഭരിച്ചിരുന്ന കുംബള രാജവംശം കോലത്തുനാട് രാജവംശത്തിന്റെ സാമന്തന്മാരായിരുന്നു [9]

ഫ്രാൻസിസ് ബുക്കാനൻ-ഹാമിൽട്ടൺ പറയുന്നത്, കുംബ്ല രാജവംശത്തിന്റെ ആചാരങ്ങൾ സമകാലികരായിരുന്ന മലയാളി രാജവംശങ്ങളുടേതിനു സമാനമായിരുന്നു എന്നാണ്. തുളു നാടിന്റെ തെക്കേ അറ്റമായി കുമ്പളയെ പരിഗണിച്ചിരുന്നു. [10]

കോലത്തിരി രാജ്യം പിന്നീട് നാടുവാഴികൾ വാഴുന്ന പല സ്വതന്ത്ര പ്രദേശങ്ങൾ ആയി ഉയർന്നുവന്നു. അവ കടത്തനാട് ( വടകര ), രണ്ടത്തറ അല്ലെങ്കിൽ പൊയനാട് ( ധർമ്മടം ), കോട്ടയം ( തലശ്ശേരി ), നീലേശ്വരം ഇരുവഴിനാട് ( പാനൂർ ), കുറുമ്പ്രനാട് എന്നിവ ആയിരുന്നു. ഇവ ആന്തരികമായ കലഹങ്ങൾ മൂലം രൂപീകൃതമായവയായിരുന്നു. [11] ഇന്നത്തെ ഹൊസ്ദുർഗ് താലൂക്കിന്റെ (കാഞ്ഞങ്ങാട്) പല ഭാഗങ്ങളും പിന്നെ വെള്ളരിക്കുണ്ട് എന്നിവ നീലേശ്വരം രാജവംശത്തിന്റെ ഭാഗമായിരുന്നു, അവർ മധ്യകാലഘട്ടത്തിൽ കോലത്തുനാടിന്റെയും കോഴിക്കോടിന്റെ സാമൂതിരിയുടെയും ബന്ധുക്കളായിരുന്നു. ചന്ദ്രഗിരി നദിയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങൾ (ഇന്നത്തെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകൾ) കുമ്പള രാജവംശമാണ് ഭരിച്ചിരുന്നത്. ഇതിഹാസങ്ങൾ അനുസരിച്ച് 64 മലയാളം, തുളു ഗ്രാമങ്ങൾ ഉണ്ടായിരുന്നു. [10]

16 -ആം നൂറ്റാണ്ടിൽ കന്നഡ സാമ്രാജ്യങ്ങൾ കാസർഗോഡ് പിടിച്ചടക്കാൻ ശ്രമിച്ചു. വിജയനഗര സാമ്രാജ്യം കാസർകോട് ആക്രമിച്ച് കോലത്തിരി രാജാവിൽ നിന്ന് 16 ാം നൂറ്റാണ്ടിൽ പിടിച്ചെടുക്കുകയും കൂടെ നീലേശ്വരം വിജയനഗര സാമ്രാജ്യത്തിന്റെ ഒരു തലസ്ഥാനം ആക്കുകയും ചെയ്തു.

വിജയനഗര സാമ്രാജ്യത്തിന്റെ അധപതനകാലത്ത്, ഈ പ്രദേശത്തിന്റെ ഭരണം ഇക്കേരി നായകർക്കായിരുന്നു . [6] വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുടെ തുടക്കത്തിൽ, വെങ്കപ്പ നായകൻ ഇക്കേരിക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കുമ്പള, ചന്ദ്രഗിരി, ബേക്കൽ എന്നിവയാണ് ശിവപ്പ നായകൻ നിർമ്മിച്ചതോ പുതുക്കിയതോ ആയ കോട്ടകളുടെ ശൃംഖലയായി കണക്കാക്കുന്നത്. [6]

കാസർഗോഡ് പട്ടണത്തിന് എതിർവശത്തായി ചന്ദ്രഗിരി നദിയുടെ അഴിമുഖത്തിന്റെ തെക്കേ തീരത്താണ് ചന്ദ്രഗിരി കോട്ട നിർമ്മിച്ചിരിക്കുന്നത്. കാസർകോടിനും കാഞ്ഞങ്ങാടിനും മധ്യേ ഉള്ള പള്ളിക്കരയിലെ ബേക്കലിൽ ഉള്ള ബേക്കൽ കോട്ട ആണ് കേരളത്തിലെ ഏറ്റവും വലിയ കോട്ട. 1650ൽ അത് ശിവപ്പ നായക് ആണ് സ്ഥാപിച്ചത് .

കേരളത്തിലെ ഏറ്റവും വല്യ കോട്ടയായ ബേക്കൽ കോട്ടയ്‌ക്കകത്ത് നിന്നുള്ള വിശാലദൃശ്യം

കൊളോണിയൽ യുഗം[തിരുത്തുക]

വലിയപറമ്പ ബീച്ചിലെ സൂര്യാസ്തമയം
1807 -ൽ ഫ്രാൻസിസ് ബുക്കാനൻ-ഹാമിൽട്ടൺ വരച്ച മലബാർ ജില്ലയുടെ (മലയാളം ജില്ല) ഒരു ഭൂപടം. ദക്ഷിണ കാനറയിലെ കാസർകോട് മേഖലയും മലയാളം മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (നീല ഷേഡുള്ള പ്രദേശത്തിന് തൊട്ട് മുകളിൽ)

ആർതർ വെല്ലസ്ലിയുടെ കുടുംബ ഡോക്ടറായിരുന്ന ഫ്രാൻസിസ് ബുക്കാനൻ 1800 -ൽ കാസർഗോഡ് സന്ദർശിച്ചു. [6] അതിരപ്പറമ്പ്, കാവായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം തന്റെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തി. [6] 1763 -ൽ ഹൈദരലി ഐക്കരി നായ്‌ക്കന്മാരുടെ തലസ്ഥാനമായ ബെദനൂരിൽ (ബിദ്നൂർ) ആക്രമണം നടത്തി. അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ കേരളത്തിലെ മലബാർ മേഖലയിൽ ആക്രമണം നടത്തി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം കനറ ഒഴികെ മലബാർ ബ്രിട്ടീഷുകാർക്ക് അടിയറ വച്ചു..ടിപ്പു സുൽത്താന്റെ മരണശേഷം മാത്രമാണ് ബ്രിട്ടീഷുകാർ കനറ പിടിച്ചെടുത്തത്. [6] തുടക്കത്തിൽ സൗത്ത് കാനറ ബോംബെ പ്രസിഡൻസിക്ക് കീഴിലായിരുന്നു. [12] പിന്നീട് 1862 ഏപ്രിൽ 16 -ന് സൗത്ത് കാനറ മദ്രാസ് പ്രസിഡൻസിയിലേക്ക് മാറ്റുകയും പഴയ ബേക്കൽ താലൂക്ക് മാറ്റി കാസർകോട് താലൂക്ക് രൂപീകരിക്കുകയും ചെയ്തു. [12] മംഗലാപുരം താലൂക്ക് കഴിഞ്ഞാൽ ദക്ഷിണ കാനറയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ താലൂക്കാണ് കാസർഗോഡ്, കൂടാതെ രണ്ടാമത്തെ വലിയ താലൂക്കും. [13]

സ്വാതന്ത്ര്യാനന്തര കാലം[തിരുത്തുക]

നീലേശ്വരത്തെ കാവായി കായൽ
കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം

കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ്, കാസർകോട് പഴയ മദ്രാസ് പ്രസിഡൻസിയിലെ ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും, പത്തൊൻപതാം നൂറ്റാണ്ടിൽ കാസർകോട് താലൂക്ക് പ്രദേശം തെക്കൻ കാനറയിൽ നിന്ന് വേർതിരിക്കാനും മലബാർ ജില്ലയിൽ ലയിപ്പിക്കാനുമുള്ള നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു.


സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി 1 നവംബർ 1956 ന് കേരളം രൂപീകൃതമായപ്പോൾ കാസർകോട് കണ്ണൂർ ജില്ലയുടെ ഭാഗമായി മാറി [14]. പിന്നീട് കാസർകോട് രണ്ട് താലൂക്കുകളായി വിഭജിക്കപ്പെട്ടു - കാസർകോട്, ഹൊസ്ദുർഗ്. 1984 ൽ കാസർകോട് ഒരു ജില്ലയായി പ്രഖ്യാപിച്ചു. തുളുവും കന്നടയും സംസാരിക്കുന്ന ഗണ്യമായ ജനസംഖ്യയുള്ളതിനാൽ കാസർഗോഡ് കേരളത്തിൽ ഉൾപ്പെടുത്തപ്പെട്ടത് ഒരു തർക്ക വിഷയമായിരുന്നു. ഇന്ത്യ 1951 സെൻസസ് സമയത്ത്, ജില്ലയിലെ ജനസംഖ്യയുടെ മാത്രം 72,0% അവരുടെ മാതൃഭാഷ മലയാളമായി തിരഞ്ഞെടുത്തു. [15] 14.2% ആളുകൾ തുളുവും 6.3% ആളുകൾ കന്നഡയും തിരഞ്ഞെടുത്തു. [15] 2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 8.8% ഉം 4.2% ഉം മാത്രമാണ് യഥാക്രമം തുളുവും കന്നടയും മാതൃഭാഷയായി സംസാരിക്കുന്നത്. 2012 -ൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ മുൻ ചീഫ് സെക്രട്ടറി പി.പ്രഭാകരന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥയും പ്രശ്നങ്ങളൂം പഠിക്കുവാനായും അത് പരിഹരിക്കുന്നതിനായി ഒരു സ്പെഷ്യൽ പാക്കേജ് രൂപീകരിക്കുവാനായും ഒരു കമ്മീഷനെ നിയോഗിച്ചു. 2013 ൽ ജില്ലയിൽ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നീ രണ്ട് താലൂക്കുകൾ കൂടി രൂപീകരിച്ചു.

കൂടുതൽ വായനയ്‌ക്ക്[തിരുത്തുക]

സാമാന്യമായവ[തിരുത്തുക]

  • മനോരമ ഇയർബുക്ക് 1995 (മലയാളം പതിപ്പ്) ISSN 0970-9096.
  • മനോരമ ഇയർബുക്ക് 2003 (ഇംഗ്ലീഷ് പതിപ്പ്)ISBN 81-900461-8-7 .

ചരിത്രം[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

ജില്ലാ സെൻസസ് ഹാൻഡ്ബുക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sreedhara Menon, A. (2007). Kerala Charitram (2007 ed.). Kottayam: DC Books. p. 175. ISBN 978-8126415885. Retrieved 19 July 2020.
  2. District Census Handbook, Kasaragod (2011) (PDF). Thiruvananthapuram: Directorate of Census Operation, Kerala. p. 9.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-06-08. Retrieved 2021-08-05.
  4. 4.0 4.1 Pg 58, Cultural heritage of Kerala: an introduction, A. Sreedhara Menon, East-West Publications, 1978
  5. Prange, Sebastian R. Monsoon Islam: Trade and Faith on the Medieval Malabar Coast. Cambridge University Press, 2018. 98.
  6. 6.0 6.1 6.2 6.3 6.4 6.5 "Kasaragod History". Government of Kerala. Archived from the original on 2008-09-25. Retrieved 11 March 2009.{{cite web}}: CS1 maint: bot: original URL status unknown (link). Government of Kerala. Archived from the original Archived 2006-07-01 at the Wayback Machine. on 25 September 2008. Retrieved 11 March 2009.
  7. Barbosa, Duarte (1989). The Book of Duarte Barbosa: An Account of the countries bordering on the Indian Ocean and their inhabitants (Volume 2). Asian Educational Services. pp. 1–7. ISBN 9788120604513.
  8. S. Muhammad Hussain Nainar (1942). Tuhfat-al-Mujahidin: An Historical Work in The Arabic Language. University of Madras.
  9. M. Vijayanunni. 1981 Census Handbook- Kasaragod District (PDF). Directorate of Census Operations, Kerala.
  10. 10.0 10.1 Sreedhara Menon, A. A Survey of Kerala History (2007 ed.). Kottayam: DC Books. ISBN 9788126415786.Sreedhara Menon, A. A Survey of Kerala History (2007 ed.). Kottayam: DC Books. ISBN 9788126415786.
  11. Logan, William (2010). Malabar Manual (Volume-I). New Delhi: Asian Educational Services. pp. 631–666. ISBN 9788120604476.
  12. 12.0 12.1 M. Vijayanunni. 1981 Census Handbook- Kasaragod District (PDF). Directorate of Census Operations, Kerala. p. 11.
  13. Government of Madras (1953). 1951 Census Handbook- South Canara District (PDF). Madras Government Press.
  14. "Kasargod After District Formation". Kasargod District. Archived from the original on 10 April 2009. Retrieved 11 March 2009.
  15. 15.0 15.1 J. I. Arputhanathan (1955). South Kanara, The Nilgiris, Malabar and Coimbatore Districts (Village-wise Mother-tongue Data for Bilingual or Multilingual Taluks) (PDF). Madras Government Press.
"https://ml.wikipedia.org/w/index.php?title=കാസർകോടിന്റെ_ചരിത്രം&oldid=3941923" എന്ന താളിൽനിന്ന് ശേഖരിച്ചത്